Wednesday, August 5

Tag: CENTRAL GOVT

വിദ്യാലയങ്ങൾ തുറക്കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ
CORONA, ആരോഗ്യം, ദേശീയം, വാര്‍ത്ത

വിദ്യാലയങ്ങൾ തുറക്കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ

കോവിഡ് 19 രാജ്യവ്യാപകമായതിനെ തുടർന്ന് അടച്ചിട്ട വിദ്യാലയങ്ങൾ ജൂലൈയിൽ തുറക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങളുമായി കേന്ദ്രസർക്കാർ. ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത് കൊറോണ വൈറസ് ഭീകരവ്യാധിയെ തുടർന്ന് അനിശ്ചിതകാലത്തേക്ക് അടച്ചിട്ട രാജ്യത്തെ വിദ്യാലയങ്ങളിലെ അധ്യാപനം പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായി കേന്ദ്ര സർക്കാർ നിബന്ധനകൾ മുന്നോട്ടുവെച്ചിരിക്കുകയാണ്. ഗ്രീൻ, യെല്ലോ, ഓറഞ്ച്, മേഖലകളിലെ സ്കൂളുകളാവും ആദ്യം തുറക്കുക.  ഒമ്പതാം ക്ലാസ് മുതൽ പ്ലസ് ടുവരെയാകും ക്ലാസ് തുടങ്ങുക. ഇതനുസരിച്ച് മുതിർന്ന ക്ലാസുകളിലെ കുട്ടികളാകും ആദ്യം സ്കൂളിലെത്തുക. മധ്യവേനലവധി ഒരു വലിയ ആശ്വാസമായതിനാൽ കുട്ടികൾക്ക് കാര്യമായ അധ്യയനദിനങ്ങൾ നഷ്ടമായിട്ടില്ല എന്നും വിലയിരുത്തുന്നു. രാജ്യത്തെ ഹയർസെക്കൻഡറി സ്കൂളുകൾ വീണ്ടും തുറക്കുന്നതിനുള്ള അടിസ്ഥാന മാർഗനിർദേശങ്ങൾ ആവിഷ്കരിക്കുന്നതിന് കേന്ദ്ര മാനവവിഭ...
പ്രവാസികളുമായുള്ള ആദ്യവിമാനം മെയ് ഏഴിന് കേരളത്തിലെത്തുമെന്ന് കേന്ദ്രമന്ത്രി കെ മുരളീധരൻ
കേരളം, ദേശീയം, വാര്‍ത്ത

പ്രവാസികളുമായുള്ള ആദ്യവിമാനം മെയ് ഏഴിന് കേരളത്തിലെത്തുമെന്ന് കേന്ദ്രമന്ത്രി കെ മുരളീധരൻ

കേരളത്തിലേക്ക് പ്രവാസികളെയും വഹിച്ചുകൊണ്ടുള്ള ആദ്യവിമാനം മെയ് ഏഴിന് കേരളത്തിലെത്തുമെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. ആദ്യത്തെ ദിവസം നാല് വിമാനങ്ങളാവും നാട്ടിലെത്തുകയെന്നു അദ്ദേഹം മാതൃഭൂമി ന്യൂസുമായുള്ള അഭിമുഖത്തിൽ വെളിപ്പെടുത്തി. നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികളെയും നാട്ടിലെത്തിക്കും. പക്ഷെ ടിക്കറ്റ് ചാർജ് പ്രവാസികള്‍ തന്നെ വഹിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാഴ്ചയിലേറെയായി പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതു സംബന്ധിച്ചുള്ള തയ്യാറെടുപ്പുകള്‍ വിദേശകാര്യവകുപ്പു നടത്തികൊണ്ടിരിക്കുകയാണ്. സേനാവിഭാഗങ്ങളുമായി ചേര്‍ന്നുകൊണ്ട് സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെ സഹകരണത്തോടുകൂടി വിദേശത്ത് ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ ആളുകളെയും തിരികെ കൊണ്ടുവരാനാണ് പദ്ധതി. ഏപ്രില്‍ ആദ്യം മുതല്‍ ആ പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ...
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സാലറി ചലഞ്ചിന് വിജ്ഞാപനം
ദേശീയം, വാര്‍ത്ത

