Tuesday, July 14

Tag: TERRORIST ATTACK

ശ്രീഹരിക്കോട്ടയില്‍ ഭീകരാക്രമണ ഭീഷണി
ദേശീയം, വാര്‍ത്ത

ശ്രീഹരിക്കോട്ടയില്‍ ഭീകരാക്രമണ ഭീഷണി

ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിന് നേരെ ഭീകരാക്രമണ ഭീഷണി. ഉച്ചയോടെയാണ് ഭീകരാക്രമണ ഭീഷണി സംബന്ധിച്ച വാർത്തകൾ പുറത്തു വന്നത്. രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. തീരദേശ സേന, മറൈന്‍ പോലീസ്, സിഐഎസ്എഫ് എന്നിവരുടെ നേതൃത്വത്തില്‍ കടലില്‍ 50 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ പരിശോധന നടത്തുകയും കര്‍ശന നിരീക്ഷണമേര്‍പ്പെടുത്തുകയും ചെയ്തു. മത്സ്യ ബന്ധന ബോട്ടുകളടക്കം നിരീക്ഷണത്തിലാണ്. ഇതിനിടെ ശ്രീഹരിക്കോട്ടയ്ക്ക് സമീപമുള്ള വനപ്രദേശത്ത് നിന്ന് സംശയാസ്പദകരമായ സാഹചര്യത്തില്‍ കണ്ട രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വനപ്രദേശങ്ങളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി തിരുപ്പതി ക്ഷേത്രത്തിനും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.  ...
കാശ്മീരിൽ ആക്രമണത്തിനു ഐ എസ് ഐയും തീവ്രവാദികളും തമ്മിൽ രഹസ്യചർച്ച
ദേശീയം, വാര്‍ത്ത

കാശ്മീരിൽ ആക്രമണത്തിനു ഐ എസ് ഐയും തീവ്രവാദികളും തമ്മിൽ രഹസ്യചർച്ച

ജമ്മു കാശ്മീരിൽ തീവ്രവാദ ആക്രമണങ്ങൾക്ക് തയ്യാറെടുപ്പുകൾ നടക്കുന്നതായി റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് സുരക്ഷാസേനയ്ക്ക് ജാഗ്രതാനിർദ്ദേശം നൽകിക്കഴിഞ്ഞു. സംസ്ഥാനത്ത് അങ്ങിങ്ങായി ആക്രമണങ്ങള്‍ നടത്താനായി പാകിസ്താനിൽ രഹസ്യയോഗങ്ങള്‍ നടക്കുന്നതായാണു വിവരം ലഭിച്ചിരിക്കുന്നത്. വിവിധ തീവ്രവാദ സംഘടനകളുമായി ചര്‍ച്ചനടത്തിയ പാക്‌ ചാരസംഘടനയായ ഐഎസ്‌ഐയാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്‌. ഇസ്ലാമബാദില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ ജയ്‌ഷെ ഇ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ഖാലിസ്താനി സിന്ദാബാദ് ഫോഴ്‌സ് തുടങ്ങിയവര്‍ക്കൊപ്പം ഐഎസ്‌ഐ ചര്‍ച്ചകള്‍ നടത്തിയെന്നാണ് വിവരം. ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കി സൈന്യത്തിന്റെ തന്ത്രപ്രധാന മേഖലകളില്‍ ആക്രമണം നടത്തുന്നതിനാണ് പദ്ധതിയിടുന്നതെന്നാണ് വിവരം. സാമ്പയിലെ ബാരി ബ്രാഹ്മണ ക്യാമ്പ്, സുഞ്ജ്വാന്‍, ജമ്മുവിലെ കാലുച്ചക്ക് ക്യാമ്പ് എന്നിവിടങ്ങളെ തീവ്രവാദികള്‍ ലക്ഷ്യം വെക്കുന്...
മസൂദ് അസറിനെ മോചിപ്പിച്ചതായി വാർത്ത ; രാജ്യത്ത് ഭീകരാക്രമണസാധ്യത
ദേശീയം, വാര്‍ത്ത

