Monday, January 17

എന്തിനാണ് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് രൂപം കൊണ്ടത്? പ്രതീഷ് വിശ്വനാഥ്‌ സംസാരിക്കുന്നു

ബിജെപിയും ആർഎസ്എസും ഉൾപ്പടെയുള്ള തീവ്ര ഹിന്ദുത്വ സംഘടനകൾക്ക് തീവ്രത പോരായെന്നും രാമക്ഷേത്രം ഉൾപ്പടെയുള്ള കാര്യങ്ങളിൽ മൃദു സമീപനവും മെല്ലെപ്പോക്കുമാണെന്നും അതിനാൽ കുറേകൂടി തീവ്രസ്വഭാവമുള്ള പ്രസ്ഥാനമാണ് ഇതിനാവശ്യമെന്ന വിലയിരുത്തലിലുമാണ് എ.എച്ച്.പി. രൂപം കൊള്ളുന്നത്. ഹിന്ദു രാജ്യത്തിനു വേണ്ടി നിലകൊള്ളുന്ന പ്രസ്‌ഥാനമായിരിക്കും അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് എന്ന് പ്രഖ്യാപിച്ച എ.എച്ച്.പി.യുടെ ദേശീയ സെക്രട്ടറി പ്രതീഷ് വിശ്വനാഥ്‌ എന്തിനാണ് അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് രൂപം കൊണ്ടത് എന്ന് വ്യക്തമാക്കി എറണാകുളത്ത് നടന്ന യോഗത്തിൽ സംസാരിച്ച പ്രസക്ത ഭാഗങ്ങൾ.

“89 ദിവസങ്ങൾക്ക് മുൻപ് ജൂൺ 24ന് ഡൽഹിയിൽ വെച്ചാണ് അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് സ്ഥാപിതമായത്. ഹിന്ദു സമാജം എന്ന പേരിൽ 90 വർഷം ഇവിടെ ഒരു സംഘടന പ്രവർത്തിച്ചു. എന്നാൽ ഹിന്ദുക്കളുടെ സ്വാഭിമാനം സംരക്ഷിക്കാൻ അവർക്ക് കഴിഞ്ഞില്ല.

2014ൽ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഗുജറാത്തിൽ ഓരോ റാലിയ്ക്കും മുൻപ് ഗോ രക്ഷ മമ ദീക്ഷ എന്ന് പറഞ്ഞു കൊണ്ട് ഗോ പൂജ നടത്തിയാണ് നരേന്ദ്രമോദി തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ 2015 നവംബർ ആയപ്പോൾ ഗോരക്ഷകർ ഗുണ്ടകളാണെന്ന് മോദി പറഞ്ഞു. തിരഞ്ഞെടുപ്പിൽ ഗോരക്ഷാ മമ ദീക്ഷ, തിരഞ്ഞെടുക്കപ്പെട്ട ഡൽഹിയിൽ എത്തിയാൽ ഗോരക്ഷ ഗുണ്ടായിസം. ഇതാണ് ഇവിടുത്തെ ഹിന്ദുവിനെ സംരക്ഷിക്കണമെന്ന പേരിൽ ഉള്ളവരുടെ നിലപട്.

