Friday, May 27

മഞ്ഞ കുപ്പായക്കാരുടെ പ്രക്ഷോഭം ശക്തം; പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺന്റെ നയങ്ങൾക്കെതിരെ ജനങ്ങൾ തെരുവിൽ

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഫ്രാൻസിലെ ജനങ്ങൾ കഴിഞ്ഞ രണ്ട് മാസത്തിലധികമായി തെരുവുകളിൽ പ്രക്ഷോഭം നടത്തുകയാണ്. മഞ്ഞക്കുപ്പായക്കാരുടെ സമരം എന്നറിയപ്പെടുന്ന ഈ സമരം ജനങ്ങളുടെമേൽ അധിക നികുതിഭാരംഅടിച്ചേൽപ്പിക്കുന്നതിനെതിരെയാണ്. ജീവിത ചിലവ് താങ്ങാവുന്നതിലപ്പുറമായതോടെ ജനങ്ങൾ തെരുവുകളിലേയ്ക്ക് ഇറങ്ങുകയായിരുന്നു. പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ രാജി ആവശ്യപ്പെട്ടാണ് കൂടതൽ പ്രക്ഷോഭകാരികൾ രംഗത്ത് ഇറങ്ങിയിരിക്കുന്നത്. സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളും ദേശീയ ഗാനം ആലപിച്ചതും, ഇമ്മാനുവേൽ മാക്രോണിന്റെ രാജി ആവശ്യപ്പെട്ടും സമര രംഗത്ത് വന്നവരെ നേരിടാൻ പോലീസ് പലവട്ടം കണ്ണീർ വാതകവും ജലപീരങ്കിയും ഉപയോഗിച്ചെങ്കിലും പ്രക്ഷോഭകാരികൾ പിരിഞ്ഞു പോകുവാൻ തയ്യാറല്ല. കൂടുതൽ കൂടുതൽ ആളുകൾ ഫ്രാൻസിലെ തെരുവുകളിലേയ്ക്ക് വന്ന് കൂടുന്ന കാഴ്ചയാണ് കഴിഞ്ഞ ഒൻപത് ആഴ്ചയിലധികമായി കാണുന്നത്.

A protester burns a flare during a protest. Picture: AFP

മഞ്ഞ കുപ്പായക്കാരുടെ ഒൻപതാമത്തെ വൻ റാലിയാണ് കഴിഞ്ഞ ദിവസം നടന്നത്. കഴിഞ്ഞ റാലിയിൽ 50,000 പേരാണ് പങ്കെടുത്തതെങ്കിൽ ഇത്തവണ 84,000-ത്തിൽ അധികം പ്രക്ഷോഭകാരികൾ ആൺ പങ്കെടുത്തതെന്ന് റോയിറ്റേഴ്‌സ്‌ റിപ്പോർട്ട് ചെയ്യുന്നു. പ്രക്ഷോഭകാരികളെ നേരിടാൻ ഭരണകൂടം രാജ്യത്താകെ 80,000-ത്തിൽ അധികം ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത്.

Demonstrators from left and right wing groups clash during a protest in Trafalgar Square in London. Picture: Getty

ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ചതാണ് രാജ്യത്ത് പ്രതിഷേധം പൊട്ടിപുറപ്പെട്ടതെങ്കിലും നിയന്ത്രിക്കാനാവാത്ത ജീവിത ചിലവുകൾക്കിടയിൽ ഭരണകൂടം അടിച്ചേൽപ്പിക്കുന്ന നികുതികൾക്കെതിരെയും പ്രതിഷേധം വ്യാപിക്കുകയായിരുന്നു. നവംബർ 17-ന് ആരംഭിച്ച പ്രക്ഷോഭത്തിൽ ഇത് വരെ 10 പേർ കൊല്ലപ്പെടുകയും 4000-ത്തിൽ അധികം ആളുകൾക്ക് പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. വിവിധ ദിവസങ്ങളിലായി 10000-ത്തിൽ അധികം സമരക്കാരെയാണ് ഭരണകൂടം അറസ്റ്റ് ചെയ്തത്. ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക, വാഹന ഡീസൽ നികുതികൾ കുറയ്ക്കുക, പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ ഭരണം അവസാനിപ്പിക്കുക, ഭരണത്തിൽ സുതാര്യത ഉറപ്പ് വരുത്തുക, തുടങ്ങിയവ ആവശ്യങ്ങളാണ് പ്രക്ഷോഭകാരികൾ ഉന്നയിക്കുന്നത്.

Demonstrators hold a French national flag during an anti-government protest called by the Yellow Vests (Gilets Jaunes) movement in Perpignan. Picture: AFP

നവ ഉദാരവൽക്കരണത്തിനെതിരെയും മുതലാളിത്തത്തിനെതിരെയും പൊട്ടിപ്പുറപ്പെട്ട ഈ പ്രക്ഷോഭം മുതലാളിത്ത വ്യവസ്ഥിതിയുടെ കുഴിതോണ്ടുന്നതിന് തുടക്കം കുറിക്കുന്ന പ്രക്ഷോഭം എന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. മുതലാളിത്തത്തിന്റെ ടൂൾ ആയ സോഷ്യൽ മീഡിയയെ ഉപയോഗപ്പെടുത്തി മുതലാളിത്തത്തിനെതിരെ നടത്തുന്ന ഫ്രാൻസിലേത് ഉൾപ്പടെയുള്ള നവ സമരങ്ങൾ നൽകുന്ന സൂചനകൾ പ്രതീക്ഷയുളവാക്കുന്നതാണ്. മുതലാളിത്തം പൂർണ്ണമായും തുടച്ചു നീക്കപ്പെട്ടില്ലെങ്കിലും പുതിയ പേരുകളിൽ അവ നമ്മളെ കെട്ടിവിരിയുമെങ്കിലും മുതലാളിത്തം എന്ന വ്യവസ്ഥിതിയിൽ നിന്നും കൂടതൽ മെച്ചപ്പെട്ട മറ്റൊരു വ്യവസ്ഥിതിയുടെ തുടക്കത്തിലേക്കുള്ള സൂചനയായാണ് ഫ്രാൻസിലെ തെരുവുകളിൽ ഉയരുന്ന പ്രക്ഷോഭമെന്നാണ് വിലയിരുത്തൽ.

സിംബാവെയിൽ രാഷ്ട്രീയ അരക്ഷിതാവസ്ഥ; കലാപം വ്യാപിക്കുന്നു

ബംഗ്ളാദേശിൽ സ്ത്രീ തൊഴിലാളികളുടെ പ്രക്ഷോഭം ശക്തം; ഒരാൾ കൊല്ലപ്പെട്ടു

30,000ത്തോളം അധ്യാപകർ പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തെരുവിൽ; കേരളത്തിനും ഈ സമരത്തിൽ നിന്ന് പഠിക്കാനുണ്ട്

ബ്രഡിന് അമിത വില; മുപ്പത് വർഷങ്ങളായുള്ള ഏകാധിപത്യ ഭരണം അവസാനിപ്പിക്കാൻ സുഡാനിൽ കലാപം

Spread the love
Read Also  ഒടുവിൽ പ്രീത ഷാജിയ്ക്ക് നീതി; ഇത് ജനകീയ സമരത്തിന്റെ വിജയം

15 Comments

Leave a Reply