Saturday, May 30

Tag: SHOOTING

‘ആടുജീവിതം’ ചിത്രീകരണത്തിനിടെ ജോർദ്ദാനിൽ കുടുങ്ങിയ ഷൂട്ടിങ് സംഘം നാട്ടിലെത്തി
കേരളം, വാര്‍ത്ത

‘ആടുജീവിതം’ ചിത്രീകരണത്തിനിടെ ജോർദ്ദാനിൽ കുടുങ്ങിയ ഷൂട്ടിങ് സംഘം നാട്ടിലെത്തി

  വിദേശത്ത് ഷൂട്ടിങ്ങിനിടെ പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ കുടുങ്ങിയ മലയാളസിനിമ സംഘം നാട്ടിലെത്തി. ആടുജീവിതം' എന്ന സിനിമയുടെ ചിത്രീകരണത്തിനായി ജോര്‍ദ്ദാനിലെത്തി ആഴ്ചകളോളം കുടുങ്ങിയ നടന്‍ പൃഥ്വിരാജും സംഘവുമാണ്‌ തിരികെ കേരളത്തിലെത്തിയത്. പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയും അടങ്ങിയ വലിയ സംഘമാണ് കൊച്ചിയിലെത്തിയത്. മാര്‍ച്ച് 15ന് ജോര്‍ദാനിലെത്തിയ ശേഷം പലതവണ കര്‍ഫ്യൂവും ലോക്ക് ഡൗണും കാരണം ഷൂട്ടിംഗ് മുടങ്ങിയിരുന്നു. തുടര്‍ന്ന് മെയ് 16ന് ജോര്‍ദാനിലെ ഷൂട്ടിംഗ് പൂര്‍ത്തിയായതായി പൃഥ്വിരാജ് അറിയിച്ചിരുന്നു. നാട്ടിലെത്തിയ സിനിമാഷൂട്ടിംഗ് സംഘത്തിലെ എല്ലാവരും 14 ദിവസം ക്വാറന്റൈനിൽ തുടരും ബെന്യാമിന്റെ നോവലിനെ അധികരിച്ചുള്ള സിനിമയാണ് ആടുജീവിതം. ജോർദ്ദാനിലെ മരുഭൂമിയിൽ ഷൂട്ടിങ് പുരോഗമിക്കുമ്പോഴാണ് കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൌൺ ഏർപ്പെടുത്തിയതോടെ മരുഭൂമിയിൽ കുടുങ്ങിയത്...
സ്ഥലതർക്കത്തെ തുടർന്ന് ഗ്രാമത്തലവന്റെ നേതൃത്വത്തിൽ വെടിവെയ്പ്പ്; ഒൻപത് പേർ കൊല്ലപ്പെട്ടു
ദേശീയം, വാര്‍ത്ത

സ്ഥലതർക്കത്തെ തുടർന്ന് ഗ്രാമത്തലവന്റെ നേതൃത്വത്തിൽ വെടിവെയ്പ്പ്; ഒൻപത് പേർ കൊല്ലപ്പെട്ടു

ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ ഗോ​രേ​വാ​ൾ മേ​ഖ​ല​യി​ലെ സ​പാ​ഹി ഗ്രാ​മ​ത്തിൽ സ്ഥല തർക്കത്തെ തുടർന്ന് ഗ്രാമത്തലവന്റെ നേതൃത്വത്തിൽ നടത്തിയ ആക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. ഇരുപതോളം പേർക്ക് പരിക്കേറ്റു. ഇതിൽ മിക്കവരുടെയും നില ഗുരുതരമാണ്. കൊല്ലപ്പെട്ടവരിൽ മൂന്ന് പേർ സ്ത്രീകളാണ്. സം​ഭ​വ​ത്തി​ലെ ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ നടപടിയെടുക്കുന്നതിനു​ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്​ ഡി.​ജി.​പി​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. ഐ.​എ.​എ​സ്​ ഓ​ഫി​സ​ർ ത​ന്റെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ണ്ടാ​യി​രു​ന്ന 22.2 ഏ​ക്ക​ർ സ്​​ഥ​ലം ഗ്രാമത്തലവൻ യ​ഗ്യ ദ​ത്തി​ന്​ വി​റ്റ​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ പ്ര​ശ്​​ന​ങ്ങ​ളു​ടെ തു​ട​ക്കം. പ​ല​ത​വ​ണ സ്​​ഥ​ലം ഏ​റ്റെ​ടു​ക്കാ​ൻ തു​നി​ഞ്ഞെ​ങ്കി​ലും ഗ്രാ​മീ​ണ​ർ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. സ്​​ഥ​ലം ഏ​റ്റെ​ടു​ക്കാ​നു​ള്ള സ​ന്നാ​ഹ​ങ്ങ​ളു​മാ​യി ബു​ധ​നാ​ഴ്​​ച യ​ഗ്യ ദ​ത്തും സം​ഘ​വും എ​ത്തി​യ​പ്പോ​...
തൂത്തുക്കുടി വെടിവെയ്പ്പ്; സി ബി ഐ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്
ദേശീയം, വാര്‍ത്ത

തൂത്തുക്കുടി വെടിവെയ്പ്പ്; സി ബി ഐ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്

തൂത്തുക്കുടി സ്റ്റാർലൈറ്റ് പ്രക്ഷോഭത്തോടനുബന്ധിച്ചുണ്ടായ വെടിവയ്പ്പ് സി ബി ഐ അന്വേഷിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പോലീസ്  വെടിവയ്പുമായി ബന്ധപ്പെട്ട എല്ലാ വിഷണങ്ങളും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തണമെന്ന് ജഡ്ജിമാരായ സി ടി ശെൽവം, എ എം ബഷീർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് നിർദ്ദേശിച്ചു. പ്രക്ഷോഭവുമായി  ബന്ധപ്പെട്ടു വിവിധകോടതികളിൽ ഉണ്ടായിരുന്ന എല്ലാ കേസുകളും മദ്രാസ് ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു. സ്റ്റാർലൈറ്റ് കമ്പനി മാനേജുമെന്റിനെതിരെ സമാധാനപരമായി നടന്ന പ്രക്ഷോഭത്തിൽ പ്രകോപനമില്ലാതെ നടത്തിയ പോലീസ് വെടിവെയ്പ്പിൽ ഇക്കഴിഞ്ഞ മെയ് 22 നു 13 നിരപരാധികളാണ് കൊല്ലപ്പെട്ടത്. സി ബി ഐ അന്വേഷണത്തിനായി  മനുഷ്യാവകാശപ്രവർത്തർ വ്യാപകമായ പ്രക്ഷോഭപരിപാടികൾ ആസൂത്രണം ചെയ്തുവരികയായിരുന്നു...