Friday, July 30

Uncategorized

കെ സുരേന്ദ്രൻ്റെ പത്രസമ്മേളനത്തിൽനിന്നും ഏഷ്യാനെറ്റ് പ്രതിനിധിയെ പുറത്താക്കി
Uncategorized

കെ സുരേന്ദ്രൻ്റെ പത്രസമ്മേളനത്തിൽനിന്നും ഏഷ്യാനെറ്റ് പ്രതിനിധിയെ പുറത്താക്കി

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് പ്രതിനിധിയെ ഇറക്കിവിട്ടു. കാസറഗോഡ് ജില്ലയിലെ തളിയിലെ ജില്ലാകമ്മിറ്റി ഓഫീസിലെ വാര്‍ത്താസമ്മേളനത്തില്‍ നിന്നാണ് ഏഷ്യാനെറ്റിനെ പുറത്താക്കിയത്. വാര്‍ത്താസമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പ് പുറത്തുപോകാന്‍ ഏഷ്യാനെറ്റ് ലേഖകനോട് ആവശ്യപ്പെടുകയായിരുന്നു. ഏഷ്യാനെറ്റ് ബഹിഷ്‌കരണത്തിനുള്ള ബിജെപി തീരുമാനത്തിന്റെ ഭാഗമായാണ് പറഞ്ഞുവിട്ടത്. നേരത്തെ കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ ഡല്‍ഹിയില്‍ ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ നിന്നും ഏഷ്യാനെറ്റിനെ ഇറക്കിവിട്ടിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമുയർന്നിരുന്നു...
‘എന്നെ വർഗ്ഗീയവാദിയാക്കാൻ വ്യാപകശ്രമം’ വിദ്വേഷപ്രസംഗം നടത്തിയിട്ടില്ലെന്നും കുമ്മനം
Uncategorized

‘എന്നെ വർഗ്ഗീയവാദിയാക്കാൻ വ്യാപകശ്രമം’ വിദ്വേഷപ്രസംഗം നടത്തിയിട്ടില്ലെന്നും കുമ്മനം

തന്നെ ഒരു വര്‍ഗ്ഗീയവാദിയായി ചിത്രീകരിക്കാൻ വ്യാപകശ്രമം നടക്കുന്നതായി ബി.ജെ.പി നേതാവും നേമത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ കുമ്മനം രാജശേഖരന്‍. നാളിതുവരെ ഒരു വർഗ്ഗീയ വിദ്വേഷപ്രസംഗവും നടത്തിയിട്ടില്ലാത്തയാളാണ് താനെന്നും കുമ്മനം പറഞ്ഞു. അതേസമയം നേമത്ത് സി പി എം-ബി.ജെ.പി രഹസ്യബന്ധമെന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും കുമ്മനം പറഞ്ഞു. നേമത്ത് കോണ്‍ഗ്രസ്- മാര്‍ക്‌സിസ്റ്റ് സഖ്യമാണെന്നും കുമ്മനം തിരിച്ചടിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു  കുമ്മനം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തനിക്ക് വട്ടിയൂർക്കാവിൽ സി.പി.ഐ.എം വോട്ട് ലഭിച്ചിരുന്നുവെന്ന് മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നതാണ്. അങ്ങനെ പറയുന്നയാളെ എങ്ങനെ ജനം വിശ്വസിക്കുമെന്നും കുമ്മനം ചോദിക്കുന്നു....
‘ഉദ്യോഗാർഥികൾ മരിച്ചാലും മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിക്കില്ല’ ; പിണറായിക്കെതിരെ രൂക്ഷമായ ആക്രമണവുമായി രാഹുൽ
Uncategorized

‘ഉദ്യോഗാർഥികൾ മരിച്ചാലും മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിക്കില്ല’ ; പിണറായിക്കെതിരെ രൂക്ഷമായ ആക്രമണവുമായി രാഹുൽ

  മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനവുമായി രാഹുൽ ഗാന്ധി. സെക്രട്ടറിയേറ്റിന് മുന്നിലിരുന്ന്  സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ മരിച്ചാലും മുഖ്യമന്ത്രി ചർച്ചയ്ക്ക് തയ്യാറാവില്ലെന്ന് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ‘നിങ്ങൾ എല്‍.ഡി.എഫിനൊപ്പമാണെങ്കില്‍ എല്ലാ ജോലിയും ഉറപ്പ്, അല്ലെങ്കില്‍ നിരാഹാരം കിടക്കണം. സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ മരിച്ചാലും മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയാറാകില്ല’, ശംഖുംമുഖത്ത് ഐശ്വര്യകേരളയാത്രയുടെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്യവെ രാഹുൽ പറഞ്ഞു. സംസ്ഥാനത്തെ തൊഴില്‍രഹിതര്‍ ആശങ്കയിലാണ്. എന്തുകൊണ്ട് യുവാക്കൾ തൊഴിലിനായി സമരം ചെയ്യേണ്ടി വരുന്നുവെന്നും രാഹുല്‍ ചോദിച്ചു. നിങ്ങൾ ഇടതുപക്ഷത്തിൽ പെട്ട ഒരാളാണെങ്കിൽ ഇവിടെ നിങ്ങൾക്ക് ജോലി ലഭിക്കും. നിങ്ങളവരുടെ കൊടിപിടിക്കുകയാണെങ്കിൽ ഏതളവ് വരെ സ്വർണകള്ളക്കടത്തിനും അനുവദിക്കും. നിങ്ങൾക്ക് മുഖ്യ...
കർഷക നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ട് അക്രമ സംഘം
Uncategorized, ദേശീയം, രാഷ്ട്രീയം

കർഷക നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ട് അക്രമ സംഘം

അതിശക്തമായി തുടരുന്ന കർഷക സമരം ഏത് രീതിയിലും ഇല്ലാതാക്കാനുള്ള ശ്രമവുമായി കേന്ദ്ര സർക്കാർ മുന്നോട്ടു വരുമ്പോൾ ,സിംഘു അതിർത്തിയിൽ നാല് കർഷക നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ട് അക്രമിയെത്തിയെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ തെളിവുകൾ നിരത്തുന്നു. അക്രമിയെ  അർധരാത്രി തന്നെ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കിയതായും അറിയുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംശയാസ്പദമായ രീതിയിൽ സിംഘുവിൽ നിന്ന് കർഷകർ ഇയാളെ പിടികൂടിയത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ. ഇയാൾ ആക്രമണം നടത്താൻ ലക്ഷ്യമിട്ട് എത്തിയതാണെന്നു വ്യക്തമാവുകയായിരുന്നു. . കർഷക നേതാക്കളെ വധിക്കാനും ട്രാക്ടർ റാലി തടസപ്പെടുത്താനും ലക്ഷ്യമിട്ടാണ് എത്തിയതെന്നു് ഇയാൾ മാധ്യമങ്ങളോട് പറഞ്ഞു. താൻ ഉൾപ്പെടുന്ന പത്തംഗ സംഘത്തിന് ഇതിനായി നിർദ്ദേശം കിട്ടിയിട്ടുണ്ടെന്നും അവർക്ക് പൊലീസിലെ ചിലരുടെ സഹായമുണ്ടെനും ഇയാൾ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു. ആക്രമിയെ പിന്നീട് കർഷക നേതാക...
അനിൽ പനച്ചൂരാൻ അന്തരിച്ചു.
CORONA, Uncategorized, കേരളം

അനിൽ പനച്ചൂരാൻ അന്തരിച്ചു.

കവിയും ഗാന രചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
Uncategorized

വൈറസ് കാർഡ് തട്ടിപ്പുമായി തലസ്ഥാന നഗരിയിലെ മെഡിക്കൽ സ്റ്റോറുകൾ

കോവിഡ് 19 എന്ന പുതിയ രോഗത്തിന്റെ വ്യാപനം ആരോഗ്യമേഖലയിൽ വലിയ പ്രതിസന്ധികളുണ്ടാക്കിയിരിക്കുകയാണ്. കോവിഡിന്റെ പേരിൽ പല ത തട്ടിപ്പുകളാണ് രാജ്യത്ത് അരങ്ങേറുന്നത് ദില്ലിയിൽ വൈറസ് കാർഡ് എന്ന പേരിൽ തട്ടിപ്പു തകൃതിയായി നടക്കുകയാണ്. ഇതിന് ഇരയായിരിക്കുന്നതോ തലസ്ഥാനനഗരമായ ദില്ലി നിവാസികൾ. ദില്ലിയിലെ മെഡിക്കൽ സ്റ്റോറുകളിൽ പലതിലും ഈ വൈറസ് കാർഡുകൾ വൻതോതിൽ വിറ്റഴിക്കപ്പെടുകയാണ്. ഐഡി കാർഡുകൾ കഴുത്തിൽ തൂക്കിയിടുന്ന മാതൃകയിൽ ഈ കാർഡുകൾ കഴുത്തിൽ അണിയുമ്പോൾ വൈറസുകൾ ശരീരത്തിൽ പ്രവേശിക്കില്ല എന്നാണു മെഡിക്കൽ സ്റ്റോർ ഉടമകൾ പ്രചരിപ്പിക്കുന്നത്. ഐ ഡി കാർഡിന്റെ വലുപ്പത്തിൽ ഉള്ള വൈറസ് കാർഡ് ദേഹത്തോട് ചേർന്നുകിടക്കുമ്പോൾ വൈറസ് ഓടിയൊളിക്കും എന്നാണു ഇവരുടെ വാദം. എന്നാൽ ഇത് ശുദ്ധ തട്ടിപ്പാണെന്നാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഒരു കാര്ഡിന്റെ വില 250 രൂപയാണ്. പോലീസ് സ്റ്റേഷനിൽ വൈറസ് കാർഡ് സംബന്ധിച്ച് ആരു...
നടിയെ ആക്രമിച്ച കേസിൽ  പ്രദീപിന്റെ പങ്ക്  ; കൂടുതൽ പ്രമുഖർ കുടുങ്ങാൻ സാധ്യത
Uncategorized

