Wednesday, August 5

Tag: Flood relief

ക്യാമ്പുകളില്‍ നിന്നും തിരിച്ച് പോകുമ്പോഴേക്കും വീടുകള്‍ താമസയോഗ്യമാക്കണം: മുഖ്യമന്ത്രി; പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ടവർക്ക് പുതിയവ നൽകും
കേരളം, വാര്‍ത്ത

ക്യാമ്പുകളില്‍ നിന്നും തിരിച്ച് പോകുമ്പോഴേക്കും വീടുകള്‍ താമസയോഗ്യമാക്കണം: മുഖ്യമന്ത്രി; പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ടവർക്ക് പുതിയവ നൽകും

ദുരിതബാധിതര്‍ക്കായി ഒരുക്കിയ ക്യാമ്പുകളുടെ നടത്തിപ്പില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വയനാട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യാഗസ്ഥരുടെയും യോഗത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പുകളില്‍ വിവിധ വിഭാഗത്തില്‍പ്പെട്ട ആളുകളാണ് താമസിക്കുന്നത്. ഇവരുടെ മാനസികാവസ്ഥയ്ക്ക് കരുത്ത് പകരുന്ന സമീപനം ക്യാമ്പ് പരിപാലിക്കുന്നവരില്‍ നിന്നും ഉണ്ടാവണം. ക്യാമ്പുകളില്‍ താമസിക്കുന്നവരെ കാണാനെത്തുന്നവര്‍ക്കായി കേന്ദ്രത്തില്‍ പ്രത്യേകം സ്ഥലമൊരുക്കണം. ക്യാമ്പുകളില്‍ ശുചിത്വമുറപ്പാക്കണം. ഇക്കാര്യങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സജീവമായ ഇടപെടലുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്യാമ്പുകളില്‍ നിന്നും തിരിച്ച് പോകുമ്പോഴേക്കും ദുരിത ബാധിതരുടെ വീടുകള്‍ താമസയോഗ്യമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്...
എലിപ്പനി വരാതിരിക്കാൻ പ്രത്യേക കരുതൽ വേണം: ആരോഗ്യമന്ത്രി
ആരോഗ്യം, കേരളം, വാര്‍ത്ത

എലിപ്പനി വരാതിരിക്കാൻ പ്രത്യേക കരുതൽ വേണം: ആരോഗ്യമന്ത്രി

പകർച്ചവ്യാധികൾ തടയാൻ പ്രത്യേക മുൻകരുതൽ വേണമെന്ന് ആരോഗ്യമന്ത്രി. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകനയോഗം ചേർന്നു. പ്രളയത്തിനു പുറമേ പകർച്ചവ്യാധി ദുരന്തം കൂടി സംസ്ഥാനത്ത് ഉണ്ടാകാതിരിക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ. പകർച്ചവ്യാധികൾ തടയാൻ വേണ്ട മുൻകരുതലെടുക്കണം. എലിപ്പനി വരാതിരിക്കാൻ പ്രത്യക കരുതൽ വേണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വർഷത്തെ അനുഭവം ഉൾക്കൊണ്ട് പ്രവർത്തിക്കാൻ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. സാംക്രമിക രോഗങ്ങൾ ഫലപ്രദമായി തടയുന്നതിന് വേണ്ട മുൻകരുതലുകളും ആരോഗ്യ വകുപ്പ് സ്വീകരിച്ചുവരുന്നു. കുടിവെള്ളത്തിന്റെ ശുദ്ധി ഉറപ്പു വരുത്തുക, പ്രാണിജന്യ-ജലജന്യ-ജന്തുജന്യ രോഗങ്ങളെ നിയന്ത്രിക്കുക തുടങ്ങിയ കർമ്മ പദ്ധതികൾ നടപ്പില...
വീടുകൾ നശിച്ചവർക്ക് ക്യാമ്പുകൾ അവസാനിച്ചാലും താമസസ്ഥലങ്ങൾ കളക്ടർമാർ കണ്ടെത്തണം: മുഖ്യമന്ത്രി
കേരളം, വാര്‍ത്ത