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സാലറി ചലഞ്ചിന് വിജ്ഞാപനം

കോവിഡ് 19 വ്യാപനത്തിൻ്റെ  പശ്ചാത്തലത്തിൽ സാമ്പത്തികപ്രതിസന്ധി നേരിടുന്നതിൻ്റെ ഭാഗമായി മാസത്തിൽ ഒരു ദിവസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്  സംഭാവന ചെയ്യണമെന്ന് കേന്ദ്ര ധനമന്ത്രാലയം  സർക്കുലർ പുറത്തിറക്കി. ഈ സാലറി ചലഞ്ചിൽ  താൽപര്യമുള്ള കേന്ദ്ര സർക്കാർ ജീവനക്കാർക്ക്  പങ്കെടുക്കാമെന്ന് സർക്കുലറിൽ പറയുന്നു. മേയ് മാസം മുതൽ 2021 മാർച്ച് മാസം വരെയുള്ള കാലയളവിൽ മാസത്തിൽ ഒരു ദിവസത്തെ ശമ്പളം  ഫണ്ടിലേയ്ക്ക് സംഭാവന നൽകാം. താൽപര്യമുള്ള ജീവനക്കാർ ഇത് മുൻകൂട്ടി അറിയിക്കണം എന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. ഒരു ഓപ്ഷനും ഇതിന് നൽകിയിട്ടുണ്ട്. ചില മാസങ്ങളിൽ മാത്രം ശമ്പളത്തിൽനിന്ന് സംഭാവന നൽകാൻ താൽപര്യമുള്ളവർക്ക് ആ മാർഗത്തിലൂടെയും നൽകാം. ഇതും മുൻകൂറായി അറിയിക്കണമെന്നും സർക്കുലറിൽ പറയുന്നു. റവന്യൂ വകുപ്പിനായി നൽകിയിരിക്കുന്ന വിജ്ഞാപനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എല്ലാ കേന്ദ്ര സർക...
പ്രവാസികളെ പ്രത്യേകവിമാനത്തിൽ എത്തിക്കാനായുള്ള കൺട്രോൾ റൂമുകൾ തുറന്നു കേന്ദ്രസർക്കാർ
ദേശീയം, വാര്‍ത്ത

പ്രവാസികളെ പ്രത്യേകവിമാനത്തിൽ എത്തിക്കാനായുള്ള കൺട്രോൾ റൂമുകൾ തുറന്നു കേന്ദ്രസർക്കാർ

കേരളം ഉൾപ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും പ്രവാസികളെ എത്തിക്കാനായുള്ള നടപടികൾ ത്വരിതഗതിയിലാക്കി കേന്ദ്ര സർക്കാർ. കൊറോണയുടെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കും. ഇതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. വിമാനത്താവളത്തിന് സമീപമുള്ള കേന്ദ്രങ്ങളിൽ 14 ദിവസത്തെ ക്വാറന്റൈന് ശേഷമായിരിക്കും ഇവരെ വീടുകളിലേക്ക് എത്തിക്കുക. എല്ലാ സജ്ജീകരണങ്ങളും ഒരുക്കാന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ ഗൾഫിലും മറ്റു വിദേശരാജ്യങ്ങളിലും കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കുന്നതിനായുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി പ്രവാസികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പുകളുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്...
‘ലോക്ക് ഡൌൺ’ കേരളത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര സർക്കാർ ; ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നു മന്ത്രി കടകംപള്ളി
CORONA, കേരളം, ദേശീയം

‘ലോക്ക് ഡൌൺ’ കേരളത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര സർക്കാർ ; ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നു മന്ത്രി കടകംപള്ളി

കൊറോണക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത സംസ്ഥാനമായ കേരളത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയിരിക്കുന്നു. കേരളം കൊറോണ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്നാണ് കേന്ദ്രത്തിന്റെ വിമര്‍ശനം. കേരളം നേരത്തെ ബാര്‍ബര്‍ ഷാപ്പുകള്‍ക്കും വര്‍ക് ഷോപ്പുകള്‍ക്കും ഹോട്ടലുകള്‍ക്കും ഇളവ് അനുവദിച്ചതാണ് കേന്ദ്രസര്‍ക്കാര്‍ വിമര്‍ശനത്തിന് കാരണമായാത്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയിരിക്കുകയാണിപ്പോൾ . കേരളത്തിന്റെ വിശദീകരണം ലഭിച്ച ശേഷം എന്ത് നടപടി വേണമെന്ന് കേന്ദ്രം തീരുമാനിക്കും. കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം ചീഫ് സെക്രട്ടറിക്കാണ് ഇപ്പോൾ കത്ത് നൽകിയിരിക്കുന്നത്. കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിലെല്ലാം തന്നെ അനുദിനം കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. അതിനാല്‍ തന്നെ സംസ്ഥാനം കൂടുതല്‍ മേഖലകളില്‍ ഇളവ് അനുവദിച്ച് ആശങ്ക വര്‍ധിപ്പിക്കരുതെന്നാണ് കേന്ദ്രസര്‍ക്കാര...
‘കോവിഡ് ബാധിച്ചവരിൽ 4000 പേരും നിസാമുദ്ദീൻ ബന്ധമുള്ളവർ’; രാജ്യത്ത് ആകെ രോഗികൾ 15000 , മരണം 507
ദേശീയം, വാര്‍ത്ത

