Sunday, September 20

Tag: NIA

ജീവിക്കാനുള്ള അവകാശം അന്തസ്സോടെ വിയോജിപ്പുൾപ്പെടെ അഭിപ്രായ സ്വാതന്ത്ര്യത്തോടെ ജീവിക്കുക എന്നതാണ്.
Featured News, ദേശീയം, രാഷ്ട്രീയം

ജീവിക്കാനുള്ള അവകാശം അന്തസ്സോടെ വിയോജിപ്പുൾപ്പെടെ അഭിപ്രായ സ്വാതന്ത്ര്യത്തോടെ ജീവിക്കുക എന്നതാണ്.

2020 ഫെബ്രുവരിയിൽ നടന്ന വടക്കുകിഴക്കൻ ദില്ലി കലാപവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 13 ന് ദില്ലി പോലീസിന്റെ പ്രത്യേക സെൽ മുൻ ജവഹർലാൽ നെഹ്‌റു സർവകലാശാല വിദ്യാർത്ഥി ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഖാലിദിനെ ചോദ്യം ചെയ്യലിനായി ഞായറാഴ്ച വിളിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ദി ഹിന്ദു ദിനപത്രത്തോടു സ്ഥിരീകരിക്കുകയും . അതിനുശേഷം നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്റ്റ് (യു‌എ‌പി‌എ) പ്രകാരം അറസ്റ്റ് ചെയ്യുകയുമായിരുന്നു. . പൗരത്വ (ഭേദഗതി) നിയമത്തെച്ചൊല്ലി വടക്കുകിഴക്കൻ ദില്ലിയിൽ ഉണ്ടായ അക്രമത്തിൽ പ്രധാന ഗൂഡാലോചന നടത്തിയവരിൽ ഒരാളാണ് ഖാലിദ് എന്നാണ് അറസ്റ്റിനു ശേഷം ഉദ്യോഗസ്ഥർ അവകാശപ്പെടുന്നത്. വരും ദിവസങ്ങളിൽ ഖാലിദ് ഉൾപ്പടെയുള്ള പ്രതികൾക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസ് ചില ഉറവിടങ്ങളെ ആധാരമാക്കി റിപ്പോർട്ട് ചെയ്യുന്നു. പ്രവർത്തകരും അക്കാദമ...
പ്രൊഫ. ഹാനി ബാബുവിൻ്റെ അറസ്റ്റ് നിഷ്ഠൂരമെന്ന് അരുന്ധതി റോയി
ദേശീയം, വാര്‍ത്ത

പ്രൊഫ. ഹാനി ബാബുവിൻ്റെ അറസ്റ്റ് നിഷ്ഠൂരമെന്ന് അരുന്ധതി റോയി

അറസ്റ്റ് ചെയ്യപ്പെട്ട  ദല്‍ഹി സർവ്വകലാശാലയിലെ പ്രൊഫസറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഹാനി ബാബുവിനെ മുംബെയ് കോടതി എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു. അടുത്ത മാസം നാല് വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. ഭീമ കൊറേഗാവ് കേസില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. സാക്ഷി മൊഴി രേഖപ്പെടുത്താൻ മാത്രമെത്തുക എന്ന അറിയിപ്പ് നൽകി തന്ത്രപരമായാണ് എന്‍.ഐ.എ മുംബൈയിലെ ഓഫീസില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. 2019 സെപ്റ്റംബറില്‍ മഹാരാഷ്ട്ര പൊലിസ് ഭീമാ കൊറെഗാവ് സംഭവവുമായി ബന്ധപ്പെട്ട് ഹാനി ബാബുവിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ലാപ്ടോപ് ഉള്‍പ്പടെയുള്ള ഉപകരണങ്ങളും അദ്ദേഹത്തിന്റെ അക്കാദമിക്ക് രേഖകളും പിടിച്ചെടുത്തിരുന്നു. ഹാനിയുടെ ലാപ്ടോപിലെ ചില വിവരങ്ങളിലൂടെ ഇദ്ദേഹത്തിന് മാവോയിസ്റ്റ് ബന്ധമുള്ളതായി കണ്ടെത്തി എന്നാണ് എന്‍.ഐ.എ യുടെ വാദം. അറസ്​റ്റിൽ പ്രതി...
കള്ളനോട്ടുമായി മൂന്നാമതും യുവമോർച്ച മുൻ നേതാവ് പിടിയിൽ.
കേരളം, വാര്‍ത്ത

കള്ളനോട്ടുമായി മൂന്നാമതും യുവമോർച്ച മുൻ നേതാവ് പിടിയിൽ.

