Sunday, September 20

Tag: bangladesh

പൗരത്വ ബിൽ പ്രശ്നം വിദേശത്തും പ്രതിഷേധം ; ബംഗ്ലാദേശ് മന്ത്രിമാർ ഇന്ത്യ സന്ദർശനം റദ്ദാക്കി
ദേശീയം, വാര്‍ത്ത

പൗരത്വ ബിൽ പ്രശ്നം വിദേശത്തും പ്രതിഷേധം ; ബംഗ്ലാദേശ് മന്ത്രിമാർ ഇന്ത്യ സന്ദർശനം റദ്ദാക്കി

പാർലമെന്റ് പൗരത്വ (ഭേദഗതി) ബിൽ പാസാക്കിയതിന് തൊട്ടുപിന്നാലെ ബംഗ്ലാദേശിലെ രണ്ട് മുതിർന്ന മന്ത്രിമാരായ വിദേശകാര്യ മന്ത്രി എ കെ അബ്ദുൾ മോമെൻ, ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ എന്നിവർ ഇന്ത്യ സന്ദർശനം റദ്ദാക്കിയാതായി അറിയുന്നു മതേതര രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ സ്വഭാവത്തെ ദുർബലപ്പെടുത്താൻ സി‌എബിക്ക് കഴിയുമെന്ന് ബുധനാഴ്ച മോമെൻ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു, ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ മതപരമായ പീഡനങ്ങൾ നേരിടുന്നുവെന്ന ആരോപണം നിരസിക്കുകയും ഡിസംബർ 12 മുതൽ 14 വരെ ഇന്ത്യ സന്ദർശിക്കാനിരുന്ന ഔദ്യോഗിക പരിപാടിയിൽ നിന്നും പിന്മാറുകയായിരുന്നു. എന്നാൽ മോബന്റെ സന്ദർശനം റദ്ദാക്കിയത് സി‌എബിയുമായി ബന്ധിപ്പിക്കുന്നത് അനാവശ്യമാണെന്ന് വിദേശകാര്യ മന്ത്രാലയം (എം‌എ‌എ) അറിയിച്ചു. ധാക്കയുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ ഹസീന സർക്കാരിന്റെ ക്രിയാത്മക നടപടിയെക്കുറിച...
‘ഞങ്ങൾ മതത്തെ അടിസ്ഥാനമാക്കി പൗരന്മാരെ വേർതിരിക്കാറില്ല’ ; അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ  ബംഗ്ളാദേശ്
അന്തര്‍ദേശീയം, ദേശീയം, വാര്‍ത്ത

‘ഞങ്ങൾ മതത്തെ അടിസ്ഥാനമാക്കി പൗരന്മാരെ വേർതിരിക്കാറില്ല’ ; അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ ബംഗ്ളാദേശ്

പൗരത്വ ഭേദഗതി ബിൽ അവതരണവേളയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനക്കെതിരെ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ.അബ്ദുള്‍ മോമെന്‍. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നുവെന്ന അമിത് ഷായുടെ പ്രസ്താവന വാസ്തവവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ സമുദായങ്ങളെ ബംഗ്ലാദേശ് അടിച്ചമര്‍ത്തുന്നുവെന്ന അമിത് ഷായുടെ ആരോപണത്തിൽ സത്യത്തിൻ്റെ കണിക പോലുമില്ല. ബംഗ്ലാദേശിനെ പോലെ മതസൗഹാര്‍ദം കാത്ത് സൂക്ഷിക്കുന്ന രാജ്യങ്ങള്‍ ലോകത്ത് തന്നെ ചുരുക്കമാണ്. തങ്ങളുടെ രാജ്യത്ത് ന്യൂനപക്ഷവും ഭൂരിപക്ഷവുമില്ല. എല്ലാവരും തുല്യരാണ്. വിവിധ മതങ്ങളിലുള്ളവര്‍ തമ്മിലുള്ള മാതൃകാപരമായ ഐക്യത്തേയാകും അമിത്ഷായ്ക്ക് ഇവിടെ കാണാനാവുകയെന്നും അബ്ദുള്‍ മോമെന്‍ പറഞ്ഞു. ബംഗ്ലാദേശ് വാര്‍ത്താ ഏജന്‍സിയാണ് അദ്ദേഹത്തിന്റെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമിത് ഷായ്ക്ക് ആരാണ് അത്തരത്തിലൊരു വിവരം നല...
വീണ്ടും ഒരർദ്ധരാത്രി ഇന്ത്യൻ ജനതയ്ക്കു മേൽ ഭീതിയുണർത്തുന്നു ; ഇന്ത്യൻ ജനാധിപത്യം അവസാനത്തിലേക്കു വളരെ പെട്ടെന്ന്  കടന്നു ചെല്ലുന്നുവോ
Editors Pic, Featured News, ദേശീയം, രാഷ്ട്രീയം

