കഴിഞ്ഞ ദിവസം ഹൈദരാബാദിനടുത്ത് വനിതാ റവന്യൂ ഓഫീസറെ ഓഫീസിൽ വെച്ച് തീകൊളുത്തി കൊന്ന സംഭവത്തിൽ തെലങ്കാനയിൽ പ്രതിഷേധം പുകയുകയാണു. അക്രമിക്ക് കടുത്ത ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് റവന്യൂ ഉദ്യോഗസ്ഥരുടെ സംഘടന മൂന്നുദിവസം നീളുന്ന പ്രതിഷേധത്തിനു ആഹ്വാനം നൽകിയിട്ടുണ്ട്. തെലങ്കാനയിൽ ഭൂമാഫിയ പിടിമുറുക്കിയിരിക്കുകയാണെന്നും നീതിപൂർവ്വം ജോലി നിർവ്വഹിക്കാനുള്ള സാഹചര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടാണു സംഘടനകൾ സമരത്തിനു ആഹ്വാനം നൽകിയീരിക്കുന്നത്.

വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വനിത തഹസീൽദാരുടെ ശവസംസ്കാരം ജന്മദേശമായ നാഗോളയിൽ നടത്തി. ഭൂമിതർക്കത്തിൽ തനിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാത്തതിനാണു കെ സുരേഷ് എന്ന ഭൂവുടമ വിജയ റെഡ്ഡിയെ തീകൊളുത്തി കൊലപ്പെടുത്തിയത്. വിജയയുടെ മരണം അബ്ദുള്ള പർമെറ്റ് എന്ന ഗ്രാമത്തെയാകെ ദു:ഖത്തിലാഴ്ത്തി. രോഷാകുലരായ നാട്ടുകാർ ഹൈദരാബാദിനു സമീപമുള്ള ദേശീയപാത ഏറെ നേരം സ്തംഭിപ്പിച്ചു

വളരെ കൃത്യനിഷ്ടയോടെ തൻ്റെ ചുമതലകൾ നീതിപൂർവ്വം നിർവ്വഹിച്ചിരുന്ന വനിതാ ഓഫീസറായിരുന്നു വിജയ എന്നാണു ബന്ധുക്കളുടെയും നാട്ടുകാരുടെയും അഭിപ്രായം. വിജയയുടെ ഓഫീസിലെ ചേംബറിൽ അതിക്രമിച്ചുകടന്നാണു അക്രമി അവരുടെ ദേഹത്ത് തീ കൊളുത്തിയത്. അക്രമിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതുവരെ സമരം തുടരുമെന്ന് റവന്യൂ ഉദ്യോഗസ്ഥരുടെ സംഘടനകൾ മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിനെ അറിയിച്ചിട്ടുണ്ട്

ഇതിനിടെ വിജയ റഢിയെ രക്ഷപെടുത്താൻ ശ്രമിച്ച് ഗുരുതരമായി പൊള്ളലെറ്റ  ഡ്രൈവർ ഗുരുനാഥൻ എന്നയാളും മരണമടഞ്ഞു,

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  തെലുങ്കാന വിഷയത്തിൽ കുവൈത്തിൽ പ്രകടനം നടത്തിയവരെ അറസ്റ്റ് ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here