നടിയെ ആക്രമിച്ച കേസിൽ പ്രദീപിന്റെ പങ്ക് ; കൂടുതൽ പ്രമുഖർ കുടുങ്ങാൻ സാധ്യത

  നടനും എം എൽ യുമായ ഗണേഷ് കുമാറിന്റെ ഡ്രൈവർ പ്രദീപ് കോട്ടത്തലയ്‌ക്കെതിരെ  നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ പ്രദീപ് കോട്ടത്തലയ്ക്കെതിരെയുള്ളത് ഗുരുതര കണ്ടെത്തലുകൾ. ജനുവരിയിൽ എറണാകുളത്ത് നടന്ന യോഗമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തൽ. കേസ് അട്ടിമറിക്കാൻ കോടികൾ ചെലവഴിക്കാൻ ശേഷിയുള്ളവരാണ് പ്രതികളെന്ന് അന്വേഷണസംഘം കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകി. സാക്ഷികളെക്കൊണ്ടു ദിലീപിന് അനുകൂലമായി മൊഴി മാറ്റുന്നതിന് വേണ്ടി ഒരുസംഘം ജനുവരി 20ന് എറണാകുളത്ത് യോഗം ചേർന്നു. കേസിലെ മാപ്പുസാക്ഷിയായ വിപിൻ ലാലിന് പുറമെ മറ്റു സാക്ഷികളെയും ദിലീപിന് അനുകൂലമായി മൊഴി നൽകുന്നതിന് വേണ്ടി സ്വാധീനിക്കാൻ ശ്രമിച്ചു. ദിലീപിൻറെ ഡ്രൈവർ അപ്പുണ്ണി എന്നു വിളിക്കുന്ന സുനിൽ രാജുമായി ഫോണിൽ പ്രദീപ് ബന്ധപ്പെട്ടതായി സംശയിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് സാക്ഷി...
ഇബ്രാഹിം കുഞ്ഞിൻ്റെ അറസ്റ്റും സ്വർണ്ണക്കടത്തുകേസും ബി ജെ പിക്ക് നേട്ടമുണ്ടാക്കുമോ
Featured News, Uncategorized, കേരളം, വാര്‍ത്ത

ഇബ്രാഹിം കുഞ്ഞിൻ്റെ അറസ്റ്റും സ്വർണ്ണക്കടത്തുകേസും ബി ജെ പിക്ക് നേട്ടമുണ്ടാക്കുമോ

പാലാരിവട്ടം പാലം അഴിമതി കേസിൽ പൊതുമരാമത്ത് വകുപ്പു മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അറസ്റ്റ് ചെയ്തത് കൃത്യസമയത്തു തന്നെയാണ്.. ഇടതുമുന്നണി സർക്കാരിൻ്റെ വിശ്വാസ്യതയെ തകർക്കാൻ പ്രതിപക്ഷവും ബി ജെ പിയും കൊണ്ടു പിടിച്ച് ശ്രമം നടത്തുന്നതിനിടെ വീണു കിട്ടിയ സന്ദർഭം മുതലാക്കുകയായിരുന്നു സംസ്ഥാന ഭരണകൂടം. അറസ്റ്റ് വൈകിച്ചതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പുമായും ബന്ധമുണ്ട് എന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചതിൽ വാസ്തവവുമുണ്ട്. സ്വർണ്ണക്കടത്തു കേസിൽ പിണറായി സർക്കാരിനെ തളയ്ക്കാൻ കേന്ദ്ര സർക്കാർ പദ്ധതി പൂർണമായും വിജയിച്ചിട്ടില്ല. കാരണം ഇതുവരെ ഭരണകക്ഷിയിലെ രാഷ്ട്രീയ നേതാക്കൾക്ക് സ്വർണ്ണക്കടത്തു കേസിൽ പങ്കുള്ളതായി കേന്ദ്ര ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കറിൻ്റെ കോടതിയിലെ വെളിപ്പെടുത്തൽ കേന്ദ്ര അന്വേഷ...
ചിപ്പിയെടുത്തു മറയുന്നൊരാൾരൂപം
Featured News, Uncategorized, കവണി, കവിത