വീണ്ടും ഒരർദ്ധരാത്രി ഇന്ത്യൻ ജനതയ്ക്കു മേൽ ഭീതിയുണർത്തുന്നു ; ഇന്ത്യൻ ജനാധിപത്യം അവസാനത്തിലേക്കു വളരെ പെട്ടെന്ന് കടന്നു ചെല്ലുന്നുവോ

ഇന്ത്യൻ ജനത സ്വാതന്ത്ര്യത്തിന്റെ ആവേശത്തിലേക്കു കടന്നു കയറിയത് ഒരർദ്ധരാത്രിയിലായിരുന്നു. എന്നാൽ പിൽക്കാല ചരിത്രത്തിൽ മനുഷ്യന്റെ സ്വാതന്ത്ര്യത്തെ ധ്വംസിക്കുവാനും പൗരത്വാവകാശത്തെ നിഷേധിക്കുവാനും പല രാത്രികളും പിന്നീട് വന്ന ഇന്ത്യയുടെ സ്വന്തം ഭരണാധികാരികൾ ഉപയോഗിച്ചുവെന്നുള്ളതാണ് സത്യം. വീണ്ടും ഒരർദ്ധരാത്രി ഇന്ത്യൻ ജനതയ്ക്കു മേൽ ഭീതിയുണർത്തുന്നു. കഴിഞ്ഞ രാത്രിയിലാണ് ആഭ്യന്ത്രമന്ത്രി അമിത് ഷാ അദ്ദേഹത്തിന്റെ എക്കാലത്തെയും വലിയ ആഗ്രഹങ്ങങ്ങളിലൊന്നായ ദേശീയ പൗരത്വ ബിൽ പാസ്സാക്കിയെടുത്തത്. പൗരത്വം എന്ന ആശയം പരിശോധിച്ചാൽ ആദ്യകാല ജനാധിപത്യ രാജ്യങ്ങളിലെ അടിമകളുടെയും സ്ത്രീകളുടെയും ' പൗരത്വ അവകാശങ്ങൾ - പുരാതന നഗരിക സംസ്കാരം നിലനിന്നിരുന്ന ഏഥൻസിലും റോമൻ സാമ്രാജ്യത്തിലും - കർശനമായി പരിമിതപ്പെടുത്തിയിരുന്നുവെന്നു ചരിത്രപരമായ വായനയിൽ മനസിലാക്കാം. അതിനും മുൻപുണ്ടായിരുന്ന കാടത്വ നീതിയെപ്പറ്റി പറയുന്നില്ല. എന...
‘ഇനി നിങ്ങൾ ഇന്ത്യാക്കാരല്ല’ ; 19 ലക്ഷം മനുഷ്യർ വേദനയോടെ പടിയിറങ്ങുമോ ?
Featured News, ദേശീയം, വാര്‍ത്ത

‘ഇനി നിങ്ങൾ ഇന്ത്യാക്കാരല്ല’ ; 19 ലക്ഷം മനുഷ്യർ വേദനയോടെ പടിയിറങ്ങുമോ ?

