മാവേലിക്കര വള്ളികുന്നത്ത് വനിത പോലീസുദ്യോഗസ്ഥയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു. വള്ളികുന്നം സ്റ്റേഷൻ സിപിഒ സൗമ്യ പുഷ്കരൻ(31) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ടാണ് സംഭവം.

വള്ളികുന്നം സ്റ്റേഷനില്‍ നിന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ വരികയായിരുന്ന സൗമ്യയെ കാറിടിച്ച വീഴ്ത്തിയ ശേഷമായിരുന്നു ആക്രമണം. സ്‌കൂട്ടറിൽ നിന്നും വീണ സൗമ്യ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും അക്രമി പിന്തുടർന്ന് വടിവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയും തുടർന്ന് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു.

ആലുവ റൂറലിലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ എറണാകുളം സ്വദേശി അജാസാണ് കൃത്യം നിർവഹിച്ചിരിക്കുന്നത്. അജാസിനും ആക്രമണത്തിൽ പരിക്കേറ്റിട്ടിട്ടുണ്ട്. ശരീരത്ത് പൊള്ളലേറ്റ അജാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  രഹ്നയുമായി മല കയറിയ ഐജി ശ്രീജിത്തിനെ ശബരിമല ചുമതലയിൽ നിന്നും നീക്കി

LEAVE A REPLY

Please enter your comment!
Please enter your name here