ലോകത്ത് 80 ശതമാനം മലേറിയയും ഇന്ത്യയും 15 സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുമാണ് വഹിക്കുന്നത്. ലോകാരോഗ്യസംഘടന കണക്ക് പ്രകാരം ഇന്ത്യയില്‍ ഒന്നേകാല്‍ കോടി ജനങ്ങള്‍ കൊതുക് ജന്യ രോഗബാധിതരാണ്.
ലോകാരോഗ്യസംഘടനയുടെ 2018ലെ മലേറിയ റിപ്പോര്‍ട്ടാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തു വിട്ടത്. റിപ്പോര്‍ട്ട് പ്രകാരം ലോകത്താകമാനമുള്ള മലേറിയയില്‍ പകുതിയോളം താഴെപ്പറയുന്ന രാജ്യങ്ങളിലാണ്.
നൈജീരിയ (25 ശതമാനം), കോംഗോ (11 ശതമാനം), മൊസാംബിക് (11 ശതമാനം), ഇന്ത്യ, ഉഗാണ്ട (4 ശതമാനം വീതം).
ആരോഗ്യനയങ്ങളിലെ മാറ്റങ്ങള്‍ മൂലം ഇന്ത്യയാണ് വലിയ ചികിത്സാപരാജയം ഏറ്റ് വാങ്ങുന്ന രാജ്യം. ലോകത്താകമാനം മലേറിയ മൂലം പ്രതിവര്‍ഷം 6,60,000 പേര് മരിക്കുന്നതായാണ് കണക്ക് വെളിവാക്കുന്നത്.