Monday, January 17

ഹജ് ഭവന് ടിപ്പു സുൽത്താന്റെ പേരിട്ടാൽ കർണാടകയിലെ സമാധാനം തകരും; ഭീഷണിയുമായി യെദിയൂരപ്പ

ബംഗളൂരുവിലെ ഹജ് ഭവന് ടിപ്പു സുല്‍ത്താന്റെ പേരിടുന്നത് കർണ്ണാടകയിലെ സമാധാനം തകർക്കുമെന്ന് ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ യെദിയൂരപ്പ. മുൻ രാഷ്‌ട്രപതി എ.പി.ജെ. അബ്ദുൾകലാമിന്റെ പേര് ഹജ് ഭവന് ഇടൂ എന്നും യെദിയൂരപ്പ പറഞ്ഞു. വഖഫ് – ഹജ് മന്ത്രി ബിഎസ് സമീര്‍ അഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ചു കൊണ്ടായിരുന്നു യെദിയൂരപ്പയുടെ പ്രസ്താവന. സാമൂഹിക ഐക്യം തകർക്കാനുള്ള നീക്കങ്ങളാണ് സമീർ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

താന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് ഹജ് ഹൗസിന് ഭൂമി നല്‍കിയതെന്നും കര്‍ണാടകയിലെ സമാധാനം തകര്‍ക്കരുതെന്നും യെദിയൂരപ്പ പറഞ്ഞു.

അതേസമയം കർണ്ണാടകയിൽ നിന്നുള്ള ബിജെപി എംഎൽഎ കെ.ജി. ബൊപ്പയ്യ സംസ്ഥാനത്തെ ആകെ സാമൂഹിക സഹവർത്തിത്വം തകർക്കുന്ന നിലപാടാണ് ഹജ് ഭവന് ടിപ്പു സുൽത്താന്റെ പേരിടലിലൂടെ ഉണ്ടാകുക എന്ന് പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഹജ് ഭവൻ മുസ്ളീം മത വിശ്വാസികൾക്ക് വേണ്ടിയുള്ളതാണെന്നും അല്ലാതെ ടിപ്പുവിനെ പിന്തുടരുന്നവർക്ക് ഉള്ളതല്ലെന്നുമാണ് സംസ്ഥാനത്തെ ബിജെപി നിലപാട്.

Spread the love
Read Also  ഒഫീഷ്യൽ ട്വിറ്ററിൽ നിന്ന് രാഹുലിനെ ട്രോളി ബിജെപി; ബിജെപിയെ കണ്ടം വഴി ഓടിച്ച് കോൺഗ്രസ് ട്വീറ്റ്

Leave a Reply