വീടുകൾ നശിച്ചവർക്ക് ക്യാമ്പുകൾ അവസാനിച്ചാലും താമസസ്ഥലങ്ങൾ കളക്ടർമാർ കണ്ടെത്തണം: മുഖ്യമന്ത്രി

ക്യാമ്പുകളിലുള്ളവർക്ക് സൗകര്യങ്ങൾ ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. ശുചീകരണം നല്ലതോതിൽ നടക്കുന്നുവെന്നും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. മഴക്കെടുതി സ്ഥിതിഗതികളുടെ പുരോഗതി വിലയിരുത്താൻ ജില്ലാ കളക്ടർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിംഗിലാണ് അദ്ദേഹം നിർദേശങ്ങൾ നൽകിയത്. ക്യാമ്പുകളിലെ ആളുകളുടെ സൗകര്യങ്ങൾ ശ്രദ്ധിക്കണം. ആവശ്യത്തിന് ശൗചാലയങ്ങൾ ക്യാമ്പുകളിൽ ഉറപ്പാക്കണം. ക്യാമ്പുകൾ വൃത്തിയായി ഇരിക്കാൻ നല്ല തോതിലുള്ള ശുചീകരണം വേണം. മഴക്കാലമായതിനാൽ ഹാളുകളിലും മറ്റും കഴിയുന്നവർക്ക് പരമാവധി പുതപ്പുകൾ പോലുള്ള സൗകര്യങ്ങൾ എത്തിക്കാൻ ശ്രദ്ധിക്കണം. വെള്ളം ഇറങ്ങിത്തുടങ്ങിയതിനാൽ വീടുകൾ വൃത്തിയാക്കുന്നതിന് പ്രത്യേകം ശ്രദ്ധവേണം. പ്രദേശത്തിന്റെ സാധ്യതകൾ പരിശോധിച്ച് വൃത്തിയാക്കലിന് സൗകര്യം ഒരുക്കണം. ഇക്കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങൾ, സന്നദ്ധപ്ര...
വീട്ടിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം ജലഅതോറിട്ടി സൗജന്യമായി പരിശോധിച്ച് നൽകും
കേരളം, വാര്‍ത്ത

വീട്ടിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം ജലഅതോറിട്ടി സൗജന്യമായി പരിശോധിച്ച് നൽകും

ദുരിതാശ്വാസ ക്യാമ്പിൽനിന്നും വീട്ടിലേക്ക് മടങ്ങുന്നവരുടെ വീട്ടിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം ജലഅതോറിട്ടി സൗജന്യമായി പരിശോധിച്ച് നൽകും. വീടുകളിലെ കിണർ ജലവും മറ്റ് ജലസ്രോതസുകളും പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കാൻ ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദ്ദേശിച്ചു. സംസ്ഥാനത്തെ 1600 ൽ പരം ദുരിതാശ്വാസ ക്യാമ്പുകളിൽ രണ്ട് ദിവസംകൊണ്ട് 1,75,250 ലിറ്റർ കുടിവെള്ളം ജലഅതോറിട്ടി വിതരണം ചെയ്തുകഴിഞ്ഞു. 13,000 ലിറ്റർ ജലം ടാങ്കറിലും ലഭ്യമാക്കിയിട്ടുണ്ട്. കുടിവെള്ളക്ഷാമം ഉണ്ടാകാതെ നോക്കുന്നതിൽ ജല അതോറിട്ടി ജീവനക്കാർ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. ഈ പ്രളയകാലത്ത് ജല അതോറിട്ടിയുടെ 236 കുടിവെള്ള വിതരണ പദ്ധതികളാണ് തകരാറിലായത്. 3,64,000 കണക്ഷനുകളാണ് വിച്ഛേദിക്കപ്പെട്ടത്. 21,52,000 ഉപഭോക്താക്കളെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.ചെളി കയറി പമ്പുകൾ കേടായതാണ് പ്രധാന കാരണം. 61 പദ്ധതികൾ വൈദ്യുതി ലഭ്യമല്ലാത്ത...
വയനാട് ഒറ്റപ്പെടുന്നു; ബാണാസുരസാഗര്‍ ഇന്ന് മൂന്നു മണിക്ക് തുറക്കും: ആലപ്പുഴ വഴി ട്രെയിന്‍ ഗതാഗതം തുടങ്ങി
Featured News, കേരളം, വാര്‍ത്ത