അമ്പത്തിനാല് ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്നാമതും യുവമോർച്ച മുൻ നേതാവ് പിടിയിൽ. കൊടുങ്ങല്ലൂർ ശ്രീനാരായണപുരം അഞ്ചാംപരത്തി സ്വദേശി എരാശ്ശേരി വീട്ടിൽ രാഗേഷാണ് പിടിയിലായത്. അന്തർസംസ്ഥാന കള്ളനോട്ടു സംഘത്തിലെ പ്രധാനിയായ രാഗേഷിനെ അന്തിക്കാട് പോലീസാണ് അറസ്റ്റ് ചെയ്തത്. 40 ലക്ഷത്തിന്റെ കള്ളനോട്ട് വിതരണം ചെയ്യാൻ പോകുന്നതിനിടെയാണ് സഹായികളായ രണ്ടുപേരോടൊപ്പം കാരമുക്കിൽ വച്ച് അന്തിക്കാട് പോലിസ് പിടികൂടുന്നത്. ഇവരുടെ വീട് റെയ്ഡ് ചെയ്ത് 13.46 ലക്ഷം രൂപയുടെ കള്ളനോട്ട് കൂടി പിടികൂടിയിരുന്നു. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് രാഗേഷിന് പിടിവീഴുന്നത്. നേരത്തെ രണ്ട് ലക്ഷം രൂപയുടെ കള്ളനോട്ട് കേസടക്കം രണ്ട് കേസുകളിൽ ഇയാൾ പ്രതിയാണ്. എൻഐഎ നിയമത്തിലെ പുതിയ ഭേ​ദ​ഗതി പ്രകാരം കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്യുന്നത് ഭീകരവാദ പ്രവർത്തനമാണ്. എന്നാൽ കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്തതിന് മൂന്ന് തവണ പോലിസ് പി‍ട...
കനകമല കേസ് ; ഒന്നാം പ്രതിക്ക് 14 വർഷവും രണ്ടാം പ്രതിക്ക് 10 വർഷവും തടവ്
കേരളം, വാര്‍ത്ത

കനകമല കേസ് ; ഒന്നാം പ്രതിക്ക് 14 വർഷവും രണ്ടാം പ്രതിക്ക് 10 വർഷവും തടവ്

കനകമല ഐ എസ് കേസില്‍ ഒന്നാം പ്രതി മൻസീദ് മുഹമ്മദിന് 14 വർഷം തടവും പിഴയും രണ്ടാംപ്രതി സ്വാലിഹ് മുഹമ്മദിന് പത്തുവർഷം തടവും പിഴയും കൊച്ചി എൻഐഎ കോടതി വിധിച്ചു. മൂന്നാം പ്രതി റാഷിദ് അലിക്ക് 7 വർഷം തടവും പിഴയും, നാലാം പ്രതി എൻ കെ റംഷാദിന് റംഷാദിന് മൂന്ന് വർഷം തടവും പിഴയുമാണു കോടതി വിധിച്ചത്. .കേസില്‍ ആകെ 70 സാക്ഷികളെ വിസ്തരിച്ചു. തീവ്രവാദ കേസിലെ അ‍ഞ്ചാം പ്രതി സഫ് വാന് എട്ടുവർഷം തടവും പിഴയുമാണ് കോടതി വിധിച്ചത്. എട്ടാംപ്രതി മൊയ്നുദ്ദീന് മൂന്നുവർഷം തടവും പിഴയുമാണ് ശിക്ഷ. ഒന്നാം പ്രതിയായ മൻസീദിന് വ്യത്യസ്ത വകുപ്പുകളിലായി 52 വർഷം തടവാണ് വിധിച്ചത്. എന്നിൽ തടവ് ഒറ്റത്തവണയായി, 14 വർഷം അനുഭവിച്ചാൽ മതിയാകുമെന്ന് കോടതി അറിയിച്ചു. കേസിൽ ആറ് പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഐ എസ് കേസിലെ ആറാംപ്രതി കുറ്റ്യാടി സ്വദേശി ജാസിമിനെ കോടതി വെറുതെവിട്ടിരുന്നു. ജാസിമിനെതിരായ തെളിവുകൾ നിലനി...
കെ. കെ. രാഗേഷിന്റെ ഹിന്ദുത്വ ഭീകര സംഘടന പരാമർശത്തിൽ എതിർപ്പുമായി വെങ്കയ്യ നായിഡു
ദേശീയം, വാര്‍ത്ത