ഇന്ത്യയിൽ കുടിയേറ്റക്കാരെന്ന് ആരോപിക്കപ്പെട്ട് ലക്ഷങ്ങൾ കുടിയിറക്ക് ഭീഷണിയിൽ തുടരുമ്പോൾ കണ്ണീരോടെ തങ്ങളുടെ മാതൃരാജ്യമേതെന്നറിയാതെ കുരുന്നുകളും വൃദ്ധരുമടങ്ങുന്ന സംഘം പ്രതിസന്ധിയിലേക്ക് വീഴുകയാണു. നരേന്ദ്രമോദി സർക്കാരിൻ്റെ നയമനുസരിച്ച് അനധികൃതകുടിയേറ്റമെന്ന് ആരോപിക്കപ്പെട്ട 19 ലക്ഷം പേരാണു പുറത്തേക്കുള്ള വാതിലിലെത്തി നിൽക്കുന്നത്. സ്വന്തം വീട്ടിൽനിന്നും പുറത്താക്കേണ്ടിവരുന്നവരുടെ വികാരം പറഞ്ഞറിയിക്കാൻ വാക്കുകളില്ലെന്നാണു ബഹിഷ്കൃതർ പരിതപിക്കുന്നത് കഴിഞ്ഞ ദിവസമാണു അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എന്‍.ആര്‍.സി.) അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. 19.06 ലക്ഷം ആളുകള്‍ക്ക് പട്ടികയില്‍ ഇടം നേടാനായില്ല. 3.11 കോടി ആളുകളാണ് പട്ടികയിലുള്ളത്. http://www.nrcassam.nic.in എന്ന വെബ്‌സൈറ്റിലാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതിനർഥം 19. 06 ലക്ഷം പേർ ഇന്ത്യാക്കാരല്ല എന്നാണു. ഈ വാർത്ത അത്യന്തം വേദനാജനകമ...
‘എനിക്ക് പഠിക്കണം പഠിച്ച് ഒരു ഡോക്ടറാവണം. പക്ഷെ ഞാൻ അതാകില്ല.’    വംശീയതയുടെ നിലവിളികൾ
Featured News, അന്തര്‍ദേശീയം, രാഷ്ട്രീയം

‘എനിക്ക് പഠിക്കണം പഠിച്ച് ഒരു ഡോക്ടറാവണം. പക്ഷെ ഞാൻ അതാകില്ല.’ വംശീയതയുടെ നിലവിളികൾ

"എന്റെ സ്വപ്നങ്ങൾ ഒരിക്കലും നടക്കാൻ പോകുന്നില്ലെന്ന് എനിക്കറിയാം," നിരാശകലർന്ന ഒരു ചിരിയോടെയാണ് അവനതു പറഞ്ഞത് . അവന്റെ ആഗ്രഹം നന്നായി പഠിച്ച് ഒരു ഡോക്ടറാവുക എന്നതായിരുന്നു. പക്ഷേ അവനിപ്പോൾ ജീവിക്കുന്നത് ബംഗ്ലാദേശിലെ കോക്സ് ബസാറിലെ ഒരു അഭയാർഥിക്യാമ്പിലെ പഠന കേന്ദ്രത്തിലാണ്.മ്യാൻമറിൽ നിന്നുള്ള റോഹിംഗ്യൻ മുസ്ലീമാണ് ഏഴുവയസ്സുള്ള "മുഹമ്മദ്." 2017 മധ്യത്തിൽ മ്യാൻമർ സൈന്യം നടത്തിയ ബലാത്സംഗം, കൊലപാതകം, പീഡനം എന്നീ വംശീയ ഉന്മൂലന പ്രക്രിയകളിൽ ഭയന്ന് ബംഗ്ലാദേശിൽ അഭയം തേടിയ 700,000 ലധികം റോഹിംഗ്യകളിൽ മുഹമ്മദും ഉൾപ്പെടുന്നു. ബുദ്ധമത ഭൂരിപക്ഷ രാജ്യത്ത് പാർശ്വവത്കരിക്കപ്പെട്ട മുസ്‌ലിം ന്യൂനപക്ഷത്തിൽ പേറുന്ന റോഹിംഗ്യകളുടെ അവസ്ഥ അന്താരാഷ്ട്രമാധ്യമങ്ങൾ പലതും ഇതിനകം തന്നെ പുറത്ത് കൊണ്ടുവന്നിട്ടുണ്ട്. പുതുതായി എത്തിച്ചേർന്ന റോഹിംഗ്യകളിൽ മുക്കാൽ ഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നാണ് ഐക്യരാഷ്ട്രസഭ വിലയിരുത...
കുട്ടികളെ നരബലി നൽകിയെന്ന് അഭ്യൂഹം; എട്ടുപേരെ തല്ലിക്കൊന്നു
അന്തര്‍ദേശീയം, വാര്‍ത്ത