വയനാട് ഒറ്റപ്പെടുന്നു; ബാണാസുരസാഗര്‍ ഇന്ന് മൂന്നു മണിക്ക് തുറക്കും: ആലപ്പുഴ വഴി ട്രെയിന്‍ ഗതാഗതം തുടങ്ങി

വയനാട്ടിലെ ബാണാസുരസാഗര്‍ അണക്കെട്ട് ഇന്ന് (ശനിയാഴ്ച) ഉച്ചക്ക്മൂ ശേഷം മൂന്നു മണിയോടെ തുറക്കും. ഒന്പതുമണിക്ക് ശേഷം ഡാം തുറക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കിയിട്ടുണ്ട്. എട്ടു മണി മുതല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലായി ആണ് ഡാം തുറക്കുക. സമീപപ്രദേശങ്ങളിലുള്ളവരെ മാറ്റുന്നുണ്ട്. ജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. പുത്തുമലയില്‍ വാഹനങ്ങള്‍ എത്തിക്കാന്‍ കഴിയാത്തത് രക്ഷപ്രവര്‍ത്തകരെ വലയ്ക്കുന്നു. സൈന്യത്തിനും ദേശീയ ദുരന്തനിവാരണ സേനക്കും അവിടെ എത്താന്‍ കഴിഞ്ഞിട്ടില്ല. വഴി സുഗമമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്കുവഹനങ്ങള്‍ എത്താത്തതും രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. കാസര്‍കോട് ഭീമനടിയില്‍ വന്‍തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. ഇപ്പോഴും മഴയും കാറ്റും തുടരുകയാണ്. ഇടുക്കിയില്‍ രാത്രി മഴ കുറഞ്ഞത് ആശ്വാസമായിട്ട...
വയനാട്ടില്‍ സ്ഥിതി ആശങ്കാജനകം; ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ്‌ കുറഞ്ഞു
കേരളം, ദേശീയം, വാര്‍ത്ത

വയനാട്ടില്‍ സ്ഥിതി ആശങ്കാജനകം; ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ്‌ കുറഞ്ഞു

വടക്കന്‍ ജില്ലകളില്‍ മഴ ശക്തമായി തുടരുന്നു. രക്ഷാപ്രവര്‍ത്തനം ദുഷ്കരമായ വയനാട്ടില്‍ സ്ഥിതി ആശങ്കാജനകമാണ്. മേപ്പാടി പ്രദേശത്തുനിന്നു ഒന്‍പതു മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഒരാളെ രക്ഷപ്പെടുത്തി. മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തകരെ വലക്കുന്നു. ഇന്നും നാളെയും എറണാകുളം, ഇടുക്കി, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അതി തീവ്രമാഴയുടെ സൂചകമായ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പുത്തുമാലയില്‍ ഏറെപ്പേരെ കാണാതായിട്ടുണ്ട്. തേയിലത്തോട്ടങ്ങളിലെ തൊഴിലാളികള്‍ താമസിക്കുന്ന പാടികള്‍ ഉള്‍പെടുന്ന പ്രദേശം പൂര്‍ണമായും തകര്‍ന്നു. ഇവരില്‍ അധികവും അന്യസംസ്ഥാനതൊഴിലാളികള്‍ ആയതിനാല്‍ കൃത്യമായ കണക്കുകള്‍ ആര്‍ക്കും അറിയില്ല. തിരച്ചില്‍ തുടരുകയാണ്. മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍, ഏ കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരോടൊപ്പം ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും പ്രവര്‍ത്തനങ്ങള്‍...
ആലപ്പുഴയിൽ മത്സ്യത്തൊഴിലാളികൾ ദേശീയപാത ഉപരോധിക്കുന്നു.
കേരളം

ആലപ്പുഴയിൽ മത്സ്യത്തൊഴിലാളികൾ ദേശീയപാത ഉപരോധിക്കുന്നു.

