Wednesday, August 5

Tag: Maharashtra

പെട്ടെന്ന് തടാകത്തിന് ചുവപ്പുനിറം ; വിദഗ്ധർ പരിശോധന നടത്തുന്നു
ദേശീയം, പരിസ്ഥിതി, വാര്‍ത്ത

പെട്ടെന്ന് തടാകത്തിന് ചുവപ്പുനിറം ; വിദഗ്ധർ പരിശോധന നടത്തുന്നു

  തടാകത്തിന് പെട്ടെന്ന് പിങ്ക് കലർന്ന ചുവപ്പുനിറം വന്നത് നാട്ടുകാരെ വിസ്മയിപ്പിരിക്കുകയാണ്. കാണികൾ ഏറെയുള്ള മഹാരാഷ്ട്രയിലെ ബുൽ ധാനയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന   പ്രശസ്തമായ ലോണാർ തടാകത്തിനാണ് പിങ്ക് നിറം ലഭിച്ചിരിക്കുന്നത്.  നിറംമാറ്റം   ബുൽധാനയിലെ ജനങ്ങളെ മാത്രമല്ല പ്രകൃതി സ്നേഹികളെയും ശാസ്ത്രജ്ഞൻമാരെയും അത്ഭുതപ്പെടുത്തുന്നു. മുമ്പൊരിക്കൽ ഇളം ചുവപ്പുനിറം തടാകത്തിന്  കൈവന്നിരുന്നു. പക്ഷെ ഇപ്പോൾ കൂടുതൽ തീവ്രമായ പിങ്ക് കലർന്ന ചുവപ്പുനിറമായി  തടാകം മാറിയിരിക്കുന്നു .  113 ഹെക്ടർ വിസ്തൃതിയുള്ള തടാകമാണിത്. വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. അവർ പറയുന്നതനുസരിച്ച് 50,000 കൊല്ലം മുമ്പ് ഭൂമിയിൽ ഉൽക്ക കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ പ്രകമ്പനത്തിൽ രൂപംകൊണ്ടതാണ് ലോണാർ തടാകമെന്ന് 'ഹിന്ദുസ്ഥാൻ ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു.. വെള്ളത്തിൽ കാണുന്ന ഒരു തരം പായലിന്റെ സാന്നിധ്യമാണ് നിറം നിർണ...
സന്യാസിമാർ കൊല ചെയ്യപ്പെട്ട സംഭവത്തിലും വർഗ്ഗീയമുതലെടുപ്പിനായി സംഘപരിവാർ
CORONA, Featured News, ദേശീയം, രാഷ്ട്രീയം

സന്യാസിമാർ കൊല ചെയ്യപ്പെട്ട സംഭവത്തിലും വർഗ്ഗീയമുതലെടുപ്പിനായി സംഘപരിവാർ

ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാനായി മുംബൈയിൽ നിന്ന് സൂറത്തിലേക്ക് കാറിൽ പോവുകയായിരുന്ന മഹാന്ത് കൽപ്പാവ്രുക്ഷ ഗിരി (70), സുശിൽഗിരി മഹാരാജ് (35), എന്നീ സന്യാസിമാരും നരേഷ് യെൽഗഡെ എന്ന പോലിസ് കാരനുമായിരുന്നു ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അവർക്ക് ലോക്ക്ഡൗൺ ട്രാവൽ പാസ് ഇല്ലായിരുന്നുവെന്നും അതുകൊണ്ട് പോലീസിനെ ഒഴിവാക്കാൻ, സന്യാസിമാർ മുംബൈ-അഹമ്മദാബാദ് ദേശീയപാതയിലൂടെ പോകാതെ, ദഹാനു തെഹ്‌സിലിലെ വിദൂര ഗ്രാമപ്രദേശങ്ങളിലൂടെയുള്ള ഒരു ചെറിയ റോഡിലൂടെ വഴിമാറി സഞ്ചരിക്കുകയായിരുന്നു. ഗുജറാത്തിലേക്ക് കേന്ദ്രഭരണപ്രദേശമായ ദാദ്ര, നാഗർഹവേലി വഴി പോകുന്ന ഏറ്റവും പിന്നോക്കമായിട്ടുള്ള പ്രദേശങ്ങളിലൂടെയുള്ള പാതയായിരുന്നു അത്. അവർ ഗാഡ്‌ചിൻചെൽ ഗ്രാമം കടന്നുപോയപ്പോൾ വനപാലകർ അവരെ തടഞ്ഞിരുന്നു, പക്ഷേ അവർ വീണ്ടും 1 കിലോമീറ്റർ അകലെയുള്ള മഹാരാഷ്ട്ര അതിർത്തിയിലെത്തിയപ്പോൾ, ദാദ്രയിലെയും നാഗരവേലിയിലെയും കാവൽക്കാർ പോലീസ് ...
മഹാരാഷ്ട്രയിൽ കൊറോണ നിരീക്ഷണത്തിലുള്ളവരുടെ മേൽ സീൽ അടിക്കുന്നത് വിവാദമാകുന്നു
ആരോഗ്യം, ദേശീയം, വാര്‍ത്ത

