Wednesday, August 5

Tag: Police

എൻകൗണ്ടറിനു ശേഷവും അവശേഷിക്കുന്ന ചോദ്യങ്ങൾ
ദേശീയം, രാഷ്ട്രീയം

എൻകൗണ്ടറിനു ശേഷവും അവശേഷിക്കുന്ന ചോദ്യങ്ങൾ

വികാസ് ദുബെയെ എൻകൗണ്ടറിലൂടെ ഇല്ലാതാക്കിയപ്പോൾ ക്രിമിനലിസത്തിൻ്റെ ഒരേട് പറിച്ചു കളഞ്ഞതായി തോന്നാമെങ്കിലും സേനയും ക്രിമിനലുകളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിൻ്റെ കഥകൾ കൂടി പിന്നാമ്പുറമായി വായിക്കാവുന്നതാണ്. ദുബ മരണപ്പെടുമ്പോൾ ഉയരുന്ന ചില ചോദ്യങ്ങളാണ് ഇവിടെ പ്രസക്തമാകുന്നത്. 63 ക്രിമിനൽ കേസുകൾ നിലവിലിരിക്കെ വികാസ് ദുബെക്ക് സാധുവായ ആയുധ ലൈസൻസ് ഉണ്ടായിരുന്നത് എങ്ങനെ? കൊലപാതകം, കൊള്ളയടിക്കൽ, കൊള്ള, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങൾ ചുമത്തി ദുബെ 63 ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നെങ്കിലും , ഗുണ്ടാസംഘവും കൂട്ടാളികളും ഇപ്പോഴും സാധുവായ ആയുധ ലൈസൻസുകൾ ഉള്ള തോക്കുകളാണ് കൈവശം വച്ചിട്ടുള്ളത് . കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിട്ടും ദുബെയുടെ ലൈസൻസ് റദ്ദാക്കിയിട്ടില്ല. അതുപോലെ, അദ്ദേഹത്തിന്റെ പല കൂട്ടാളികളും സാധുവായ ലൈസൻസുള്ള തോക്കുകൾ കൊണ്ടുനടക്കുന്നുണ്ടായിരുന്നു. ദുബെയ്ക്ക് എങ്ങ...
പരാതിക്കാരിക്ക് മുന്നിൽ സ്വയംഭോഗം  പോലീസുകാരൻ സസ്പൻഷനിൽ
ദേശീയം

പരാതിക്കാരിക്ക് മുന്നിൽ സ്വയംഭോഗം പോലീസുകാരൻ സസ്പൻഷനിൽ

  യുവതിക്കുമുന്നിൽ നിരന്തരമായി അശ്ലീലപ്രവൃത്തി ചെയ്ത പോലീസുകാരനെതിരെ ഒടുവിൽ നടപടി. ഉത്തർപ്രദേശിലാണ് സംഭവം. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ സ്ത്രീക്ക് മുന്നില്‍ ഈ പോലീസ് ഉദ്യോഗസ്ഥൻ സ്വയംഭോഗം ചെയ്യുക പതിവായിരുന്നു. ഉത്തര്‍പ്രദേശിലെ ഡിയോറിയയിലാണ് സംഭവം നടന്നത്. ദിവസങ്ങളോളം തുടരുന്ന മോശം പെരുമാറ്റത്തില്‍ സഹികെട്ട പരാതിക്കാരി പൊലീസ് ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറുന്നതിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. ഇതുസംബന്ധിച്ചു മുമ്പേ തന്നെ  ഉയർന്ന പോലീസ് ഓഫീസർമാർക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഇതേത്തുടർന്നാണ് ചിലർ അടുത്ത ദിവസം ഇതിന്റെ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്തത്. യു പിയിലെ പ്രമാദമായ പല പരാതികളും ഉയർന്നിട്ടുള്ള ബറ്റാനി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഭിഷ്മ പാല്‍ സിംഗ് സ്വയംഭോഗം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയർ ച...
ഗുജറാത്തിൽ പോലീസും അതിഥിത്തൊഴിലാളികളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു.
CORONA, ദേശീയം

ഗുജറാത്തിൽ പോലീസും അതിഥിത്തൊഴിലാളികളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു.