 അമ്പലപ്പുഴ കച്ചേരിമുക്കിൽ കടലാക്രമണത്തിൽ വീടുകൾ നഷ്ടപ്പെട്ട മത്സ്യതൊഴിലാളികൾ ദേശീയപാത ഉപരോധിക്കുന്നു. നിരന്തരമായി കടലാക്രമണം ഉണ്ടായിട്ടും തങ്ങൾക്ക് വേണ്ട സഹായങ്ങൾ ഒന്നും തന്നെ ലഭ്യമാക്കാൻ സർക്കാർ തയ്യാറാകാതിരുന്നതിനെ തുടർന്നാണ് ദേശീയപാത ഉപരോധിച്ചതെന്ന്  മത്സ്യതൊഴിലാളികൾ പറഞ്ഞു.   മന്ത്രി ജി.സുധാകരൻ പലതവണ പ്രദേശം സന്ദർശിച്ചിട്ടും നടപടി സ്വീകരിക്കാം എന്നുപറഞ്ഞതല്ലാതെ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലയെന്നും ഉപരോധസമരസമതി പ്രതിനിധി ടി.രാജേഷ് ആക്ഷേപമുന്നയിച്ചു. സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേരാണ് ഉപരോധത്തിൽ പങ്കെടുക്കുന്നത്. കളക്ടർ എത്തി  നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയാലേ തങ്ങൾ പിരിഞ്ഞുപോകുകയുള്ളു എന്നും ഉപരോധസമതി പ്രവർത്തകർ പറയുന്നത്. പ്രദേശത്ത് അമ്പലപ്പുഴ സി.ഐയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം ഉണ്ടെങ്കിലും റോഡിൽ നിന്നും ഇവരെ മാറ്റാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.   റിപ്പോ...
വീട് വാസയോഗ്യമാക്കാൻ ഒരുലക്ഷം രൂപ വരെ പലിശ രഹിത വായ്പ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി
കേരളം, വാര്‍ത്ത

വീട് വാസയോഗ്യമാക്കാൻ ഒരുലക്ഷം രൂപ വരെ പലിശ രഹിത വായ്പ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് വാസയോഗ്യമായ വീട് ലഭ്യമാക്കുന്നതിനുള്ള സഹായമായി ഒരു ലക്ഷം രൂപ വരെ പലിശരഹിതമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. ബാങ്കുകളുമായി സഹകരിച്ച് ഈ വിഷയത്തിൽ തീരുമാനം എടുക്കുമെന്നും കുടുംബനാഥയുടെ പേരിലാകും വായ്പ അനുവദിക്കുകയെന്നും അവലോകന യോഗത്തിന് ശേഷം പിണറായി വിജയൻ പറഞ്ഞു. ദുരിതബാധിതര്‍ ക്യാമ്പില്‍ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോള്‍ വീട്ടില്‍ ഒരു സാധനവും ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. റിപ്പയര്‍ ചെയ്യാവുന്നവ ചെയ്യാം. എന്നാല്‍ പലതും റിപ്പയര്‍ ചെയ്യാനാവാത്തവിധം വെള്ളംകയറി പോയി. ഇതു പരിഹരിക്കാന്‍, വീട്ടു സാധനങ്ങള്‍ വാങ്ങാന്‍ ഒരു ലക്ഷം രൂപ ഗൃഹനാഥയുടെ പേരില്‍ പലിശരഹിത വായ്പ ലഭ്യമാക്കും. വിവിധ ബാങ്കുകളുടെ സഹകരണത്തോടെയാണ് ഈ വായ്പാപദ്ധതി നടപ്പാക്കുക. ഇതിനായി ബാങ്കുകളുമായി ചര്‍ച്ച നടക്കുകയാണെന്നും ബാങ്കുകള്‍ പലിശ പൂര്‍ണമായും ഒഴിവാക്കാന...