Monday, June 1

സീറോമലബാർ സഭ സംഘപരിവാറിലേക്കു ചരിയുന്നതിനുപിന്നിലെ കളികൾ

സീറോ മലബാർ സഭയും കർദ്ദിനാൾ ആലഞ്ചേരിയും വീണ്ടും രംഗത്ത് വന്നു കഴിഞ്ഞു. ഇത്തവണ സഭാ തർക്കമോ ഭൂ ഇടപാടോ അല്ല വിഷയം. പ്രണയ ജിഹാദാണ് വിഷയം ജിഹാദിന്റെ അർത്ഥം തിരഞ്ഞ് സമയം കളയുന്നില്ല. വാക്ക് തരുന്ന ധ്വനി അറബായതിനാൽ ഒരുപക്ഷം നിൽക്കുന്നത് ഇസ്ളാം മതവിശ്വാസികളാണ്. ഇന്ത്യയെ ഭാരത ഭൂമിയാക്കാനുള്ള തത്രപ്പാടിൽ മോദി ഭരണകൂടം നിയമപരമായ സാധ്യതകളുണ്ടാക്കി

ഇന്ത്യൻ മുസ്ളീമുകൾക്കെതിരെ നീങ്ങുമ്പോൾ മറ്റൊരു ന്യൂനപക്ഷ സമുദായത്തിൽ നിന്നാണ് ഇത്തരം ഒരു പ്രസ്താവന ഉണ്ടായിരിക്കുന്നത്. അതും കേരളത്തിൽ നിന്നും
ദേശീയ ജനസംഖ്യാ രജിസ്റ്ററിനെതിരെയും പൗരത്വ ബില്ലിനെതിരെയും ശക്തമായ പ്രതിരോധം തീർത്തു കൊണ്ടിരിക്കുന്ന കേരളത്തിൽ നിന്നും പ്രണയ ജിഹാദിന്റെ പേരിൽ ഉണ്ടാകുന്നത്. മുമ്പ് തന്നെ ഇത്തരം ആരോപണങ്ങൾ ഉണ്ടായപ്പോൾ പ്രത്യക്ഷമായ തെളിവുകൾ ഇല്ല എന്ന പേരിൽ തളളിക്കളയപ്പെടുകയാണുണ്ടായത്. ഇപ്പോഴും അതേ മറുപടി തന്നെയാണ് കേരളത്തിലെ മറ്റ് മതേതര കക്ഷികൾ സീറോ മലബാർ സഭ യോട് ആവശ്യപ്പെടുന്നത്

പലപ്പോഴും കേരളത്തിൽ നടന്ന നവോത്ഥാന പുരോഗമന നിലപാടുകൾക്കെതിരായി മാത്രം നിലനിന്നിട്ടുള്ള കത്തോലിക്ക സഭയുടെ ഇപ്പോഴുണ്ടായ ഈ പ്രസ്താവനയിലും ഒരു സുരക്ഷിത തലമാണ് അവർ പ്രതീക്ഷിക്കുന്നത്. കാലങ്ങളായി ഹിന്ദുത്വവാദികൾ ഉയർത്തുന്ന ഒരു ആരോപണം തന്നെയാണ് ഇപ്പോൾ സിറോ മലബാർ ഏറ്റെടുത്തിരിക്കുന്നത്. അതായത് കളമറിഞ്ഞൊരു നിലനിൽപ്പ് സമവായം സഹിഷ്ണുത എന്നൊക്കെ നിരന്തരം ഉരുവിടുന്നവർ കൂടിയാണല്ലോ സഭാ മുതലാളിമാർ. കെവിൻ എന്ന ചെറുപ്പക്കാരനു ജിഹാദില്ലാത്ത പ്രണയം  മാത്രമായിരുന്നു’ ഉണ്ടായിരുന്നത് കെവിൻ കൊലപാതകത്തെപ്പറ്റി ഒറ്റ വാക്കും ഈ ഉത്കൃഷ്ട പിതാക്കൻമാർ പറഞ്ഞിട്ടില്ല. സഭയും മതവും അതിലൂടെ ലഭ്യമായ കരുതൽ ധനവും വിട്ടുനൽകാനാവില്ലയെന്ന തിരിച്ചറിവാണ് സീറോ മലബാർ പിതാവിനെ ഇപ്പോൾ ലൗ ജിഹാദിന്റെ പേരിൽ പ്രസ്താവനയിറക്കാൻ പ്രേരിപ്പിച്ചത്.

ശരിക്കും നോട്ട് നിരോധനത്തിനു ശേഷമുണ്ടായ വിദേശ ധനസഹായത്തിലുള്ള ഇടിവ് ഏറ്റവും കൂടുതൽ ബാധിച്ചത് ക്രിസ്ത്യൻ സഭകളെയാണ്. ചാരിറ്റിയുടെ പേരിൽ പ്രവർത്തിച്ച പല സ്ഥാപനങ്ങളും അടച്ചുപൂട്ടൽ വക്കിലാണ് ചിലത് നിർത്തുകയും ചെയ്തിട്ടുണ്ട് ഇത്തരമൊരവസ്ഥയിൽ സമൂഹമെന്നതിലുപരി മതവും സ്ഥാപനങ്ങളും സംരക്ഷിക്കപ്പെടണമെന്ന അത്യാഗ്രഹം തന്നെയാണ് ആലഞ്ചേരിയെപ്പോലുള്ള വർക്ക് ഇപ്പോൾ ബി ജെ പിയുമായി ഒട്ടിനിൽക്കണമെന്ന തോന്നലുണ്ടാകുന്നത്. ഇത്തരം സഭകളുടെ യോ വ്യക്തികളുടെ യോ എൻ ആർ സി സപ്പോർട്ടി വായിട്ടുള്ളതോ മുസ്ലീം വിരുദ്ധമായതോ ഉള്ള നിലപാടുകൾ ഇപ്പോൾ ബി.ജെ.പി യ്ക്ക് പിടിവള്ളിയാകുന്നത്

മെട്രോ ശ്രീധരനെ വാഴ്ത്തിയതും മറ്റും ഇതുമായി ചേർത്തുവായിക്കാവുന്നതാണ്. എന്തായാലും പ്രണയ ജിഹാദെന്ന നിഴൽ യുദ്ധം തുടർന്നുകൊണ്ടിരിക്കും കർദ്ദിനാളിന്റെ നേതൃത്വത്തിൽ…. സ്പഷ്ടമായ ഒരു തെളിവുമില്ലെങ്കിലും .കാരണം സഭയിന്ന് അയൽക്കാരനെക്കാൾ സ്വന്തം വസ്തുവകകളെയും നിലനിൽപ്പിനെയുമാണ് സ്നേഹിക്കുന്നത്

ഇത് തന്നെയാണ് 2017ൽ വളരെ വികാരഭരിതനായി ടി.പി സെൻകുമാറും പറഞ്ഞത്. പിന്നിടുള്ള കഥയറിയാല്ലോ, വളരെ കൃത്യമായി അദ്ദേഹം എത്തേണ്ടിടത്ത് എത്തി.  ഈ ന്യൂനപക്ഷ ബിഷപ്പൻ മാരും അതേ തീരത്ത് എത്തപ്പെടും, ഉറപ്പ്

Read Also  'നീ വേറെ പോയി മറ്റേ മുദ്രാവാക്യം മുഴക്കെടീ, ഹിന്ദുക്കളുടെ ഭൂമിയാണിത്, ' വധഭീഷണിയുമായി സ്ത്രീകളുടെ സംഘം

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

1 Comment

Leave a Reply

Your email address will not be published.