Thursday, January 20

സ്വതന്ത്ര നീതിന്യായ വകുപ്പില്ലാതെ ജനാധിപത്യത്തിന് നിലനില്കാനാവില്ല; ജസ്റ്റിസ് ചെലമേശ്വര്‍

ഏഴു വര്‍ഷത്തെ സേവനത്തിന് ശേഷം സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് ജെ. ചെലമേശ്വര്‍ നീതിന്യായവ്യവസ്ഥയുടെ സ്വാതന്ത്ര്യത്തെപ്പറ്റി സ്വന്തം വീക്ഷണങ്ങളെ തുറന്നു പറയുന്നു.

ജനുവരി 12ന് കീഴ്വഴക്കമനുസരിക്കാതെ നാല് സുപ്രീം കോടതി ജഡ്ജിമാര്‍ നടത്തിയ പത്രസമ്മേളനത്തെ പറ്റി:

ആ പത്രസമ്മേളനത്തില്‍ എന്തെങ്കിലും തെറ്റുള്ളതായി ഞാന്‍ കാണുന്നില്ല.  ഞാന്‍ ഒരിക്കലും അങ്ങനെ ചിന്തിക്കുന്നില്ല. അല്ലെങ്കില്‍ ഞാന്‍ ആ പത്രസമ്മേളനത്തില്‍ പങ്കെടുക്കുമായിരുന്നില്ല. ആ പത്രസമ്മേളനത്തില്‍ ഞാന്‍ മാത്രമായിരുന്നില്ല; മൂന്ന് മുതിര്‍ന്ന ജഡിജിമാരും ഉണ്ടായിരുന്നുവെന്നത് പ്രത്യേകം ശ്രദ്ധിക്കുക.

അദ്ദേഹം തുറന്നടിക്കുന്നു:

ഞാന്‍ ഒരു ജനാധിപത്യവാദിയാണ്. രാജ്യം ഒരു ജനാധിപത്യസമൂഹമായി നിലനില്കാനാണ് ഞാനാവശ്യപ്പെടുന്നത്. ചിലര്‍ എന്നെ രാജ്യദ്രോഹിയെന്ന് വിളിക്കും, ചിലര്‍ എല്ലാം തകര്‍ക്കുന്നവനായി പറയും, ചിലര്‍ കമ്മ്യൂണിസ്റ്റെന്നും ചിലര്‍ ദേശദ്രോഹിയെന്നും വിളിക്കും. ഞാന്‍ രാജ്യത്തെ ജനങ്ങള്‍ക്കുവേണ്ടി സേവനപ്രതിജ്ഞയെടുത്തവനാണ്. ഒരു സ്വതന്ത്രനീതിവ്യവസ്ഥയില്ലാതെ ജനാധിപത്യത്തിന് നിലനില്കാനാവില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. നീതിവ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിന് ഭീഷണി നേരിടുന്നതായി തോന്നിയപ്പോള്‍ അത് രാജ്യത്തെ അറിയിക്കാനാണ് ഞങ്ങള്‍ പത്രസമ്മേളനം നടത്തിയത്. ഞാന്‍ എന്‍റെ ബോധമനുസരിച്ച് ചെയ്തു. അത് പൊതുസമൂഹത്തിനും എന്‍റെ വിശ്വാസങ്ങളെയും പ്രവര്‍ത്തികളെയും തിരിച്ചറിയാനാവുന്ന ഭാവിതലമുറയ്ക്കു കൂടി വേണ്ടിയായിരുന്നു.

ഞങ്ങളാരും തന്നെ വ്യക്തിഗതനേട്ടങ്ങള്‍ നോക്കിയവരല്ല. എനിക്കുവേണ്ടി സംസാരിക്കുമ്പോള്‍ ഞാന്‍ ഒരുപാടു പേരുടെ വിരോധിയാകും. എന്നാല്‍ പത്രസമ്മേളനത്തിന് ശേഷം സഹപാഠികളും സുഹൃത്തുക്കളുമായി നിരവധി പേര്‍ എന്നോട് സാധാരണപോലെയായി. ദിവസം കോടി വരുമാനമുള്ള വക്കീലന്മാരുടെ ഉഗ്രകോപത്തെയും ഞാന്‍ നേരിട്ടു. ഇതില്‍നിന്നും ഞങ്ങളെന്ത് നേടി? ജനതയോട് നമുക്കൊരു ധാര്‍മ്മികബാധ്യത ഉണ്ടെന്നതിനാലാണ് ഞാനും മൂന്ന് സഹപ്രവര്‍ത്തകരും പത്രസമ്മേളനം നടത്തിയത്.