കെ. കെ. രാഗേഷിന്റെ ഹിന്ദുത്വ ഭീകര സംഘടന പരാമർശത്തിൽ എതിർപ്പുമായി വെങ്കയ്യ നായിഡു

എൻഐഎ ഭേദഗതി ബില്ലിൽ നടന്ന ചര്‍ച്ചക്കിടെ ഹിന്ദുത്വ ഭീകര സംഘടനകൾ എന്ന പരാമര്‍ശം നടത്തിയ സിപിഐഎം എംപി കെകെ രാഗേഷിന്‍റെ നിലപാടിൽ വിയോജിപ്പ് പ്രകടിപ്പിച്ചു രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു. ഹിന്ദുത്വ സംഘടനകൾ ഉൾപ്പെട്ട ഭീകരവാദ കേസുകളില്‍ ദേശീയ അന്വേഷണ ഏജൻസി സ്വീകരിച്ച നിലപാടുകള്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്നായിരുന്നു കെകെ രാഗേഷ് സഭയിൽ പറഞ്ഞത്. എന്നാൽ ഇത് ഏതെങ്കിലും മതങ്ങളെ സഭയിലേയ്ക് വലിച്ചിടുന്ന പരാമർശമായാണ് സഭാധ്യക്ഷൻ കണ്ടത്. പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ് പ്രതിപക്ഷം വാട്ട്സാപ്പിൽ മക്കാ മസ്ജിദ് സ്‌ഫോടനക്കേസിലും അജ്മീര്‍ ശരീഫ് സ്‌ഫോടനക്കേസിലും എന്താണ് സംഭവിച്ചതെന്നും മുസ്ലീം ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെടുമ്പോൾ പ്രതികള്‍ പിടിക്കപ്പെടാറില്ലെന്നും പറഞ്ഞു. മലേഗാവ് സ്‌ഫോടനക്കേസിൽ മുഖ്യപ്രതിയെ വിട്ടയക്കുന്ന രീതിയാണ് എൻഐഎ സ്വീകരിച്ചത്. പിന്നീട് ഈ നിലപാട് കോടതി റദ്ദാക്കുകയായിരുന്നു. കേസ് ദുര്‍ബലപ്പ...
എന്‍.ഐ.എക്ക് അമിത അധികാരം നല്‍കുന്ന ബില്ലിനെ കേരളത്തിൽ നിന്ന് എതിർത്തത് എ.എം ആരിഫ് മാത്രം
കേരളം, ദേശീയം, വാര്‍ത്ത

എന്‍.ഐ.എക്ക് അമിത അധികാരം നല്‍കുന്ന ബില്ലിനെ കേരളത്തിൽ നിന്ന് എതിർത്തത് എ.എം ആരിഫ് മാത്രം

എന്‍.ഐ.എക്ക് അമിത അധികാരം നല്‍കുന്ന എന്‍.ഐ.എ ഭേദഗതി ബില്ലിന്മേല്‍ കേരളത്തിൽ നിന്ന് എതിര്‍ത്ത് വോട്ടു ചെയ്തത് ഇടത് എം.പി എ.എം ആരിഫ് മാത്രം. മുസ്‌ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും എം.പിമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 66 നെതിരേ 278 വോട്ടുകള്‍ക്കായിരുന്നു ബില്‍ സഭയില്‍ പാസാക്കിയത്. സി.പി.ഐ.എം അംഗങ്ങളായ എ.എം ആരിഫ്, തമിഴ്‌നാട്ടില്‍ നിന്നുള്ള പി.ആര്‍ നടരാജന്‍, എ.ഐ.എം.ഐ.എം അംഗങ്ങളായ അസദുദ്ദീന്‍ ഉവൈസി, ഇംതിയാസ് ജലീല്‍, സി.പി.ഐയുടെ തമിഴ്‌നാട്ടില്‍നിന്നുള്ള സുബ്ബരായന്‍, നാഷനല്‍ കോണ്‍ഫ്രന്‍സിന്റെ ഹസ്‌നൈന്‍ മസൂദി എന്നിവരാണ് ബില്ലിനെതിരേ വോട്ടു ചെയ്തത്. ബെന്നി ബഹനാന്‍, കെ. മുരളീധരന്‍ തുടങ്ങിയ കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ എതിര്‍പ്പ് അവഗണിച്ചാണ് കോണ്‍ഗ്രസ് എം.പിമാര്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത്. സാധാരണയായി ഭേദഗതി ബില്ലുകള്‍ക്കുമേല്‍ വോട്ടെടുപ്പ് നടക്കാറില്ല. എ.ഐ.എം.ഐ...
യു.എ.പി.എ., എന്‍.ഐ.എ. നിയമ ഭേദഗതി ബില്ലുകൾ മുസ്ലിം ലീഗ് എംപിമാർ എതിർത്തു
ദേശീയം, വാര്‍ത്ത

