Friday, September 17

പെൺകുട്ടികളുടെ മാറിൽ അമർത്തുന്നത് കുറ്റകരമല്ലെന്ന വിധിക്ക് സ്റ്റേ

മേൽവസ്ത്രത്തിന് മുകളിലൂടെ പെൺകുട്ടികളുടെ മാറിൽ പിടിക്കുന്നത് കുറ്റകരമല്ലെന്ന വിധിക്ക് സുപ്രീം കോടതിയുടെ സ്റ്റേ.

വസ്ത്രം മാറ്റാതെ 12 വയസ്സുകാരിയുടെ മാറിടത്തിൽ തൊടുന്നത് പോക്സോ നിയമപ്രകാരം ലൈംഗീക അതിക്രമത്തിന്റെ പരിധിയിൽപ്പെടില്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഉത്തരവിന് അടിസ്ഥാനമായ കേസിലെ പ്രതിയെ പോക്സോ സെക്ഷൻ 8-ൽ നിന്ന് കുറ്റവിമുക്തനാക്കുന്ന ഉത്തരവ് രണ്ടാഴ്ചത്തേക്കാണ് സ്റ്റേ ചെയ്തത്. ചീഫ് ജസ്റ്റിസ് എസ്എസ് ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് അറ്റോണി ജനറൽ കെകെ വേണുഗോപാൽ ശ്രദ്ധയിൽപ്പെടുത്തിയതിനു പിന്നാലെയാണ് സുപ്രീം കോടതി നടപടി. ബോബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചാണ് ജസ്റ്റിസ് പുഷ്പ വി ഗനേഡിവാലയാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്

വിവാദഉത്തരവ് ചോദ്യം ചെയ്തുള്ള വിശദമായ ഹർജി സമർപ്പിക്കാൻ സുപ്രീം കോടതി എ.ജിയോട് നിർദേശിച്ചു.

നിലവിലുള്ള പോക്സോ സെക്ഷൻ 8 പ്രകാരം ലൈംഗീക അതിക്രമത്തിന് കേസ് രജിസ്റ്റർ ചെയ്യാൻ നേരിട്ടുള്ള സ്പർശനം വേണമെന്ന നിരീക്ഷണം ഗുരുതരമായ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും എ.ജി ചൂണ്ടിക്കാട്ടി.

കേസിനാധാരമായ സംഭവം ഇങ്ങനെയായിരുന്നു. 12 വയസ്സുകാരിയെ മധുരം നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തുകയും മാറിടത്തിൽ അമർത്തുകയും വസ്ത്രം മാറ്റാൻ ശ്രമിച്ചുവെന്നുമാണ് കേസ്. സെക്ഷൻ 8 പ്രകാരം വസ്ത്രം മാറ്റി ശരീരഭാഗങ്ങൾ തമ്മിൽ സ്പർശിക്കാതെ (Skin to Skin Contact) മാറിടത്തിൽ തൊടുന്നത് ലൈംഗീക അതിക്രമത്തിന്റെ പരിധിയിൽപ്പെടില്ലെന്നായിരുന്നു കോടതി നിരീക്ഷണം.

ബോംബെ ഹൈക്കോടതി ഉത്തരവ് വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. നിരവധി സ്ത്രീ സംഘടനകൾ ജുഡീഷ്യറിയുടെ തല തിരിഞ്ഞ ഉത്തരവിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു

Spread the love
Read Also  ജെ എൻ യു പ്രക്ഷോഭം രൂക്ഷം, വിദ്യാർഥികളെ തല്ലിച്ചതച്ചു ; കേന്ദ്രസർക്കാർ ചർച്ച നാളെ