മസൂദ് അസറിനെ മോചിപ്പിച്ചതായി വാർത്ത ; രാജ്യത്ത് ഭീകരാക്രമണസാധ്യത

രാജ്യത്ത് ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. പാകിസ്താന്റെ പിന്തുണയോടെയാണു ഭീകരാക്രണത്തിന് ശ്രമിക്കുന്നതെന്ന് രഹസ്യാന്വേഷണ ഏജന്‍സികൾ മുന്നറിയിപ്പ് നൽകുന്നത്. ഇതേ തുടര്‍ന്ന് രാജ്യത്ത് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. രാജസ്ഥാന്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ അധിക സേനാവിന്യാസവും നടത്തിയിട്ടുണ്ട്. ഇംഗ്ലീഷ് ദിനപത്രമായ ഹിന്ദുസ്ഥാന്‍ ടൈംസാണ് വാർത്ത പുറത്തുവിട്ടത് അതേസമയം ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിനെ പാകിസ്താന്‍ രഹസ്യമായി വിട്ടയച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംഘടനകളുമായി ചേര്‍ന്ന് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള നീക്കമാണിതെന്നാണ് ഐബി നല്‍കുന്ന വിവരം. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്നാണ് അസ്ഹറിനെ കസ്റ്റഡിയിലെടുത്തെന്ന് നേരത്തെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു ...
സൗദി അരാംകോയുടെ എണ്ണ പമ്പിങ് സ്റ്റേഷനുകൾക്ക് നേരെ തീവ്രവാദ ഡ്രോൺ  ആക്രമണം
അന്തര്‍ദേശീയം, വാര്‍ത്ത

സൗദി അരാംകോയുടെ എണ്ണ പമ്പിങ് സ്റ്റേഷനുകൾക്ക് നേരെ തീവ്രവാദ ഡ്രോൺ ആക്രമണം

സൗദി അരാംകോയുടെ രണ്ട് എണ്ണ പമ്പിങ് സ്റ്റേഷനുകൾക്ക് നേരെ തീവ്രവാദ ഡ്രോൺ ആക്രമണമുണ്ടായതായി സൗദി ദേശ സുരക്ഷ വകുപ്പും ഊർജ മന്ത്രിയും അറിയിച്ചു. കിഴക്കൻ പ്രവിശ്യയിൽ നിന്ന് റിഫൈനറികൾ പ്രവർത്തിക്കുന്ന പടിഞ്ഞാറൻ പ്രവിശ്യയിലെ യാമ്പുവിലേക്ക് എണ്ണ പമ്പ് ചെയ്യുന്ന സ്റ്റേഷനുകൾക്ക് നേരെയാണ് ആക്രമണം. റിയാദ് പ്രവിശ്യയിലെ ദവാദ്മി, അഫീഫ് പ്രദേശങ്ങളിലുള്ള പമ്പിങ് സ്റ്റേഷനുകൾക്ക് നേരെയാണ് ആക്രമണം നടന്നത്. ചൊവ്വാഴ്ച പുലർച്ച ആറിനും ആറരക്കും ഇടയ്ക്കായിരുന്നു സംഭവമെന്ന് ദേശ സുരക്ഷാ വകുപ്പി​​​ന്റെ പ്രസ്താവനയിൽ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് ഈ രണ്ട് സ്റ്റേഷനുകളിലെയും പമ്പിങ് താൽക്കാലികമായി നിർത്തിവെച്ചിരിക്കയാണെന്ന് ഊർജ മന്ത്രി എൻജി. ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. കഴിഞ്ഞ ദിവസം ഹോർമുസ് കടലിടുക്കിനു സമീപം, യുഎഇയുടെ ഫുജൈറ തീരത്ത് രണ്ടു സൗദി എണ്ണ ടാങ്കറുകളടക്കം 4 കപ്പലുകൾക്കു നേരെ ആക്രമണം നടന്നിരുന്നു. ‘ബാഹ്യ ശക്തി’കളുടെ...
പാകിസ്ഥാനിലെ ഹോട്ടലിൽ ഭീകരാക്രമണം ; ഒരാൾ കൊല്ലപ്പെട്ടു
അന്തര്‍ദേശീയം, വാര്‍ത്ത