യു.എ.പി.എ., എന്‍.ഐ.എ. നിയമ ഭേദഗതി ബില്ലുകൾ മുസ്ലിം ലീഗ് എംപിമാർ എതിർത്തു

നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (യു.എ.പി.എ), ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) നിയമം എന്നിവ ഭേദഗതിചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ ലോക്‌സഭയില്‍ മുസ്‌ലിംലീഗ് എം.പിമാര്‍. ഭേദഗതികളിലൂടെ പൗരന്‍മാരുടെ മൗലികാവകാശങ്ങളുടെ ലംഘനത്തിന് കാരണമാവുന്ന രീതിയില്‍ സുരക്ഷാ ഏജന്‍സികളുടെ അധികാര പരിധി വികസിപ്പിക്കുന്നത് അംഗീകരക്കാനവില്ലന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൗരന്‍മാരെ വിചാരണകൂടാതെ തടവിലുടന്നതിന് വ്യാപകമായി ഉപയോഗിക്കപ്പെട്ട നിയമമാണ് യു.എ.പി.എ. നിരവധിപേരാണ് ഈ നിയമ പ്രകാരം അഴിക്കുള്ളിലുള്ളത്. ജനങ്ങളെ വിചാരണ ചെയ്ത് കുറ്റക്കാരന്ന് കണ്ടത്തിയാല്‍ ശിക്ഷിക്കുന്നിതിന് പകരം അന്യായമായി ജയിലിലടുന്നതിനാണ് ഈ നിയമം വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുള്ളതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനിക്കുമ്പോള്‍ പൗരന്‍മാരുടെ ...
സാക്കിര്‍ നായിക്കിനെ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കാതിരിക്കാനുള്ള അവകാശമുണ്ടെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി
അന്തര്‍ദേശീയം, ദേശീയം, വാര്‍ത്ത

സാക്കിര്‍ നായിക്കിനെ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കാതിരിക്കാനുള്ള അവകാശമുണ്ടെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി

വിവാദ പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കാതിരിക്കാനുള്ള അവകാശമുണ്ടെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. ഇന്ത്യയില്‍ സത്യസന്ധമായ വിചാരണ നടക്കില്ലെന്നാണ് സാക്കിര്‍ നായിക്കിന് തോന്നുന്നതെന്ന് മഹാതീര്‍ മുഹമ്മദ് പറഞ്ഞതായി സ്റ്റാര്‍ ന്യൂസ്‌പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്തു. 2016 ല്‍ ഇന്ത്യ വിട്ട സാക്കിര്‍ നായിക്ക് മലേഷ്യയിലാണ് അഭയം പ്രാപിച്ചത്. സാക്കീർ നായിക്കിന്റെ പ്രസംഗത്തിലൂടെ മുസ്‌ലിം യുവാക്കള്‍ തീവ്രവാദത്തിലേക്ക് പോകുന്നുവെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍. കൂടാതെ സാക്കിര്‍ നായിക്കിന് വിദേശത്തു നിന്ന് അജ്ഞാതരില്‍ നിന്ന് ഫണ്ട് ലഭിച്ചുവെന്നും എൻഐഎ കണ്ടെത്തിയിരുന്നു. എന്‍.ഐ.എയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2016 ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റാണ് സാക്കിര്‍ നായിക്കിനെതിരെ യു.എ.പി.എ പ്രകാരം കേസെടുത്തത്. മലേഷ്യൻ പ്രധാനമന്ത്രി മൊങ്കോളിയന്‍ മോഡലിനെ കൊന്ന കേ...
എൻഐഎ കേരളത്തിൽ അന്വേഷിച്ച ആദ്യ കേസ്; പാനായിക്കുളം സിമി കേസ് എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ ദിന സെമിനാർ കേസ് എന്താണ്?
കേരളം, വാര്‍ത്ത

എൻഐഎ കേരളത്തിൽ അന്വേഷിച്ച ആദ്യ കേസ്; പാനായിക്കുളം സിമി കേസ് എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ ദിന സെമിനാർ കേസ് എന്താണ്?

