Wednesday, September 23

Tag: RSS

‘ആഗസ്റ്റ് 5’ സ്വാതന്ത്ര്യദിനത്തോട് ഉപമിച്ചു ആർ എസ് എസ്
ദേശീയം, വാര്‍ത്ത

‘ആഗസ്റ്റ് 5’ സ്വാതന്ത്ര്യദിനത്തോട് ഉപമിച്ചു ആർ എസ് എസ്

  ആഗസ്റ്റ് 5 നെ ആഗസ്റ്റ് 15 നോട് ഉപമിച്ചു വിശദീകരണവുമായി ആർ എസ് എസ്. അയോധ്യയിലെ രാമക്ഷേത്ര ശിലാന്യാസം ഭാരതത്തി​ന്റെ മറ്റൊരു സ്വാതന്ത്ര്യദിനമായിരുന്നുവെന്ന്​ ആർ.എസ്​.എസ്​ മുഖപത്രമായ ഓർഗനൈസർ. പത്രത്തിന്റെ എഡിറ്റോറിയലിലാണ് ശിലാന്യാസ് നടന്ന ദിവസത്തെ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15 നോട് ഉപമിച്ചിരിക്കുന്നത്. സ്വാതന്ത്ര്യ ദിനത്തെ ആദ്യപ്രധാനമന്ത്രി ജവഹർലാൽ നെഹ്​റു വിശേഷിപ്പിച്ച 'ട്രിസ്​റ്റ്​ വിത്ത്​ ഡെസ്​റ്റിനി (tryst with destiny)' എന്ന പദമാണ്​ ശിലാന്യസം നടത്തിയ ആഗസ്​റ്റ്​ 5 നെ വിശേഷിപ്പിക്കാൻ ഓർഗനൈസർ ഉപയോഗിച്ചത്​. സാംസ്​കാരിക ദേശീയത തിരിച്ചുപിടിക്കുന്നതി​ന്റെ ആദ്യപടിയായാണ് ​ ശിലാന്യാസത്തെ വിശേഷിപ്പിക്കുന്നത്​. 'ദേശീയ ബോധത്തി​ന്റെ പുനർ നിര്മ്മാണം' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ്​ ശിലാന്യാസത്തെ ചരിത്ര സംഭവമായി വിശേഷിപ്പിക്കുന്നത്​. നാം വിഘടനവാദികളിൽനിന്ന്​ ബ...
‘ഞാൻ ആർ എസ് എസ് ആയിരുന്നു’ ; എസ് രാമചന്ദ്രൻ പിള്ളയുടെ വെളിപ്പെടുത്തൽ
കേരളം, ദേശീയം, വാര്‍ത്ത

‘ഞാൻ ആർ എസ് എസ് ആയിരുന്നു’ ; എസ് രാമചന്ദ്രൻ പിള്ളയുടെ വെളിപ്പെടുത്തൽ

  ബാല്യകാലത്ത് താൻ ആർഎസ്എസിൽ പ്രവർത്തിച്ചിരുന്നുവെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ളയുടെ വെളിപ്പെടുത്തൽ. സ്കൂൾ വിദ്യാഭ്യാസം തീരുന്നതുവരെ  താൻ ആർഎസ്എസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നുവെന്നും 16-ാം വയസുമുതൽ ഭൗതികവാദത്തിലേക്ക് മാറ്റം സംഭവിച്ചു  എസ്. രാമചന്ദ്രൻ പിള്ള പറഞ്ഞു.. കുറച്ചു കാലമായി എസ് രാമചന്ദ്രൻ പിള്ള പഴയ  ആർഎസ്എസ് കാരനാണെന്ന് സമൂഹമാധ്യമങ്ങളിലും മറ്റും പ്രചാരണം ശക്തിപ്പെട്ടിരുന്നു. എസ് ആർ പി ഒരു കാലത്ത് ആർ എസ് എസിൽ പ്രവർത്തിച്ചിരുന്നുവെന്നും ശാഖാ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ശിക്ഷക് എന്ന സ്ഥാനം വഹിച്ചിരുന്നുവെന്നും ജന്മഭൂമിയിൽ ലേഖനം പ്രത്യക്ഷപ്പെട്ടിരുന്നു.. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യത്വം എന്ന വിശാല ആശയമാണ് സങ്കുചിതമായ ദേശീയ ബോധത്തേക്കാൾ മികച്ചതെന്ന് പിന്നീട് തനിക്ക് ബോധ്യപ്പെട്ടതെന്നും എസ്. രാമചന്ദ്രൻ പിള്ള പറയുന്നു. ഈയൊ...
സ്വാതന്ത്ര്യ സമരകാലത്തെ ഹിന്ദുത്വ ഇടപെടൽ  തുറന്നു കാട്ടിയുള്ള പ്രതിരോധമാണ്  ആവശ്യം
Featured News, ദേശീയം, രാഷ്ട്രീയം