കുട്ടികളെ നരബലി നൽകിയെന്ന് അഭ്യൂഹം; എട്ടുപേരെ തല്ലിക്കൊന്നു

പാലം പണിക്ക് വേണ്ടി കുട്ടികളെ നരബലി നല്‍കിയെന്ന അഭ്യൂഹത്തിന്‍റെ പേരില്‍ സംഘടിച്ച അക്രമി സംഘം ബംഗ്ളാദേശിൽ എട്ടുപേരെ തല്ലിക്കൊന്നു. ഗംഗയുടെ പോഷക നദിയായ പദ്മ നദിക്കു കുറുകെ 300 കോടി ഡോളര്‍ ചെലവഴിച്ചു നിര്‍മ്മിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പാലത്തിനായി മനുഷ്യരുടെ തലകള്‍ വേണമായിരുന്നുവെന്നും അതിനായി കുട്ടികളെ തട്ടിക്കൊണ്ടുവന്ന് ബലി കൊടുത്തുവെന്നായിരുന്നു പ്രചാരണം. നെട്രോകോനയില്‍ ഒരു യുവാവ് കുട്ടിയുടെ ഛേദിക്കപ്പെട്ട തലയുമായി പോകുന്നത് കണ്ടുവെന്ന റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ജനങ്ങള്‍ സംഘടിച്ചത്. വാട്ട്സ്ആപ്പ് പോലുള്ള സന്ദേശ കൈമാറ്റ ആപ്പുകള്‍ വഴിയാണ് സന്ദേശം പ്രചരിച്ചത്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ രണ്ട് സ്ത്രീകളുമുണ്ട്. കൊല്ലപ്പെട്ടവരില്‍ ആരുംകുട്ടികളെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്നു പോലീസ് ചീഫ് ജാവേദ് പട്‌വാരി പറഞ്ഞു. ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ 60 ...
ഇന്ത്യ ആവശ്യപെടുന്ന സാക്കിർ നായിക്ക് മലേഷ്യയിൽ കഴിയുമ്പോൾ
Featured News, അന്തര്‍ദേശീയം, ദേശീയം, രാഷ്ട്രീയം

