ഒടുവിൽ മത വിശ്വാസികൾക്കോ മതത്തിനോ കീഴടങ്ങി ദംഗൽ നായിക സൈറ വസീം സിനിമാ അഭിനയം ഉപേക്ഷിക്കുന്നു മതപരമായ വിശ്വാസങ്ങളിൽ നിന്ന് താൻ അകന്നുവെന്ന തിരിച്ചറിവാണ് ഇത്തരമൊരു തീരുമാനത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് പതിനെട്ടുകാരിയായ സൈറ ഫേസ്ബുക്കിലെ നീണ്ട കുറിപ്പിൽ പറയുന്നു. അഞ്ച് വർഷം മുൻപാണ് സൈറ ആമിര്‍ ഖാൻ നായകനായ ദംഗല്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്നത്. മികച്ച സഹനടിക്കുള്ള ദേശീയ അവാർഡും ചിത്രത്തിലൂടെ സൈറയെ നേടിയിരുന്നു. തുടർന്ന് കേന്ദ്ര കഥാപാത്രമായെത്തിയ സീക്രട്ട് സൂപ്പർ സ്റ്റാറും സൈറയുടെ മികച്ച അഭിനയം കൊണ്ട് ശ്രദ്ധേയമായിരുന്നു.
ഏറ്റവും ഒടുവിലായി അഭിനയിച്ച ‘ദ സ്കൈ ഈസ് പിങ്ക്’ എന്ന ചിത്രം ഒക്ടോബറിൽ പുറത്തിറങ്ങാനിരിക്കെയാണ് അഭിനയ രംഗത്തു നിന്ന് വിടവാങ്ങുന്നതായി സൈറ പ്രഖ്യാപിച്ചിരിക്കുന്നത്

Image may contain: 4 people, people standing, wedding and indoor

‘അഞ്ചുവർഷങ്ങൾക്ക് മുൻപ് ഞാനെടുത്ത തീരുമാനം എന്റെ ജീവിതം എന്നേക്കുമായി മാറ്റിമറിച്ചു.. ബോളിവുഡിലേക്കുള്ള ചുവടുവയ്പ് വലിയ പ്രശസ്തിയിലേക്കുള്ള വാതിലാണ് തുറന്നു തന്നത്. യുവാക്കളുടെ റോൾ മോഡലായി ഞാൻ അവതരിപ്പിക്കപ്പെട്ടു.. എന്നാൽ അതല്ല എനിക്ക് വേണ്ടിയിരുന്നത് എന്ന് ഇപ്പോൾ മനസിലാക്കി തുടങ്ങിയിരിക്കുകയാണ്.  ഞാൻ സന്തോഷവതിയല്ല.. ഈ മേഖല എനിക്ക് സ്നേഹവും പ്രശസ്തിയും അംഗീകാരവും ഒക്കെ നേടിത്തന്നു എന്നാൽ ഞാൻ ജോലി ചെയ്യുന്ന മേഖല എന്‍റെ മതവിശ്വാസത്തിന് തടസമായി വന്നു.. വിശ്വാസങ്ങൾക്ക് ഭീഷണിയായി.. എന്റെ ഈമാനിൽ നിന്ന് ഞാനകന്നു തുടങ്ങി.. ഇത്  എന്നെ ഒരുതരത്തിലും ബാധിക്കുന്നില്ലെന്ന് എന്നെ തന്നെ പറഞ്ഞ് സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. എന്റെ ജീവിതത്തില്‍ ബർക്കത് (ഐശ്വര്യം) നഷ്ടപ്പെട്ടു.. ഇക്കാര്യത്തിൽ എന്നോട് തന്നെ പോരാടിയെങ്കിലും ഫലം കണ്ടില്ല. ഇതോടെ അള്ളാഹുമായി കൂടുതൽ അടുത്തു.. ദീര്‍ഘമായ കുറിപ്പിൽ സൈറ പറയുന്നു.
കശ്മീർ സ്വദേശിയായ സൈറ വാസിം നേരത്തെ പലപ്പോഴും മതമൗലിക വാദികളുടെ അസഹിഷ്ണുതയുടെ ഇരയായിരുന്നു. ആ സമയത്ത് ആമിർ ഖാന്‍ അടക്കമുള്ളവർ സൈറയ്ക്ക് പിന്തുണ നൽകി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

secret superstar എന്നതിനുള്ള ചിത്രം
ഏതാണ്ട് സൈറ വാസിം നായികയായി അഭിനയിച്ച സീക്രട്ട് സൂപ്പർ സ്റ്റാർ എന്നചിത്രത്തിന്റെ കഥപോലെയായിരുന്നു അവരുടെ ജീവിതം. പാടാനുള്ള ആഗ്രഹം മനസിലൊതുക്കി കഴിയുന്ന മുസ്ലിം സ്‌കൂൾ കുട്ടിയായി സൈറ അഭിനയിച്ച കഥാപാത്രം അവളുടെ പിതാവിന്റെ മതപരമായ ഇടപെടലുകളൂടെയും കടും പിടിത്തങ്ങളിലൂടെയും തകർക്കപ്പെട്ടു പോകുമെന്നുള്ള ഭയവും, ഒടുവിൽ സാഹസികമായി അവളുടെ ഉള്ളിലുള്ള കലാബോധത്തെ പുറത്തുകൊണ്ടുവരുകയും അതിൽ അവളുടെ അമ്മയും അമീർ ഖാൻ പ്രതിനിധാനം ചെയ്യുന്ന കഥാപാത്രവും സഹായമായി തീരുകയും ചെയ്യുന്നിടത്തും പിതാവിന്റെ മതപരമായ വാശികളെ നിരാകരിക്കുന്നിടത്തുമാണ് ചിത്രമവസാനിക്കുന്നത്.എന്നാൽ യഥാർത്ഥ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. സൈറ മതത്തിനു കീഴടങ്ങിയോ അതോ മത തീവ്രവാദത്തിന്റെ സമ്മർദ്ദത്തിന് കീഴടങ്ങിയോ എന്ന് വ്യകതമല്ല.

Read Also  സോണാലി ബിന്ദ്രയ്ക്ക് കാന്‍സറാണെന്ന് തിരിച്ചറിഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here