സ്വാതന്ത്ര്യ സമരകാലത്തെ ഹിന്ദുത്വ ഇടപെടൽ തുറന്നു കാട്ടിയുള്ള പ്രതിരോധമാണ് ആവശ്യം

മൃദു ഹിന്ദുത്വത്തിന് ഹിന്ദുത്വ ഫാസിസത്തെ മാറ്റിസ്ഥാപിക്കാനോ, എതിർക്കാനോ കഴിയില്ല. ഗുജറാത്ത് 2002 മുതൽ 2020  ദില്ലി വരെ ഉള്ള സംഭവങ്ങൾ പരിശോധിച്ചാൽ  ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ ഭരണഘടനാപരമായ, മതേതര, ലിബറൽ മൂല്യങ്ങളുടെ നിരന്തരമായ തകർച്ചയ്ക്ക് ഇന്ത്യ സാക്ഷ്യം വഹിക്കുന്നതായി കാണാം . മുസ്‌ലിംകൾക്കെതിരായ അതിക്രമങ്ങളുടെ സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ നോർമലൈസേഷനും സുപ്രീം കോടതിയുടെ നിശബ്ദതയും സ്വതന്ത്ര ഇന്ത്യയിൽ ഈ കാലയളവിൽ വളർന്നു കൊണ്ടേയിരിക്കുന്നു. വംശഹത്യയുടെ സംഘാടകരായ വേട്ടക്കാരെ ദേശസ്നേഹികളായും അവരുടെ പ്രവർത്തിയെ ദേശഭക്തിയുടെ നടപ്പാക്കലായും വ്യാഖാനിക്കപ്പെടുന്നു അതേസമയം തന്നെ ഇരകളെ ദേശവിരുദ്ധരായി ചിത്രീകരിക്കാനും നിയമക്രമം, നീതി എന്നീ പ്രക്രിയകൾ അട്ടിമറിച്ചുകൊണ്ടുള്ള പോക്കാണ് മേൽസൂചിപ്പിച്ച കാലഘട്ടത്തിൽ നടക്കുന്നത്. അല്ലെങ്കിൽ ഈ 'ആധുനിക ജനാധിപത്യ'ത്തിന്റെ കാലത്ത് മുഖ്യധാരാ മാധ്യമങ്ങ...
ആദിവാസികളെ ‘ഹിന്ദു’ക്കളാക്കാനുളള ആര്‍എസ്എസ് ശ്രമം അനുവദിക്കില്ല
ദേശീയം, രാഷ്ട്രീയം

