Wednesday, April 21

Tag: polling

സംസ്ഥാനത്ത് കനത്ത പോളിംഗ്‌ ; 74 ശതമാനം രേഖപ്പെടുത്തി
കേരളം, വാര്‍ത്ത

സംസ്ഥാനത്ത് കനത്ത പോളിംഗ്‌ ; 74 ശതമാനം രേഖപ്പെടുത്തി

സംസ്ഥാനത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പോളിംഗ്. വോട്ടെടുപ്പ് സമയം അവസാനിച്ചപ്പോൾ 73.58 ശതമാനം പോളിങ് നടന്നുവെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുകളിലൂടെ വ്യക്തമാകുന്നത്. അന്തിമകണക്കുകള്‍ പുറത്തുവന്നിട്ടില്ല. വടക്കന്‍ കേരളത്തിലാണ് കനത്ത പോളിംഗ് രേഖപ്പെടുത്തിയത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന നേമത്തും മഞ്ചേശ്വരത്തും കഴക്കൂട്ടത്തും മികച്ച പോളിംഗ് ശതമാനം രേഖപ്പെടുത്തി. 2016 ല്‍ 77.35 ശതമാനമായിരുന്നു പോളിംഗ്. അവസാന മണിക്കൂറുകളില്‍ പല ബൂത്തുകളിലും നീണ്ട നിര ദൃശ്യമായിരുന്നു. 77.9 ശതമാനവുമായി കോഴിക്കോടാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് പത്തനംതിട്ടയിലാണ് 68.09 ശതമാനം. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 77.35 ശതാമനം ആണ് പോളിങ് രേഖപ്പെടുത്തിയിരുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം' നടക്കുന്ന മണ്ഡലങ്ങളിലാണ് പോളിങ് കൂടുതൽ. അവസാന മണിക്കൂറുകളിൽ പല ബൂത്തുകളിലും ...
പാലായിൽ പോളിംഗ് 71.25 ശതമാനം ; വിജയപ്രതീക്ഷയുമായി യു ഡി എഫും എൽ ഡി എഫും
കേരളം, വാര്‍ത്ത

പാലായിൽ പോളിംഗ് 71.25 ശതമാനം ; വിജയപ്രതീക്ഷയുമായി യു ഡി എഫും എൽ ഡി എഫും

പാലാ നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ 71.25 ശതമാനമാണു പോളിംഗ്. 6 മണിയോടെ വോട്ടെടുപ്പ് അവസാനിച്ചു. 127000 ത്തിലധികം പേർ വോട്ട് ചെയ്തു. തിരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിങ് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മൂന്നുമുന്നണികളും. ആറുമണിയോടെ വോട്ടെടുപ്പ് അവസാനിച്ചു. 6 മണിക്കുശേഷം കണക്കെടുത്തപ്പോഴാണു 71 .25 വോട്ടിംഗ് ശതമാനമായി രേഖപ്പെടുത്തിയിട്ടുള്ളത്. . 2016ലെ പൊതുതിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം 77 ആയിരുന്നു. തങ്ങളുടെ ഉറച്ച വോട്ടുകള്‍ രാവിലെ മുതല്‍ ഉച്ചവരെയുള്ള സമയത്ത് രേഖപ്പെടുത്തിക്കഴിഞ്ഞുവെന്ന് എല്‍ ഡി എഫും യു ഡി എഫും അവകാശപ്പെടുന്നു. വിജയം സുനിശ്ചിതമാണെന്നും കഴിഞ്ഞ തവണത്തെക്കാലും ഭൂരിപക്ഷം കിട്ടുമോ എന്ന സംശയം മാത്രമേ ഉള്ളൂവെന്നും യു ഡി എഫ് സ്ഥാനാർഥിയായ ജോസ് ടോം പറഞ്ഞു. പതിവിനു വിപരീതമായി ഇത്തവണ ജയിക്കുമെന്നു എൽ ഡി എഫ് സ്ഥാനാർഥി മാണി സി കാപ്പനും അവകാശപ്പെട്ടു. വൈകുന്നേരം വരെയും തങ്ങള്‍ക്ക് മേല്‍ക്...
അസഹിഷ്ണുതയ്ക്കെതിരെയുള്ള തീരുമാനമാണ് എന്റെ കന്നി വോട്ട് ;  ഇന്ന് പോളിംഗ് ബൂത്തിലെത്തിയ പുതിയ വോട്ടർമാർ സംസാരിക്കുന്നു.
Featured News, ദേശീയം, രാഷ്ട്രീയം

അസഹിഷ്ണുതയ്ക്കെതിരെയുള്ള തീരുമാനമാണ് എന്റെ കന്നി വോട്ട് ; ഇന്ന് പോളിംഗ് ബൂത്തിലെത്തിയ പുതിയ വോട്ടർമാർ സംസാരിക്കുന്നു.

ഈ തെരെഞ്ഞെടുപ്പിൽ ഒരുപാട് പ്രശ്നങ്ങൾ നമുക്ക് മുന്പിലുണ്ട് എന്നിരുന്നാലും നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങളെ എങ്ങനെ കൃത്യമായി ഉപയോഗിക്കുന്നു അല്ലെങ്കിൽ ദുരുപയോഗപെടുത്തുന്നുവെന്നുള്ളതാണ് എന്റെ മുൻപിലുള്ള ആദ്യ പരിഗണന. ഇന്ന് തെരെഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ കന്നിവോട്ടർമാരുടെ ഇടയിൽ നടത്തിയ അഭിപ്രായ സർവേയിലാണ് അവർ ചില വെളിപ്പെടുത്തലുകൾ നടത്തിയത്. മുകളിൽ സൂചിപ്പിച്ചത് ജവാഹർലാൽ നെഹ്‌റു സർവകലാശാലയിലെ വിശാൽ വർമ എന്ന 23 കാരന്റെ അഭിപ്രായമായിരുന്നു. കഴിഞ്ഞ അഞ്ചുവർഷങ്ങളായി നമ്മുടെ ഭരണാധികാരികൾ സി ബി ഐ ഉൾപ്പടെയുള്ള അന്വേഷണ ഏജൻസികളെയും നിയമവ്യവസ്ഥയെയും രാഷ്ട്രീയ താത്പര്യ ത്തിനായി വിനിയോഗിക്കുകയായിരുന്നുവെന്നും വിശാൽ അഭിപ്രായപ്പെട്ടു. 23 കാരിയായ ഇഖ്‌റ ഗാന്ധിനഗറിൽ നിന്നുള്ള നിയമ വിദ്യാർത്ഥിയാണ് ഭരണഘടനാ സ്ഥാപനങ്ങളുടെ സംരക്ഷണം ആഗ്രഹിക്കുന്നതിനാൽ എന്റെ വോട്ട് അത് സംരക്ഷിക്കുന്നവർക്കായിരിക്കും ഇന്ത്യയുടെ ഏകത്വത്...