Thursday, July 2

Tag: IRAN

ജോര്‍ജ് ഫ്ളോയിഡ് കൊലപാതകം ; യു എസിൻ്റെ വംശീയതക്കെതിരെ ചൈനയും ഇറാനും
അന്തര്‍ദേശീയം, വാര്‍ത്ത

ജോര്‍ജ് ഫ്ളോയിഡ് കൊലപാതകം ; യു എസിൻ്റെ വംശീയതക്കെതിരെ ചൈനയും ഇറാനും

യു എസിൽ ജോര്‍ജ് ഫ്ളോയിഡിനെ ക്രൂരമായി വധിച്ച സംഭവത്തിനെതിരെ ചൈനയും ഇറാനും രംഗത്ത്. വംശീയതയില്ലാത്ത ലോകത്തിന് സമയമായെന്ന് ഇറാന്‍ പ്രതികരിച്ചു. വിവേചനം അമേരിക്കന്‍ സമൂഹത്തിന്റെ വിട്ടു മാറാത്ത രോഗമെന്ന് ചൈനയും പ്രസ്താവനയുമായി രംഗത്തുവന്നു. യു എസിൽ വംശീയ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള വിവേചനം അമേരിക്കന്‍ സമൂഹത്തിന്റെ വിട്ടുമാറാത്ത രോഗം ആണെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതിനിധി സോ ലിജാന്‍ പ്രസ്താവിച്ചു. ജോര്‍ജ് ഫ്‌ളോയ്ഡ് എന്ന കറുത്ത വര്‍ഗക്കാരനെ പോലീസുകാർ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം നടത്തുന്നവര്‍ക്ക് ഇറാൻ തങ്ങളുടെ ശക്തമായ ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്തു.. വംശീയതയ്‌ക്കെതിരായ പ്രക്ഷോഭങ്ങൾക്ക് സമയമായെന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി ജാവേദ് സരീഫ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം 2018 ൽ ഇറാനിലെ പ്രക്ഷോഭത്തെ പറ്റിയുള്ള യു.എസ് പ്രസ്താവനയുടെ കോപ്പിയില്‍ ഇറാന്‍ എന്ന ഭാഗം ...
മതസമ്മേളനങ്ങളിലൂടെ വൈറസ് വ്യാപനം ലോകമെമ്പാടും മനുഷ്യനു ഭീഷണി
CORONA, Featured News, അന്തര്‍ദേശീയം

മതസമ്മേളനങ്ങളിലൂടെ വൈറസ് വ്യാപനം ലോകമെമ്പാടും മനുഷ്യനു ഭീഷണി

ഇന്ത്യയിൽ നിസാമുദീൻ സമ്മേളനവുമായി ബന്ധപ്പെട്ട കൊറോണ വൈറസ് അണുബാധകൾ രാജ്യം എമ്പാടും സഞ്ചരിച്ചതിനു സമാനമായ അവസ്ഥയാണ് വിവിധ ലോക രാജ്യങ്ങളിൽ നിന്നും പുറത്തു വരുന്നത്. മലേഷ്യയിൽ സ്കൂളുകളും ഓഫീസുകളും ആരാധനാലയങ്ങളും അടച്ചു. ഒരു മത പരിപാടിയിൽ പങ്കെടുത്തവർ പങ്ക് വച്ച വൈറസ് അവിടെ പരുകയാണ്. അവിടെ മാത്രം ഒതുങ്ങാതെ അത് സിംഗപ്പൂരിലേക്കും ബ്രൂണൈയിലേക്കും വ്യാപിക്കുന്നു. പാക്കിസ്ഥാനിൽ, ഇറാനിൽ നിന്ന് മടങ്ങിയെത്തിയ തീർഥാടകർ മുഖേന പോസിറ്റീവ് കേസുകളുടെ എണ്ണം പെരുകുന്നു.. കൊറോണ വൈറസിന്റെ പ്രധാന പ്രചാരകരായി മത സദസ്സുകളും വിശ്വാസ ഗ്രൂപ്പുകളും തീർത്ഥാടകരും മാറിക്കൊണ്ടിരിക്കുന്നു. മുസ്ലീം ഭൂരിപക്ഷമുള്ള മലേഷ്യയിൽ കഴിഞ്ഞ ആഴ്ചയിലെ ക്വാലാലംപൂരിൽ നടന്ന 16,000 ത്തോളം ആളുകൾ പങ്കെടുത്ത ഇസ്ലാമിക മത സമ്മേളനവുമായി ബന്ധപ്പെട്ട് 513 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫെബ്രുവരി അവസാനം മുതൽ മാർച്ച് ആദ്യം വരെ മലേഷ്യയുടെ സ്ഥിരീകര...
ട്രംപിനെ വധിക്കാനായി വമ്പൻ പദ്ധതികളുമായി ഇറാൻ ; പശ്ചിമേഷ്യയിൽ സംഘർഷം മൂർച്ഛിക്കും
അന്തര്‍ദേശീയം, വാര്‍ത്ത

