2018 കേരള ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ട വർഷമാണ്. ഒരു നൂറ്റാണ്ട് മുമ്പ് കുറച്ചു കൂടി കൃത്യമായി പറഞ്ഞാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ദേശീയ പ്രക്ഷോഭം ശക്തി പ്രാപിക്കുമ്പോൾ കേരളം ജാതി ചിന്തയിൽ നിന്നുള്ള നവോത്ഥാന പ്രവർത്തനങ്ങളിലായിരുന്നു. വഴി നടക്കാനും മാറുമറയ്ക്കാനും സർവോപരി മനുഷ്യനായി ജീവിക്കാനുമുള്ള പ്രത്യക്ഷ സമരത്തിലായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസവും വായനയും നൽകിയ പുത്തനുണർവിൽ അന്നത്തെ ഒരു കൂട്ടം യുവാക്കൾ മുന്നോട്ടു വന്നതിന്റെ ചരിത്രമായിരുന്നു ഏതാണ്ട് അര നൂറ്റാണ്ടായി നമ്മളനുഭവിച്ച പൊതു ഇട സംസ്കാരം. എല്ലാ സംസ്കൃതികളും കാലക്രമേണ ദൂഷിത വലയത്തിലകപ്പെടുകയും ക്രമേണ റദ്ദ് ചെയ്യപ്പെടുകയുമാണുണ്ടാകുമെന്നതിന്റെ തെളിവാണ് 2018ൽ കേരളം കണ്ടത്. . പ്രളയ ദിനങ്ങൾ കേരളത്തിനു നൽകിയ നവ സഹോദര്യത്തിന്റെ ഉണർവാണ് ഏതാണ്ട് രണ്ട് മാസങ്ങൾ കൊണ്ട് ഇവിടത്തെ വലതുപക്ഷ സംഘങ്ങൾ ഇല്ലായ്മ ചെയ്തത്.

ഇന്ത്യൻ നിയമ വ്യവസ്ഥയുടെ പരമാധികാര കേന്ദ്രമായ സുപ്രിംകോടതിയുടെ ഒരു സുപ്രധാന വിധിയാണ് കുറച്ചു നാളുകളായി തെരുവിൽ ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരുന്നത്.

സ്ത്രീ സമത്വവും ലിംഗസമത്വവും ജാതി മത സമത്വവുമെല്ലാം ചോദ്യം ചെയ്യുകയും കേന്ദ്ര ഭരണം കയ്യാളുന്നതിന്റെ ഹുങ്കിൽ ബി ജെ.പി സംഘ പരിവാര സംഘങ്ങൾ കേരള ഗവൺമെന്റിനെതിരേ അതിക്രമ സമരങ്ങൾക്ക് മുതിരുകയും ചെയ്ത പശ്ചാത്തലത്തലത്തിലാണ് ഇന്നുയർന്ന വനിതാ മതിലിനെക്കാണേണ്ടത് .

ഗവൺമെൻറിൻെറ പ്രതിരോധമായിരുന്നു വനിതാ മതിൽ  മാധ്യമങ്ങളിലൂടെയും അല്ലാതെയും നിരന്തരം കളവ് പ്രചരിപ്പിക്കുകയും ആരൊക്കെയോ ആത്മഹത്യ ചെയ്തതിന്റെയും അപകടപ്പെട്ടു മരിച്ചതിന്റയും കണക്കുകൾ പോലും സ്വന്തം അക്കൗണ്ടിൽ ചേർത്ത് ഹർത്താലും ആക്രമണങ്ങളും നടത്തുകയും ഗവൺമെന്റിനെ വലിച്ചു താഴെയിടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തവർക്ക് മുന്നിലുയർന്ന പ്രതിരോധമാണ് വനിതാ മതിൽ .

ഇത് ഗവൺമെൻറിനുപരി സി.പി.എം ന്റെ സംഘടനാ പാടവത്തിന്റെ വിജയം കൂടിയായിരുന്നു. പാർട്ടി കൊടിയില്ലാതെ പാർട്ടി ഏറ്റെടുത്തു വിജയിപ്പിച്ച വനിതാ മതിൽ വിളക്ക് കൊളുത്തി ഏകാന്തതയിൽ ധ്യാനിച്ചിരുന്ന ആചാര സംരക്ഷകർക്കുള്ള തകർപ്പൻ മറുപടിയായി മാത്രമായാണ് കാണേണ്ടത്. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം സാക്ഷാൽ കെ.ആർ ഗൗരിയമ്മയുടെ പിന്തുണ പോലും നേടാനായതും സി.പിഎമ്മിന് അഭിമാനിക്കാവുന്നതാണ് .സെലിബ്രിറ്റികളായ സ്ത്രീകളിലല്ല രാഷ്ട്രീയ അംബാസിഡർമാരെ കാണേണ്ടത്. അത് തൊഴിൽ മേഖലയിലും സേവന മേഖലയിലുമാണ് അത്തരമൊരു ഓർമ്മപ്പെടുത്തൽ കൂടി ഇവിടെയുണ്ടാകുന്നു.

ഒന്നോർത്താൽ കേരളമെന്ന ചെറിയ സംസ്ഥാനം വടക്കേ ഇന്ത്യൻ കാവി രാഷട്രിയത്തിന് കണ്ണിലെ കരടായി മാറുന്നത് .ഇത്തരം പ്രതിഷേധങ്ങളിലൂടെയാണ് .നിങ്ങൾ ബീഫ് കഴിക്കരുതെന്നു പറഞ്ഞാൽ ഞങ്ങൾ തെരുവിൽ വച്ച് ബീഫ് പാചകം ചെയ്ത് കഴിക്കും .നിങ്ങൾ ഞങ്ങളുടെ അന്തസിനെ അറിവിനെ വിദ്യാഭ്യാസത്തെ എല്ലാം ചോദ്യം ചെയ്യുമ്പോൾ ഞങ്ങൾ തെരുവിലിറങ്ങും. ഞങ്ങളുടെ സ്ത്രീകളുടെ അവകാശങ്ങളെ ചോദ്യം ചെയ്താൽ അതേ തെരുവിൽ തന്നെ അവരെ അണിനിരത്തും ഇത് കേരളമാണ് .ആത്മാഭിമാനം പണയപ്പെടുത്താത്ത ജനതയും ഇടതുപക്ഷവുമുള്ള കേരളം .ആ ഓർമ്മപ്പെടുത്തലാണ് വനിതാ മതിൽ പോലുള്ള പ്രതിഷേധങ്ങൾ. അത് തന്നെയാണ് കാവിഭീകരതയെ മാറ്റി നിർത്തുന്നതും.

Read Also  ഞാന്‍ വനിതാ മതിലിനോപ്പം : നടി മഞ്ജു വാരിയര്‍

photo courtesy : The Indian Express

 

LEAVE A REPLY

Please enter your comment!
Please enter your name here