Friday, May 27

Tag: cbi

മനുഷ്യാവകാശസംഘടനകളെ തകർക്കാൻ ആഭ്യന്തരവകുപ്പിൻ്റെ ശ്രമം ;  വിദേശഫണ്ടിൻ്റെ പേരിൽ ആംനെസ്റ്റിയിലും സി ബി ഐ റെയ്ഡ് 
Featured News, കേരളം, വാര്‍ത്ത

മനുഷ്യാവകാശസംഘടനകളെ തകർക്കാൻ ആഭ്യന്തരവകുപ്പിൻ്റെ ശ്രമം ;  വിദേശഫണ്ടിൻ്റെ പേരിൽ ആംനെസ്റ്റിയിലും സി ബി ഐ റെയ്ഡ് 

  ഇന്ത്യയിലെ മനുഷ്യാവകാശപ്രസ്ഥാനങ്ങൾക്കും സന്നദ്ധസംഘടനകൾക്കുമെതിരെ കേന്ദ്ര ആഭ്യന്തരവകുപ്പിൽ നിന്നും ഭീഷണി.ലോകം ആദരിക്കുന്ന സംഘടനയായ രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷനലിന്റെ ഇന്ത്യയിലെ ബെംഗളൂരു, ഡൽഹി ഓഫിസുകളിൽ സിബിഐ റെയ്ഡ്. ആംനസ്റ്റി വിദേശ ഫണ്ടുകൾ സ്വീകരിക്കുന്നത് ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ ആരോപിച്ചാണു സി ബി ഐ റെയ്ഡ്. വിദേശ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിലെ ക്രമക്കേടുകളെത്തുടർന്നു കഴിഞ്ഞ ഏതാനും വർഷങ്ങളായി ആംനസ്റ്റി അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നുവെന്നാണു ആഭ്യന്തരവകുപ്പിൻ്റെ വാദം ഏറെ നാളായി ആമ്നസ്റ്റിക്കും സമാനമായ സംഘടനകൾക്കുമെതിരെ ആഭ്യന്തരവകുപ്പ് നടപടികൾ കടുപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. മനുഷ്യാവകാശപ്രശ്ന ങ്ങളിൽ സജീവമായി ഇടപെടുന്ന സംഘടനയുടെ ഓഫീസ് റെയ്ഡ് നടത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുകയാണു രാജ്യത്തെ മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ പ്രതികരിച്ചതിനുള്ള പതികാര ...
ഹൈക്കോടതി ജഡ്ജിക്കെതിരെ കേസെടുക്കാൻ സിബിഐയ്ക്ക് സുപ്രീം കോടതിയുടെ അനുമതി
ദേശീയം, വാര്‍ത്ത

ഹൈക്കോടതി ജഡ്ജിക്കെതിരെ കേസെടുക്കാൻ സിബിഐയ്ക്ക് സുപ്രീം കോടതിയുടെ അനുമതി

മെഡിക്കല്‍ കോഴക്കേസിലെ ആരോപണവിധേയനും അലഹാബാദ് ഹൈക്കോടതി ജസ്റ്റിസുമായ എസ്. എന്‍. ശുക്ലയ്‌ക്കെതിരെ അഴിമതിക്കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സി.ബി.ഐ.യ്ക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അനുമതി നല്‍കി. ഇതാദ്യമായാണ് ഒരു സിറ്റിങ് ജഡ്ജിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സി ബി ഐക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അനുമതി നല്‍കുന്നത്. സിറ്റിങ് ജഡ്ജിമാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി വേണം. ഈ പശ്ചാത്തലത്തിലാണ് സിബിഐ സുപ്രീം കോടതിയ്ക്ക് കത്ത് നൽകിയത്. എം.ബി.ബി.എസ്. പ്രവേശനവുമായി ബന്ധപ്പെട്ട് സ്വകാര്യ മെഡിക്കല്‍ കോളേജുകളെ സഹായിച്ചുവെന്നാണ് ശുക്ലയ്‌ക്കെതിരെയുള്ള ആരോപണം. സുപ്രീം കോടതിയുടെ തന്നെ ഉത്തരവുകളെ മറികടന്ന് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വിദ്യാർത്ഥി പ്രവേശനത്തിനുള്ള സമയപരിധി നീട്ടി നല്‍കിയ സംഭവത്തിലാണ് സിബിഐ ശുക്ലയ്‌ക്കെതിരെ...
ഉന്നാവോ സംഭവം സി ബി ഐക്ക് വിട്ടു ; പെൺകുട്ടിയുടെ സഹോദരനും വധഭീഷണി
ദേശീയം, വാര്‍ത്ത

