ബംഗാളിലെ റോഡ്‌ഷോയ്ക്കിടെ ഉണ്ടായ അക്രമണസംഭവങ്ങൾക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്സ് ആണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. സിആർപിഎഫ് ഉള്ളത് കൊണ്ട് മാത്രമാണ് താൻ സുരക്ഷിതനായി മടങ്ങിയതെന്നും അമിത് ഷാ പറഞ്ഞു.

ബി.ജെ.പിയാണ്​ അക്രമങ്ങൾ നടത്തിയതെന്നാണ്​​ മമതാ ബാനർജി പറയുന്നത്​. തൃണമൂലിനെ പോലെ പശ്​ചിമ ബംഗാളിലെ 42 സീറ്റുകളിൽ മാത്രമല്ല, ഞങ്ങൾ രാജ്യത്തെ എല്ലാ സംസ്​ഥാനങ്ങളിലും മത്​സരിക്കുന്നുണ്ട്​. തെരഞ്ഞെടുപ്പിൻെറ ആറു ഘട്ടങ്ങളിലും ബംഗാളിലൊഴികെ മറ്റെവിടെയും ഒരു അ​ക്രമസംഭവങ്ങളും നടന്നിട്ടില്ല. അതിനർഥം ബംഗാളിലെ ആക്രമണങ്ങൾക്കുത്തരവാദി തൃണമൂലാണെന്നാണ്​ – അമിത്​ ഷാ പറഞ്ഞു.

ബി.ജെ.പി പുറത്തു നിന്ന്​ ആളെയിറക്കി അക്രമങ്ങൾ നടത്തിയെന്നാണ്​ തൃണമൂൽ ആരോപിക്കുന്നത്​. എന്നാൽ അക്രമം നടത്തിയത്​ ബി.​ജെ.പി.യല്ലെന്നാണ് അമിത് ഷാ പറയുന്നത്. മമതാ ബാനർജിക്ക്​ ഒന്നും ഒളിക്കാനില്ലെങ്കിൽ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

ബംഗാളിൽ തെരഞ്ഞെടുപ്പ്​ കമ്മീഷണർ നിശബ്​ദ സാക്ഷിയായിരിക്കുകയാണന്നും അവർ സജീവമായി ഇടപെടണമെന്നും അമിത്ഷാ ആവശ്യപ്പെട്ടു. ബംഗാളിലെ പഞ്ചായത്ത്​ തെരഞ്ഞെടുപ്പുകളിൽ 60 രാഷ്​ട്രീയ പ്രവർത്തകരാണ്​ കൊല്ലപ്പെട്ടതെന്നും വേറെ എവിടെയെങ്കിലും ഇത്തരം സംഭവങ്ങൾ ഉണ്ടാകുമോ എന്നും അമിത്​ഷാ ചോദിച്ചു.

അമേര്‍സ്റ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട അമിത്ഷാ ഉൾപ്പടെയുള്ള ബിജെപി നേതാക്കൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട അമേര്‍സ്റ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലും ജൊരാസന്‍കോ പൊലീസ് സ്റ്റേഷനിലുമായി രണ്ട് എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്ന ബിജെപിയുടെ ആരോപണം തൃണമൂൽ തള്ളി. ബിജെപി പ്രവർത്തകർ കോളേജുകളും സ്ഥാപനങ്ങളും അടിച്ചുതകർക്കുന്നതിന്റെ വീഡിയോ തൃണമൂൽ പുറത്തുവിട്ടു.

Read Also  നോട്ട് നിരോധനം കള്ളപ്പണം വെളുപ്പിക്കാൻ അവസരം നൽകി; മോഡി സർക്കാർ പരാജയമെന്നും യശ്വന്ത് സിൻഹ

LEAVE A REPLY

Please enter your comment!
Please enter your name here