മഹാരാഷ്ട്രയിൽ കൊറോണ നിരീക്ഷണത്തിലുള്ളവരുടെ മേൽ സീൽ അടിക്കുന്നത് വിവാദമാകുന്നു

കോവിഡ് 19 വ്യാപകമായിക്കൊണ്ടിരിക്കുന്നതിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനമായ മഹാരാഷ്ട്രയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ മേൽ സീൽ അടിക്കുന്ന സർക്കാർ നടപടി വിവാദമാവുകയാണ്. കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ കൈത്തണ്ടയിലാണ് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് സീൽ അടിക്കുന്നത്. കോവിഡ് 19 നിരീക്ഷണത്തിൽ കഴിയുന്ന ആൾ എന്നാണു സീലിലുള്ളത്. ഇതിനെതിരെ നിരീക്ഷണത്തിലുള്ളവരുടെ ബന്ധുക്കൾ രംഗത്തുവന്നു അതേസമയം കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങാതിരിക്കാനാണ് ഇത്തരം നടപടിക്ക് സർക്കാർ മുതിരുന്നതെന്നു മഹാരാഷ്ട്ര ആരോഗ്യവകുപ്പ് നൽകിയ വിശദീകരണത്തിൽ പറയുന്നു. നിരീക്ഷണ കാലാവധിയിൽ പലരും പുറത്തുപോകുന്നുണ്ടെന്നും ഇത് രോഗവ്യാപനത്തിനു ഇടയാക്കും. ഇത് തടയുന്നതിന് വേണ്ടിയുള്ള നിയന്ത്രണത്തിന്റ ഭാഗമായാണ് കയ്യിൽ സീൽ അടിക്കുന്നത് എന്നാണു ആരോഗ്യവകുപ്പ് ഡയറക്ടറും പറയുന്നത്. ഈ നടപടി വോട്ടു ചെയ്യാൻ പോകുമ്പോൾ കയ്യിൽ മഷി പുരട്ടുന്നതുപോലുള്ള ഒരു പ...
ഫഡ്നാവിസ് മുഖ്യമന്ത്രിയായത്  40,000 കോടി ഫണ്ട് കേന്ദ്രസർക്കാരിനു തിരിച്ചടക്കാനെന്ന് ബി ജെ പി എം പി
ദേശീയം, വാര്‍ത്ത

ഫഡ്നാവിസ് മുഖ്യമന്ത്രിയായത് 40,000 കോടി ഫണ്ട് കേന്ദ്രസർക്കാരിനു തിരിച്ചടക്കാനെന്ന് ബി ജെ പി എം പി

മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് അപ്രതീക്ഷിതമായി സര്‍ക്കാര്‍ രൂപീകരിച്ചതിൻ്റെ കാരണം വെളിപ്പെടുത്തി  ബി.ജെ.പി എം.പി അനന്ദ് കുമാര്‍ ഹെഗ്‌ഡെ. ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നിൽ 40,000 കോടി രൂപയുടെ കേന്ദ്ര ഫണ്ട് തിരിച്ചയയ്ക്കാൻ വേണ്ടി മാത്രമായിരുന്നുവെന്ന് അനന്ത് കുമാര്‍ ഹെഗ്‌ഡെ ആരോപിക്കുന്നു.  ഇന്ത്യാ ടുഡെയാണ് ഈ വാർത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ശിവസേന നയിക്കുന്ന സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യാതിരിക്കാനായിരുന്നു ഈ നടപടിയെന്നും കർണാടകത്തിൽനിന്നുള്ള എം പിയായ  ഹെഗ്‌ഡെ പറഞ്ഞു.  ഈ തുക തിരിച്ചു നല്‍കാന്‍ ഫഡ്‌നാവിസ് 15 മണിക്കൂര്‍ സമയമെടുത്തെന്നും ഫണ്ട് സംരക്ഷിക്കാന്‍ ബി.ജെ.പി നടത്തിയ നാടകമാണ് ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞയെന്നും ഹെഗ്‌ഡെ പറഞ്ഞു. 'ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ ഈ ഫണ്ട് ദുരുപയോഗം ചെയ്യുമായിരുന്നു. മഹാരാഷ്ട്രയില്‍ ഭൂരിപക്ഷം തെളിയിക്കാനായി...
മഹാരാഷ്ട്രയിൽ വിശ്വാസവോട്ട് നേടി ഉദ്ധവ് താക്കറെ ; 169 പേർ പിന്തുണച്ചു
ദേശീയം, വാര്‍ത്ത