ഇന്ത്യ ആവശ്യപെടുന്ന സാക്കിർ നായിക്ക് മലേഷ്യയിൽ കഴിയുമ്പോൾ

1970 ൽ ഡോ. മഹാതിർ ബിൻ മുഹമ്മദ് The Malay Dilemma എന്ന വിവാദഗ്രന്ഥം എഴുതിയത്. 93-ാം വയസ്സിൽ മലേഷ്യയിലെ പ്രധാനമന്ത്രിയെന്ന നിലയിൽ അദ്ദേഹം ഇപ്പോൾ മറ്റൊരു ധർമ്മസങ്കടത്തെ(Dilemma) യെ അഭിമുഖീകരിക്കുകയാണ് - വിവാദമായ ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ സാന്നിധ്യം അതെങ്ങനെ നേരിടാം എന്നാണ് ആ ധർമ്മസങ്കടം. വാസ്തവത്തിൽ, നായിക് മലേഷ്യയെ സംബന്ധിച്ചിടത്തോളം ഒരു ഹാഫിസ് സയീദ് (പാക്കിസ്ഥാൻ ഭീകരപ്രവർത്തകൻ) ആയി മാറിയിരിക്കുകയാണ്. സകീർ നായിക്കിന്റെ സാന്നിധ്യം വംശീയ സംഘർഷങ്ങൾക്ക് വഴിവെക്കുകയും പുതിയ മലേഷ്യൻ സർക്കാരിന് തലവേദന സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. മലായ് മുസ്‌ലിംകൾക്കിടയിൽ അദ്ദേഹത്തിന്റെ പ്രശസ്തി കാരണം അദ്ദേഹത്തെ നാടുകടത്താൻ കഴിയില്ല, അതേസമയം, വിവാദപ്രസംഗങ്ങൾ പരിശോധിക്കാൻ ഉത്തരവിടുകയും ചെയ്യുകയാണിപ്പോൾ മലേഷ്യൻ സർക്കാർ.            ഇന്ത്യയിൽ ഭീകരപ്രവർത്തനവും കള്ളപ്പണം വെളുപ...
ബംഗ്ളാദേശിൽ സ്ത്രീ തൊഴിലാളികളുടെ പ്രക്ഷോഭം ശക്തം; ഒരാൾ കൊല്ലപ്പെട്ടു
അന്തര്‍ദേശീയം, ജനപക്ഷം, രാഷ്ട്രീയം, വാര്‍ത്ത, സ്ത്രീപക്ഷം

ബംഗ്ളാദേശിൽ സ്ത്രീ തൊഴിലാളികളുടെ പ്രക്ഷോഭം ശക്തം; ഒരാൾ കൊല്ലപ്പെട്ടു

ലോകമെങ്ങും മുതലാളിത്ത ചൂഷണത്തിനെതിരെ സമരം നടക്കുന്ന കാലഘട്ടത്തിൽ അവികസിത രാജ്യങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജ്യങ്ങളിൽ നിന്നും മാന്യമായി ജീവിക്കാനാവശ്യമായ അവകാശത്തിന് വേണ്ടി സമരങ്ങൾ നടക്കുകയാണ്. ബംഗ്ളാദേശിൽ വസ്ത്ര നിർമ്മാണ തൊഴിലാളികൾ അടിസ്ഥാന വേതനം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭമാണ് ധാക്കയിലും മറ്റും നടത്തിയത്. അക്രമത്തെ അടിച്ചമർത്താൻ പോലീസ് കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചതിനെത്തുടർന്ന് ഒരു സ്ത്രീ കൊല്ലപ്പെട്ടു. പതിനായിരക്കണക്കിന് സ്ത്രീകൾ ആണ് നാല് ദിവസമായി തുടരുന്ന പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നത്. പ്രധാന ദേശീയ പാതയായ സവർ ഹൈവേ പ്രക്ഷോഭകാരികൾ ഉപരോധിച്ചു. ഇവരെ പിരിച്ചുവിടാൻ പോലീസ് നിരവധിതവണ ജലപീരങ്കി ഉപയോഗിച്ചെങ്കിലും കൂടതൽ ശക്തമായ രീതിയിൽ സ്ത്രീ തൊഴിലാളികൾ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്ത് വരികയായിരുന്നു. ഫാക്ടറികളിൽ നിന...
ഗാര്‍ഹീക തൊഴിലാളി നിയമനം: ഇന്ത്യയുമായി കരാറുണ്ടാക്കാന്‍ കുവൈറ്റ്
അന്തര്‍ദേശീയം, പ്രവാസി, വാര്‍ത്ത