കോവിഡ് പ്രതിരോധത്തിൻ്റെ പേരിൽ ലോകരാജ്യങ്ങൾ ഇന്ത്യയെ കരുതലോടെ ശ്രദ്ധിക്കുന്നു, പിന്തുടരുന്നു എന്ന അവകാശവാദം നിരന്തരമുയർത്തുന്ന പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ സ്ഥിതി കൈവിട്ടു പോയ അവസ്ഥയിലാണ്. സ്വദേശത്തേക്ക്  മടങ്ങാൻ ശ്രമിക്കുന്ന കുടിയേറ്റ തൊഴിലാളികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടൽ ഗുജറാത്തിൽ ഇപ്പോഴും തുടർന്നു കൊണ്ടേയിരിക്കുന്നു. മെയ് 17 ന് രാജ്കോട്ടിൽ ഉണ്ടായ സമാനമായ സംഭവങ്ങൾക്ക് ശേഷം ഇപ്പോൾ, അടുത്ത ദിവസവും പ്രകോപിതരായ കുടിയേറ്റ തൊഴിലാളികൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അഹമ്മദാബാദിന് (ഐ‌എം‌എ) സമീപം പോലീസുകാരുമായി ഏറ്റുമുട്ടലുണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടനുബന്ധിച്ച് നഗരത്തിലെ വാസ്ട്രാപൂർ പ്രദേശത്തെ ഐ‌എം‌എയുടെ പുതിയ കാമ്പസിലെ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന കുടിയേറ്റക്കാരെ പിരിച്ചുവിടാൻ പോലീസിന് ടിയർ‌ഗാസ് ഷെല്ലുകൾ ഉപയോഗിക്കേണ്ടിവന...
കോവിഡ് ഭയത്താൽ പോലീസുകാരൻ സ്വയം നിറയൊഴിച്ചു
ദേശീയം, വാര്‍ത്ത

കോവിഡ് ഭയത്താൽ പോലീസുകാരൻ സ്വയം നിറയൊഴിച്ചു

ലോക്ഡൗൺ ഡ്യൂട്ടി കാലത്ത് കോവിഡ് ബാധിക്കുമെന്ന ഭയം പിടികൂടിയ പോലീസ് കോൺസ്റ്റബിൾ സ്വയം വെടിവെച്ചു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ലോക് ഡൗൺ  കാലത്തെ അമിത ജോലി ഭാരത്തിന്റെ സമ്മർദം കൊണ്ടും  ഡ്യൂട്ടി സമയത്ത് കൊറോണ വൈറസ് ബാധിക്കുമെന്ന ഭയത്താലും പൊലീസ് കോൺസ്റ്റബിൾ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഭോപാൽ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള നീൽബർ പൊലീസ് ഔട്ട് പോസ്റ്റിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. 36കാരനായ കോൺസ്റ്റബിൾ ചേതൻ സിങ് ആണ് കയ്യിലുണ്ടായിരുന്ന സർവിസ് റിവോൾവർ കൊണ്ട് സ്വയം വെടിവെച്ചത്. പൊലിസ് സേനാംഗങ്ങളുടെ മാനസിക സമ്മർദ്ദം മാറ്റാൻ ഭോപാലിൽ കൗൺസലിങ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. ഇതുവരെ ഭോപാലിൽ 10 പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വാർത്തകൾ ചേതൻ സിങിനെയും അലട്ടിയിരുന്നു. ഭോപ്പാലിനടുത്ത്  രതിബർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളാണ് ചേതൻ സിങ്. ലോക്ഡൗൺ ലംഘകരെ പിടിക്കാനുള്ള ബൈക്ക് നിരീക്ഷ...
ബാഗ്ലൂർ ‘പ്രേതങ്ങൾ’ പോലീസ് കസ്റ്റഡിയിൽ
ദേശീയം, വിനോദം