ഉന്നാവോ സംഭവം സി ബി ഐക്ക് വിട്ടു ; പെൺകുട്ടിയുടെ സഹോദരനും വധഭീഷണി

ഉന്നാവോ ബലാൽസംഗത്തിനിരയായ പെണ്‍കുട്ടി വാഹനാപകടത്തില്‍പ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് യുപി സര്‍ക്കാര്‍. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് യുപി സര്‍ക്കാര്‍ കത്ത് നല്‍കി. സംഭവം വിവാദമായതിനെത്തുടർന്നാണു കേസ് സി ബി ഐക്ക് വിട്ടത് ഉന്നാവോ പീഡനക്കേസ് ഇരയും, കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഉന്നാവോ പീഡനക്കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന എംഎല്‍എയാണ് ഇതിന് പിന്നിലെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യമാണ് കുടുംബവും മുന്‍പോട്ടു വെച്ചത്. പെൺകുട്ടിക്കും കുടുംബത്തിനും നീതിവേണമെന്നാവശ്യപ്പെട്ട് റായ്ബറേലിയിൽ കോൺഗ്രസ്സ് രാപകൽ സമരം നടത്തിവരികയാണു ഉന്നാവോ പെണ്‍കുട്ടിയുടെ വാഹനം അപകടത്തില്‍പ്പെട്ടതിന് പിന്നാലെ, അസ്വഭാവികതയില്ലെന്നും, വാഹനാപകടമാണെന്നായിരുന്നു യുപി പൊലീസ് മേധാവി പ്രത...
ഇന്ദിര ജയ്‌സിംഗിന്റെ വീട്ടിലും ഓഫിസിലും സിബിഐ റെയ്ഡ്
ദേശീയം, വാര്‍ത്ത

ഇന്ദിര ജയ്‌സിംഗിന്റെ വീട്ടിലും ഓഫിസിലും സിബിഐ റെയ്ഡ്

സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗിന്‍റെ വീട്ടിലും ഓഫീസിലും സിബിഐ റെയ്‍ഡ്. ദില്ലിയിലെ വീട്ടിലും ഓഫീസിലുമാണ് റെയ്‍ഡ്. ഇന്ദിര ജെയ്‌സിംഗ് സ്ഥാപിച്ച സന്നദ്ധ സംഘടനയായ ലോയേഴ്‌സ് കളക്ടീവിനെതിരെ നേരത്തെ സിബിഐ കേസെടുത്തിരുന്നു. ഇന്ദിര ജെയ്‌സിംഗിനും ഭര്‍ത്താവ് ലോയേഴ്‌സ് കളക്ടീവ് പ്രസിഡണ്ടും അഭിഭാഷകമുമായ ആനന്ദ് ഗ്രോവര്‍ അടക്കമുള്ളവരും വിദേശ സംഭാവന ചട്ടം ലംഘിച്ചെന്നാണ് സിബിഐ കണ്ടെത്തൽ. വിദേശ സംഭാവന ഉപയോഗിച്ച് ആനന്ദ് ഗ്രോവറും ഇന്ദിര ജെയ്‍സിംഗും വിമാന യാത്രകള്‍, ധര്‍ണകള്‍,എംപിമാര്‍ക്ക് വക്കാലത്ത് എന്നിവ നടത്തി എന്ന് സിബിഐ പറയുന്നു. 2016ല്‍ ലോയേഴ്‌സ് കളക്ടീവിനെതിരെ വിവിധ നിയമലംഘനം ആരോപിച്ച് ആഭ്യന്തര മന്ത്രാലയം പരിശോധന നടത്തുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പിന്നീട് സംഘടനയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ചെയ്തു. അമിത് ഷാ അടക്കമുള്...
കോടതിയലക്ഷ്യം; സിബിഐ മുന്‍ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവുവിന് ലക്ഷം രൂപ പിഴയും തടവും വിധിച്ച് കോടതി
ദേശീയം, വാര്‍ത്ത