ഗാര്‍ഹീക തൊഴിലാളി നിയമനം: ഇന്ത്യയുമായി കരാറുണ്ടാക്കാന്‍ കുവൈറ്റ്

കുവൈറ്റിലേക്ക് ഗാര്‍ഹീക തൊഴിലാളികളെ നിയമിക്കുന്നതിനായി ഇന്ത്യയുമായി നിയമവിധേയമായ കരാറുണ്ടാക്കാന്‍ കുവൈറ്റ് പദ്ധതിയിടുന്നു. കുവൈറ്റ് സമൂഹ്യ, സാമ്പത്തികകാര്യ മന്ത്രി ഹെന്റ് അല്‍ സബീഹാണ് ഈ വിവരം വെളിപ്പെടുത്തിയത്. നാല് ഏഷ്യന്‍ രാജ്യങ്ങളുമായി കരാറുണ്ടാക്കാനാണ് കുവൈറ്റ് ആലോചിക്കുന്നതെന്നും അവര്‍ പറഞ്ഞു. ശ്രീലങ്ക, ബംഗ്ലാദേശ്, ഫിലിപ്പിന്‍സ് എന്നിവയാണ് മറ്റ് രാജ്യങ്ങള്‍. എന്നാല്‍ കരാറിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് ഫിലിപ്പിന്‍സുമായി അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുകയാണെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ഈ മാസം അവസാനം ഈദ് അല്‍ ആദാ അവധിക്ക് ശേഷം കരാര്‍ ഒപ്പിടാനാണ് കുവൈറ്റ് ശ്രമിക്കുന്നതെന്ന് അല്‍ നബ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമപരമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഗാര്‍ഹീക തൊഴിലാളികളെ നിയമിക്കാന്‍ കരാര്‍ വഴി തെളിക്കുമെന്നാണ് കുവൈറ്റ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ജീവനക്കാരുടെ രാജ്യവും ...
മഴയത്ത് ചുംബിക്കുന്ന ബംഗ്ലാദേശ്‌ കമിതാക്കളുടെ മനോഹരചിത്രം: പക്ഷെ, ഫോട്ടോഗ്രാഫര്‍ക്ക് കിട്ടിയത് തല്ല്
അന്തര്‍ദേശീയം, വാര്‍ത്ത

മഴയത്ത് ചുംബിക്കുന്ന ബംഗ്ലാദേശ്‌ കമിതാക്കളുടെ മനോഹരചിത്രം: പക്ഷെ, ഫോട്ടോഗ്രാഫര്‍ക്ക് കിട്ടിയത് തല്ല്

മഴയുടെ പശ്ചാത്തലത്തില്‍ ഹൃദ്യമായി ചുംബിക്കുന്ന ഈ യുവമിഥുനങ്ങളുടെ ചിത്രം ബംഗ്ലാദേശി ഫോട്ടോഗ്രാഫര്‍ ജിബോണ്‍ അഹമ്മദ് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത് തിങ്കളാഴ്ചയാണ്. 'അനുഗ്രഹീത മഴയുടെ കാവ്യമാണിത്, പ്രേമം സ്വതന്ത്രമാവട്ടെ,' എന്ന തലക്കെട്ടോടെയാണ് ധാക്ക സര്‍വകലാശാലയില്‍ നിന്നും എടുത്ത ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ തെളിയുന്ന മനുഷ്യര്‍ക്കും ചുംബനത്തില്‍ പ്രത്യേകിച്ച് പരാതിയൊന്നുമില്ല. ഇല്ലെന്ന് മാത്രമല്ല അവര്‍ അത് ശ്രദ്ധിക്കുന്നുപോലുമില്ല. കുട പിടിച്ചിരിക്കുന്ന മനുഷ്യന്‍ മൊബൈലില്‍ കുത്തിക്കളിക്കുമ്പോള്‍, ചായക്കടക്കാരന്‍ തന്റെ ജോലിയില്‍ വ്യാപൃതനാണ്. മതേതര ബംഗാളി ദേശീയതയും ഇസ്ലാമിക തീവ്രവാദവും തമ്മില്‍ കലാപപൂരിതമായ പോരാട്ടം നടത്തുന്ന ഒരു രാജ്യത്ത് ചിത്രം ഒരു വിപ്ലവമാണെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ അധികം താമസിയാതെ ചിത്രം ഇന്റര്‍നെറ്റി...