ബാഗ്ലൂർ ‘പ്രേതങ്ങൾ’ പോലീസ് കസ്റ്റഡിയിൽ

ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലി​റ​ങ്ങി​യ ‘ഡ്യൂ​പ്ലി​ക്കേ​റ്റ് പ്രേ​ത​ങ്ങ​ളെ’ ഒടുവിൽ പൊ​ലീ​സ് പിടികൂടി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും യൂ​ട്യൂ​ബ് ചാ​ന​ലി​ലും പോ​സ്​​റ്റ് ചെ​യ്യു​ന്ന​തി​നാ​യു​ള്ള ‘പ്രാ​ങ്ക് വി​ഡി​യോ’ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഏ​ഴു വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ലാ​യ​ത്. ന​ഗ​ര​ത്തി​ലെ വി​വി​ധ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളും ആ​ർ.​ടി. ന​ഗ​ർ സ്വ​ദേ​ശി​ക​ളു​മാ​യ ഷാ​ൻ ന​ല്ലി​ക് (22), നി​വേ​ദ് (20), സ​ജി​ൽ മു​ഹ​മ്മ​ദ് (21), മു​ഹ​മ്മ​ദ് (20), ഷാ​കി​ബ് (20), ന​ബീ​ൽ (20), യൂ​സ​ഫ് (20 എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.  അ​ർ​ധ​രാ​ത്രി​ക്കു​ശേ​ഷ​മാ​ണ് ഇ​വ​ർ ആ​ളു​ക​ളെ ഭ​യ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. വെ​ള്ള​വ​സ്ത്രം ധ​രി​ച്ച്, നീ​ള​ൻ​മു​ടി​യു​ള്ള വി​ഗ് ഉ​പ​യോ​ഗി​ച്ച് മു​ഖം​മ​റ​ച്ച് ഒ​ളി​ച്ചു​നി​ൽ​ക്കു​ന്ന ഇ​വ​ർ വാ​ഹ​ന​ങ്ങ​ൾ എ​ത്തു​മ്പോ​ൾ ശ​ബ്​​ദ​മു​ണ്ടാ​ക്കി മു​ന്നി​ലേ​ക്കു ചാ​ടു​ക​യാ​യി​...
തുഷാർ വെള്ളാപ്പള്ളി അജ്മാന്‍ സെന്‍ട്രല്‍ ജയിലില്‍
അന്തര്‍ദേശീയം, കേരളം, പ്രവാസി

തുഷാർ വെള്ളാപ്പള്ളി അജ്മാന്‍ സെന്‍ട്രല്‍ ജയിലില്‍

ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ അജ്മാന്‍ പോലീസ് അറസ്റ്റ് ചെയ്തതായറിയുന്നു . ചൊവ്വാഴ്ച വൈകീട്ട് ഒരു ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പത്തു വര്‍ഷം മുമ്പ് നല്‍കിയ പത്ത് ദശലക്ഷം ദിര്‍ഹത്തിന്റെ ഒരു ചെക്ക് സംബന്ധിച്ച തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് അറസ്റ്റ്. എന്നാല്‍ വ്യാഴാഴ്ച തന്നെ ഇതുസംബന്ധിച്ച രേഖകള്‍ ശരിയാക്കി തുഷാറിനെ മോചിപ്പിക്കുമെന്ന് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചു. അറസ്റ്റിലായ തുഷാർ ഇപ്പോൾ അജ്മാന്‍ സെന്‍ട്രല്‍ ജയിലിലാണ്. തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയെന്നയാളാണ്‌ അജ്മാന്‍ പോലീസ് സ്‌റ്റേഷനില്‍ രണ്ട് ദിവസം മുമ്പ് തുഷാറിന് എതിരെ പരാതി നല്‍കിയത്. ഇതിന്റെ ഒത്തുതീർപ്പു ചർച്ചയ്ക്കിടയിലാണ് തുഷാറിനെ അറസ്റ്റു ചെയ്‍തത്. അജ്മാനില്‍ നേരത്തെ വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍സിന്റെ സബ് കോണ്‍ട്രാക്ടര്‍മാരായിരുന്നു നാസില്‍ അബ്ദുള്ളയു...
ജിഹാദ് എന്ന വാക്ക് ഉപയോഗിച്ചതുകൊണ്ട് മാത്രം ഒരാൾ തീവ്രവാദിയാകില്ലെന്ന് കോടതി
ദേശീയം, വാര്‍ത്ത