ആദിവാസികളെ ‘ഹിന്ദു’ക്കളാക്കാനുളള ആര്‍എസ്എസ് ശ്രമം അനുവദിക്കില്ല

ആദിവാസികളെ 'ഹിന്ദു'ക്കളാക്കാനുളള ആര്‍എസ്എസ് ശ്രമം അനുവദിക്കില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ്. ജനസംഖ്യാ വിവരശേഖരണം നടത്തുമ്പോള്‍ മതത്തിന്റെ കോളത്തില്‍ ആദിവാസികള്‍ ഹിന്ദു എന്ന് രേഖപ്പെടുത്തണം എന്ന് പ്രചാരണം നടത്താന്‍ ആര്‍എസ്എസ് തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കമല്‍നാഥിന്റെ പ്രതികരണം ആദിവാസി വിഭാഗങ്ങളായ ഭില്‍, ഖോണ്ട് എന്നിങ്ങനെ ഉളളവര്‍ തങ്ങളെ ഹിന്ദുക്കളായിട്ടല്ല കാണുന്നത്. ഇത് കാരണം ഹിന്ദുക്കള്‍ എണ്ണത്തില്‍ കുറവ് മാത്രമേ കാണിക്കൂ എന്നാണ് ആര്‍എസ്എസ് ആശങ്കപ്പെടുന്നത്. ഭോപ്പാലില്‍ ചേര്‍ന്ന യോഗത്തിലാണ് ആദിവാസികള്‍ക്കിടയില്‍ പ്രചാരണം നടത്താന്‍ തീരുമാനമായത്. എന്നാല്‍ രേഖകളില്‍ ഹിന്ദു എന്ന് രേഖപ്പെടുത്തുന്നതിന് ആദിവാസികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ആര്‍എസ്എസിനെ അനുവദിക്കില്ലെന്ന് കമല്‍നാഥ് വ്യക്തമാക്കി. നിഷ്‌കളങ്കരായ ആദിവാസികളെ അവരുടെ താല്‍പര്യ...
ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ പി പരമേശ്വരൻ അന്തരിച്ചു
കേരളം, വാര്‍ത്ത

ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ പി പരമേശ്വരൻ അന്തരിച്ചു

സംസ്ഥാനത്ത് ആര്‍എസ്എസ് ഹിന്ദുത്വ സംഘടനകൾക്ക് ആശയനേതൃത്വം നൽകിയ പ്രചാരകനും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറുമായ പി പരമേശ്വരന്‍ (94) അന്തരിച്ചു. കുറേക്കാലമായി ഒറ്റപ്പാലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ ബൗദ്ധികവിഭാഗത്തിന്റെ തലപ്പത്തുള്ള പ്രചാരകനായിരുന്നു പി പരമേശ്വരന്‍. പരമേശ്വരന്റെ ഭൗതികശരീരം ഇന്ന് രാവിലെ ആറു മുതല്‍ വൈകിട്ട് നാലുവരെ കൊച്ചിയിലെ ആര്‍എസ്എസ് സംസ്ഥാന കാര്യാലയത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് ആലപ്പുഴ മുഹമ്മയിലെ വസതിയില്‍ അന്ത്യകര്‍മ്മകള്‍ നടക്കും. ചാരമംഗലം താമരശ്ശേരി ഇല്ലത്ത് പരമേശ്വരന്‍ ഇളയതിന്റെയും സാവിത്രി അന്തര്‍ജ്ജനത്തിന്റെയും ഇളയമകനായാണ് 1927ല്‍ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ ജനിച്ചു. ചങ്ങനാശ്ശേരി എസ്ബി കോളജില്‍ പ്രീഡിഗ്രിയും, തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദവും പൂര്‍ത്തിയാ...
ആൾക്കൂട്ടക്കൊലപാതകം ഇന്ത്യൻ പാരമ്പര്യത്തിനു നിരക്കുന്നതല്ലെന്ന് മോഹൻ ഭഗവത്
കേരളം, വാര്‍ത്ത