മഹാരാഷ്ട്രയിൽ വിശ്വാസവോട്ട് നേടി ഉദ്ധവ് താക്കറെ ; 169 പേർ പിന്തുണച്ചു

മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാടി സര്‍ക്കാര്‍ വിശ്വാസം നേടി. 169 എംഎല്‍എമാരാണു ഉദ്ധവ് താക്കറെ സര്‍ക്കാരിനെ അനുകൂലമായി വോട്ട് ചെയ്തത്. പ്രോടേം സ്പീക്കര്‍ എൻ സി പി അംഗം ദിലീപ് പാട്ടീല്‍ നടപടികൾ നിയന്ത്രിച്ചു അതേസമയം നിയമപ്രകാരമല്ല വിശ്വാസവോട്ടെടുപ്പിനുള്ള പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്തതെന്ന് മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫ്ഡനാവിസ് ആരോപിച്ചു. സമ്മേളനം ആരംഭിച്ചപ്പോള്‍ 'വന്ദേ മാതരം' ആലപിച്ചില്ലെന്നും ഫഡ്നാവിസ് പറഞ്ഞു. ഫഡ്നാവിസിന്റെ ആരോപണം സഭയില്‍ ബഹളത്തിന് വഴിവെച്ചു. ബഹളത്തിനൊടുവിൽ ബി ജെ പി അംഗങ്ങൾ സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി എന്നാൽ പ്രത്യേകസമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും നിയമപ്രകാരമാണ് സഭ വിളിച്ചുചേർത്തതെന്നും പ്രോടേം സ്പീക്കര്‍ മറുപടി നല്‍കി. സ്പീക്കറെ തിരഞ്ഞെടുക്കാതെ വിശ്വാസ വോട്ടെടുപ്പ് നടത്തുന്ന പതിവ് മഹാരാഷ്ട്രയുടെ ചരിത്രത്തില്‍ ഇ...
നാണം കേട്ടു ദേവേന്ദ്ര ഫട്‌നാവിസ്; കച്ചവടങ്ങൾക്കൊടുവിൽ രാജി
ദേശീയം, രാഷ്ട്രീയം, വാര്‍ത്ത

നാണം കേട്ടു ദേവേന്ദ്ര ഫട്‌നാവിസ്; കച്ചവടങ്ങൾക്കൊടുവിൽ രാജി

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് രാജിവച്ചു. ഉപമുഖ്യമന്ത്രി അജിത് പവാര്‍ രാജിവച്ചതിന് പിന്നാലെ വിളിച്ചുചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് ഫട്‌നാവിസ് രാജി പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയായി ചുമതലയേറ്റ് മൂന്നാം നാളാണ് നാണം കെട്ടു ദേവേന്ദ്ര ഫട്നാവിസ് രാജിവെച്ചതു. നാളെ വൈകിട്ട് അഞ്ച് മണിക്കകം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ ഉപമുഖ്യമന്ത്രി സ്ഥാനം അജിത് പവാർ രാജിവെച്ചിരുന്നു. അതിനു പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനം ഫട്നാവിസ് രാജിവെച്ചത്. മുംബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാജിപ്രഖ്യാപനം നടത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച നാടകീയ നീക്കങ്ങൾക്കൊടുവിലാണ് ദേവേന്ദ്ര ഫട്നാവിസും അജിത് പവാറും യഥാക്രമം മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായി ചുമതലയേറ്റത്. പുലർച്ചെ രാഷ്ട്രപതി ഭരണം പിൻവലിക്കുകയും രാവിലെ ഏഴരയോടെ സത്യപ്രതിജ്ഞ നടത്തുകയും ചെയ്തത് രാഷ്ട്രീയവ...
മഹാരാഷ്ട്രയിൽ വിശ്വാസം നാളെ ; ബി ജെ പിക്ക് കനത്ത തിരിച്ചടി
Featured News, ദേശീയം, വാര്‍ത്ത