പാകിസ്ഥാനിലെ ഹോട്ടലിൽ ഭീകരാക്രമണം ; ഒരാൾ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയില്‍ ഭീകരാക്രമണം. തന്ത്രപ്രധാനമായ തുറമുഖമായ ഗ്വാദർ മേഖലയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഭീകരാക്രമണമുണ്ടായത്. ഹോട്ടലിനുള്ളിൽ മൂന്ന് ഭീകരർ അതിക്രമിച്ചുകയറി. ഒരു സുരക്ഷാഭടൻ ഏറ്റുമുട്ടലിൽ മരിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഹോട്ടലിനുള്ളില്‍ ഏറ്റുമുട്ടൽ തുടരുന്നതായാണ് സൂചന . ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) ഏറ്റെടുത്തു. ഹോട്ടലിലെ ഭൂരിഭാഗം താമസക്കാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട് . ഹോട്ടലില്‍ അതിക്രമിച്ച് കയറിയരുടെ പക്കല്‍ ഗ്രനേഡ് അടക്കമുള്ള ആയുധങ്ങള്‍ ഉള്ളതായാണ് സൂചന. ഇതേ സ്ഥലത്ത് ആക്രമണത്തില്‍ 14 പേര്‍ മരിച്ചിരുന്നു. അതില്‍ 11 പേര്‍ സുരക്ഷാ ജീവനക്കാരായിരുന്നു. വൈകിട്ട് നാലരയോടെയാണ് ആക്രമണം നടന്നത്. നാല് ഭീകരർ ഹോട്ടലിനുള്ളിലേക്ക് ഇരച്ചുകയറുകയായിരുന്നുവെന്നു പാക്ക് മാധ്യമങ്ങൾ‌ റിപ്പോർ‌ട്ട് ചെയ്തു. സുരക...
ഭീകരാക്രമണമുണ്ടാകുമെന്ന സന്ദേശം വ്യാജം; മുൻ സൈനികൻ അറസ്റ്റിൽ
കേരളം, വാര്‍ത്ത

ഭീകരാക്രമണമുണ്ടാകുമെന്ന സന്ദേശം വ്യാജം; മുൻ സൈനികൻ അറസ്റ്റിൽ

കേരളത്തിൽ ഉൾപ്പടെ എട്ട് സംസ്ഥാനങ്ങളിൽ ഭീകരാക്രമണമുണ്ടാകുമെന്ന സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞു. വ്യാജ സന്ദേശം അറിയിച്ച ആളെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു ആവലഹള്ളി സ്വദേശി സ്വാമി സുന്ദര മൂര്‍ത്തിഎന്ന മുൻ സൈനികനാണ് അറസ്റ്റിലായത്. ഭീകരാക്രമണമുണ്ടാകുമെന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് വിവരം കർണ്ണാടക പോലീസ് കേരളത്തിനുൾപ്പടെ കൈമാറിയിരുന്നു. തുടർന്ന് ശക്തമായ സുരക്ഷയ്ക്ക് വേണ്ട നടപടികൾ കേരളം സ്വീകരിച്ചു വരുന്നതിനിടയിലാണ് സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞത്. റെയില്‍വേ സ്റ്റേഷനുകള്‍ ആളുകൂടുന്ന ഇടങ്ങള്‍, ആശുപത്രികള്‍, ബസ്റെ സ്റ്റാന്റ് റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിൽ എല്ലാം കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ വൈകീട്ടാണ് കര്‍ണാടക പൊലീസിന് ഭീകരാക്രമണ ഭീഷണി സന്ദേശം ലഭിക്കുന്നത്. തമിഴും ഹിന്ദിയും കലര്‍ന്ന ഭാഷയിലുള്ള സന്ദേശത്തില്‍ കേരളമടക്കം എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടത്തുമെന്നും ...
കേരളത്തിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കി
കേരളം, വാര്‍ത്ത

