Thursday, January 20

സീ ഹിന്ദുസ്ഥാൻ ചാനൽ ചർച്ചക്കിടെ സുപ്രീം കോടതി അഭിഭാഷക മുസ്ളീം പണ്ഡിതനെ തല്ലി; വീഡിയോ

സീ ഹിന്ദുസ്ഥാൻ ചാനൽ ചർച്ചക്കിടെ സുപ്രീം കോടതി അഭിഭാഷക ഫറാ ഫൈസും മുസ്ലിം പണ്ഡിതനായ ഇജാസ് അര്‍ഷാദ് ഖാസ്മിയും തമ്മിൽ ലൈവ് തല്ല്. മുതാലാഖുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചക്കിടെയാണ് വാഗ്‌വാദത്തെ തുടർന്ന് സീറ്റിൽ നിന്നും എണീറ്റ രണ്ട് പേരും തല്ലാൻ ആരംഭിച്ചത്. സീ ഹിന്ദുസ്ഥാന്റെ നോയ്ഡയിലെ ഓഫീസില്‍ വച്ചാണ് സംഭവം നടന്നത്.

വാഗ്‌വാദങ്ങൾക്കിടെ ഫറാ ഫൈസ്, ഇജാസ് ഖാസിമിയുടെ മുഖത്ത് അടിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായി ഇജാസ് ഖാസ്മി ഫറാ ഫൈസിനെ തിരികെ മർദ്ദിക്കുകയായിരുന്നു.ഇവർ ബിജെപിയുടെ മുസ്ളീം മഹിളാ സംഘത്തിന്റെ ദേശീയ പ്രസിഡന്റ് ആണ്. മോദിയെ വിമർശിച്ച ഇജാസ് ഖാസിമിയെ പ്രകോപിതയായി ഫറാ ഫെയ്‌സ് മർദ്ദിക്കുകയായിരുന്നു.

എന്നാൽ ചാനൽ ഇജാസ് ഖാസ്മി മർദ്ദിച്ചതായ രീതിയിലാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. അഭിഭാഷക ഫറാ ഫൈസ് ആണ് ഇജാസിനെ ആദ്യം മർദ്ദിക്കുന്നതെന്നു ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നിരുന്നാലും ചില മലയാളം ഓൺലൈൻ മീഡിയകൾ ഉൾപ്പടെ മുസ്ലിം പണ്ഡിതന്‍ സുപ്രീംകോടതി അഭിഭാഷകയെ തല്ലി എന്ന തരത്തിലാണ് വാർത്തകൾ പ്രചരിപ്പിക്കുന്നത്.

എഴുത്തുകാരനും പ്രവര്‍ത്തകനുമായ ആംബര്‍ സെയ്ദിയോടും ഖാസ്മി അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും ചാനല്‍ ആരോപിച്ചു. ഫൈസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഖാസ്മിയേ പോലീസ് കസ്റ്റഡിയിലെടുത്തെന്ന് സീ ഹിന്ദുസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Spread the love
Read Also  മുസ്ലിം സമുദായത്തെ എക്കാലത്തും പേടിപ്പിച്ചു നിറുത്താമെന്നു നിങ്ങള്‍ വ്യാമോഹിക്കേണ്ടതില്ല: ഇ. ടി. മുഹമ്മദ് ബഷീർ