Sunday, May 31

Tag: Heavy rain

‘അതിശക്ത ന്യൂനമർദ്ദം’ ; ചുഴലിക്കാറ്റിനും ശക്തമായ മഴക്കും സാധ്യതയെന്ന് മുന്നറിയിപ്പ്
കേരളം, പരിസ്ഥിതി, വാര്‍ത്ത

‘അതിശക്ത ന്യൂനമർദ്ദം’ ; ചുഴലിക്കാറ്റിനും ശക്തമായ മഴക്കും സാധ്യതയെന്ന് മുന്നറിയിപ്പ്

  തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യകിഴക്കൻ അറബിക്കടൽ പ്രദേശത്തുമായി രൂപപ്പെട്ട ന്യൂനമർദം അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിച്ച് ഒരു അതിശക്ത ന്യൂനമർദമായി (Depression) മാറാനും ശേഷമുള്ള 24 മണിക്കൂറിൽ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് ദിശയിൽ സഞ്ചരിച്ച് ജൂൺ 3 നോട് കൂടി ഉത്തര മഹാരഷ്ട്ര, ഗുജറാത്ത് തീരത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറബിക്കടൽ അതിപ്രക്ഷുബ്ധമായതിനാൽ കേരള തീരത്ത് നിന്നുള്ള മൽസ്യ ബന്ധനത്തിന് പൂർണ്ണ നിരോധനം തുടരുകയാണ്. കേരളത്തിൽ നിന്ന് യാതൊരു കാരണവശാലും കടലിൽ പോകാൻ പാടില്ല. മെയ് 31, ജൂൺ 1 തീയതികളിൽ ന്യൂനമർദത്തിന്റെ സ്വാധീനം മൂലം കേരളത്തിൽ വ്യാപകമായി മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയും പ്രതീക്ഷിക്കാവുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്...
സംസ്ഥാനത്തെ ഏഴു ജില്ലകളിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
കേരളം, വാര്‍ത്ത

സംസ്ഥാനത്തെ ഏഴു ജില്ലകളിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

  കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ കഴിഞ്ഞ ദിവസം മുതൽ ഒറ്റപ്പെട്ട മഴ തുടരുകയാണ്. ഇന്ന് വെള്ളിയാഴ്ച സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇടിയോട് കൂടിയ ശക്തിയായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ‌ജില്ലകളാണ് മഴയ്ക്ക് സാധ്യത എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം ന​ഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് അനുഭവപ്പെട്ടു. നഗരത്തിൽ അജന്ത തീയറ്റർ റോഡ് വെള്ളത്തിനടിയിലായി. കോട്ടൂർ, കുറ്റിച്ചൽ എന്നീ ഭാഗങ്ങളിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടു. വൃഷ്ടി പ്രദേശ...
അറബിക്കടലിൽ ഇരട്ട ന്യൂനമർദം ; മത്സ്യതൊഴിലാളികൾക്കും  കടൽത്തീരസഞ്ചാരികൾക്കും വിലക്ക്
കേരളം, വാര്‍ത്ത

അറബിക്കടലിൽ ഇരട്ട ന്യൂനമർദം ; മത്സ്യതൊഴിലാളികൾക്കും കടൽത്തീരസഞ്ചാരികൾക്കും വിലക്ക്