ആൾക്കൂട്ടക്കൊലപാതകം ഇന്ത്യൻ പാരമ്പര്യത്തിനു നിരക്കുന്നതല്ലെന്ന് മോഹൻ ഭഗവത്

ആൾക്കൂട്ടം നിയമം നടപ്പിലാക്കുന്നത് പാശ്ചാത്യനിർമ്മിതിയെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭഗവത്. ഭാരതത്തിൻ്റെ പാരമ്പര്യത്തിനു ചേർന്ന രീതിയല്ലിതെന്ന് അദ്ദേഹം നാഗ്പൂരിൽ പറഞ്ഞു. ഈ രീതി ഇന്ത്യക്ക് നാണക്കേടുണ്ടാക്കുന്നതാണെന്നും ഇതിൽ നിന്നും പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  നാഗ്പൂരിൽ വിജയദശമി ദിനത്തിൽ ആയുധപൂജ നടത്തിയശേഷം പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മോഹൻ ഭഗവത്. ആൾക്കൂട്ടം ശിക്ഷ നടപ്പിലാക്കുന്നത് ഇന്ത്യയുടെ മതപാരമ്പര്യത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു. പാശ്ചാത്യലോകത്ത് തുടരുന്ന രീതി ഇന്ത്യയിൽ പിന്തുടരാൻ പാടില്ലെന്ന് അദ്ദേഹം അണികളെ ഓർമ്മിപ്പിച്ചു. ഭാരതീയർ സാഹോദര്യത്തിൽ വിശ്വസിക്കുന്നവരാണെന്നും ഇത്തരം വ്യവസ്ഥകൾ നിരാകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിൽ പങ്കാളികളായിട്ടുള്ളവർ സൂക്ഷ്മമായി വാക്കുകൾ പ്രയോഗിക്കണമെന്നും അല്ലെങ്കിൽ നിക്ഷിപ്ത താല്പര്യക്കാർ  മുതലെടുപ്പ് നടത്തുമെന്നും സംഘപരിവാർ മേധാ...
ദുരന്തനിവാരണത്തിലൂടെ ആർ എസ് എസ് വിളവെടുക്കുമ്പോൾ ; മാലിനി ഭട്ടാചാർജിയുടെ പുസ്തകത്തെക്കുറിച്ച്
Featured News, പുസ്തകം, രാഷ്ട്രീയം

ദുരന്തനിവാരണത്തിലൂടെ ആർ എസ് എസ് വിളവെടുക്കുമ്പോൾ ; മാലിനി ഭട്ടാചാർജിയുടെ പുസ്തകത്തെക്കുറിച്ച്

ഹിന്ദു ദേശീയത രാഷ്ട്രീയം മുന്നോട്ട് വെയ്ക്കുന്ന ബിജെപിയെന്ന രാഷ്ട്രീയ സംഘടനയുടെ നട്ടെല്ലും ബൗദ്ധീക കേന്ദ്രവുമാണ് സാംസ്ക്കാരിക സംഘടനയെന്ന പൊയ്മുഖത്താൽ അറിയപ്പെടുന്ന ആർ എസ് എസ് അഥവാ രാഷ്ട്രീയ സ്വയം സേവക സംഘം. വിവാദങ്ങളുണ്ടാക്കി കൃത്യമായി രാഷ്ട്രീയ ചർച്ചകളിൽ ഇടം കണ്ടെത്താൻ എല്ലായ്പ്പോഴും ഈ സംഘടനയും അതിലെ നേതാക്കളും ശ്രമിച്ചുവന്നിട്ടുണ്ട്. ആ ശ്രമങ്ങൾ ഭൂരിഭാഗവും കൃത്യമായി വിജയപഥത്തിലെത്തിയ്ക്കാൻ അവർക്ക് സാധിച്ചിട്ടുമുണ്ട്. രാജ്യത്തെ ഏറ്റവും തീവ്ര വലതു സംഘടനകളിലൊന്നായാണ് ആർഎസ്എസ് അറിയപ്പെടുന്നത്. 2004-ൽ ബിജെപിയുടെ നേതൃത്വത്തിൽ ഒന്നാം നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വരുന്നതിനു ഈ സംഘടന വഹിച്ച പങ്കിനെ തള്ളിക്കളയാൻ മാധ്യമ സമൂഹത്തിനോ രാഷ്ട്രീയ വിദ്യാർത്ഥികൾക്കോ നിരീക്ഷകർക്കോ സാധിക്കുമെന്ന് തോന്നുന്നില്ല. ഹിന്ദു ദേശീയതയ്ക്ക് രാഷ്ട്രീയമാനങ്ങൾ നൽകി വിവിധ സംസ്ഥാനങ്ങളിൽ വംശഹത്യയെന്ന കുറുക്കുവഴിയിലൂടെ ബിജ...
ആർഎസ്എസിന്റെ ആദ്യ ആർമി സ്കൂൾ ഏപ്രിലിൽ പ്രവർത്തനമാരംഭിക്കും
ദേശീയം, വാര്‍ത്ത

