Wednesday, January 19

സീറോ മലബാർ ഭൂമിയിടപാട് ആദായ വകുപ്പ് നടപടി തുടങ്ങി

സീറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ ആദായ നികുതി വകുപ്പ് നടപടി തുടങ്ങി. ഇടനിലക്കാര്‍ വഴി വിറ്റ കാക്കനാട്ടെ 64 സെന്റ് ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടി. ഇടനിലക്കാരന്‍ സാജു വര്‍ഗീസിന്റെ ആഡംബരവീടും സ്ഥലവും കണ്ടുകെട്ടിയതിൽ ഉൾപ്പെടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഭൂമി വാങ്ങിയ വി.കെ. ഗ്രൂപ്പിന്റെ ആസ്തി വകകളും കണ്ടുകെട്ടിയതായാണ് റിപ്പോർട്ടുകൾ. 10 കോടിയുടെ വെട്ടിപ്പ് നടന്നതായാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍.

സീറോ മലബാര്‍ സഭയ്ക്ക് കോടികളുടെ നഷ്ടമുണ്ടാക്കിയ ഭൂമിയിടപാടില്‍ ഇടനിലക്കാരനായിരുന്ന സാജു വര്‍ഗീസ് ഇടുക്കിയില്‍ കോടികളുടെ സ്വത്ത് സമ്പാദിച്ചതായി രേഖകള്‍ വ്യക്തമാക്കിയിരുന്നു.
2016 സെപ്റ്റംബറിലാണ് സാജു വര്‍ഗീസ് സഭയുടെ ഭൂമി വില്‍പനയില്‍ ഇടനിലക്കാരനായത്. 27 കോടിയിലേറെ വിലയിട്ടിരുന്ന ഭൂമി ഇയാള്‍ വഴി വില്‍പന നടത്തിയതിൽ സഭയ്ക്ക് ആകെ ലഭിച്ചിട്ടുള്ളത് 13.5 കോടിയോളം രൂപ മാത്രമാണ്.

നോട്ട് നിരോധനം മൂലം പണം തരാനാവില്ലെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. ബാക്കി തരാനുള്ള പണത്തിന് പകരമായി സഭയ്ക്ക് കോതമംഗലത്തും ദേവികുളത്തുമായി ഇയാള്‍ സ്ഥലം നല്‍കി. ഈ സ്ഥലങ്ങള്‍ക്ക് കിട്ടാനുള്ള പണത്തേക്കാള്‍ മൂല്യമുണ്ടെന്ന് പറഞ്ഞത് പ്രകാരം സഭ വീണ്ടും ഇയാള്‍ക്ക് പണം നല്‍കിയിരുന്നു. സഭ വിറ്റ സ്ഥലത്തിന് ന്യായമായ മൂല്യം ലഭിച്ചില്ലെന്നും പിന്നീട് സാജു വര്‍ഗീസില്‍ നിന്നും പകരം വാങ്ങിയ ഭൂമിക്ക് അധികമൂല്യമാണ് നല്‍കിയതെന്നും കാണിച്ചാണ് വിവാദമുണ്ടായിരുന്നത്.

Spread the love
Read Also  പള്ളിയ്ക്കുള്ളിൽ പള്ളി:- കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വൈദീകരുടെ ഉപവാസ സമരം

Leave a Reply