‘കോവിഡ് ബാധിച്ചവരിൽ 4000 പേരും നിസാമുദ്ദീൻ ബന്ധമുള്ളവർ’; രാജ്യത്ത് ആകെ രോഗികൾ 15000 , മരണം 507

രാജ്യത്ത് കോവിഡ് ബാധിച്ചവരിൽ 4000 പേരും നിസാമുദ്ദീനിലെ മതസമ്മേളനം കഴിഞ്ഞു മടങ്ങിയവരാണെന്നു കേന്ദ്ര ആരോഗ്യവകുപ്പിന്റെ വെളിപ്പെടുത്തൽ. ഇന്ത്യയിൽ ആകെ രോഗികളുടെ എണ്ണം 15000 ത്തിലേക്ക് കടക്കുകയാണ്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുമ്പോഴും രോഗികളുടെ എണ്ണം ദിനം പ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാജ്യത്ത് ശനിയാഴ്ച്ച വൈകുന്നേരം വരേയും 14792 പേര്‍ക്കാണ് ഇതുവരേയും കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ 12289 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഒപ്പം 2014 പേര്‍ രാജ്യത്ത് രോഗമുക്തരായി എന്നത് ആശ്വസിക്കാനാവുന്ന കാര്യമാണെന്നും കേന്ദ്ര ആരാഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കി. ദില്ലിയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആയിരത്തിയെണ്ണൂറ് കടന്നിരിക്കുകയാണ്. ദില്ലി നിസാമുദീന്‍ മര്‍ക്കസ് കേന്ദ്രം രാജ്യത്ത് കൊറോണ വൈറസ...
ലോക്ക് ഡൌൺ തുടർന്നാൽ സമ്പദ്ഘടന തകരും ; ജി ഡി പി വളർച്ച നെഗറ്റിവാകുമെന്നു മുന്നറിയിപ്പ്
കേരളം, വാര്‍ത്ത

ലോക്ക് ഡൌൺ തുടർന്നാൽ സമ്പദ്ഘടന തകരും ; ജി ഡി പി വളർച്ച നെഗറ്റിവാകുമെന്നു മുന്നറിയിപ്പ്

കോവിഡ് ബാധയെത്തുടർന്ന് രാജ്യം സാമ്പത്തിക പ്രതിസന്ധിയെ ഉറ്റുനോക്കുമ്പോൾ ലോക്ക് ഡൗൺ തുടർന്നാൽ സാമ്പത്തിക പ്രതിസന്ധി അതീവ ഗുരുതരാവസ്ഥയിലാകുമെന്ന് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. ലോക്ക് ഡൗൺ ഒരു മാസം കൂടി തുടരാനാണ് തീരുമാനമെങ്കിൽ ജിഡിപി വളർച്ച നെഗറ്റീവിലെത്തുമെന്നാണ് കേന്ദ്രസർക്കാരിന് വിദഗ്ധസമിതി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വളർച്ച കുത്തനെ കുറയും. അങ്ങനെയെങ്കിൽ രാജ്യത്തെ തൊഴിലവസരങ്ങൾ കുത്തനെ ഇടിയുമെന്നും, പട്ടിണി വ്യാപിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു. ഏഷ്യാനെറ്റ് ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇന്ത്യയുടെ ജിഡിപി വളർച്ച ഈ സാമ്പത്തിക വർഷം 4.8 ശതമാനത്തിൽ ഒതുങ്ങുമെന്ന് നേരത്തേ യുഎൻ തന്നെ പ്രവചിച്ചിരുന്നതാണ്. എന്നാൽ ആ കണക്കിലേക്കു ഒരിക്കലും രാജ്യമെത്തില്ലെന്ന സൂചനയാണ് വരുന്നത്. ലോക്ക് ഡൗൺ രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയിലുണ്ടാക്കിയ ആഘാതം അത്ര ഗുരുതരമാണ് കോവിഡ് സ്ഥിതി മെച്ചപ്പെട്...
ലോക്ക്ഡൗണ്‍ തീരുമാനമായിട്ടില്ല; ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കേന്ദ്രസർക്കാർ
ദേശീയം, വാര്‍ത്ത

ലോക്ക്ഡൗണ്‍ തീരുമാനമായിട്ടില്ല; ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കേന്ദ്രസർക്കാർ