ട്രംപിനെ വധിക്കാനായി വമ്പൻ പദ്ധതികളുമായി ഇറാൻ ; പശ്ചിമേഷ്യയിൽ സംഘർഷം മൂർച്ഛിക്കും

ഇറാൻ രഹസ്യ സൈനികമേധാവി ഖ്വാസി സുലൈമാനിയുടെ വധത്തിനു പ്രതികാരമായി വൻ ഗൂഢപദ്ധപ്രതികളുമായി ഖുദ്‌സ് വിഭാഗത്തിന്റെ പുതിയ തലവൻ രംഗത്ത്. ട്രംപിന്റെ ജീവനെടുക്കാൻ മൂന്നു മില്യൺ ഡോളറാണ് ഇറാനിലെ ഒരു രാഷ്ട്രീയ നേതാവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാനിൽനിന്നും വധത്തിനു നിരവധി കൊട്ടേഷനുകൾ ലഭിച്ചതായി പ്രതിരോധമന്ത്രാലയത്തിൽ നിന്നുള്ള റിപ്പോർട്ടുകളുണ്ട്. ഈ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ധിക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സൈബര്‍ ആക്രമണം അടക്കം ഉണ്ടാവുമെന്ന സൂചനകളും ശക്തമാണ്. യുഎസിനെതിരെ ചങ്കൂറ്റത്തോടെ തിരിച്ചടിക്കുമെന്നും പ്രതികാരം തീര്‍ക്കുമെന്നുമാണ് പുതിയ ഖുദ്‌സ് വിഭാഗം തലവന്‍ ഇസ്മായില്‍ ഖാനി മുന്നറിയിപ്പ് നല്‍കുന്നത്. യുഎസ് ഭീരുത്വം നിറഞ്ഞ നടപടിയിലൂടെയാണ് സുലൈമാനിയെ ഇല്ലാതാക്കിയത്. ദൈവത്തിന്റെ പിന്തുണയാല്‍ ലോകത്തെമ്പാടുമുള്ള സ്വതന്ത്ര പോരാളികള്‍ക്കൊപ്പം ചേര്‍ന്ന് സുലൈമാനിയുടെ ഓരോ തുള്ള...
മിസൈലാക്രമണത്തിൽ  80 അമേരിക്കൻ  സൈനികരെ വധിച്ചതായി  ഇറാൻ ; ഒറ്റ മിസൈൽ പോലും തടുക്കാനായില്ല
Featured News, അന്തര്‍ദേശീയം, വാര്‍ത്ത

മിസൈലാക്രമണത്തിൽ 80 അമേരിക്കൻ സൈനികരെ വധിച്ചതായി ഇറാൻ ; ഒറ്റ മിസൈൽ പോലും തടുക്കാനായില്ല

