Monday, January 24

നജീബിനെ കണ്ടെത്താനായില്ല; അന്വേഷണം അവസാനിപ്പിക്കാൻ സിബിഐയ്ക്ക് അനുമതി

ജെ.എൻ.യു. വിദ്യാർത്ഥി നജീബ് അഹമ്മദിന്റെ തിരോധാനവുമായി ബന്ധപെട്ട സിബിഐ അന്വേഷണം അവസാനിപ്പിക്കുന്നു. അന്വേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാൻ സിബിഐയ്ക്കു ഡൽഹി ഹൈക്കോടതി ഇന്ന് അനുമതി നൽകി. അന്വേഷണ ചുമതലയിൽ നിന്ന് സിബിഐയെ മാറ്റി പ്രത്യക അന്വേഷണ സംഘത്തെ ഏൽപ്പിക്കണമെന്ന നജീബിന്റെ മാതാവ് ഫാത്തിമ നഫീസിന്റെ ആവശ്യം കോടതി നിരാകരിച്ചു. ജസ്റ്റിസുമാരായ എസ്.മുരളീധര്‍, വിനോദ് ഗോയല്‍ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വിധി.

2016 ഒക്ടോബര്‍ 15നാണ് ജെഎന്‍യു ക്യാംപസിലെ മഹി മാണ്ഡവി ഹോസ്റ്റലില്‍ നിന്ന് ദുരൂഹ സാഹചര്യങ്ങളിൽ നജീബിനെ കാണാതാവുന്നത്. നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട എ.ബി.വി.പി. പ്രവർത്തകരായ ഒൻപത് പേരെ സിബിഐ ചോദ്യം ചെയ്‌തെങ്കിലും ആദ്യം കേസ് അന്വേഷിച്ച ലോക്കൽ പോലീസിൽ നിന്നും കൂടതൽ ആയി ഒന്നും കണ്ടെത്താൻ സാധിച്ചില്ല. ഹോസ്റ്റൽ വാർഡൻ, സംഭവവുമായി ബന്ധപ്പെട്ട ദൃക്‌സാക്ഷികൾ എന്നിവരുടെ മൊഴികൾ എടുത്തെങ്കിലും നജീബിനെ കണ്ടെത്തുന്നതയിലോ തിരോധനത്തിലേക്ക് വെളിച്ചവും വീശുന്നതിലേക്കോ യാതൊരു തെളിവുകളും സിബിഐയ്ക്ക് ലഭിച്ചില്ലെന്നാണ് ഇന്ന് ഡൽഹി ഹൈക്കോടതിയിൽ കേസ് അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സത്യവാങ് മൂലത്തിൽ പറയുന്നത്.

എബിവിപി പ്രവർത്തകരുമായുള്ള ആക്രമണത്തെ തുടർന്നാണ് നജീബിന്റെ തിരോധാനം എന്ന ആരോപണം ശക്തമായിരുന്നു. നജീബിനെ കണ്ടെത്താതെ കേസ് അവസാനിപ്പിക്കാനുള്ള സിബിഐ നീക്കം അനുവദിക്കില്ലെന്നും ഇതിനായി ആവശ്യമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Spread the love
Read Also  എയര്‍സെല്‍ മാക്‌സിസ് അഴിമതി; കോൺഗ്രസ് നേതാവ് പി ചിദംബരം ഒന്നാംപ്രതി

Leave a Reply