Wednesday, January 19

യാത്രക്കാര്‍ക്ക് വാട്സാപ്പ് സേവനമൊരുക്കി എത്തിഹാദ് എയര്‍വെയ്സ്

യാത്രക്കാര്‍ക്ക് സഹായകമായ പുതിയ പരിഷ്‌കാരങ്ങളുമായി എത്തിഹാദ് എയര്‍വെയ്സ്. വിമാനയാത്രക്കാര്‍ക്കായി പ്രത്യേക വാട്സാപ്പ് സേവനമാണ് കമ്പനി മുന്നോട്ട് വെക്കുന്നത്. തങ്ങളുടെ പ്രീമിയം യാത്രക്കാര്‍ക്കായാണ് ഈ സൗകര്യം എത്തിഹാദ് ഒരുക്കിയിരിക്കുന്നത്.

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിക്കഴിഞ്ഞാല്‍ യാത്രക്കാര്‍ക്ക് ഈ സേവനം ലഭ്യമാകും. ഭാവിയില്‍ ഈ സംവിധാനം കൂടുതല്‍ വികസിപ്പിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

വാട്സാപ്പിലൂടെ യാത്രക്കാരന് വിമാനത്തിന്റെ സമയവും ടിക്കറ്റ് ഉറപ്പാക്കുന്നതിന്റെ ഓര്‍മ്മപെടുത്തലുകളും മറ്റും വേഗത്തില്‍ എത്തിക്കുക എന്നതാണ് ഈ സംവിധാനം വഴി കമ്പനി ഉദ്ദേശിക്കുന്നത്. അതിന്‍ പുറമേ എയര്‍വേയ്സിന്റെ ഏജന്റുമാരുമായി വാട്സാപ്പിലൂടെ സന്ദേശം അയക്കുന്നത് വഴി ബന്ധപ്പെടാനും വിമാനത്തിന്റെ കാര്യങ്ങള്‍ സ്വകാര്യമായും വേഗത്തിലും അറിയാനും മറ്റും ഈ സേവനം വളരെയധികം ഉപകാരപ്പെടും.

Spread the love
Read Also  അബുദാബി റോഡുകളില്‍ പുതിയ വേഗപരിധി വന്നു