Saturday, January 29

യര്‍ച്ചഗുംഭ, ഹിമാലയന്‍ വയാഗ്രയ്ക്ക് വംശനാശം

ശലഭപ്പുഴു പോലിരിക്കുന്ന യര്‍ച്ചഗുംഭ കൂണ്‍ കാലാവസ്ഥാ വ്യതിയാനം മൂലം നശിക്കുന്നു. ഒഫിയോകോര്‍ഡൈസെപ്സ് സിനെന്‍സിസ് കുടുബത്തില്‍ പെട്ട കൂണ്‍ ഹിമാലയന്‍ വയാഗ്ര എന്ന പേരിലാണ് അറിയപ്പെടുന്നത്. നേപ്പാള്‍, ഭൂട്ടാന്‍, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിലെ ഹിമാലയന്‍ പ്രദേശത്താണ് ഇത് സാധാരണയായി ഉണ്ടാകാറുള്ളത്.

ശാസ്ത്രീയ തെളിവുകള്‍ ഒന്നുമില്ലെങ്കിലും ഷണ്ഡത്വവും അര്‍ബുദവും മാറുമെന്ന വിശ്വാസത്തില്‍ ആളുകള്‍ ചായയിലും സൂപ്പിലുമൊക്കെ യര്‍ച്ചഗുംഭ ചേര്‍ക്കാറുണ്ട്.

ലോകത്ത് ഏറ്റവുമധികം വില ലഭിക്കുന്ന പ്രകൃതി വിഭവമാണ് ഇത്. സമീപകാലത്ത് ലോകവ്യാപകമായി പ്രചരിക്കപ്പെട്ടതിനാല്‍ ബീജിംഗില്‍ സ്വര്‍ണ്ണത്തെക്കാള്‍ വില യര്‍ച്ചഗൂംഭയ്ക്കുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 9,800 അടി (3,000മീറ്റര്‍) ഉയരത്തിലാണ് ഇത് ഉണ്ടാവുക. 1979 മുതല്‍ 2013 വരെ ഹിമാലയന്‍ മേഖലയില്‍ പ്രത്യേകിച്ചും ഭൂട്ടാനിലുണ്ടായ കാലാവസ്ഥാ വ്യതിയാനമാണ് യര്‍ച്ചഗുംഭയുടെ നാശത്തിന് കാരണമായിരിക്കുന്നത്.

Spread the love
Read Also  ഇൻഡ്യാക്കാർക്ക് വൃത്തിയില്ല; ഇന്ത്യയിലെ വെള്ളവും വായുവും ശുദ്ധമല്ല; ട്രംപ്

Leave a Reply