ജിഹാദ് എന്ന വാക്ക് ഉപയോഗിച്ചതുകൊണ്ട് മാത്രം ഒരാൾ തീവ്രവാദിയാകില്ലെന്ന് കോടതി

ജിഹാദ് എന്ന വാക്ക് ഉപയോഗിച്ചത് കൊണ്ട് മാത്രം ഒരാളെ തീവ്രവാദിയായി മുദ്രകുത്തരുതെന്ന് കോടതി. അബ്ദുള്‍ റസാഖ്, ഷൊഹൈബ് ഖാന്‍, സലിം മാലിക് എന്നീ വ്യക്തികള്‍ക്ക് നേരെ യു.എ.പി.എ ചുമത്തിയിരുന്ന കേസ് പരിശോധിക്കുമ്പോഴായിരുന്നു മഹാരാഷ്ട്ര അകോല കോടതിയിലെ സ്‌പെഷ്യല്‍ ജഡ്ജി എ.എസ് ജാദവ് ഈ നിരീക്ഷണം നടത്തിയത്. അകോലയിലെ പുസാദിലെ ഒരു മുസ്ലിംപള്ളിയുടെ മുന്നില്‍ വച്ച് ഒരു പൊലീസുകാരനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്. യു.എ.പി.എ, ആയുധ നിയമം, ബോംബെ പൊലിസ് ആക്ട് എന്നിവ മൂന്നുപേര്‍ക്കെതിരെയും ചുമത്തിയിരുന്നു. കൊലപാതക ശ്രമം, കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തുക എന്നീ കുറ്റങ്ങളും ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു. 2015ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മഹാരാഷ്ട്ര സര്‍ക്കാര്‍ ബീഫ് നിരോധിച്ചിരുന്നു. ഈ സമയത്ത് പള്ളിയിലെത്തിയ അബ്ദുള്‍ റസാഖ് കത്തിയെടുത്ത് പുറത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ കുത്ത...
മേലുദ്യോഗസ്ഥൻ വയർലെസ് സെറ്റിലൂടെ ശകാരിച്ച സി.ഐ. നവാസിനെ കാണാനില്ല; പരാതിയുമായി ഭാര്യ
കേരളം, വാര്‍ത്ത

മേലുദ്യോഗസ്ഥൻ വയർലെസ് സെറ്റിലൂടെ ശകാരിച്ച സി.ഐ. നവാസിനെ കാണാനില്ല; പരാതിയുമായി ഭാര്യ

സെൻട്രൽ സ്റ്റേഷനിലെ ഇൻസ്പെക്ടർ നവാസിനെ കാണാതായതായി ഭാര്യ തേവര സ്റ്റേഷനിൽ പരാതി നൽകി. മേലുദ്യോഗസ്ഥനുമായി ഇന്നലെ വൈകിട്ട് തർക്കമുണ്ടായതിനെ തുടർന്നാണു കാണാതായത് എന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗിക സിംകാർഡും വയർലസ് സെറ്റും സെൻട്രൽ സ്റ്റേഷനിൽ ഇന്നലെ രാത്രി തന്നെ അദ്ദേഹം തിരിച്ചേൽപിച്ച നവാസ് ഇന്നു രാവിലെ നാലിന് തേവരയിലെ ക്വാർട്ടേഴ്സിൽ പൊലീസ് ജീപ്പിൽ എത്തിയിരുന്നു. എന്നാൽ വെളുപ്പിന് അഞ്ചരയ്ക്ക് ശേഷം പുറത്ത് പോയ നവാസിനെ പിന്നീട് കാണാതാവുകയായിരുന്നു. ചേർത്തല കുത്തിയതോട് സ്വദേശിയായ നവാസ് കുടുംബത്തോടൊപ്പമാണു താമസം. തേവര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേരള പോലീസിലെ നീതിമാനായ ഉദ്യോഗസ്ഥനാണു സർക്കിൾ ഇൻസ്പെക്ടർ നവാസ്.. നിയമവിരുദ്ധമായ ഒരു ശുപാർശയും സ്വീകരിക്കാത്ത ഇദ്ദേഹത്തെ ഇന്നു രാവിലെ മുതൽ കാണാതായതിൽ ദുരൂഹതയുണ്ട്. അസിസ്റ്റൻ്റ് കമ്മീഷണർ ഇദ്ദേഹത്തെ വയർലസ് സെറ്റിലൂടെ ശകാരിച്ചതായി പ്രചാരണമുണ്ട്.  സഹിത്യത...
പൊലീസിലെ കൊമ്പൻ മീശ പരിപാലനത്തിന് നൽകിവന്ന തുക 400% വർധിപ്പിച്ചു
Uncategorized