അറബിക്കടലിനോട് ചേർന്ന് ഇന്ത്യൻ മഹാസമുദ്രഭാഗത്ത് ഇരട്ടന്യൂനമർദ്ദത്തിനു സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. കടലോരസഞ്ചാരികൾക്കും മത്സ്യത്തൊഴിലാളികൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട് കേരളദുരന്തനിവാരണ അതോറിറ്റി നൽകുന്ന മുന്നറിയിപ്പിൻ്റെ വിശദാംശങ്ങൾ തെക്ക് പടിഞ്ഞാറൻ അറബിക്കടലിനോട്‌ ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഇക്വറ്റോറിയൽ പ്രദേശങ്ങളിലായി ഒരു ന്യൂനമർദം രൂപപ്പെടുകയും അടുത്ത 48 മണിക്കൂറിൽ ഇത് ശക്തിപ്രാപിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്നു. *അടുത്ത 24 മണിക്കൂറിൽ ലക്ഷദ്വീപിനും തെക്ക് കിഴക്ക് അറബിക്കടലിനും മുകളിലായി മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടാനിടയുണ്ട്. പിന്നീടുള്ള 24 മണിക്കൂറിൽ ഇത് കൂടുതൽ ശക്തിപ്രാപിക്കുവാൻ സാധ്യതയുണ്ട്. മൽസ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണം.* *01-12-2019 ന് മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും മോശം കാലാവസ്ഥയും ...
സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്, മൂന്ന് ജില്ലകളിൽ ശക്തമായ ഇടിമിന്നലിനു സാധ്യത
കേരളം, വാര്‍ത്ത

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്, മൂന്ന് ജില്ലകളിൽ ശക്തമായ ഇടിമിന്നലിനു സാധ്യത

സംസ്ഥാനത്ത് വീണ്ടും മഴമുന്നറിയിപ്പുമായി കാലാവസ്ഥാനിരീക്ഷണവകുപ്പ്. സംസ്ഥാനത്തെ മുന്നു ജില്ലകളില്‍ കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ചിലയിടങ്ങളില്‍ ശക്തമായ ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പില്‍ പറയുന്നു. തെക്കൻ കേരളത്തിൽ ഇന്ന് ചിലയിടങ്ങളിൽ മഴ ശക്തമായി. കൊല്ലം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ ശക്തമായ ഇടിമിന്നലിൻ്റെ അകമ്പടിയോടെ മഴ പെയ്തു. ഇതോടൊപ്പം ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്നു തിങ്കളാഴ്ച രാത്രി ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മഴ പൂർണമായി മാറിയിട്ടില്ല എന്നുതന്നെയാണു കരുതുന്നത്. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ദുര്‍ബലമാവുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. അടുത്ത ദി...
മഹയ്ക്കുശേഷം ബുൾബുൾ ചുഴലിക്കാറ്റ് രൂപം കൊണ്ടതായി മുന്നറിയിപ്പ്, ജാഗ്രതാനിർദ്ദേശം
ദേശീയം, വാര്‍ത്ത

മഹയ്ക്കുശേഷം ബുൾബുൾ ചുഴലിക്കാറ്റ് രൂപം കൊണ്ടതായി മുന്നറിയിപ്പ്, ജാഗ്രതാനിർദ്ദേശം

മഹയ്ക്കുശേഷം ബുൾബുൾ ചുഴലിക്കാറ്റിൻ്റെ പ്രഭാവം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ടതായി കാലാവസ്ഥനിരീക്ഷണകേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ബുള്‍ബുള്‍ വെള്ളിയാഴ്ചയോടെ ശക്തിപ്രാപിക്കുമെന്നാണു റിപ്പോര്‍ട്ട്. വരുംദിവസങ്ങളില്‍ ഇത് ഒഡീഷയ്ക്ക് അരികിലൂടെ പശ്ചിമബംഗാള്‍ ഭാഗത്തുകൂടി ബംഗ്ലാദേശിലേയ്ക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ക്യാര്‍, മഹ എന്നിവയ്ക്കു ശേഷം രണ്ടാഴ്ചയിക്കിടെയുണ്ടാകുന്ന മൂന്നാമത്തെ വലിയ കെടുതികളുണ്ടാക്കാൻ പര്യാപ്തമായ ചുഴലിക്കാറ്റാണ് ബുള്‍ബുള്‍. വെള്ളിയാഴ്ചമുതൽ അടുത്ത 48 മണിക്കൂർ ആന്തമാന്‍-നിക്കോബാര്‍ ദ്വീപുകളിലും ഒഡീഷയുടെ വടക്കന്‍ തീരങ്ങളിലും പശ്ചിമബംഗാളിലും ബുൾ ബുൾ ചുഴലിക്കാറ്റിനൊപ്പം അതി ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. 70 മുതല്‍ 90 കി.മീ. വരെ വേഗതയില്‍ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മുന്നറിയിപ്പ് നൽകിയിരിക്കുകയാണു. വീടുകള്‍ക്കു കേടുപാട...
ഉച്ചയ്ക്കുമുമ്പ് ശക്തിപ്രാപിക്കുന്ന മഹാ ചുഴലിക്കാറ്റിനെതിരെ അതീവ ജാഗ്രതാ നിർദ്ദേശം ; ഉരുൾ പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത
കേരളം, വാര്‍ത്ത

