Sunday, January 16

മാവോയിസ്റ്റു നേതാവ് ഷൈന ജയിൽ മോചിതയായി; വീഡിയോ

മാവോയിസ്റ്റു പ്രവർത്തങ്ങളിൽ ഏർപ്പെട്ടു എന്നാരോപിച്ചു മൂന്നര വർഷമായി വിചാരണയില്ലാതെ യു എ പി എ ചുമത്തി ജയിലിൽ അടച്ചിരുന്ന ഷെയ്‌നയ്‌ക്ക് ഒടുവിൽ മോചനം. 2015 മെയ് മാസമാണ് ഷൈനയെ കോയമ്പത്ത്തൂരിനടുത്തുനിന്നു മാവോയിസ്റ്റു പ്രവർത്തനത്തിലേർപ്പെട്ടു എന്നാരോപിച്ചു അറസ്റ്റ് ചെയ്തത്. 17 യു എ പി എ കേസുകളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. ഷൈനക്ക് എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതിനെത്തുടർന്നാണ് ജയിൽ മോചിതയാവാൻ കഴിഞ്ഞത്. കോയമ്പത്ത്തൂർ ജയിലിലായിരുന്ന ഷൈനയെ പിന്നീട് മറ്റൊരു കേസുമായി ബന്ധപ്പെട്ട കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചിരുന്നു.

എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും കോയമ്പത്ത്തൂർ പോലീസ് സ്റ്റേഷനിൽ പോയി ഒപ്പിടണമെന്നതാണ് ജാമ്യവ്യവസ്ഥ. ജനപക്ഷത്തുനിന്നു സമരം ചെയ്യുകയായിരുന്ന തന്നെ കള്ളക്കേസിൽ കുടുക്കി അറസ്റ്റു ചെയ്തു ജയിലിലടയ്ക്കുകയായിരുന്നെന്നു ഷൈന ആരോപിച്ചു. രൂപേഷ് ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. 40 കേസുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്

ജയില്‍ മോചിതയായതിനുശേഷം ഷെയ്ന ജനങ്ങളോട് സംസാരിക്കുന്നതിന്റെ വീഡിയോ

Ash Raf ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ಆಗಸ್ಟ್ 14, 2018

Spread the love
Read Also  പ്രിയങ്കയെ മോചിപ്പിച്ചു ; വെടിവെയ്പിൽ മരിച്ചവരുടെ ബന്ധുക്കളെ കാണാൻ അനുവദിച്ചു