ചിപ്പിയെടുത്തു മറയുന്നൊരാൾരൂപം

കവണി ചിപ്പിയെടുത്തു മറയുന്നൊരാൾരൂപം. പോയട്രി മാഫിയയിൽ വന്ന ഡി. അനിൽകുമാറിൻ്റെ രണ്ടു കവിതകളെക്കുറിച്ച് എഴുതാം. കവിതയെടുത്തു വെച്ച് കമ്പോടു കമ്പ് പരാവർത്തനം ചെയ്ത് അതിൻ്റെ വെളിയടരുകളും ഉള്ളടരുകളും വിടർത്തിക്കാട്ടി നീട്ടിപ്പരത്തി എഴുതാൻ വഴങ്ങിത്തരുന്നവയല്ല ഈ കവിതകൾ. അങ്ങനെ സാമ്പ്രദായിക മട്ടിൽ എഴുതിപ്പിടിപ്പിച്ച് വാഴ്ത്തി വലുതാക്കേണ്ട കവിതകളല്ല ഡി. അനിൽകുമാറിൻ്റേത്. കടലും കടൽ ജീവതവുമാണ് കവിതയിലാകെ. വളരെ ലളിതമായി വിവരിച്ചു വിവരിച്ചു പോരവേ കവിതയുടെ ചൂണ്ടക്കൊളുത്തിൽ വായനക്കാരെ കുരുക്കുകയാണ് കവിയുടെ രീതി. കടൽ കൊത്തിയ കവിതകൾ. 'വെളുപ്പാങ്കാലം' എന്ന കവിതയിൽ കടലോരത്തെ വെളുപ്പാങ്കാലമാണ് വിവരിക്കുന്നത്. എല്ലാ പുതിയകാല മലയാള കവിതകളിലെയും പോലെ വാച്യമായ വിവരണം. കാവ്യഭാഷയിലുണ്ടാകണമെന്നു പണ്ടു കരുതിയിരുന്ന എല്ലാ അലങ്കാരങ്ങളും വർണ്ണങ്ങളും കൊഴുപ്പുകളും വറ്റിച്ചു കളഞ്ഞ നേർ വിവരണം. കടലോരത്തെ നിറമില്ലാത...
കോവിഡിനുശേഷം അഞ്ചാംപനി ലോകവ്യാപകമാകുമെന്ന് റിപ്പോർട്ട്
Uncategorized, അന്തര്‍ദേശീയം, വാര്‍ത്ത

കോവിഡിനുശേഷം അഞ്ചാംപനി ലോകവ്യാപകമാകുമെന്ന് റിപ്പോർട്ട്

ലോകത്തെല്ലായിടങ്ങളിലും കൊവിഡിന് ശേഷം അഞ്ചാംപനി വ്യാപകമാകാൻ സാധ്യതയെന്ന് വിദഗ്ധപഠനം. ഓസ്‌ട്രേലിയയിലെ മര്‍ഡോക്ക് ചില്‍ഡ്രന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ കിം മള്‍ഹോളണ്ടിന്റെ നേതൃത്വത്തിലാണ് പഠനം സംഘടിപ്പിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ അഞ്ചാംപനിയ്ക്ക് നല്‍കിയിരുന്ന വാക്‌സിന്‍ ഇത്തവണ കാര്യക്ഷമമായി നടന്നിട്ടില്ല. പലരും ആശുപത്രിയില്‍ പോകാന്‍ ഭയപ്പെട്ടിരുന്ന കാലമായിരുന്നു. ഇതുകാരണം നിരവധി കുഞ്ഞുങ്ങളില്‍ പ്രതിരോധ കുത്തിവെയ്പ്പ് നടന്നിട്ടില്ലെന്നും മെഡിക്കല്‍ ജേര്‍ണലായ ദി ലാന്റ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിൽ ഈ വെളിപ്പെടുത്തുന്നു. 2021 ന്റെ ആരംഭദശയിൽതന്നെ ലോകത്ത് കുട്ടികള്‍ക്കിടയില്‍ അഞ്ചാം പനി രൂക്ഷമാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അഞ്ചാംപനി തടയാന്‍ രാജ്യാന്തര സഹകരണം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അടുത്ത വര്‍ഷങ്ങളില്‍ അഞ്ചാംപനി ...