Monday, January 25

Tag: Sachin Tendulkar

‘സ്പോർട്സിൻ്റെ ശക്തിയും കരുത്തും അറിഞ്ഞവർ നാം ‘ ; പുരസ്കാരം സ്വീകരിച്ചുകൊണ്ട് സച്ചിൻ
അന്തര്‍ദേശീയം, കായികം, വാര്‍ത്ത

‘സ്പോർട്സിൻ്റെ ശക്തിയും കരുത്തും അറിഞ്ഞവർ നാം ‘ ; പുരസ്കാരം സ്വീകരിച്ചുകൊണ്ട് സച്ചിൻ

ഹൃദയത്തോട് ചേർത്ത ലോകകപ്പ് വിജയം സമ്മാനിച്ച അനുഭവം വിവരിക്കാൻ വാക്കുകളില്ലെന്നും സ്പോർട്സിന്റെ കരുത്ത് അനുഭവിച്ചവരാണ് തങ്ങളെന്നും കായിക പുരസ്കാരം നേടിയ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലെ ഏറ്റവും മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്കാരം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 2011-ൽ നടന്ന ഐ.സി.സി ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടിയപ്പോൾ സഹതാരങ്ങൾ സച്ചിനെ ചുമലിലേറ്റി മുംബൈ വാംഖഡെ സ്റ്റേഡിയം വലംവെച്ച നിമിഷമാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലെ മികച്ച കായിക നിമിഷമായി തിരഞ്ഞെടുക്കപ്പെട്ടത്. കായികരംഗത്തെ ഓസ്കർ എന്നാണ് ഈ പുരസ്കാരം അറിയപ്പെടുന്നത്. ലോറസ് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് സച്ചിൻ ഇന്ത്യയിൽ വെച്ചു നടന്ന ആ ലോകകപ്പ് വിജയം അവിശ്വസനീയമായിരുന്നുവെന്ന് പറഞ്ഞ സച്ചിൻ അത് പറഞ്ഞറിയിക്കാൻ വാക്കുകൾ പോരെന്നും കൂട്ടിച്ചേർത്തു. വ്യത്യസ്ത അഭിപ്രായങ്ങള...
സച്ചിൻ നെഹ്‌റു ട്രോഫി വള്ളം കളിയിൽ മുഖ്യാഥിതി
കേരളം, വാര്‍ത്ത

സച്ചിൻ നെഹ്‌റു ട്രോഫി വള്ളം കളിയിൽ മുഖ്യാഥിതി

ക്രിക്കറ്റ് ഇതിഹാസവും കേരള ബ്ലാസ്റ്റേഴ്‌സ് ഉടമയുമായ സച്ചിൻ ടെണ്ടുൽക്കർ ഇത്തവണത്തെ നെഹ്‌റു ട്രോഫി വള്ളം കളിയിൽ മുഖ്യാഥിതിയായെത്തും. ഇത് സംബന്ധിച്ച സർക്കാരിന്റെ ക്ഷണം സച്ചിൻ സ്വീകരിച്ചുവെന്ന് തോമസ് ഐസക് വ്യക്തമാക്കി. നെഹ്‌റു ട്രോഫി വള്ളം കളി ഉത്ഘാടനം ചെയ്യുന്ന സച്ചിൻ ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന കേരള ബോട്ട് ലീഗിൽ മുഖ്യാഥിതി സച്ചിൻ ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന കേരള ബോട്ട് റേസ് ലീഗിന്റെ യോഗ്യതാ മത്സരം കൂടിയാകും നെഹ്റു ട്രോഫി ജലമേള. നെഹ്റു ട്രോഫിയിൽ ആദ്യ ഒൻപതു സ്ഥാനങ്ങളിലെത്തുന്ന ചുണ്ടൻവള്ളങ്ങൾക്കാണു തുടർന്നു ലീഗിൽ നടക്കുന്ന 12 മത്സരങ്ങളിലും പങ്കെടുക്കാൻ അവസരം ലഭിക്കുക. കാലങ്ങളായി കേന്ദ്ര മന്ത്രിമാരോ രാഷ്ട്രീയ നേതാക്കളോ ആണ് വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്യുന്നത്. കേന്ദ്ര ഗവൺമെന്റിനെയോ കേന്ദ്ര സാംസ്കാരിക ടൂറിസം വകുപ്പിന്റെ പ്രാതിനിധ്യ...