മഹാരാഷ്ട്രയിൽ വിശ്വാസം നാളെ ; ബി ജെ പിക്ക് കനത്ത തിരിച്ചടി

കുതിരക്കച്ചവടത്തിനു വേണ്ട സമയം നൽകാതെ സുപ്രീം കോടതി. മഹാരാഷ്ട്രയിൽ നാളെത്തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി വിധി. പ്രോ ടൈം സ്പീക്കർ വോട്ടെടുപ്പ് നിയന്ത്രിക്കണം. നിയമസഭാ നടപടികൾ ലൈവായി സംപ്രേക്ഷണം ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു. നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യണമെന്നും കോടതി വ്യക്തമാക്കി. വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഗവര്‍ണര്‍ 14 ദിവസം നല്‍കിയെന്നാണ് ബിജെപിയുടെ വാദം. എന്നാൽ കൂടുതൽ സമയം വേണം എന്ന ബിജെപിയുടെ ആവശ്യം സുപ്രീം കോടതി തളളി. ബുധനാഴ്ച വൈകീട്ട് അഞ്ചിന് മുമ്പ് എംഎൽഎമാരുടെ സത്യപ്രതിജ്ഞ പൂർത്തിയാക്കണമെന്നും ശേഷം വിശ്വാസ വോട്ട് തേടണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എൻ രമണ, അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് ഇടക്കാല വിധി. ബിജെപി നാണം കെട്ട് ഇറങ്ങിപ്പോകേണ്ടി വരുമെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ വിധിയെ കുറിച്ച് പ്രതികരിച്ചു. ഞായറാഴ്ചയു...
അജിത് പവാറിനെതിരായ 70,000 കോടിരൂപയുടെ അഴിമതിക്കേസ് റദ്ദാക്കി
ദേശീയം, വാര്‍ത്ത

അജിത് പവാറിനെതിരായ 70,000 കോടിരൂപയുടെ അഴിമതിക്കേസ് റദ്ദാക്കി

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനെതിരായ 70,000 കോടിരൂപയുടെ അഴിമതിക്കേസിന്റെ അന്വേഷണം നിർത്തലാക്കാൻ തീരുമാനിച്ചു.. മതിയായ തെളിവുകൾ അജിത്തിനെതിരെ ഇല്ലെന്ന് വ്യക്തമാക്കിയാണ് അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ബി ജെ പിയോടൊപ്പം അജിത്ത് പവാർ ചേർന്നപ്പോൾ തന്നെ ഈ കേസ് അവസാനിപ്പിക്കുമെന്ന് സൂചനയുണ്ടായിരുന്നു. അന്വേഷണം അവസാനിപ്പിച്ചു കൊണ്ടുള്ള റിപ്പോർട്ട് ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിൽ മഹാരാഷ്ട്ര ആന്റി കറപ്ഷൻ ബ്യൂറോ സമർപ്പിച്ചു. വിദർഭ ഇറിഗേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് വൻ അഴിമതി നടത്തി എന്നാരോപിച്ചായിരുന്നു അജിത് പവാറിനെതിരായി അഴിമതിക്കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പതിനഞ്ചു വർഷത്തോളം തുടർച്ചയായി അജിത് പവാർ ജലസേചന വകുപ്പു മന്ത്രിയായിരുന്നു. ഈ കാലത്താണ് അഴിമതി നടന്നതായി ആരോപണം ഉയർന്നിരുന്നത്. വിദർഭ മേഖലകളിലെ വരൾച്ച പ്രതിരോധത്തിന് ഡാമുകളും ചെക്ക്ഡാമുകളും നിർമിക്കുന്നതായിരുന്നു പദ...
മഹാരാഷ്ട്ര നാടകത്തിൻ്റെ ക്ളൈമാക്സ് അങ്കത്തിനു ഇന്ന് കർട്ടൻ വീഴുമോ ?
ദേശീയം, വാര്‍ത്ത

മഹാരാഷ്ട്ര നാടകത്തിൻ്റെ ക്ളൈമാക്സ് അങ്കത്തിനു ഇന്ന് കർട്ടൻ വീഴുമോ ?

