Monday, August 10

Tag: metro

സാമ്പത്തികപ്രതിസന്ധിയുടെ ഇര ; മെട്രോ ട്രെയിനിനു മുന്നിൽ ചാടി യുവാവിൻ്റെ ആത്മഹത്യക്ക് പിന്നാലെ ഭാര്യയും മകളും തൂങ്ങിമരിച്ച നിലയിൽ
ദേശീയം, വാര്‍ത്ത

സാമ്പത്തികപ്രതിസന്ധിയുടെ ഇര ; മെട്രോ ട്രെയിനിനു മുന്നിൽ ചാടി യുവാവിൻ്റെ ആത്മഹത്യക്ക് പിന്നാലെ ഭാര്യയും മകളും തൂങ്ങിമരിച്ച നിലയിൽ

രാജ്യത്ത് സാമ്പത്തികപ്രതിസന്ധി കനക്കുമ്പോൾ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിനൊപ്പം ആത്മഹത്യകളും വ്യാപകമാവുകയാണു. കഴിഞ്ഞ ദിവസം മെട്രോ ട്രെയിന് മുന്‍പില്‍ ചാടി യുവാവ് ജീവനൊടുക്കി. അധികം വൈകാതെ ഭാര്യയെയും മകളെയും തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കുടുംബത്തിൻ്റെ കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഷനില്‍ രാവിലെ 11.30നാണ് സംഭവം. ഡൽഹിയിൽ സ്വകാര്യ കമ്പനിയില്‍ ജനറല്‍ മാനേജറായി ജോലി ചെയ്യുന്ന തമിഴ് നാട്ടുകാരനായ 33കാരനാണ് കഴിഞ്ഞ ദിവസം മെട്രോ ട്രെയിന് മുന്നിൽ ചാടിമരിച്ചത്. സുരക്ഷാ ജീവനക്കാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ 33 കാരന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതിന് പിന്നാലെ മണിക്കൂറുകള്‍ക്കകമാണ് 30കാരിയായ ഭാര്യയെയും അഞ്ചുവയസ്സുകാരിയായ മകളെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഡല്‍ഹിയിലെ നോ...
സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നതിനെതിരെ ഹർജി; പരാതിക്കാരന് പിഴയിട്ട് കോടതി
ദേശീയം, വാര്‍ത്ത

സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നതിനെതിരെ ഹർജി; പരാതിക്കാരന് പിഴയിട്ട് കോടതി

ഡല്‍ഹിയിലെ ബസുകളിലും മെട്രോയിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തിന് സൗജന്യം അനുവദിക്കണോ വേണ്ടയോ എന്നതൊക്കെ സര്‍ക്കാരിന്റെ വിവേചനാധികാരത്തില്‍ ഉള്‍പെട്ട കാര്യമാണെന്നും പല ഘടകങ്ങളെ ആശ്രയിച്ചു തീരുമാനിക്കേണ്ടതാണെന്നും അഭിപ്രായപ്പെട്ടുകൊണ്ടാണ് ഹര്‍ജി തള്ളിയത്. സ്ത്രീകള്‍ക്കു മാത്രം സൗജന്യം അനുവദിക്കുന്നത് വിവേചനം ആണെന്ന് ആരോപിച്ചുകൊണ്ടായിരുന്നു പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി തള്ളിയ ചീഫ് ജസ്റ്റിസ് ഡി.എന്‍.പട്ടേലും ജസ്റ്റിസ് സി.ഹരിശങ്കറും ഉള്‍പ്പെട്ട ബെഞ്ച് പരാതിയില്‍ കഴമ്പില്ലെന്നു ചൂണ്ടിക്കാട്ടി പരാതിക്കാരനില്‍നിന്ന് 10,000 രൂപ പിഴയീടാക്കാനും നിര്‍ദേശിച്ചു. ബിപിന്‍ ബിഹാരി സിങ് എന്ന അഭിഭാഷകനാണ് ഡല്‍ഹി സര്‍ക്കാരിന്റെ സൗജന്യ യാത്രാ വാഗ്ദാനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചതു. മെട്രോ ട്രെയിനില്‍ ഇപ...
മെട്രോയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെതിരെ ഇ. ശ്രീധരൻ
ദേശീയം, വാര്‍ത്ത