2006 ആഗസ്റ്റ് 15-ന് ആലുവയ്ക്ക് സമീപം പാനയിക്കുളത്തെ ഹാപ്പി ഓഡിറ്റോറിയത്തിൽ ഒരുകൂട്ടം ചെറുപ്പക്കാർ ‘ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മുസ്ലീങ്ങളുടെ പങ്ക്’ എന്ന പേരിൽ ഒരു സെമിനാർ സംഘടിപ്പിച്ചു. മുൻകൂട്ടി പോസ്റ്ററുകളും നോട്ടീസുകളും വിതരണം ചെയ്തശേഷമായിരുന്നു ഈ സെമിനാർ സംഘടിപ്പിക്കുന്നത്. എന്നാൽ ഈ സെമിനാർ നടത്തുന്നത് നിരോധിത സംഘടനയായ സിമിയുടെ പ്രവർത്തകാരാണെന്നും രാജ്യദ്രോഹപരമായ കാര്യങ്ങളാണ് സെമിനാറിൽ അവതരിപ്പിക്കുന്നത് എന്നും പോലീസിൽ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സെമിനാർ തുടങ്ങുന്നതിന് മുൻപ് പോലീസും പാനയിക്കുളത്തെത്തിയിരുന്നു. മുൻകൂട്ടി അറിയിച്ചതുപോലെ സെമിനാർ സമയത്തിന് തുടങ്ങി. എന്നാൽ പോലീസ് സെമിനാറിൽ പങ്കെടുക്കാനെത്തിയ 18 പേരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇതിൽ 11 പേരെ പിന്നീട് പോലീസ് വിട്ടയക്കുകയും ബാക്കിയുള്ളവരുടെ പേരിൽ നിരോധിക്കപ്പെട്ട സംഘടനയായ സിമിയുടെ പേരിൽ ''രഹസ്യ യോഗം''ചേർന്നതിന് അറസ്...
നിർബന്ധിത മതപരിവർത്തനത്തിന് തെളിവില്ല; ഹാദിയ കേസ് എൻഐഎ അവസാനിപ്പിക്കുന്നു
കേരളം, വാര്‍ത്ത

നിർബന്ധിത മതപരിവർത്തനത്തിന് തെളിവില്ല; ഹാദിയ കേസ് എൻഐഎ അവസാനിപ്പിക്കുന്നു

നിർബന്ധിത മതപരിവർത്തനത്തിന് തെളിവില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഹാദിയ കേസ് എൻഐഐ അവസാനിപ്പിക്കുന്നു. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ടുകൾ സമർപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് എൻഐഎ വ്യക്തമാക്കി. ഹാദിയ- ഷെഫിന്‍ ജഹാന്‍ വിവാഹത്തില്‍ ലവ് ജിഹാദിന്റെയോ തീവ്രവാദത്തിന്റെയോ നിർബന്ധിത മതപരിവർത്തനത്തിന്റെയോ സാദ്ധ്യതകൾ കണ്ടെത്താനായില്ലെന്നും എൻഐഎ പറയുന്നു. കേരളത്തില്‍ അടുത്തിടെയുണ്ടായ മിശ്രവിവാഹങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായ മതം മാറ്റങ്ങളില്‍ നിർബന്ധിത മതപരിവർത്തന തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്ന് എന്‍ഐഎ സുപ്രീം കോടതിയെ അറിയിച്ചു. 89 മിശ്രവിവാഹങ്ങളിൽ 11 വിവാഹങ്ങളിലാണ് എൻഐഎ അന്വേഷണം നടത്തിയത്. എൻഐഎ കേസുമായി മുന്നോട്ട് പോകേണ്ടെന്ന് തീരുമാനിച്ചതിലൂടെ സംഘപരിവാർ സംഘടനകൾ ഷെഫിൻ ജഹാനെതിരെ ആരോപിച്ചിരുന്ന തീവ്രവാദ ബന്ധങ്ങൾക്കുള്ള തിരിച്ചടി കൂടിയാണ്....