2014ൽ അയോധ്യയിലെ ഫൈസിയാബാദിൽ നടന്ന തിരഞ്ഞെടുപ്പിൽ 32റാലികളിൽ നേരിട്ട് അതിന്റെ പ്രവർത്തനങ്ങളിൽ ചുക്കാൻ പിടിച്ച ആളാണ് ഞാൻ. ഭഗവാൻ ശ്രീരാമ ചന്ദ്രനും അയോധ്യയിൽ നമ്മൾ പണിയാൻ ഉദ്ദേശിക്കുന്ന നമ്മുടെ സ്വപ്ന തുല്യമായ രാമക്ഷേത്രത്തിന്റെ പടവുമായിരുന്നു മോദി തിരഞ്ഞെടുപ്പിന്റെ ഭാഗമായി അന്നവിടെ പ്രസംഗിക്കാൻ വരുമ്പോൾ സ്റ്റേജിൽ അദ്ദേഹത്തിന് പുറകിൽ ഉണ്ടായിരുന്നത്. നിങ്ങൾ എനിക്ക് ഭൂരിപക്ഷം നൽകിയാൽ അയോധ്യയിൽ രാമക്ഷേത്രം, എത്രയും പെട്ടന്ന്, സോമനാഥ ക്ഷേത്രം എങ്ങനെയാണോ സർദാർ വല്ലഭായി പട്ടേൽ പാർലമെന്റിൽ പ്രത്യക നിയമം കൊണ്ട് വന്ന് പണിതത് അത് പോലെ ഞാൻ പണിയുമെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ നാലര വർഷം കഴിഞ്ഞപ്പോൾ മോദിയും മോദിയെ നിയന്ത്രിക്കുന്നവരും ഹിന്ദുക്കളെ പുതിയ പാഠം പഠിപ്പിക്കാൻ തുടങ്ങി. അയോധ്യയിലെ വിഷയം അവരുടെ കയ്യിൽ അല്ല അത് സുപ്രീം കോടതിയുടെ കയ്യിൽ ആണെന്ന്. സുപ്രീം കോടതി വിചാരിക്കാതെ ഒന്നും അയോദ്ധ്യ വിഷയത്തിൽ ചെയ്യാൻ പറ്റില്ലെന്ന്!. സുപ്രീം കോടതി വരുന്നതിനു മുൻപ്, നരേന്ദ്രമോദിക്ക് ജന്മം നൽകുന്നതിന് മുൻപേ ഈ കേസ് സുപ്രീം കോടതിയിലുണ്ടായിരുന്നു. നിങ്ങൾ ജീവൻ കൊടുക്കൂ, നിങ്ങൾ രക്തം കൊടുക്കൂ ഞങ്ങൾ നിങ്ങൾക്ക് രാമക്ഷേത്രം ഉണ്ടാക്കി തരുമെന്ന് പറഞ്ഞിട്ട്, കോത്താരി സഹോദരന്മാർ മുതൽ 5016 പേരുടെ നെഞ്ചിലേക്ക് വെടിയുണ്ട കയറ്റിയത് എന്തിനാണ്? അത്രയും പേരുടെ രക്തത്തിൽ കുളിച്ചാണ് നിങ്ങൾ അധികാരത്തിൽ എത്തിയത്. ആ രക്തത്തിൽ, അയോധ്യ മുതൽ ഗോദ്ര വരെയുള്ള കർസേവകരുടെ രക്തത്തിൽ കുളിച്ച് അധികാര കൊത്തളങ്ങളിൽ എത്തിയപ്പോൾ, ഡൽഹിയിൽ എത്തിയപ്പോൾ സുപ്രീം കോടതി തീരുമാനിക്കട്ടെ എന്നാണ് നിങ്ങൾ ഇപ്പോൾ പറയുന്നത്.