മെട്രോയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെതിരെ ഇ. ശ്രീധരൻ

ദില്ലി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇ ശ്രീധരന്‍. സാമ്പത്തിക ബാധ്യതയുണ്ടാക്കാനിടയുള്ള നീക്കം അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഡിഎംആര്‍സി ഉപദേഷ്ടാവ് കൂടിയായ ശ്രീധരന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. ഡിഎംആര്‍,സിയില്‍ കേന്ദ്രത്തിനും, ദില്ലി സര്‍ക്കാരിനും തുല്യ പങ്കാളിത്തമാണുള്ളത്. അതിനാല്‍ ഒരു കക്ഷിക്ക് മാത്രം തീരുമാനം എടുക്കാനാവില്ല. തീരുമാനം ദില്ലി മെട്രോയുടെ കാര്യക്ഷമതയെ ബാധിക്കുമെന്നും, സാമ്പത്തിക പരാധീനതയുണ്ടാക്കുമെന്നുമാണ് ശ്രീധരന്‍റെ വിലയിരുത്തല്‍. ഇക്കഴി‍ഞ്ഞ 10-നാണ് ശ്രീധരന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ആയിരം കോടി രൂപയുടെ സാമ്പത്തിക ബാധ്യത ദില്ലി സര്‍ക്കാരിനുണ്ടാകുമെന്നും ഇത് മെട്രോയുടെ ഭാവി വികസനത്തിന് തിരിച്ചടിയാവുമെന്നും യാത്രാ നിരക്ക് കൂട്ടാനും ഇത് ഇടയാക്കുമെന്നുമാണ് ശ്രീധരൻ പറയുന്നത്. അതിനാല്‍ പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെട...
മഴ ദുരിതം തുടരുന്നു.
കേരളം, വാര്‍ത്ത

മഴ ദുരിതം തുടരുന്നു.

  കൊച്ചി മെട്രോയുടേ മുട്ടം യാർഡിൽ വെള്ളം കയറിയതിനെ തുടർന്ന് കൊച്ചി മെട്രൊ റെയിൽ താത്കാലികമായി ഓട്ടം നിർത്തിവച്ചു പെരിയാറിൽ ജലനിരപ്പ് ഭയാനാകമായ തരത്തിൽ ഉയർന്നതിനാൽ എം സി റോഡുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു കേരളമെമ്പാടും ദുരിതം വിതയ്ക്കുകയാണ് മഴ. ഭൂതത്താൻ കെട്ടിലെ മുഴുവൻ ഷട്ടറുകളൂം തുറന്നു വിട്ടു.കാലവർഷം തുടങ്ങിയതിനു ശേഷം അധിക ബാധിക്കാതിരിന്ന പത്തനം തിട്ട ജില്ലയിൽ ഇപ്പോൾ  സ്ഥിതി വളരെ രൂക്ഷമാണ്. പത്തനംതിട്ട  റന്നി ,കോഴഞ്ചേരി മുതലായ പട്ടണങ്ങളും നിരവധി ഉൾപ്രദേശങ്ങളും വെള്ളക്കെട്ടിൻ്റെ പിടിയിലാണ്. പലേടത്തുനിന്നും സഹായമഭ്യർത്ഥിച്ചു കൊണ്ടുള്ള വിളികൾ അധികൃതർക്കു ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ കേരളത്തിൽ കലാവർഷക്കെടുതി 38പേരുടെ ജീവനപഹരിച്ചെന്നാണ്  ഔദ്യോഗികകണക്ക് സംസ്ഥാനമൊട്ടുക്കും ഇത്രയേറെ കെടുതികളും ജീവഹാനിയും ഉണ്ടാക്കിയ ദുരന്തം ഈയടുത്തകാലത്തുണ്ടായിട്ടില്ല. സൈന്യത്തിൻ്റെ മുഴുവൻ സമയ സേവനം ...