ജുഡിഷറിയിലെ അഴിമതിയെപ്പറ്റി:

അതെ. ജുഡിഷറിയില്‍ അഴിമതിയുണ്ട്. ഒറീസാ ഹൈക്കോടതി മുന്‍ ജഡ്ജിയായിരുന്ന ഖുദ്ദുസ്സിയെ അറസ്റ്റ് ചെയ്തതെന്തിനാണ്? അവിടെ അഴിമതിയുണ്ടായിരുന്നുവെന്നതിന് മറ്റെന്ത് തെളിവ് വേണം?

 

തൊഴില്‍മേഖലയെ പറ്റി:

തൊഴില്‍വിജയം വക്കീലിന്‍റെ കഴിവുമായി ബന്ധപ്പെട്ടതാണ്. അത് കുറെയൊക്കെ പിതൃവഴി നേടാനാകുമെങ്കിലും അതിന് പരിമിതികളുണ്ട്. കോടതിയെ പ്രകമ്പനം കൊള്ളിക്കുന്ന പ്രാക്ടീസ് നടത്തിയിട്ടുള്ള പല ജഡ്ജിമക്കളും അച്ഛന്‍റെ വിരമിക്കലോടെ ഇല്ലാതാതിപ്പോയിട്ടുണ്ട്.

നീതിവ്യവസ്ഥയും പാവങ്ങളും:

നീതിന്യായ വ്യവസ്ഥയില്‍ പല പ്രശ്നങ്ങളുണ്ട്. കീഴ്ക്കോടതിയില്‍ ജാമ്യം കിട്ടാത്ത സമ്പന്നന് സൂപ്രീം കോടതിയെ സമീപിക്കാം. പക്ഷെ പാവങ്ങള്‍ക്ക് അതിനാവില്ല. ജാമ്യാപേക്ഷകളെല്ലാം സുപ്രിം കോടതിയിലെത്തിക്കേണ്ടതില്ല. യഥാര്‍ത്ഥത്തില്‍ അത് ഹൈക്കോടതി ലവലില്‍ പരിഹരിക്കാവുന്നതേയുള്ളൂ. ഹൈക്കോടതികളുടെ നിലവാരം മോശമാണെങ്കില്‍ അത് ഉയര്‍ത്തണം.

വിരമിക്കലിനെ പറ്റി:

തീര്‍ച്ചയായും ജഡ്ജിമാര്‍ വിരമിക്കണം. വിരമിച്ച ജഡ്ജിമാരുടെ  ട്രിബ്യൂണലുകളിലെ ഉപയോഗം അവരുടെ പരിചയവും അവര്‍ ചെയ്ത പൊതുജനസേവനത്തിന്‍റെ മികവ് അനുസരിച്ചുമാകണം. വിരമിച്ച പലരും പല പോസ്റ്റുകളിലുമെത്തുന്നത് നമുക്കറിയാവുന്ന പലേ കാരണങ്ങളാലാണ്. സ്റ്റേറ്റിന്‍റെ ഒരു നിയമനത്തെയും വ്യക്തിപരമായി ഇനി ഞാന്‍ ഏറ്റെടുക്കില്ല. താല്പര്യമുള്ളയാളെന്ന നിലയില്‍ രാഷ്ട്രീയത്തെ സിദ്ധാന്തതലത്തില്‍ നോക്കിക്കാണുകയും അഭിപ്രായം പറയുകയും ചെയ്യുന്നതിനപ്പുറം ബാലറ്റ് രാഷ്ട്രീയത്തിലേക്കും താനില്ലെന്നാണ് ചെലമേശ്വര്‍ വ്യക്തമാക്കുന്നത്.

Spread the love
Read Also  ലാവലിന്‍ കേസ് ഫയലില്‍ സ്വീകരിച്ചു ; ജനുവരിയില്‍ പരിഗണിക്കാമെന്നു സുപ്രീം കോടതി

Leave a Reply