Read Also  പ്രതീക്ഷിച്ചതു നടന്നു, ആസൂത്രിതകൊലയിലൂടെ സർക്കാർ രഹസ്യങ്ങൾ സുരക്ഷിതം

ഒക്ടോബർ 21നുള്ളിൽ രാജ്യത്ത് വർഗീയ കലാപം നടത്തുമെന്ന് പ്രതീഷ് വിശ്വനാഥ്

ഇതേ പ്രധാനമന്ത്രി ബംഗാളിലും ആസ്സാമിലും അന്ന് തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പറഞ്ഞത് ഭാരതത്തിൽ 3.5 കോടി ബംഗ്ളാദേശി മുസ്ളീം നുഴഞ്ഞു കയറ്റക്കാരുണ്ട് എന്നാണ്. നിങ്ങൾ എനിക്ക് ഭൂരിപക്ഷം നൽകിയാൽ ഒന്നൊന്നായി മുസ്ലീങ്ങളെ ഞങ്ങൾ ഡീ പോർട്ട് ചെയ്യുമെന്നാണ്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഞാൻ കേന്ദ്രസർക്കാരിന് ഒരു വിവരാവകാശം കൊടുത്തിരുന്നു. അത് പ്രകാരം കഴിഞ്ഞ 15 വർഷത്തിനുള്ളിൽ ഇവിടെ നിന്നും ഡീപോർട്ട് ചെയ്ത ബംഗ്ലാദേശികളുടെ കണക്ക് എനിക്ക് ലഭിച്ചു. യുപിഎ ഭരണകാലത്ത് 10 വർഷം കൊണ്ട് 10012 പേരെയാണ് ഡീപോർട്ട് ചെയ്തത്. എന്നാൽ നരേന്ദ്രമോദി കഴിഞ്ഞ നാലര വർഷം രാജ്യം ഭരിച്ചിട്ടും വെറും 320 പേരെ മാത്രമാണ് ഡീപോർട്ട് ചെയ്തത്.

ഈ പ്രധാനമന്ത്രി ജമ്മുകശ്മീരിൽ പോയപ്പോൾ കശ്മീരിലെ ഓരോ ഹിന്ദുവിനെയും ഓരോ പണ്ഡിറ്റുകളെയും തിരിച്ചു പുനരധിവസിപ്പിക്കാൻ ഭൂരിപക്ഷം നൽകണമെന്ന് പറഞ്ഞു. കേന്ദ്രം ഭരിക്കാനും ജമ്മു ഭരിക്കാനും അവർ അവകാശം കൊടുത്തു. എന്നിട്ട് പോലും നാലര വർഷം കഴിഞ്ഞിട്ടും ഒരു കാശ്മീരി ഹിന്ദുവിനെ പോലും സ്വന്തം നാട്ടിലേക്ക് തിരിച്ചു പ്രവേശിപ്പിക്കാൻ കഴിഞ്ഞിട്ടില്ല മോദിക്ക്.

യുപിയിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രചാരണം ലവ് ജിഹാദ് നടക്കുന്നു എന്നായിരുന്നു. ആ പ്രചാരണത്തിന് പിന്നിൽ പ്രവർത്തിച്ച ഒരാളാണ് ഞാൻ. എന്നിട്ട് പോലും ഈ പറഞ്ഞ ആളുകൾക്ക് ഒന്നര ലക്ഷം ഹിന്ദു പെൺകുട്ടികൾ ലവ് ജിഹാദിൽപ്പെടുന്നതിനെ ചർച്ച ചെയ്യുന്നതിനോ തുറന്ന് സംസാരിക്കുന്നതിനോ നിരോധിക്കാനോ നിയമം ഉണ്ടാക്കാനോ ഒന്നിനും സമയമില്ല. ഹിന്ദു സ്ത്രീകളുടെ കാര്യം അന്വേഷിക്കാൻ സമയമില്ലാത്തവർക്ക് മുസ്ലീങ്ങളുടെ 4 ഭാര്യമാർ എങ്ങനെ ജീവിക്കും, എന്തെല്ലാം നിയമ സഹായം കിട്ടും എന്നൊക്കെ അന്വേഷിക്കാൻ സമയമുണ്ട്.

ഞാൻ എന്റെ വീട് വിട്ട് ഇറങ്ങിയത് ഹിന്ദുക്കളുടെ സ്വാഭിമാനം സംരക്ഷിക്കാൻ വേണ്ടിയാണ്. അല്ലാതെ നാടിനു വേണ്ടി ടോയിലറ്റ് ഉണ്ടാക്കുന്ന പ്രധാനമന്ത്രിയെ ഉണ്ടാക്കണം എന്ന് പറഞ്ഞിട്ട് അല്ല. റോഡ് പണിയാൻ ഒരു പ്രധാനമന്ത്രിയെ നമുക്ക് ആവശ്യമില്ല. അതിന് ഒരു കഴിവുള്ള ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിച്ചാൽ മതി. ആദ്യം ശൗചാലയം പിന്നെ ദേവാലയം എന്ന് വരെ മോദി പറയുന്ന നിലയ്‌ക്കെത്തി കാര്യങ്ങൾ.

