ജമ്മുകശ്മീരിൽ പ്രത്യേക വകുപ്പ് 370 റദ്ദാക്കിയതിനെത്തുടർന്ന് മുതിർന്ന സി പി എം നേതാവും എംഎല്‍എയുമായ യൂസഫ് തരിഗാമിയെ കാണാനില്ലെന്ന് പരാതി. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ യൂസഫ് തരിഗാമിയെ കാണാനില്ലെന്ന് ആരോപിച്ച് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയത്.

മൂന്നാഴ്ചയിലധികമായി വീട്ടുതടങ്കലിലാണ് തരിഗാമി. മുൻ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി ഒമർ ഫറൂഖ് തുടങ്ങിയ നേതാക്കളും വീട്ടുതടങ്കലിൽ തുടരുകയാണു. ഹർജി ഇന്ന് പരിഗണിക്കുമെന്ന് കരുതുന്നു ജമ്മു കാശ്മീരിൽ മനുഷ്യാവകാശലംഘനങ്ങൾ നടക്കുന്നുണ്ടെന്ന് ബി ബി സി, അൽ ജസീറ തുടങ്ങി ധാരാളം വിദേശപത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കാശ്മീരിൽ പൗരാവകാശധ്വംസനങ്ങൾ നടക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം ഗുജറാത്ത് കേഡർ ഐ എ എസ് കാരനായ മലയാളി കണ്ണൻ ഗോപിനാഥൻ സിവിൽ സർവ്വീസിൽ നിന്നും രാജിവെച്ചിരുന്നു.

കാശ്മീർ സന്ദർശനത്തിനായി വെള്ളിയാഴ്ച പ്രതിപക്ഷനേതാക്കളൊടൊത്ത് ശ്രീനഗറിലെത്തിയ രാഹുൽ ഗാന്ധിയും കാശ്മീരിൽ കാര്യങ്ങൾ അവതാളത്തിലാണെന്ന് ആരോപിച്ചിരുന്നു. സംഘത്തിൽ സീതാറാം യെച്ചൂരിയുമുണ്ടായിരുന്നു

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ തരിഗാമിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. തരിഗാമിയെ കാണാനായി ഈ മാസം ആദ്യം സീതാറാം യെച്ചൂരി ശ്രീനഗറിലേക്ക് പോയിരുന്നു. എന്നാല്‍ വിമാനത്താവളത്തിൽ വെച്ചുതന്നെ അദ്ദേഹത്തെ മടക്കിയയച്ചു. വിമാനത്തിൽ വെച്ചുതന്നെ കാശ്മീരി വിദ്യാർത്ഥികൾ വളരെ വൈകാരികമായാണു തങ്ങളുടെ വേദനകൾ പങ്കുവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ മാതാപിതാക്കൾ ജീവിച്ചിരുപ്പുണ്ടോ എന്നുപോലും അറിയില്ലെന്ന് കുട്ടികൾ പരാതിപ്പെട്ടതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  മസൂദ് അസറിനെ മോചിപ്പിച്ചതായി വാർത്ത ; രാജ്യത്ത് ഭീകരാക്രമണസാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here