Wednesday, January 19

യുദ്ധം നടക്കാത്തിടം; വില്യം  സ്റ്റഫോഡ് , പരിഭാഷ: പി.രാമൻ

വില്യം  സ്റ്റഫോഡ് (യു.എസ്.എ.1914-1993)

പരിഭാഷ: പി.രാമൻ

യുദ്ധം നടക്കാക്കളമിത്, അജ്ഞാതനാം
സൈനികൻ വീണു മരിക്കാത്ത മണ്ണിത്
പുല്ലു കൈകോർത്തു നിൽക്കുന്ന വെളിമ്പുറം
ഇങ്ങു യുദ്ധസ്മാരകങ്ങളില്ല, ആകാശ –
മല്ലാതെയില്ലൊരു നായകവസ്തുവും.

ഈത്തുറസ്സിന്നു കുറുക്കെച്ചിറകന –
ക്കാതെ നിശ്ശബ്ദം പറക്കുന്നു പക്ഷികൾ
ആരെയും കൊന്നു തള്ളാത്ത നിലമിത്,
നന്നേയിണങ്ങിയ വായുവല്ലാതൊന്നു –
മില്ലാതെ വിസ്മൃതി ചൂഴ്ന്നു നിൽക്കുന്നത്.
യുദ്ധം നടക്കാത്തൊരീ സ്ഥലത്തിൻ പേരു
പറ്റേ മറന്നു കൊണ്ടാടുന്നിതാളുകൾ

 

കഥ പറകഥ പറച്ചില്‍ എന്ന ആദിമകലയിലൂടെ മിത്തും ചരിത്രവും ഇഴചേരുന്നു; ‘മീശ’യെക്കുറിച്ച് വി എം ഗിരിജയുടെ വായനാ…

Read More at: prathipaksham.in/vmgirija-write-up-about-meesha/

Spread the love