കോടതിയലക്ഷ്യം; സിബിഐ മുന്‍ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവുവിന് ലക്ഷം രൂപ പിഴയും തടവും വിധിച്ച് കോടതി

സിബിഐ മുന്‍ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവുവിനെതിരെ സുപ്രീം കോടതി യുടെ കോടതിയലക്ഷ്യ നടപടി. കോടതി നിര്‍ദേശം മറികടന്ന് സിബിഐ ഉദ്യോഗ സ്ഥനെ സ്ഥലം മാറ്റിയത് കോടതിയലക്ഷ്യമായി കണ്ട സുപ്രീം കോടതി കോടതി പിരിയുംവരെ തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ബീഹാറിലെ അഭയകേന്ദ്രത്തില്‍ നടന്ന കൂട്ടബലാത്സംഗക്കേസ് അന്വേഷിച്ചിരുന്ന എ.കെ. ശര്‍മ്മയെ സ്ഥലംമാറ്റിയ നടപടിയാണ് കോടതിയലക്ഷ്യമായി ഭവിച്ചത്. എന്നാൽ റാവൂ കോടതി അലക്ഷ്യത്തിന് മാപ്പ് പറഞ്ഞെങ്കിലും കോടതി റാവുവിനെ തിരെ നടപടി സ്വീകരിക്കുകയായിരുന്നു. കേസില്‍ ഫെബ്രുവരി ഏഴിന് വാദംകേട്ട സുപ്രീംകോടതി നാഗേശ്വരറാവുവിന്റെ നടപടി കോടതിയലക്ഷ്യമാണെന്ന് നിരീക്ഷിച്ചിരുന്നു. സുപ്രീംകോടതി ഉത്തരവ് മറികടന്ന് സിബിഐ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയത് അതീവഗുരുതര നടപടിയാണെ ന്നും സുപ്രീംകോടതി ഉത്തരവ് കൊണ്ട് കളിക്കരുതെന്നും സുപ്ര...
ഇത് ബംഗാൾ ആണ്, മോദിക്കത് ഓർമ്മ വേണമെന്ന് മമത
കേരളം, വാര്‍ത്ത

ഇത് ബംഗാൾ ആണ്, മോദിക്കത് ഓർമ്മ വേണമെന്ന് മമത

കേന്ദ്രസര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.ചുണയുണ്ടെങ്കില്‍ മോദി രാഷ്ട്രപതി ഭരണം കൊണ്ടുവരട്ടെയെന്നും ഇത് ബംഗാളാണെന്നും അത് മറക്കേണ്ടെന്നും മമത പറഞ്ഞു.   ബംഗാള്‍ സര്‍ക്കാരിനെ പൂട്ടാന്‍ അവര്‍ എന്തുവേണമെങ്കിലും ചെയ്യട്ടെ, ഞങ്ങള്‍ക്ക് ഭയമില്ല. എന്തായാലും അത് നേരിടുമെന്നും മമത പറഞ്ഞു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് മോദിയുടെ പരാമർശം. ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ബംഗാള്‍ പ്രതികരിച്ചതിന് ചരിത്രം സാക്ഷിയാണ്. കേന്ദ്രത്തില്‍ നിന്നും ഈ സര്‍ക്കാരിനെ പറഞ്ഞുവിടേണ്ടത് അത്യാവശ്യമായിരിക്കുന്നു. അല്ലെങ്കില്‍ നമ്മുടെ രാജ്യം നശിക്കുമെന്നും മമത പറഞ്ഞു. മോദി സര്‍ക്കാരിനെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ‘ധിക്കാര്‍’ റാലി നടത്ത...
ബംഗാളിൽ നാടകീയ സംഭവങ്ങൾ; കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മമതയുടെ അനശ്ചിതകാല സത്യാഗ്രഹം
Featured News, ദേശീയം, വാര്‍ത്ത