ഏപ്രിൽ 14-ാം തീയതിക്കുശേഷം ലോക് ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഇതുവരെ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ലെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗർവാൾ വ്യക്തമാക്കി നിയന്ത്രണങ്ങൾ നിലവിലുള്ള സംസ്ഥാനങ്ങളുടെ അഭ്യർഥന പ്രകാരം ലോക്ക്ഡൗൺ കാലയളവ് നീട്ടുന്നുവെന്ന് പല തരത്തിലുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നതിനിടെയാണ് ലവ് അഗർവാളിന്റെ പ്രതികരണം. ലോക്ക്ഡൗൺ ഘട്ടംഘട്ടമായി തുടരുമെന്ന റിപ്പോർട്ടുകളും അദ്ദേഹം തള്ളി. നിലവിൽ 4,421 കോവിഡ്-19 രോഗികളാണ് രാജ്യത്ത് ആകെയുള്ളത്. ഇതിൽ 354 പേർക്ക് തിങ്കളാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനോടകം 326 പേർ രോഗമുക്തി നേടിയതായും ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു.. ഒരു കോവിഡ്-19 രോഗി ലോക്ക്ഡൗൺ നിർദേശങ്ങൾ അനുസരിക്കാതിരിക്കുകയോ സാമൂഹിക അകലം പാലിക്കാതിരിക്കുകയോ ചെയ്താൽ മുപ്പതുദിവസത്തിനുള...
‘കോവിഡ്’ എംപി മാരുടെയും മന്ത്രിമാരുടെയും ശമ്പളം വെട്ടിക്കുറച്ചത് സ്വാഗതാർഹം ; സംസ്ഥാനങ്ങളും പിന്തുടരണം ഈ മാതൃക
CORONA, ദേശീയം

‘കോവിഡ്’ എംപി മാരുടെയും മന്ത്രിമാരുടെയും ശമ്പളം വെട്ടിക്കുറച്ചത് സ്വാഗതാർഹം ; സംസ്ഥാനങ്ങളും പിന്തുടരണം ഈ മാതൃക

കോവിഡ് വൈറസ് രോഗം രാജ്യത്ത് വ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി പാര്‍ലമെന്റംഗങ്ങളുടെയും മന്ത്രിമാരുടെയും ശമ്പളം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. സമ്പദ്ഘടനയില്‍ കോവിഡ്-19 സൃഷ്ടിച്ച ആഘാതത്തെ നേരിടാന്‍ കടുത്ത നടപടികളുമായി മുന്നോട്ടുപോകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത് സ്വാഗതാർഹമായ നടപടി തന്നെയാണ്. രാജ്യത്തെ സമ്പദ്ഘടന നേരിടുന്ന ഗുരുതരമായ പ്രതിസന്ധികൾക്ക് വലിയ രീതിയിലുള്ള പരിഹാരമായില്ലെങ്കിലും എം.പിമാരുടെ ശമ്പളവും അലവന്‍സുകളും മുന്‍ എം.പിമാരുടെ പെന്‍ഷനും വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതു ഒരു തുടക്കമായി കരുതാവുന്നതാണ്. എംപിമാരുടെ മണ്ഡല വികസന ഫണ്ട് രണ്ട് വര്‍ഷത്തേക്ക് മരവിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് കേന്ദ്രമന്ത്രിസഭ പാസാക്കി. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, മന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍ എന്നിവരുടെ ശമ്പള...
തൊഴിലാളികളുടെ പലായനം ; കേന്ദ്രം ഉടൻ റിപ്പോർട്ട് നല്കണമെന്ന് സുപ്രീം കോടതി
ദേശീയം, വാര്‍ത്ത

തൊഴിലാളികളുടെ പലായനം ; കേന്ദ്രം ഉടൻ റിപ്പോർട്ട് നല്കണമെന്ന് സുപ്രീം കോടതി

കൊവിഡ് വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും തൊഴിലാളികൾ സംഘമായി പലായനം ചെയ്യുന്നതുസംബന്ധിച്ചുള്ള റിപ്പോർട്ട് ചൊവ്വാഴ്ച ഹാജരാക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി. കുട്ടപ്പലായനം സംബന്ധിച്ച ഹർജികൾ പരിഗണിക്കവെ കോടതി നിലപാട് വ്യക്തമാക്കുകയായിരുന്നു. ലോകത്തിൻ്റെ നാനാഭാഗത്തും പടർന്ന് പിടിച്ചിരിക്കുന്ന വൈറസിന്റെ ഭീഷണിക്കുപരിയായി ജനങ്ങളുടെ ഭയവും ആശങ്കയുമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. സർക്കാർ കൈക്കൊണ്ടിരിക്കുന്ന നടപടികളിൽ ഇടപെടാൻ തൽക്കാലം കോടതിയ്ക്ക് താല്പര്യമില്ലെന്നും കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്ന പല കാര്യങ്ങളും സർക്കാർ നടപ്പിലാക്കിയിട്ടുണ്ടന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ പറഞ്ഞു. തൊഴിലാളികളുടെ കാര്യത്തിൽ സുപ്രീം കോടതിയുടെ ഇപെടൽ ആവശ്യപ്പെട്ട് മറ്റൊരു ഹർജി കൂടി സമർപ്പിക്കപ്പെട്ടിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് ര...