Wednesday, January 19

കത്തോലിക്കാ കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ചു; യാക്കോബായ വൈദീകന് വിലക്ക്

ലന്ധർ ബിഷപ്പ് ആയിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കന്യാസ്ത്രീയുടെ ലൈംഗീക പീഡന പരാതിയിന്മേൽ ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്, കന്യാസ്ത്രീകൾ നടത്തി വന്ന സമരത്തെ പിന്തുണച്ചതിന് പ്രതികാര നടപടികളുമായി ക്രിസ്ത്യൻ സഭകൾ.

പാമ്പാക്കുട ദയറായിലെ യൂഹാനോൻ റമ്പാനെതിരെ സമരത്തെ പിന്തുണച്ചതിന്റെ പേരിൽ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുകയാണ് യാക്കോബായ സഭ. കത്തോലിക്കാ കന്യാസ്ത്രീകൾ നടത്തി വന്നിരുന്ന സമരത്തെ അനുകൂലിച്ച് സമരപന്തലിൽ എത്തുകയും പ്രസംഗിക്കുകയും ചെയ്തതിനാണ് നടപടി. സഭയുടെ നേതൃത്വത്തിൽ നടത്തപെടുന്ന പൊതു പരിപാടികളിൽ പങ്കെടുക്കുന്നതിനാണ് നിലവിൽ പാത്രിയർക്കീസ് ബാവ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ദയറായിൽ പ്രാർത്ഥനയും വൃതവും എടുത്തു കഴിയേണ്ട ആളാണ് റമ്പാൻ. ഇങ്ങനെ ഉള്ള വ്യക്തി സമരപരിപാടികൾക്ക് പോവുകയും ഐക്യപ്പെടുകയും ചെയ്തത് അംഗീകരിക്കാൻ ആവില്ലെന്ന നിലപാടാണ് യാക്കോബായ സഭ കൈക്കൊണ്ടിരിക്കുന്നത്. ചർച്ച് ആക്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭക്കുള്ളിൽ എതിർ ശബ്ദം ഉയർത്തുന്ന വ്യക്തിയാണ് യുഹോനാൻ റമ്പാൻ. ഇതും ഇപ്പോഴുള്ള നടപടികൾക്ക് കരണമായെന്നാണ് വിലയിരുത്തൽ. സഭാ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ വിശ്വാസികൾ ഇതോടെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്. സമൂഹ മാധ്യമങ്ങൾ വഴി റമ്പാന് പിന്തുണ അറിയിച്ച് നിരവധി പോസ്റ്റുകൾ ആണ് ഇന്നലെ മുതൽ പ്രചരിക്കുന്നത്.

നേരത്തെ സമരം ചെയ്ത കന്യാസ്ത്രീകളെ പിന്തുണച്ച വയനാട് കാരയ്ക്കാമല മഠത്തിലെ സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ കത്തോലിക്കാ സഭാ നടപടി സ്വീകരിച്ചിരുന്നു. വ്യക്തിയുടെ മൗലീകാവകാശങ്ങളിൽ നിന്ന് തന്നെ വിലക്കിയതാണ് സഭ സിസ്റ്റർ ലൂസിക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രാർഥന, ആരാധന, കുർബാന തുടങ്ങിയ ചടങ്ങുകളിൽ നിന്നാണ് സിസ്റ്റർ ലൂസിക്കു വിലക്കേർപ്പെടുത്തിയിരിക്കുന്നത്. സഭാ ചട്ടങ്ങൾ ലംഘിച്ചുവെന്നാണ് ഇതിനു കാരണമായി പറയുന്നത്. സഭാ വസ്ത്രം ധരിക്കാതെ പൊതുപരിപാടിയിലെത്തി എന്നും സമൂഹമാധ്യമങ്ങളിൽ സഭയെ മോശമാക്കി പോസ്റ്റുകൾ ഇട്ടുവെന്നും വായ്പ്പയെടുത്ത് കാറ് വാങ്ങി എന്ന വരെയുള്ള കുറ്റങ്ങൾ ആണ് സഭ സിസ്റ്റർക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. എന്നാൽ താൻ ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമാക്കണമെന്ന് സിസ്റ്റർ ലൂസി സഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വൈദീകർ കാലങ്ങളായി നടത്തി വന്നിരുന്ന ലൈംഗീക പീഡനങ്ങൾ ഓരോന്നായി പുറത്ത് വരുന്നത് തടയാനാണ് ഓരോ സഭകളും ഇത്തരത്തിൽ നടപടികൾ സ്വീകരിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇത്തരത്തിൽ ലൈംഗീക പീഡനങ്ങൾ പുറത്ത് വന്നാൽ വൈദീകരെയും കന്യാസ്ത്രീകളെയും പൊതു സമൂഹം അവജ്ഞതയോടെ കാണുമെന്നും പുതിയതായി സഭകൾക്ക് കന്യാസ്ത്രീകൾ ഉൾപ്പടെയുള്ളവരെ കിട്ടുകയില്ലെന്നും വിലയിരുത്തൽ ഉണ്ട്. ഈ ഒരവസ്ഥയിൽ ആണ് പ്രതികാര നടപടികൾ സ്വീകരിച്ച് വാ മൂടി കെട്ടാൻ സഭകൾ തീരുമാനിക്കുന്നത്.