ബംഗാളിൽ നാടകീയ സംഭവങ്ങൾ; കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മമതയുടെ അനശ്ചിതകാല സത്യാഗ്രഹം

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരും തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയും തമ്മിലുള്ള പോര് ശക്തമായി. ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ ബംഗാൾ പൊലീസ് തടഞ്ഞുവെച്ചു. ചോദ്യം ചെയ്യാനെത്തിയ 15 സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് ബലം പ്രയോഗിച്ച് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. തുടർന്ന് ബംഗാൾ മുഖ്യമന്ത്രി കുമാരി മമതാ ബാനർജി രാജീവ് കുമാറിന്റെ വീട്ടിലെത്തി. ഏറ്റവും മികച്ച പൊലീസ് ഓഫീസറാണ് രാജീവ് കുമാറെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നിര്‍ദേശ പ്രകാരമാണ് സിബിഐ പ്രവര്‍ത്തിക്കുന്ന തെന്നും മമത പറഞ്ഞു. അതേസമയം, സിബിഐ നടപടിക്കെതിരെ കുത്തിയിരി ക്കല്‍ പ്രതിഷേധം നടത്തുകയാണ് മമത. ഇന്ത്യയുടെ ഭരണഘടനയെ സംരക്ഷിക്കാ നാണ് പ്രതിഷേധമെന്ന് അവര്‍ പറഞ്ഞു. അമിത് ഷായെയും യോഗി ആദിത്യനാ ഥിനെയും രഥയാത്ര നടത്തുന്നതില്‍ നിന്ന് തടഞ്ഞത് കൊണ്ട് തനിക്ക...
അലോക് വർമ്മ സർവീസിൽ നിന്ന് രാജിവെച്ചു
ദേശീയം, വാര്‍ത്ത

അലോക് വർമ്മ സർവീസിൽ നിന്ന് രാജിവെച്ചു

കേന്ദ്ര സർക്കാർ ഇന്നലെ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് അലോക് വർമ്മയെ നീക്കിയതിന് പിന്നാലെ സർവീസിൽ നിന്ന് രാജിയുമായി അലോക് വർമ്മ. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര ബോഡി അലോക് വർമ്മയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. തുടർന്ന് കേന്ദ്ര സർക്കാർ വർമ്മയെ ഫയർ സർവീസസ് ഡയറക്ടർ ജനറലായി നിയമിച്ചിരുന്നു. കേന്ദ്ര സർക്കാർ തീരുമാനം വന്ന് 24 മണിക്കൂറിനുള്ളിലാണ് അലോക് വർമ്മയുടെ രാജി. കേന്ദ്ര സർക്കാർ അലോക് വർമ്മയെ ആദ്യം സിബിഐ തലപ്പത്ത് നിന്ന് നീക്കിയത് നിയമപ്രകാരമല്ലെന്ന സുപ്രീം കോടതി വിധി വന്നതോടെ അലോക് വർമ്മയ്ക്ക് സിബിഐ ഡയറക്ടർ സ്ഥാനം തിരിച്ചു ലഭിക്കുകയായിരുന്നു. അലോക് വർമ്മ തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ അഞ്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയിരുന്നു. ജോയിന്റ് ഡയറക്ടര്‍ അജയ് ഭട്‌നാഗര്‍, ഡിഐജി എം.കെ സിന്‍ഹ, ഡിഐജി തരുണ്‍ ഗൗബ, ജോയിന്റ് ഡയറക്ടര്‍ മുരുഗേശന്...
രാജ്യത്ത് നടക്കുന്നത് അസാധാരണ സംഭവങ്ങൾ; അലോക് വർമയെ വീണ്ടും സിബിഐ തലപ്പത്ത് നിന്ന് നീക്കി
Featured News, ദേശീയം, വാര്‍ത്ത

