Saturday, January 29

ശബരിമലയിൽ പോകാൻ സംരക്ഷണമാവശ്യപ്പെട്ട് യുവതികൾ ഹൈക്കോടതിയിൽ

ശബരിമല ദർശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് യുവതികൾ ഹൈക്കോടതിയെ സമീപിച്ചു. സംരക്ഷണം നൽകാൻ സർക്കാരിന് നിർദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. നേരത്തെ ശബരിമലയിൽ പോകാൻ ശ്രമിച്ച യുവതികളെയെല്ലാം സംഘടിതമായി തടയുന്ന സ്‌ഥിതി ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ പോലീസ് സംരക്ഷണം കൂടാതെ പോകാനാകില്ല എന്ന് ചൂണ്ടിക്കാട്ടിയാണ്​ ഹർജി.

തൃപ്തി ദേശായി ഉൾപ്പടെയുള്ള സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കണമെന്ന ആഗ്രഹത്തോട് കൂടി വന്നിരുന്നെങ്കിലും പോലീസ് മതിയായ സുരക്ഷ ഒരുക്കാത്തതിനാൽ പിന്മാറുകയായിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് മതിയായ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് യുവതികൾ ഹൈക്കോടതിയെ സമീപിച്ചത്.

Spread the love
Read Also  ശബരിമല യുവതീപ്രവേശനവിധി നടപ്പാക്കണമെന്ന് യെച്ചൂരി

Leave a Reply