Sunday, January 16

ഗൊരഖ്പൂരിലേ നവജാത ശിശുക്കള്‍ കൊല്ലപെട്ടതിനു കാരണം ആശുപത്രിയുടെ അഭ്യന്തര പ്രശനം; ആദിത്യനാഥ്

ഉത്തര്‍പ്രദേശിലെ ബി.ആർ.ഡി മെഡിക്കൽ കോളേജ് ആശുപത്രിയില്‍ അറുപതിലതികം നവജാതശിശുക്കള്‍ ഓക്സിജൻ ലഭിക്കാതെ കൊല്ലപെട്ട സംഭവത്തില്‍ പ്രതികരണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാന പോഷകാഹാര മിഷന്റെ പരിപാടി ഉദ്ഘാടനം ചെയ്യുമ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ആശുപത്രിയിലെ ആഭ്യന്തര പ്രശ്നങ്ങളാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്നാണ് ആദിത്യനാഥിന്റെ വാദം. മാധ്യമങ്ങൾ ആണ് 60 കുട്ടികൾ കൊല്ലപെട്ട സംഭവത്തെ വലിയ വാർത്തയാക്കി കാണിച്ചതെന്നും യോഗി അഭിപ്രായപ്പെട്ടു.

മുമ്പ് ഇതുപോലൊരു വ്യാജവാർത്ത കേട്ടിരുന്നു. ഈ സംഭവം കേട്ടപ്പോളും ഞാന്‍ കരുതിയത് അതുപോലൊരു വ്യാജ വാർത്തയാണെന്നാണ്. എന്നാല്‍ മാധ്യമങ്ങള്‍ ചേര്‍ന്ന് ഇതൊരു വലിയ വാര്‍ത്തയാക്കിയതോടെ ഞാന്‍ വിഷയത്തില്‍ ഇടപെട്ടു. മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുവെന്നും വാർത്ത പുറത്തുവന്ന അന്നുതന്നെ ശിശുമരണത്തിന്റെ കാരണം താന്‍ അന്വേഷിച്ചിരുന്നെന്നും ആശുപത്രിയിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് ഇതിനു പിന്നിലെന്നാണ് തനിക്ക് കിട്ടിയ ഉത്തരമെന്നും ആദിത്യനാഥ് പറഞ്ഞു.

ഓക്സിജൻ ക്ഷാമം മൂലമല്ല കുട്ടികൾ മരിച്ചതെന്ന് പറഞ്ഞ ആദിത്യനാഥ്‌ താൻ സംഭവം നടന്ന പിറ്റേദിവസം ആശുപത്രി സന്ദർശിച്ചിരുന്നുവെന്നും ആശുപത്രിയില്‍ ചെന്നപ്പോള്‍ അവിടെ ഓക്സിജന്റെ ക്ഷാമം ഇല്ലായിരുന്നു, ഓക്സിജന്‍ കുറവാണെങ്കില്‍ വെന്റിലേറ്ററിലുണ്ടായിരുന്ന കുട്ടികളായിരുന്നു ആദ്യം മരിക്കേണ്ടിയിരുന്നതെന്നും ആദിത്യനാഥ് ചൂണ്ടിക്കാട്ടി.

2017 ആഗസ്റ്റ് മാസത്തിലാണ് ഖൊരക്പുരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അറുപതിലതികം നവജാതശിശുക്കള്‍ ഓക്സിജൻ ലഭിക്കാതെ കൊല്ലപ്പെട്ടത്. ആശുപത്രി ഓക്‌സിജന്‍ ഏജന്‍സിക്ക് പണം നല്‍കാത്തതിനാല്‍ അവര്‍ ഓക്‌സിജന്‍ വിതരണം നിര്‍ത്തിയതായിരുന്നു ഓക്സിജന്റെ ലഭ്യതക്കുറവിന് കാരണമായത്. സംഭവം വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. നേരത്തെ ഡോ: കഫീൽ ഖാനിനെ യോഗി ആദിത്യനാഥ്‌ സർക്കാർനവജാത ശിശുക്കളുടെ കൂട്ടക്കൊലയുടെ ബന്ധപ്പെട്ട് 9 മാസത്തോളം ജയിലിലടച്ചിരുന്നു. തുടർന്ന് കോടതി കുറ്റവിമുക്തനാക്കിയെങ്കിലും കഫീൽ ഖാന് തിരികെ ജോലിയിൽ പ്രവേശിക്കാനായില്ല.

 

Spread the love
Read Also  ഡോ: ഖഫീൽഖാൻ വീണ്ടും പൊലീസ് കസ്റ്റഡിയിൽ; അജ്ഞാത കേന്ദ്രത്തിലെന്ന് സൂചന