https://www.facebook.com/KefaOnline/photos/basw.AbrmyJ1RrmTv_UJEMROZaLYtdQ84Tv_wgdqK_PYI9yQdtA1Wmv64XX0D5yo_ODygOz-seLqm504vtjqWIMMAU2LJ6zQDxaP9EOEm0KFpZHjipKvrFxSjKUZAZ0uDRxZi2XFjtNezY-QQK3tlq7YbEEGyBaS5jMz4hPXQ3sR7MRP85_ZDb7UrBQI7AGWqcUbCelkCfoBJwYxfj_KTApL4k5iFG9TW6DMyWLgr_iaLV0hYujZ4_t1oZ98tFNp9teXfJpg37KDAxO59BVSEw0TSVv5s.2201800473429854.2136657929928882.2235763809798184.2237101402997758.2255505331350648.1476388422639970/2136657929928882/?type=1&opaqueCursor=Abqzdvw3lDA8EWmTE7jSeedz2Xo-nqTpfEj4AlSGigBWJya26060X-4Uuc8gJSa4mH8wCM72TJePiFJ8cptGkTFLSPtIlZfF6oNM3kQD5VJDeVK7ocYGpJ0PxaH19R3f3R5RKI74vGUfBvOSX0tb92SuPUZP_Z90eNEU0zz49uVCEujEaarUZAOahdD9MrgRdjZges06oP35EEd6xnNoeorQwpwUaqBPSoXM37danOyX8jADfJ_6M6gVSNgNJ1ZGv808NFlwMKOC96LunfjsH50yBt4DdGQ9hc2D5Rc0E5J3T6FZGeGHiy0P6hgqiq5fvBVm9IZtgFTrwB3KVrzzRitLluswjdrEJ9MsJmMabr8obb1IRFphN-GDaGICZWCXkPDAp0CrZAE8I7rERIpJdp75A6SB88BP67z67qAfnt2HpVFtONfTimREQTFiMMAE6m0rmeQQ02OUIsjieOCPdmHeO-i1AugBH9kpS1ulmAIGEqiSvCfPrv3_p87_UOp3WQ1wk2G9vgZrcRxQRQlBv5ZBRWKzd9cWy6rXTGACrSzfwRQiP00w6syhESYptsrfiuMQWXm-VzTm_3G2TzYXFk_JHCvPKFmWaiwn_bDZKeN-4hYkDLB7OqbJsZO7-WDOhTS02pJ7rmhCUWzwDyH22vTVtrHqIpwPsqpHOh-pNY-LmA&theater

Spread the love
Read Also  സഭയെ തകർക്കാൻ ശ്രമിച്ചാൽ സർക്കാരായാലും പാർട്ടിയായാലും സ്വയം തകരുമെന്ന് കാതോലിക്കാ ബാവ

Leave a Reply