കേരളത്തിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കി

ശ്രീലങ്കൻ ഭീകരാക്രമണത്തിൻെറ പശ്​ചാത്തലത്തിൽ കേരളം ഉൾപ്പടെ ഏഴ്​ സംസ്ഥാനങ്ങളിൽ ഭീകരാക്രമണമുണ്ടാവുമെന്ന്​ ഭീഷണി. ഭീകരാക്രമണ മുന്നറിയിപ്പിനെ തുടർന്ന്​ സുരക്ഷാ സംവിധാനങ്ങൾ ശക്​തമാക്കാൻ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ ജില്ലാ പൊലീസ്​ മേധാവികൾക്ക്​ നിർദേശം നൽകി. കർണാടക പൊലീസിനാണ് ഫോൺ വഴി​ ഭീഷണി സ​ന്ദേശം ലഭിച്ചത്​. 19 പേരടങ്ങന്ന സംഘം രാമനാഥപുരത്ത് എത്തിയെന്നും സന്ദേശത്തിൽ പറയുന്നു, ട്രെയിനിൽ ആക്രമണം നടത്താൻ തീവ്രവാദികൾ പദ്ധതിയിടുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്. കേരളത്തിന്​ പുറമേ തമിഴ്​നാട്​, കർണാടക, ഗോവ, തെലങ്കാന, ആന്ധ്രപ്രദേശ്​, മഹാരാഷ്​ട്ര തുടങ്ങിയ സംസ്ഥാനങ്ങൾക്കും മുന്നറിയിപ്പുണ്ട്​. പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ് പ്രതിപക്ഷം വാട്ട്സാപ്പിൽ...
മുസ്ലിം, ആക്രമണകാരിയായ കടന്നുകയറ്റക്കാരൻ ; ഇസ്ലാമോഫോബിയ ന്യൂസിലാന്റ് പശ്ചാത്തലത്തിലും വായിക്കപ്പെടുന്നത് അങ്ങനെതന്നെ
Featured News, അന്തര്‍ദേശീയം

മുസ്ലിം, ആക്രമണകാരിയായ കടന്നുകയറ്റക്കാരൻ ; ഇസ്ലാമോഫോബിയ ന്യൂസിലാന്റ് പശ്ചാത്തലത്തിലും വായിക്കപ്പെടുന്നത് അങ്ങനെതന്നെ

കഴിഞ്ഞ ദിവസം ന്യൂസിലാന്റിൽ വലതുപക്ഷ തീവ്രവാദികൾ നടത്തിയ ആക്രമണം വംശീയ ഭീകരതയുടെ ആഗോള ശൃംഖലയുടെ ഭാഗമാണ്. ഇത് ലോകം മുഴുവൻ ശക്തി പ്രാപിച്ചു വരുന്നുവെന്ന് വേണം കരുതാൻ. വിദ്വേഷത്തിന്റെ വിവിധ രൂപങ്ങളിലൂടെ രാഷ്ട്രീയ നേട്ടം ലക്ഷ്യമാക്കിയുള്ള , , മുസ്ലീം ഭീതിയെന്ന അവസ്ഥ പലേടങ്ങളിലും തന്ത്രപരമായി പ്രചരിപ്പിക്കപ്പെടുന്നു. ഒരു തരത്തിൽ ഇസ്ലാമോഫോബിയ വ്യവസായത്തിന്റെ ആഗോളവൽക്കരണനമാണിവിടെനടക്കുന്നത്.  ഇസ്ലാമോഫോബിയ  വ്യവസായം ഇന്ന് വലിയ തലത്തിലാണ് വളർന്നു നിൽക്കുന്നത്. ന്യൂസിലാന്റ് സംഭവം ഇതാണ് മനസിലാക്കി തരുന്നത്. "ഭീകരതയ്ക്കെതിരെയുള്ള യുദ്ധം" എന്ന തരത്തിൽ "ഡിജിറ്റൽ മീഡിയ വ്യവസായികൾ ഇത് ഘോഷിക്കാൻ താത്പര്യപ്പെടുന്നു. അനുദിനം നമ്മുടെ മാധ്യമങ്ങൾ പടച്ചുവിടുന്ന ഏകപക്ഷീയമായ പല വാർത്തകളും ലോകത്ത് ഇസ്ലാം എന്നത് ഭയത്തിന്റെ വികാരം നൽകുന്ന ഒരു സംഘമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയിലുള്ള സ്വരാജ് മാഗ്, ...
ഭീകരരെ പിന്തുണച്ചാൽ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ ആക്രമിക്കുമെന്നു ഇറാൻ
അന്തര്‍ദേശീയം, വാര്‍ത്ത