ആർഎസ്എസിന്റെ ആദ്യ ആർമി സ്കൂൾ ഏപ്രിലിൽ പ്രവർത്തനമാരംഭിക്കും

രാജ്യത്ത് ആര്‍എസ്എസിന്റെ ആദ്യ ആര്‍മി സ്‌കൂള്‍ അടുത്ത ഏപ്രിലില്‍ പ്രവർത്തനമാരംഭിക്കും. ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വര്‍ ജില്ലയിലുള്ള ശികര്‍പുറിലാകും ആദ്യ സ്‌കൂള്‍. ആര്‍എസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാ ഭാരതിക്കാകും ഇതിന്റെ നടത്തിപ്പ് ചുമതല. ആർഎസ്എസിൽ സ്ത്രീകൾക്ക് പ്രവേശനമില്ലാത്തത് പോലെ തന്നെ ആർമി സ്കൂളിലും ആൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം. സി.ബി.എസ്.ഇ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂൾ സായുധ സേനകളില്‍ ഉദ്യോഗസ്ഥരാകുന്നതിന് വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണനാണ് നൽകുക. ശികര്‍പുറില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ പ്രവൃത്തികള്‍ നടന്ന് വരികയാണ്. ആര്‍എസ്എസ് മുന്‍ സര്‍സംഘചാലക് രാജു ഭയ്യയുടെ പേരിലാണ് സ്‌കൂള്‍. ഏപ്രിലില്‍ ആറാം ക്ലാസിലേക്കായി 160 കുട്ടികളെ പ്രവേശിപ്പിച്ചാണ് സ്‌കൂളിന്റെ പ്രവര്‍ത്തനം തുടങ്ങുക. വീരമൃത്യുവരിച്ചവരുടെ കുട്ടികള്‍ക്കായി 56 സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ടെന്നും...
തത്തയുടെ കഴുത്തിലെ വലയത്തിനു പോലും ചുവപ്പില്ല, അതുകാവിയായി തുടങ്ങി
കുഞ്ഞാമ്പു കോളം, കേരളം, രാഷ്ട്രീയം