ഉച്ചയ്ക്കുമുമ്പ് ശക്തിപ്രാപിക്കുന്ന മഹാ ചുഴലിക്കാറ്റിനെതിരെ അതീവ ജാഗ്രതാ നിർദ്ദേശം ; ഉരുൾ പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത

ഭീതി പരത്തി മഹാ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമ്പോൾ അകമ്പടിയായി ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ് അറബിക്കടലില്‍ രൂപംകൊണ്ട മഹാ ചുഴലിക്കാറ്റ് ഇന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് മുന്‍പ് ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് മഴ കനക്കുകയാണ്. ഉരുള്‍പൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപം കൊണ്ടിരുന്ന അതിതീവ്ര ന്യൂനമര്‍ദമാണ് മഹാ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചിച്ചത്. സംസ്ഥാനത്ത് മത്സ്യബന്ധനം പൂർണമായി ശനിയാഴ്ചവരെ നിരോധിച്ചിട്ടുണ്ട്. കടലിൽ പോയിട്ടുള്ളവർ എത്രയും വേഗം മടങ്ങണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കേരളത്തിലും ലക്ഷദ്വീപിലുമാണ് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് നാല് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപ...
ലക്ഷദ്വീപിൽ ന്യൂനമർദ്ദം . അതിതീവ്രമഴ, ശക്തമായ ചുഴലിക്കാറ്റിനു സാധ്യത ; ഓറഞ്ച് അലർട്ട്
കേരളം, വാര്‍ത്ത

ലക്ഷദ്വീപിൽ ന്യൂനമർദ്ദം . അതിതീവ്രമഴ, ശക്തമായ ചുഴലിക്കാറ്റിനു സാധ്യത ; ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് തുടർന്നുള്ള മണിക്കൂറുകളിൽ അതിതീവ്രമഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. ലക്ഷദ്വീപ് തീരത്തെ ന്യൂനമര്‍ദ്ദം ശക്തിപ്പെടുന്നതിനാൽ അടുത്ത രണ്ട് ദിവസങ്ങളിൽ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ കാറ്റിനും മഴക്കും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റ് വീശാനും സാധ്യതയുണ്ട്. ലക്ഷദ്വീപ് തീരത്തെ ന്യൂനമർദ്ദം കൂടുതൽ ശക്തമാകുകയാണ്. വരുന്ന മണിക്കൂറുകളിൽ അത് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറാൻ സാധ്യതയുണ്ട്. ഒന്നാം തീയതി വൈകിട്ടോടെ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. വെള്ളിയാഴ്ച വരെ കനത്ത മഴയും കാറ്റും സംസ്ഥാന വ്യാപകമായി ഉണ്ടാകും. ഇന്ന് മണിക്കൂറിൽ അറുപത് കിലോമീറ്റര്‍ വേഗത്തിൽ വരെ കാറ്റു വീശും. ഒന്നാം തീയതി കാറ്റിന്‍റെ വേഗം മണിക്കൂറിൽ 70 കിലോമീറ്റര്‍ വരെയാകാനും സാധ്യതയുണ്ട്. പിന്നീട് 80 കിമീ മുതൽ 90 കിമീ വേഗതയിൽ വരെ കാറ്റ് വീശുമെന്...
തീവ്രന്യൂനമർദ്ദം, അതിശക്തമായ  മഴയ്ക്ക് സാധ്യത ; കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലർട്ട്
കേരളം, വാര്‍ത്ത

