Thursday, January 20

പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ ഞെട്ടിക്കുന്നത്: സുപ്രീം കോടതി

കഴിഞ്ഞ മാസം പശ്ചിമ ബംഗാളില്‍ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുകളില്‍ വന്‍ക്രമക്കേട് നടന്നതായി സുപ്രീം കോടതി കണ്ടെത്തി. സംഭവം ഞെട്ടിക്കുന്നതാണെന്ന പരമോന്നത കോടതിയുടെ പരാമര്‍ശം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയായി. പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ നൂറു കണക്കിന് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികള്‍ എതിരല്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത് മനസിലാക്കാമെങ്കിലും ആയിരക്കണക്കിന് സീറ്റുകളില്‍ മത്സരമില്ലാതെ സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുക്കപ്പെടുന്നത് അസ്വാഭാവികമാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിരീക്ഷിച്ചു.
ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 34 ശതമാനം സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. മൊത്തം 58,692 സീറ്റുകളില്‍ 20,076 സീറ്റുകളിലാണ് തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പറയുന്നു. 9,217 പഞ്ചായത്ത് സമിതി സീറ്റുകളില്‍ 3,059 എണ്ണത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 825 ജില്ല പഞ്ചായത്ത് സീറ്റുകളില്‍ 203 എണ്ണത്തിലും തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ബിര്‍ബും, ബാന്‍കുര, മുര്‍ഷിദാബാദ്, സൗത്ത് 24 പര്‍ഗനാസ് ജില്ലകളിലാണ് ടിഎംസി സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതില്‍ ഭൂരിപക്ഷവും.

Spread the love
Read Also  അരവിന്ദ് ബോബ്ഡെയെ സുപ്രീം കോടതി ചീഫ് ജസ്റ്റീസായി നിയമിച്ചു

Leave a Reply