Friday, May 27

ശബരിമല ദർശനത്തിന് യുവതി പമ്പയിലെത്തി

ശബരിമല ദർശനത്തിനായി ചേർത്തല സ്വദേശി മഞ്ജു പമ്പയിലെത്തി. ഭർത്താവിനും കുട്ടികൾക്കും ഒപ്പമാണ് മഞ്ജു പമ്പയിൽ എത്തിയത്. ഇവർക്ക് ശബരിമല ദർശനത്തിന് വേണ്ട സുരക്ഷ ഒരുക്കി തരണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ പോലീസ് ഇവരുടെ പശ്ചാത്തലം പരിശോധിക്കുകയാണ് ഇപ്പോൾ. സർക്കാർ നേരത്തെ ആക്ടിവിസ്റ്റുകളായ സ്ത്രീകളെ ശബരിമല ദർശനത്തിന് കടത്തിവിടുക ഇല്ലെന്ന് നിലപാട് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് ഇവരുടെ പശ്ചാത്തലം പരിശോധിക്കുന്നത്.

വിശ്വാസിയായ സ്ത്രീയാണെങ്കിൽ ഇവർക്ക് വേണ്ട സുരക്ഷ ഒരുക്കാൻ പോലീസ് നിർബന്ധമായിത്തീരും.

Spread the love
Read Also  ശബരിമല സ്ത്രീ പ്രവേശനം സാവകാശ ഹര്‍ജി വൈകും

Leave a Reply