തീവ്രന്യൂനമർദ്ദം, അതിശക്തമായ മഴയ്ക്ക് സാധ്യത ; കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലർട്ട്

തെക്കൻ കേരളത്തിൽ ശക്തമായ  മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിൻ്റെ ഫലമായി അടുത്ത ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന സർക്കാർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒക്ടോബര്‍ 29, 30 തീയതികളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്ന് കളക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട് രണ്ട് ദിവസം മഴ ശക്തമാകുമെന്നാണു മുന്നറിയിപ്പ്. 29 നു കന്യാകുമാരി മേഖലക്ക് മുകളിലായി ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിക്കാനും 31 ന് ലക്ഷദ്വീപ്- മാലദ്വീപ് മേഖലക്ക് മുകളിലായി അതിതീവ്ര ന്യൂനമര്‍ദ്ദമാകാനും സാധ്യതയുണ്ടെന്നാണ് പ്രവചനം. ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവത്തില്‍ കേരള ലക്ഷദ്വീപ് തീരത്തിനിടയില്‍ വരും മണിക്കൂറുകളില്‍ കടല്...
വീണ്ടും ന്യൂനമർദ്ദം രൂപം കൊള്ളുന്നു ; കനത്ത മഴയ്ക്ക് സാധ്യത, ഓറഞ്ച് അലർട്ട്
കേരളം, വാര്‍ത്ത

വീണ്ടും ന്യൂനമർദ്ദം രൂപം കൊള്ളുന്നു ; കനത്ത മഴയ്ക്ക് സാധ്യത, ഓറഞ്ച് അലർട്ട്

അറബിക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപം കൊള്ളാൻ സാധ്യതയുള്ളതായി കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. . ബുധനാഴ്ചയോടെ രൂപപ്പെടുന്ന ന്യൂനമര്‍ദം മൂലം സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികള്‍ ഈ ദിവസങ്ങളിൽ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബുധനാഴ്ച കൊല്ലം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു നേരത്തെ രൂപം കൊണ്ട ക്യാര്‍ ചുഴലിക്കാറ്റിനു തൊട്ടുപിന്നാലെ അറബിക്കടലിന്റെ തെക്കു കിഴക്കന്‍ മേഖലയില്‍ ലക്ഷദ്വീപിനോടു ചേര്‍ന്ന് ന്യൂന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ചയോടെ ഈ മേഖലയില്‍ ശക്തമായ ന്യൂനമര്‍ദ്ദമുണ്ടാവാൻ സാധ്യതയെന്നാണു പ്രവചനം. ഈ ദിവസങ്ങളില്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്ന് ചീഫ് സെക്രട്ടറിക്കു നല്‍കിയ സന്ദേശത്തില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ ഞായറാഴ്ച പത്തനംതി...
കനത്ത മഴയ്ക്ക് സാധ്യത ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത മുന്നറിയിപ്പ്
കേരളം, വാര്‍ത്ത

കനത്ത മഴയ്ക്ക് സാധ്യത ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത മുന്നറിയിപ്പ്

സംസ്ഥാനത്ത് 10 ജില്ലകളിൽ കനത്ത മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം. ഇതെത്തുടർന്ന് ഇന്നും നാളെയും അലെർട്ടുകൾ പ്രഖ്യാപിച്ചു. പത്തു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ബുധനാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. പലേടത്തും രാത്രിയാണു മഴയ്ക്ക് സാധ്യതയെന്നാണു സൂചന നാളെ വ്യാഴാഴ്ച എട്ടു ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ ജാഗ്രതാ നിര്‍ദേശം ഉള്ളത്. ജില്ലാ ഭരണകൂടങ്ങൾക്ക് കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇരട്ടന്യൂനമർദ്ദത്തെത്തുടർന്ന് കഴിഞ്ഞ ദിവസം റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും മഴ ദുർബലമായി. അതിശക്തമായ മഴയുണ്ടാ...