തത്തയുടെ കഴുത്തിലെ വലയത്തിനു പോലും ചുവപ്പില്ല, അതുകാവിയായി തുടങ്ങി

ഒരു ഒന്നാംകിടപൗരന് രണ്ടാംകിട പൗരൻ പൗരനെഴുതുന്നത്,  ഒരു കാര്യം സമ്മതിക്കണം സംഘികളെ കണ്ടെത്താൻ നമ്മുടെ മുഖ്യമന്ത്രിയ്ക്ക് പ്രത്യേക കഴിവുണ്ട്. പേരിൽ ഒരു സെൻ ഉണ്ടെങ്കിലും അതി ഭയങ്കരനായ ഹൈന്ദവതയാണ് ആ കാക്കിയുടുപ്പുകാരെനെന്നു ആദ്യം മനസിലാക്കിയത് മുഖ്യമന്ത്രിതന്നെയായിരുന്നു. അന്ന് നമ്മളൊക്കെ സംഘിയെന്നു ധരിച്ചു വച്ച ബെഹ്‌റ ജി മുഖ്യമന്ത്രിയുടെ അടുത്തയാളാകുമ്പം മുണ്ടുടുത്ത മോദിയെന്നു പറഞ്ഞു പലരും കളിയാക്കി. തെറ്റായിരുന്നു അതെന്നുകാലം തെളിയിക്കുന്നു. ദാ പിന്നീട് തത്തയെ പിടിച്ചു മുഖ്യൻ. അതെ സാക്ഷാൽ ജേക്കബ് തോമസ് എന്ന അച്ചായൻ പോലീസിനെ. എല്ലാവർക്കും പെരുത്തിഷ്ടമായി. നല്ല ഒന്നാംതരം കോമ്പിനേഷൻ എന്ന് നമ്മൾ എഴുതിത്തുടങ്ങി. പെട്ടെന്നാണ് പന്തികേട് സംഭവിച്ചത്. തത്തയുടെ കഴുത്തിലെ വലയത്തിനു പോലും ചുവപ്പില്ലെന്നും അതുകാവിയായി തുടങ്ങിയെന്നും ആദ്യം മനസിലാക്കിയത് മുഖ്യമന്ത്രിതന്നെയായിരുന്നു .പിന്നെ ശീത സമരത്തിന്റെ...
ഇന്ത്യയിലെ ഒന്നാം നമ്പര്‍ പൗരന്‍മാരാണ് ആര്‍.എസ്.എസിലുള്ളതെന്ന് ജേക്കബ് തോമസ്
കേരളം, വാര്‍ത്ത

ഇന്ത്യയിലെ ഒന്നാം നമ്പര്‍ പൗരന്‍മാരാണ് ആര്‍.എസ്.എസിലുള്ളതെന്ന് ജേക്കബ് തോമസ്

ഇന്ത്യയിലെ ഒന്നാം നമ്പര്‍ പൗരന്‍മാരാണ് ആര്‍.എസ്.എസിലുള്ളതെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടർ ജേക്കബ് തോമസ്. കൊച്ചിയില്‍ നടന്ന ആര്‍.എസ്.എസിന്റെ ഗുരുപൂജ പരിപാടിയില്‍ ആർഎസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്കൊപ്പം പങ്കെടുത്ത സംസാരിക്കുമ്പോഴാണ് ആർഎസ്എസിനെ പൊക്കിപ്പറയാൻ ജേക്കബ് തോമസ് ശ്രദ്ധിച്ചത്. സംഘടന രീതി അനുസരിച്ച് കൈകള്‍ നെഞ്ചോട് ചേര്‍ത്ത് നടത്തുന്ന പ്രാര്‍ഥനയിലും അദ്ദേഹം പങ്കാളിയായി. ആർഎസ്എസ് കാലങ്ങളായി ഉന്നയിക്കുന്ന വംശീയ വാദത്തെ വേറേതരത്തിൽ അവതരിപ്പിക്കുകയായിരുന്നു ജേക്കബ് തോമസ് എന്നാണ് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ ഉയരുന്ന വിമർശനം. ഹിന്ദുക്കൾ മാത്രമാണ് ഇന്ത്യയിലെ ഒന്നാംതര പൗരന്മാർ എന്ന ആർഎസ്എസ് വാദത്തെ അടിവരയിടുകയായിരുന്നു ജേക്കബ് തോമസ്. വ്യാഴാഴ്ച വൈകീട്ട് കാക്കനാട് എം.ആർ.എ. ഹാളിലായിരുന്നു പരിപാടി.യഥാർത്ഥ ഭാരതസംസ്കാരം വൈദേശിക സംസ്കാരങ്ങൾക്കിടയിൽപ്പെട്ട് ഞെരുങ്ങുന്ന അവസ്ഥയാണെന്ന് അധ്യക്ഷപ്രസംഗത്ത...