Thursday, January 20

വനിതാ മതിലില്‍ പങ്കെടുത്തില്ലെങ്കില്‍ കുടുംബശ്രീ വായ്പയില്ല ; സന്ദേശങ്ങള്‍ വ്യാപകമാകുന്നുp

ജനുവരി ഒന്നിന് സംസ്ഥാന സര്‍ക്കാരിന്‍റെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരംവരെ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ പങ്കെടുത്തില്ലെങ്കില്‍ കുടുംബശ്രീ, അയല്‍ക്കൂട്ടം തുടങ്ങിയ വനിതാ കൂട്ടായ്മകള്‍ക്ക് വായ്പകലടക്കമുള്ള ആനുകൂല്യങ്ങള്‍ തടയുമെന്ന് സന്ദേശം. മലപ്പുറം ജില്ലയിലാണ് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്ററൂടെ മുന്നറിയിപ്പ് എന്ന നിലയില്‍ വാട്സ് ആപ് സന്ദേശം വ്യാപകമാകുന്നത്

വനിതാ മതിലില്‍ പങ്കാളിത്തമില്ലാത്ത അയല്‍ക്കൂട്ടങ്ങളുടെ പേരും അഫിലിയേഷന്‍ നമ്പരും കൈമാറണമെന്ന് അധികാരപ്പെട്ടവര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സന്ദേശത്തില്‍ കാണുന്നു. മതിലില്‍ പങ്കാളിത്തമില്ലാത്ത അയല്‍ക്കൂട്ടങ്ങളെ പിന്നെ ജില്ലാ മിഷന് വേണ്ടെന്നു സന്ദേശം കണ്ടതോടെ മതിലില്‍ പങ്കെടുക്കാന്‍ തയ്യാറ്ലാത്ത അംഗങ്ങള്‍ ആശങ്കയിലായി

കുടുംബാംഗങ്ങളില്‍ 15 വയസ്സെങ്കിലും പ്രായമുള്ള പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെയും പങ്കെടുപ്പിക്കനമെന്നും സന്ദേശം വ്യക്തമാക്കുന്നു. വാര്‍ത്ത അറിഞ്ഞതോടെ തൊഴിലുറപ്പുപദ്ധതി അംഗങ്ങളും അങ്കലാപ്പിലാണ്. തങ്ങളെയും ബാധിക്കുമോ എന്ന ആശങ്ക അവര്‍ക്കുമുണ്ട്

 

Spread the love
Read Also  വനിതാമതിലിനു വര്‍ഗ്ഗീയത കലര്‍ത്തി പൊളിക്കാന്‍ ശ്രമം : പിണറായി വിജയന്‍

Leave a Reply