Wednesday, January 19

ബാവയെ മുൻനിർത്തി തമ്പു ജോർജ്ജും കൂട്ടരും യാക്കോബായ സഭയിൽ കൊള്ള നടത്തുന്നുവെന്ന് അൽമായ ഫോറം

പതിനാറ് വർഷങ്ങൾക്ക് ശേഷം യാക്കോബായ സഭയിൽ നടക്കാനിരിക്കുന്ന ഭാരവാഹി തെരഞ്ഞെടുപ്പിനെ ചൊല്ലി സഭയ്ക്കുള്ളിൽ കലഹം. ബാവയെ മറയാക്കി സഭാ ട്രസ്റ്റീ തമ്പു ജോർജ്ജ് തുകലൻ ഉൾപ്പടെയുള്ളവർ കൊള്ളനടത്തുന്നുവെന്നാണ് അൽമായ ഫോറം ആരോപിക്കുന്നത്. ശ്രേഷ്ഠ ബാവയെ മറയാക്കി തമ്പുജോർജും കൂട്ടരും നടത്തുന്ന അട്ടിമറിക്കെതിരെ മെത്രാപ്പോലീത്തമാരും വൈദീകരും അൽമായരും പ്രതികരിക്കണമെന്നു അൽമായ ഫോറം ആഹ്വാനം ചെയ്തു.

തൊണ്ണൂറ് വയസ് പിന്നിട്ട ശ്രഷ്ഠ ബാവയെ തന്നെ വീണ്ടും സഭയുടെ താക്കോൽ സ്ഥാനത്ത് കുടിയിരുത്തി കഴിഞ്ഞ 16 വർഷമായി തുടരുന്ന കൊളള തുടരാനാണ് ശ്രമമെന്നും ഇവർ ആരോപിക്കുന്നു. ബസേലിയസ് തോമസ് പ്രഥമൻ കത്തോലിക്ക ബാവയ്ക്ക് സഭാ ട്രസ്റ്റീ തമ്പു ജോർജ്ജ് ഉൾപ്പടെയുള്ളവർ നടത്തുന്ന കൊള്ളകൾ കാണാനാവുന്നില്ലെന്നും മുൻപും വിശ്വാസികളുടെ കോടികണക്കിന് രൂപ സ്വന്തം കീശയിലാക്കാൻ ഇവർ ഒന്നിച്ചു നിന്നിട്ടുണ്ടെന്നും അൽമായ ഫോറം കുറ്റപ്പെടുത്തുന്നു.

മുൻകാലങ്ങളിൽ തുടർന്ന് വന്ന തങ്ങളുടെ ശിങ്കിടികളെ സമിതികളിൽ കുത്തി നിറച്ച് തുടർന്നും സഭ നിയന്ത്രിക്കാനുളള ഇവരുടെ അജണ്ടയുടെ ഭാഗമായാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് സംബന്ധിച്ച് മാസം 28നേകം പളളികളിൽ നിന്ന് തമ്പുവിന്റെയും കൂട്ടരുടെയും നോമിനികളെ അസോസിയേഷനിലേക്കയക്കാനുള്ള നീക്കമെന്ന് ഫോറം പറയുന്നു . സഭയുടെ സ്ഥാപനങ്ങൾ കൈവശപ്പെടുത്തുകയും തീവെട്ടിക്കൊളളയിലുടെ വിശ്വാസികളുടെ കോടികൾ കീശയിലാക്കുകയും ചെയ്ത ഇവർ സഭയുടെ വിശുദ്ധ മൂറോൻ കോടികൾ വാങ്ങി വിൽപന നടത്തിയത് കഴിഞ്ഞ വർക്കിംഗ് കമ്മിറ്റിയിൽ ശ്രഷ്ഠ ബാവ തന്നെ സമ്മതിച്ചിരുന്നു. കോടതിയിൽ മറുപക്ഷത്തിന്റെ കൈകളിൽ നിന്ന് കോടികൾ വാങ്ങി കേസ് തോറ്റ് കൊടുത്തതും നമ്മൾ കണ്ടു. സഭയുടെ ഭാവിയെ സംബന്ധിച്ചിടത്തോളം നിർണായകമായ ഈ തെരഞ്ഞെടു പ്പ് നീതിപൂർവകമായി നടത്താൻ പരി.പാത്രിയർക്കീസ് ബാവ ഇടപെടണമെന്ന് ഞങ്ങൾ അപേക്ഷിക്കുകയാണന്നും അൽമായ ഫോറം പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പറയുന്നു.

Spread the love
Read Also  കോതമംഗലം ചെറിയപള്ളിയിലും പിറവം വലിയ പള്ളിയിലും നടക്കാനിരിക്കുന്നതാണ് മാന്ദാമംഗലം പള്ളിയിൽ നടന്നത്

Leave a Reply