Monday, January 24

ജഗ്‌മോഹൻ റെഡ്ഡിയെ വിമാനത്താവളത്തിൽ വെച്ച് കുത്തി പരിക്കേൽപ്പിച്ചു

വൈ.എസ്.ആര്‍. കോണ്‍ഗ്രസ് നേതാവ് ജഗ്‌മോഹൻ റെഡ്ഡിയെ വിമാനത്താവളത്തിൽ വെച്ച് കുത്തി പരിക്കേല്‍പ്പിച്ചു. വിശാഖപട്ടണം വിമാനത്താവളത്തില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. സെൽഫി എടുക്കണമെന്ന് പറഞ്ഞ ആക്രമി അടുത്തുവരികയും ജഗ്‌മോഹൻ റെഡ്ഡിയെ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി.

ഇടത് തോളിന് പരിക്കേറ്റ ജഗ്‌മോഹൻ റെഡ്ഡിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. കഡപ്പ നിയോജകമണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ ആയ അദ്ദേഹമാണ് നിലവിൽ ആന്ധ്രാപ്രദേശ് നിയമസഭയുടെ പ്രതിപക്ഷ നേതാവ്.

Spread the love
Read Also  സ്വകാര്യ മേഖലയിൽ പ്രദേശവാസികൾക്ക് 75 ശതമാനം തൊഴിൽ സംവരണം; വിപ്ലവ തീരുമാനവുമായി ജഗന്‍മോഹന്‍ റെഡ്ഡി

Leave a Reply