പൊലീസിലെ കൊമ്പൻ മീശ പരിപാലനത്തിന് നൽകിവന്ന തുക 400% വർധിപ്പിച്ചു

മീശ പരിപാലിക്കുന്നതിനും പോലീസിൽ അലവൻസ് ലഭിക്കും. ഉത്തർപ്രദേശിലെ സ്‌പെഷ്യല്‍ ആംഡ് പോലീസ് സേനയിലെ കൊമ്പൻ മീശക്കാർക്കാണ് പ്രത്യേക അലവൻസുകള്‍ ലഭിക്കുക. ഇത് വരെ 50 രൂപയായിരുന്നു മീശ പരിപാലനത്തിന് നൽകിയിരുന്നത്. എന്നാൽ ഇനി മുതൽ മാസം 250 രൂപ ലഭിക്കും. എഡിജി ബിനോദ് കുമാര്‍ സിങ് ആണ് ഉത്തരവിറക്കിയത്. 33 സ്‌പെഷ്യല്‍ ആംഡ് ബറ്റാലിയനുകളാണ് സംസ്ഥാനത്താകെ ഉള്ളത്. വലിയ മീശയുള്ള പോലീസുകാരെ ഇപ്പോള്‍ സേനയില്‍ വിരളമായി മാത്രമേ കാണുന്നുള്ളുവെന്നും മുന്‍കാലങ്ങളിലെപ്പോലെ കൊമ്പന്‍ മീശക്കാരുടെ എണ്ണം കൂട്ടാനാണ് ഈയൊരു നടപടിയെന്നും എഡിജി കൂട്ടിച്ചേര്‍ത്തു. കുംഭമേളയ്ക്കിടെ വലിയ മീശയുള്ള നാലഞ്ചു പോലീസുകാരെ കണ്ടത് തന്റെ പുതിയ നടപടിക്ക് പ്രേരണ നല്‍കിയതെന്ന് ബിനോദ് കുമാര്‍ പറഞ്ഞു. പുരുഷന്മാരുടെ പ്രത്യേകിച്ച് പോലീസുകാരുടെ വ്യക്തിത്വത്തില്‍ മീശയ്ക്ക് വലിയ സ്ഥാനമാണുള്ളതെന്നും എന്നാല്‍ വലിയ മീശവെയ്ക്കുന്നത് തികച്ചും ഒരാളുടെ ത...
തലശേരിയില്‍ ഡിവൈഎഫ്ഐ പ്രകടനത്തിന് നേരെ കല്ലേറ്
കേരളം, രാഷ്ട്രീയം, വാര്‍ത്ത

തലശേരിയില്‍ ഡിവൈഎഫ്ഐ പ്രകടനത്തിന് നേരെ കല്ലേറ്

തലശേരിയില്‍ ഡിവൈഎഫ്ഐ പ്രകടനത്തിന് നേരെ കല്ലേറ്. കടകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. കഴിഞ്ഞ ദിവസം സിപിഎം നേതാക്കളുടെ വീടുകള്‍ അക്രമിച്ചതിനെതിരെയായിരുന്നു ഡിവൈഎഫ്ഐയുടെ പ്രകടനം. കണ്ണൂര്‍ ജില്ലയില്‍ വിവിധയിടങ്ങളിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 260 പേരാണ് അറസ്റ്റിലായത്. ഷംസീര്‍ എംഎല്‍എ, സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി ശശി, ബിജെപി എംപി വി മുരളീധരന്‍ എന്നിവരുടെ വീടിന് നേരെ ഇന്നലെ ആക്രമണം ഉണ്ടായിരുന്നു. അക്രമം തുടരുന്ന കണ്ണൂര്‍ ജില്ലയില്‍ പൊലീസ് വിന്യാസം ശക്തമാക്കിയിട്ടുണ്ട്....