Wednesday, January 19

നജീബ് തിരോധാനം; ഐ.എസിൽ ചേർന്നെന്ന വാർത്തകൾ പിൻവലിക്കണമെന്ന് കോടതി

എ.ബി.വി.പി പ്രവര്‍ത്തകരുടെ ആക്രമണത്തിന് ശേഷം ദുരൂഹ സാഹചര്യത്തിൽ കാണാതായ ജെ.എൻ.യു. വിദ്യാർത്ഥി നജീബ് അഹമ്മദിന്റെ കേസ് അവസാനിപ്പിക്കാൻ സിബിഐയ്ക്ക് കോടതി നിർദ്ദേശം നൽകിയതിന് പിന്നാലെ, നജീബ് ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നെന്നുള്ള സകല വാർത്തകളും മാധ്യമങ്ങളിൽ നിന്ന് പിൻവലിക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. നജീബിന്റെ മാതാവ് ഫാത്തിമ നഫീസ കോടതിയില്‍ ഫയല്‍ചെയ്ത മാനനഷ്ടക്കേസിലാണ് ഉത്തരവ്. ഓൺലൈൻ വെബ്‌സൈറ്റുകൾ, ചാനലുകൾ, പത്രങ്ങൾ തുടങ്ങിയവ ഇത് സംബന്ധിച്ച മുഴുവൻ വാർത്തകളും വെബ്‌സൈറ്റുകളും പിൻവലിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

നജീബ്‌ ഐ.എസ് വിഡിയോ സ്ഥിരമായി കാണുമായിരുന്നെന്നും സംഘടനയില്‍ ചേര്‍ന്നിരിക്കാമെന്നുമുള്ള വാര്‍ത്തകളായിരുന്നു മാധ്യമങ്ങളില്‍ വന്നത്. എ.ബി.വി.പി പ്രവര്‍ത്തകരുമായി സംഘര്‍ഷത്തിലേര്‍പ്പെടുന്നതിനു മുമ്പ് നജീബ് ഐ.എസ് നേതാവിന്റെ പ്രസംഗത്തിന്റെ വീഡിയോ കാണുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതാണ് മാധ്യമങ്ങൾ നജീബ് ഐഎസിൽ ചേർന്നതായുള്ള റിപ്പോർട്ടുകൾ നൽകാൻ കാരണമായത്. കേസ് പരിഗണിക്കുന്നത് കോടതി ഈ മാസം 29ലേക്ക് മാറ്റി.

Spread the love
Read Also  ചരിത്രകാരിയായ റൊമീല ഥാപറിനോട് ബയോഡേറ്റ ആവശ്യപ്പെട്ട് അപമാനിച്ച് ജെ എൻ യു ; അധ്യാപകസമൂഹം പ്രതിഷേധിക്കുന്നു

Leave a Reply