Saturday, January 29

ലോകത്താകമാനം കടുവകളുടെ എണ്ണം കുറയുന്നു അവശേഷിക്കുന്നത് ആറ് ഉപജാതികള്‍ മാത്രം

ലോകത്താകമാനം കടുവകളുടെ എണ്ണം കുറയുന്നുവെന്നും ആറ് ഉപജാതി കടുവകളേ അവശേഷിക്കുന്നുള്ളൂവെന്നും ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി. എന്നാല്‍ പൂച്ചവര്‍ഗ്ഗത്തില്‍ നാലായിരത്തോളം ഇനങ്ങള്‍ അവശേഷിക്കുന്നുണ്ട്. ബംഗാള്‍ കടുവ, അമുര്‍ കടുവ, തെക്കന്‍ ചീനക്കടുവ, സുമാത്രന്‍ കടുവ, ഇന്തോചൈനീസ് കടുവ, മലയാന്‍ കടുവ എന്നിവയാണ് അവശേഷിക്കുന്ന ആറിനം. കറന്‍റ് ബയോളജി ജേര്‍ണലിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

മൂന്ന് ഉപജാതി കടുവകള്‍ പൂര്‍ണ്ണമായും ഇല്ലാതായി കഴിഞ്ഞു. കാസ്പിയന്‍, ജാവന്‍, ബാലി കടുവകള്‍ക്കാണ് വംശനാശം സംഭവിച്ചത്. സ്വാഭാവിക പരിസ്ഥിതി നഷ്ടവും വേട്ടയുമാണ് കടുവകളെ ഇല്ലാതാക്കുന്നത്.

അവശേഷിക്കുന്ന ജാതികളെ പറ്റി ശാസ്ത്രജ്ഞര്‍ക്കിടയില്‍ വിരുദ്ധാഭിപ്രായമായിരുന്നു. രണ്ടു തരമേ അവശേഷിക്കുന്നുള്ളൂ എന്ന് പറയുന്നവരുണ്ട്. ചിലരുടെ അഭിപ്രായത്തില്‍ അഞ്ചോ ആറോ ജാതികള്‍ അവശേഷിക്കുന്നു. അഭിപ്രായങ്ങളിലെ വ്യത്യാസങ്ങള്‍ വംശനാശത്തിന്‍റെ വക്കിലെത്തിയവയെ കണ്ടെത്തല്‍ പ്രയാസകരമാക്കിയെന്നാണ് പഠനകര്‍ത്താവ് ഷു-ജിന്‍ ലുവോ പറയുന്നത്. ബീജിംഗിലെ പീക്കിംഗ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞനാണ് ഷു-ജിന്‍ ലുവോ.

32 തരം കടുവകളുടെ ജനിതകഘടന പഠനവിധേയമാക്കിയാണ് ഗവേഷകര്‍ ആറിനത്തിലെത്തിയത്. മൂന്ന് ദശലക്ഷം വര്‍ഷങ്ങളായി കടുവകള്‍ ഭൂമുഖത്തുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇപ്പോഴത്തെ കണക്കുകള്‍ 110,000 വര്‍ഷങ്ങള്‍ പിന്നിലേക്ക് നയിക്കുന്നവയാണ്.

വ്യത്യസ്ത ജാതി കടുവകള്‍ പരസ്പരം ഇണ ചേരില്ല. എന്നാല്‍ ഓരോ ജാതിയ്ക്കും ജനിതകപരിണാമം സംഭവിച്ചിട്ടുണ്ടെന്നും പഠനം പറയുന്നു. കടുവകളില്‍ നിന്നും വ്യത്യസ്തമായി അമേരിക്കന്‍ കടുവയായ ജഗ്വാര്‍ ഉള്‍പ്പെടുന്നവയിലും പലതരം പൂച്ചവര്‍ഗ്ഗങ്ങളിലും സങ്കരം കാണുന്നുണ്ട്.

എല്ലാ കടുവകളും ഒരു പോലുള്ളവ അല്ല. ശരീരവലിപ്പത്തിലും രോമനിറത്തിലും അവ വ്യത്യസ്തമായിരിക്കും. ഇന്ത്യന്‍ കടുവയില്‍ നിന്നും പരിണാമപരമായി വ്യത്യാ സപ്പെട്ടിട്ടുള്ളതാണ് റഷ്യന്‍ കടുവ. മലേഷ്യയിലെയും ഇന്തോനേഷ്യയിലെയും കടുവകള്‍ വ്യത്യസ്തരാണ്.

കടുവകളുടെ എണ്ണം കുറയുന്നതിനെ വിശകലനം ചെയ്യുന്ന പഠനം, പാന്തേര ടൈഗ്രിസ് എന്ന കടുവകളുടെ വംശം നിലനിര്‍ത്തുന്നതിനാവശ്യമായ ജൈവവൈവിദ്ധ്യത്തിന്‍റെയും പരിണാമസാഹചര്യങ്ങളുടെയും പ്രാധാന്യം ചൂണ്ടിക്കാണിച്ചാണ് ഉപസംഹരിക്കുന്നത്.

 

Spread the love
Read Also  കടുവയെ 'ആൾക്കൂട്ടം' തല്ലികൊന്നതിനു പിറകെ കടുവകളുടെ സുരക്ഷിത കേന്ദ്രം ഇന്ത്യയാണെന്നു മോദി

Leave a Reply