Monday, January 17

കേരള പോലീസിൽ സ്ത്രീകൾ ഡ്രൈവർ ആവണ്ട; നവോത്ഥാന മതിൽ പണിതിട്ടും ജോലിയിൽ അയിത്തം

ലക്ഷകണക്കിന് സ്ത്രീകളെ അണിനിരത്തി സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും സമത്വത്തിനും വേണ്ടി സർക്കാർ വനിതാ മതിൽ പണിതെങ്കിലും ഭരണഘടനാപരമായി ലഭിക്കേണ്ട തുല്യതയിൽ നിന്ന് സർക്കാർ ഇന്നും സ്ത്രീകളെ മാറ്റി നിർത്തുന്നു. ജോലികളിൽ സ്ത്രീകൾക്ക് നേരേ വിവേചനം കാണിക്കാൻ പാടില്ലെന്ന വിവിധ ഉത്തരവുകൾ നിലനിൽക്കുമ്പോഴാണ് കേരള പൊലീസിൽ ഡ്രൈവർ തസ്തികയിലേക്ക് പുരുഷന്മാരെ മാത്രം ക്ഷണിച്ചുകൊണ്ടുള്ള പിഎസ്‌സി ഉത്തരവ്. സ്ത്രീകളും ഭിന്നശേഷിക്കാരും അപേക്ഷിക്കേണ്ടതില്ലെന്ന് പ്രത്യേകം അപേക്ഷയിൽ എടുത്ത് പറഞ്ഞിരിക്കുന്നു.

31/12/2018 ന് പുറത്തിറക്കിയ നോട്ടിഫിക്കേഷനിലാണ് കേരള പോലീസിൽ സ്ത്രീകൾ ഡ്രൈവർ ആവേണ്ട എന്ന് പിഎസ്‌സി തീരുമാനിച്ചത്. തുല്യ ജോലിയ്ക്ക് തുല്യ ശമ്പളം ഉൾപ്പടെ സ്ത്രീകളെ പുരുഷന്മാർ ചെയ്യുന്ന ഏതൊരു വിധത്തിലുമുള്ള ജോലിയിൽ നിന്നും മാറ്റി നിർത്തരുതെന്നുമുള്ള കോടതി ഉത്തരവുകളുടെയും സർക്കാർ ഉത്തരവുകളുടെയും പരസ്യമായ ലംഘനമാണ് കേരള പൊലീസിന് വേണ്ടി പിഎസ്‌സി പുറത്തിറക്കിയിരിക്കുന്ന ഡ്രൈവർ തസ്തികയിലേക്ക് ഉള്ള വിജ്ഞാപനം.

സംസ്ഥാനമൊട്ടാകെയുള്ള 60 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 22,200 മുതൽ 48,000 രൂപ വരെയാണ് ശമ്പള സ്കെയിൽ. ജോലിയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 30 ആണ്.

kerala police women

Spread the love
Read Also  തെളിവില്ലാതെ യു എ പി എ ചുമത്തിയതിനെതിരെ സമിതി അധ്യക്ഷൻ

Leave a Reply