ഭീകരരെ പിന്തുണച്ചാൽ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ ആക്രമിക്കുമെന്നു ഇറാൻ

ഇറാനും പാക്കിസ്ഥാനിലെ ഭീകരവാദികളുടെ ഭീഷണി ഉയർന്നതോടെ പാക്കിസ്ഥാനു ശക്തമായ മുന്നറിയിപ്പു നൽകി ഇറാനും രംഗത്തെത്തി. പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളെ ആക്രമിക്കുമെന്നു ഇറാൻ സർക്കാരിലെ ഉന്നതരും സൈന്യവും സംയുക്തമായി വെളിപ്പെടുത്തി. അയൽരാജ്യങ്ങളുടെ അതിർത്തിയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കെല്ലാം കാരണം പാക്കിസ്ഥാനാണെന്ന് ഇറാനിലെ ഐആർജിസി കുദ്സ് ഫോഴ്സ് കമാൻഡർ ജനറൽ‌ ഖ്വാസം സുലൈമാനി പറഞ്ഞു. ഭീകര പ്രവർത്തനത്തിന് തടയിടാൻ ഇറാൻ വൻ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. .ഭീകരാര്ഡ് നുഴഞ്ഞുകയറ്റം തടയുന്നതിനായി ഇറാൻ–പാക്ക് അതിർത്തിയിൽ വലിയ മതിൽ നിര്‍മിക്കണമെന്ന് ഇറാനിയൻ പാർലമെന്റിലെ വിദേശ നയ കമ്മിഷൻ ചെയർമാൻ ഹെഷ്മത്തുള്ള ഫലഹത്പിഷെ ആവശ്യപ്പെട്ടു. അതിർത്തി വഴി ഇറാനിലേക്കുള്ള ആക്രമണങ്ങളെ ചെറുക്കണം. അതിനു പാക്കിസ്ഥാനു സാധിക്കുന്നില്ലെങ്കിൽ ഇറാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേന...
കാശ്മീരിൽ ചാവേറാക്രമണം ; 39 സൈനികർ കൊല്ലപ്പെട്ടു
Featured News, ദേശീയം, വാര്‍ത്ത

കാശ്മീരിൽ ചാവേറാക്രമണം ; 39 സൈനികർ കൊല്ലപ്പെട്ടു

കാശ്മീരിൽ ജയ്ഷെ മുഹമ്മദിൻ്റെ ഭീകരാക്രമണത്തിൽ 39 സി ആർ പി എഫ് ജവാന്മാർ കൊല്ലപ്പെട്ടു. കാശ്മീരിലെ പുല്‍വാമയില ദേശീയപാതയിലാണു ചാവേറാക്രമണം നടന്നത്. അപതീക്ഷിതമായാണു ആക്രമണം നടന്നത്.  അവന്തിപ്പോറയിലെ ദേശീയപാതയിലൂടെ വന്ന  സൈനിക വാഹനവ്യൂ ഹത്തിനുനേരെ ഭീകരർ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുക യറ്റുകയായിരുന്നു. കുഴിബോംബ് സ്ഫോടനത്തിനുശേഷം ഭീകരര്‍ വെടിവയ്പ്പു നടത്തി. പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദാണ് ആക്രമണം നടത്തിയത്. പരുക്കേറ്റ ജവാന്മാരില്‍ പലരുടേയും നില ഗുരുതരമാണ്. 78 വാഹനങ്ങളിലുണ്ടാ യിരുന്നത് 2547 ജവാന്മാരായിരുന്നു. പുല്‍വാമ സ്വദേശി ആദില്‍ അഹമ്മദാണ് ചാവേറാക്രമണം നടത്തിയത്.  സംഭവത്തെ കേന്ദ്രസർക്കാർ ശക്തമായി അപലപിച്ചു. പുൽവാമ ഭീകരാക്രമണത്തിന് തക്കസമയത്തുതന്നെ തിരിച്ചടി നൽകുമെന്നു കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞു. ധീരജവാന്മാരുടെ ജീവത്യാഗം വ്യര്‍ഥമാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കേന...