ലിംഗത്തിൽ അസഹ്യമായ വേദന അനുഭവപ്പെട്ട് മരണവുമായി മല്ലടിച്ച യുവാവിൻ്റെ രോഗമെന്തെന്നറിയാതെ ഡോക്ടർമാരെ കുഴക്കിയ വില്ലനെ ഒടുവിൽ കണ്ടെത്തിയപ്പോഴാണു വൈദ്യശാസ്ത്രം ഞെട്ടിയത്. സഞ്ചാരത്തിനായി ടാന്‍സാനിയയിലെത്തിയ ആ മുപ്പത്തിരണ്ടുകാരന്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടുവെന്ന് ഒടുവിൽ സന്തോഷത്തോടെ ഡോക്ടർമാർ ലോകത്തെ അറിയിച്ചു.

ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയിലെ മാലവി തടാകത്തില്‍ മുങ്ങിക്കുളിച്ചതാണു ജെയിംസ് മൈക്കല്‍ എന്ന യുവാവിനെ ആശുപത്രിക്കിടക്കയിലെത്തിച്ചത്. ലണ്ടന്‍ സ്വദേശിയായ ജെയിംസ് സുഹൃത്തുക്കള്‍ക്കൊപ്പം സാംബിയയില്‍ നിന്ന് സിംബാബ്‍വെ വരെയായിരുന്നു വിനോദയാത്ര.

ഒരാഴ്ച നീണ്ട യാത്രക്ക് ശേഷമാണ് ജെയിംസും സംഘവും മാലവി തടാകക്കരയില്‍ എത്തിയത്. യാത്രാക്ഷീണം മാറുന്നതിന് വേണ്ടി തടാകത്തിലിറങ്ങി ദീര്‍ഘമായി കുളിച്ച് ശേഷമാണ് സംഘം ലണ്ടനിലേക്ക് മടങ്ങിയത്. 2017 ഓഗസ്റ്റില്‍ നടത്തിയ യാത്രക്ക് ശേഷം പലപ്പോഴായി യുവാവിന് തളര്‍ച്ച അനുഭവപ്പെട്ടിരുന്നു. കാലുകള്‍ ഉണ്ടെന്ന് തോന്നാതെ വന്ന അവസ്ഥ വന്നപ്പോഴാണ് യുവാവ് ചികിത്സാ സഹായം തേടിയത്. പടികള്‍ പോലും നടന്ന് കയറാന്‍ പറ്റാത്ത അവസ്ഥയിലായ യുവാവിനെ വിശദമായി പരിശോധിച്ച ഡോക്ടറാണ് നടുവിന്‍റെ അണുബാധ കണ്ടെത്തിയത്. ഇത് ചികിത്സിച്ച് ഭേദമാക്കിയെന്നു കരുതി

ചികിത്സ പൂർത്തിയാക്കി ആശുപത്രിയില്‍ നിന്ന് മടങ്ങിയ ജെയിംസ് ലിംഗത്തില്‍ അസഹ്യമായ വേദനയുമായാണ് തിരികെയെത്തിയത്. മൂത്രമൊഴിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു യുവാവിനുണ്ടായിരുന്നത്. പുറം വേദനയും ശക്തമായതോടെ വീണ്ടും പരിശോധനകള്‍ തുടങ്ങി. ജനുവരിയില്‍ ലിംഗത്തിനുള്ളില്‍ വിരകള്‍ മുട്ടയിട്ട് പെരുകിയത് കണ്ടെത്തിയപ്പോഴേക്കും ജെയിംസ് കിടപ്പുരോഗിയായിക്കഴിഞ്ഞിരുന്നു. ലിംഗത്തില്‍ നിന്ന് വിരകളെ മാറ്റിയ ശേഷമാണ് അസഹ്യമായ വേദനയില്‍ നിന്ന് യുവാവിന് മോചനം ലഭിച്ചത്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  മൊബൈൽ ടവറുകൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്ന് ടെലികോം വകുപ്പ്

1 COMMENT

  1. ഇത് ഇപ്പോള്‍ യുവാവ് മുങ്ങിക്കുളിച്ചതിന്റെ കഥ. മുങ്ങിക്കുളീച്ചത് യുവതി ആയിരുന്നങ്കിലോ. . .? എന്താ കഥ ?

LEAVE A REPLY

Please enter your comment!
Please enter your name here