ഹിന്ദു ഇന്നും ഹിന്ദു ആയി ജീവിച്ചിരിക്കുന്നത് 800 വർഷക്കാലം മുൻപ് മുസ്ളീം ജനതയോട് പോരാടി പടപൊരുതി ജീവൻ കൊടുത്ത് ബലിദാൻ നടത്തിയതിനാലാണ്. ആ 15 കോടി ഹിന്ദുക്കളുടെ ചോരയുടെ പുറത്താണ് നിങ്ങൾ ഇന്ന് ചവിട്ടി നിൽക്കുന്നത്. നാല് ലക്ഷത്തിലധികം ഹിന്ദു സ്ത്രീകളുടെ മാനത്തിന്റെ പുറത്താണ് നിങ്ങൾ ചവിട്ടി നിൽക്കുന്നത്. ഭാരതത്തിന്റെ മൂന്നിൽ ഒന്ന് ഭൂവിഭാഗം പൂർണ്ണമായിട്ടും വെട്ടി മുറിച്ചിടുത്ത അതേ മുസ്ലീമിനെ ചേർത്തേ ഹിന്ദുത്വം പൂർണ്ണമാകൂ എന്ന് പറയാനുള്ള അധികാരം നിങ്ങൾക്ക് ആര് നൽകി?. അതിനു ഈ നാട്ടിലെ ഹിന്ദു സമാജം അത്രയും ഗതി കേട്ടിട്ടില്ല. 15 കോടി ഹിന്ദുക്കളെ കൊന്നൊടുക്കിയ, 4 ലക്ഷത്തിലധികം അമ്മമാരുടെ മാനത്തിനു വില പറഞ്ഞ മതത്തിന്റെ കൂടെ, ഭാരതത്തിന്റെ മൂന്നിലൊന്ന് വെട്ടി മുറിച്ചുകൊണ്ട് പോയ, ഭാരത മാതാവിന്റെ രണ്ടു കൈകളും വെട്ടി മാറ്റിയ, ആ മതത്തിന്റെ കൂടെ ചേർന്ന് മാത്രമേ ഹിന്ദുത്വം പൂർണ്ണമാകൂ എന്ന് ലോകത്തെ ഏത് ഹിന്ദു നേതാവ് പറഞ്ഞാലും അതനുവദിക്കാൻ ഞങ്ങൾ തയ്യാറല്ല. കാരണം സ്വാഭിമാനി ഹിന്ദുവിന് അത്രയും ഗതികേട് വന്നട്ടില്ല. ഞങ്ങളുടെ മാതൃക ഈ ഫേക്ക് ഹിന്ദുക്കൾ അല്ല, ഞങ്ങളുടെ മാതൃക ഹിന്ദുക്കളോട് യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത ഇവരോടല്ല. ഔറംഗസേബിന്റെ നെഞ്ചത്ത് കയറി നിന്ന് കൊണ്ട് അഫ്സൽ ഖാന്റെ നെഞ്ചത്ത് കയറി നിന്ന് കൊണ്ട് കടാര കുത്തി ഇറക്കി തല വെട്ടിക്കളഞ്ഞ ശിവാജി ഷഹാജി സ്ഥാപിച്ച ഹിന്ദു രാഷ്ട്രമാണ് ഞങ്ങളുടെ മാതൃക. അത് കൊണ്ട് ആ മാതൃകയിലൂടെ ഞങ്ങൾ പോകും.