മഹാരാഷ്ട്രയിൽ ന്യൂനപക്ഷ സർക്കാരിനു ഭൂരിപക്ഷം തെളിയിക്കുന്നതിനായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് എത്ര ദിവസം ലഭിക്കുമെന്ന് ഇന്നറിയാം. ഭൂരിപക്ഷം തെളിയിക്കാൻ ഫഡ്‌നാവിസ്, ഗവർണർക്ക് നൽകിയ രേഖകൾ ഉൾപ്പെടെയുള്ളവ സുപ്രീം കോടതി ഇന്ന് പരിശോധിക്കും. ഭൂരിപക്ഷം അവകാശപ്പെട്ട് ദേവേന്ദ്ര ഫഡ്നാവിസ് ഗവർണർക്ക് നൽകിയ കത്തും സർക്കാർ രൂപീകരണത്തിന് ക്ഷണിച്ചു ഗവർണർ നൽകിയ കത്തും ഇന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ സമർപ്പിക്കും. രേഖകൾ പരിശോധിച്ച ശേഷം മഹാരാഷ്ട്ര തർക്കത്തിൽ കോടതി വിധി പറയും. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം 4 എൻ സി പി എം എൽ എ മാരാണു ബി ജെ പിയോടൊപ്പമുള്ളത്. ബി ജെ പിക്ക് 105 എം എൽ എമാരുണ്ട്. ആകെ 145 പേർ ഉണ്ടെങ്കിൽ മാത്രമേ ഭരണം തുടരാനാകൂ. ഇതാണു സുപ്രീം കോടതി ഇന്നു പരിശോധിക്കുന്നത് മാത്രമല്ല രാഷ്ട്രപതിഭരണം റദ്ദാക്കിയത് നിയമപരമല്ലെന്നും ദേവേന്ദ്ര ഫട്നാവിസിനെ ക്ഷണിച്ചത് ഭരണഘടനാ വി...
ഇപ്പോഴും എൻ സി പിയിലെന്ന് അജിത് പവാർ ; ബി ജെ പി ശരത് പവാറിനെ കൂട്ടാൻ വീണ്ടും ശ്രമം
ദേശീയം, വാര്‍ത്ത

ഇപ്പോഴും എൻ സി പിയിലെന്ന് അജിത് പവാർ ; ബി ജെ പി ശരത് പവാറിനെ കൂട്ടാൻ വീണ്ടും ശ്രമം

മഹാരാഷ്ട്രയിൽ അജിത് പവാറിൻ്റെ പ്രസ്താവന ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനിടെ ശരത് പവാറിനെ ഒപ്പം കൂട്ടാൻ ബി ജെ പി തന്ത്രപരമായ ശ്രമം തുടരുകയാണു. ഇരുപക്ഷത്തും  സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ അണിയറയിൽ സജീവമായി നടക്കുകയാണു. വിമത എംഎൽഎമാര്‍ ഒന്നൊന്നായി എൻസിപി ക്യാംപിലേക്ക് എത്തിയിരിക്കുന്നു. ഈ ഘട്ടത്തിൽ അജിത് പവാറിന്റെ ട്വീറ്റ് വലിയ അങ്കലാപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്. "ഞാൻ എൻസിപിയിലാണ്, എന്നും എൻസിപിയിൽ ആയിരിക്കും. കൂടാതെ ശരദ് പവാര്‍ സാഹേബ് ആണ് ഞങ്ങളുടെ നേതാവ്" "ഞങ്ങളുടെ ബിജെപി-എൻസിപി സഖ്യം മഹാരാഷ്ട്രയിൽ അടുത്ത അഞ്ച് വ‍ര്‍ഷം സുസ്ഥിരമായ സര്‍ക്കാരിന് രൂപം നൽകും. അത് സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിന് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും," എന്നാണ് അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ ട്വീറ്റുകളിലൊന്ന്. അതേസമയം ബി ജെ പിക്കൊപ്പമില്ലെന്ന് ശരത് പവാർ ട്വീറ്റ് ചെയ്തു. ശരത് പവാറിൻ്റെ മകൾ സുപ്രി...