രാജ്യത്ത് നടക്കുന്നത് അസാധാരണ സംഭവങ്ങൾ; അലോക് വർമയെ വീണ്ടും സിബിഐ തലപ്പത്ത് നിന്ന് നീക്കി

അലോക് വർമയെ വീണ്ടും സിബിഐ തലപ്പത്ത് നിന്ന് കേന്ദ്രസർക്കാർ തെറിപ്പിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അലോക് വർമ്മയെ നീക്കാനുള്ള തീരുമാനത്തെ എതിര്‍ത്തു. ഇത് അവഗണിച്ചാണ് തീരുമാനം. നേരത്തെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വർമ്മയെ നീക്കുകയും നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത കേന്ദ്ര സർക്കാർ നടപടി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയത്. വര്‍മ്മയെ നീക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും ഉള്‍പ്പെട്ട സെലക്ഷന്‍ കമ്മിറ്റിക്ക് മാത്രമെ തീരുമാനമെടുക്കാനാകൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിനെ തുടർന്നാണ് വീണ്ടും സെലക്ഷന്‍ കമ്മിറ്റി ചേർന്ന് അലോക് വർമ്മയെ മാറ്റിയത്. ...
ആശ്വസിക്കാം; ഒരു പാതിരാ അട്ടിമറിയെക്കൂടി നാം അതിജീവിച്ചിരിക്കുന്നു; അരുൺ ദ്രാവിഡ് എഴുതുന്നു
Featured News, കാഴ്ചപ്പാട്, രാഷ്ട്രീയം

ആശ്വസിക്കാം; ഒരു പാതിരാ അട്ടിമറിയെക്കൂടി നാം അതിജീവിച്ചിരിക്കുന്നു; അരുൺ ദ്രാവിഡ് എഴുതുന്നു

രാജ്യത്തിന്റെ സ്വതന്ത്ര അന്വേഷണ ഏജൻസിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന സിബിഐയെ കാവിവൽക്കരിക്കാൻ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ശ്രമിക്കുന്നതിനെക്കുറിച്ച് എം.ജി. സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥിയായ  അരുൺ ദ്രാവിഡ് എഴുതുന്നു. അരുൺ ദ്രാവിഡ് “നേരത്തെ ആളുകള്‍ പറഞ്ഞിരുന്നത് സി ബി ഐ എന്നാല്‍ കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്നായിരുന്നു. എന്നാലതിപ്പോള്‍ ജി. ബി. ഐ. അഥവാ ഗുജറാത്ത് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്നായിരിക്കുന്നു. സി ബി ഐയുടെ ഡയറക്ടറും അഡീഷണല്‍ ഡയറക്ടറും ഗുജറാത്ത് കേഡറില്‍ നിന്നുള്ളവര്‍. അവര്‍ ഗുജറാത്ത് കേഡര്‍ ഐ പി എസില്‍ നിന്നും അടുത്തിടെ നിയമിക്കപ്പെട്ടവരാണോ എന്നും നോക്കണം. മോദി എന്നു പേരുള്ള ഏതെങ്കിലും ഉദ്യോഗസ്ഥനുണ്ടോ എന്നും അറിയേണ്ടതുണ്ട്…സി ബി ഐയെ ദുരുപയോഗം ചെയ്യുന്നതിനെയാണ് ഇത് കാണിക്കുന്നത്.” തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പാര്‍ലമെന്റിലെ നേതാവ് സുദീപ് ബന്ദോപ...