Read Also  ഹാർദിക് പട്ടേലിന് മർദ്ദനം ; വീഡിയോ

ഗോ രക്ഷ മമ ദീക്ഷ എന്ന് പറഞ്ഞ മോദി ഇപ്പോൾ പറയുന്നത് ഗോ രക്ഷ ഗുണ്ടകൾ എന്നാണ്: പ്രതീഷ് വിശ്വനാഥ്‌

ബിജെപി സർക്കാരിനെ വരുന്ന ഏഴ് മാസം കൂടെ വിശ്വസിക്കാൻ ഞങ്ങൾ തയ്യാറാണ്. അതിന് ശേഷം മാത്രമേ ഞങ്ങൾ ആർക്ക് വോട്ട് ചെയ്യൂ എന്ന് ഈ നാട്ടിലെ ഹിന്ദു സമാജം തീരുമാനിക്കുകയുള്ളൂ. അത് നിങ്ങളുടെ പിആർ കമ്പനിയുടെ പരസ്യം കണ്ടിട്ടോ ഫേക്ക് വാർത്തകൾ കണ്ടിട്ടോ അല്ല. ഈ നാട്ടിലെ ഹിന്ദു സമൂഹം അർപ്പിച്ച വിശ്വാസത്തിൽ എന്തെങ്കിലും കരുണ നിങ്ങൾക്ക് ബാക്കി ഉണ്ടെങ്കിൽ എന്തെങ്കിലും പ്രതിബന്ധത ബാക്കി ഉണ്ടെങ്കിൽ അൽപ്പമെങ്കിലും ഹിന്ദുത്വം ബാക്കി ഉണ്ടെങ്കിൽ നിങ്ങളുടെ മാനിഫെസ്റ്റോയിൽ പറഞ്ഞ ഹിന്ദുക്കളുടെ സ്വാഭിമാനം സംരക്ഷിക്കാനുള്ള ഏതെങ്കിലും ഒരു കാര്യം നിങ്ങൾ തെളിയിച്ചു കാണിക്കണം. എങ്കിൽ ഞങ്ങൾ ആലോചിക്കാം നിങ്ങളുടെ കൂടെ വരണോ വേണ്ടയോ എന്ന്. കൊടി പിടിച്ചു നിങ്ങളുടെ പുറകെ നടക്കാനല്ല വടി പിടിച്ച് നിങ്ങളുടെ മുൻപിൽ ഞങ്ങൾ നടക്കും.

രാമക്ഷേത്രത്തെകുറിച്ച 2019 വരെ സംസാരിക്കരുത് എന്ന് ആറുമാസം മുൻപേ എന്നോടുൾപ്പടെ പറഞ്ഞതാണ്. സർക്കാരിന് ദോഷമാണെന്നാണ് നിങ്ങൾ പറഞ്ഞത്. ആ നിങ്ങൾ ഇപ്പോൾ ബിജെപി പ്രസിഡന്റ് മുതൽ പ്രധാനമന്ത്രി മുതൽ എല്ലാവരും ഇപ്പോൾ രാമനെക്കുറിച്ചാണ് പറയുന്നത്. 89 ദിവസങ്ങൾ കൊണ്ട് ഞങ്ങൾ ഇവിടെയെത്തിയെങ്കിൽ അടുത്ത 7 മാസം കൊണ്ട് ഞങ്ങൾ എവിടെ എത്തുമെന്ന് നിങ്ങൾ ആലോചിക്കൂ.

ഒക്ടോബർ 21 ന് മൂന്ന് ലക്ഷം കർസേവകരുമായി ലക്നൗനൗവിൽ നിന്ന് അയോധ്യയിലേക്ക് ഞങ്ങൾ മാർച്ച് നടത്തുന്നതിന് മുൻപേ നിങ്ങൾക്ക് രാമക്ഷേത്രത്തെക്കുറിച്ചുള്ള തീരുമാനം എടുക്കേണ്ടി വരും. ഇല്ലെങ്കിൽ നിങ്ങളെക്കൊണ്ട് ഞങ്ങൾ അത് ചെയ്യിപ്പിക്കും. അല്ലെങ്കിൽ 2019 ൽ നിങ്ങൾ വിജയിക്കണമോ എന്ന് ഭഗവാൻ ശ്രീരാമചന്ദ്രൻ തീരുമാനിക്കും. “

Spread the love

Leave a Reply