ഇറാൻ അമേരിക്കയുടെ സൈനികത്താവളം ലക്ഷ്യമാക്കി ഇറാഖിൽ നടത്തിയ വ്യോമാക്രമണത്തില്‍ 80 സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ വെളിപ്പെടുത്തി. കുറഞ്ഞത് 80 'അമേരിക്കന്‍ ഭീകരരെ' വധിച്ചതായി ഇറാനിയന്‍ ദേശീയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇറാന്റെ അവകാശവാദം അമേരിക്ക തളളി. എല്ലാ സൈനികരും ബങ്കറിൽ സുരക്ഷിതരാണെന്ന് അമേരിക്ക അവകാശപ്പെടുന്നു. ഇറാൻ പുറത്തുവിട്ട വാർത്ത ശരിയാണെങ്കിൽ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഏറ്റവും കൂടുതൽ അമേരിക്കൻ സൈന്യം ഒരു ആക്രമണത്തിൽ കൊല്ലപ്പെടുന്ന യുദ്ധമായി ഇത് രേഖപ്പെടുത്തും ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി 15 മിസൈലുകള്‍ തൊടുത്തുവെന്നാണ് ഇറാന്റെ അവകാശവാദം. അമേരിക്കയുടെ ഹെലികോപ്റ്ററുകള്‍ക്കും സൈനിക ഉപകരണങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.മിസൈലുകള്‍ തകര്‍ത്ത് പ്രതിരോധിക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചില്ല. എല്ലാ മിസൈലുകളും ലക്ഷ്യസ്ഥാനം കണ്ടു. അമേരിക്ക ഇതി...
അമേരിക്കൻ സൈന്യത്തെ ഇറാൻ ഭീകരപ്രവർത്തകരായി പ്രഖ്യാപിച്ചു
അന്തര്‍ദേശീയം, വാര്‍ത്ത

അമേരിക്കൻ സൈന്യത്തെ ഇറാൻ ഭീകരപ്രവർത്തകരായി പ്രഖ്യാപിച്ചു

അമേരിക്കയ്‌ക്കെതിരെ ഒരു പടി കൂടി കടന്നു ഇറാൻ. അമേരിക്കന്‍ സൈന്യത്തെ ഭീകര പ്രവർത്തകരാണെന്നാണ് ഇറാൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ബിൽ ഇറാന്‍ പാര്‍ലമെന്റ് പാസ്സാക്കുകയും ചെയ്തു. ഭീകരകേന്ദ്രമായി പെന്റഗണും പട്ടികയിലുണ്ട്. സംഘർഷത്തിന് അയവുണ്ടാകുന്നതിന്റെ ഒരു സൂചനയും പുറത്തുവരുന്നില്ല  ഇറാന്റെ രഹസ്യസേന മേധാവി ഖാസിം സുലൈമാനിയുടെ വധത്തിന് പിന്നാലെയാണ് ഇറാന്റെ പ്രമേയം. സുലൈമാനിയുടെ വധത്തില്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ബഗ്ദാദില്‍ വെച്ചാണ് ഇറാന്‍ ചാരസേനയുടെ മേധാവി ഖാസിം സുലൈമാനി അടക്കം ഏഴുപേരെ വ്യോമാക്രമണത്തിലൂടെ അമേരിക്കന്‍ സേന വധിച്ചത്. ഇതിന് പ്രതികാരമെന്നോണം ബഗ്ദാദിലെ യു എസ് എംബസി സ്ഥിതിചെയ്യുന്ന അതീവ സുരക്ഷാമേഖലയിലും അമേരിക്കയുടെ വ്യോമകേന്ദ്രത്തിലും മോര്‍ട്ടാര്‍, റോക്കറ്റ് ആക്രമണങ്ങളും നടന്നിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട നേ...
ട്രംപിന്റെ തലയ്ക്ക് 500 കോടി രൂപ ഇനാം പ്രഖ്യാപിച്ചു ഇറാൻ ; പൗരജനതയിൽ നിന്നും  പണപ്പിരിവ് തുടങ്ങി
അന്തര്‍ദേശീയം, വാര്‍ത്ത

ട്രംപിന്റെ തലയ്ക്ക് 500 കോടി രൂപ ഇനാം പ്രഖ്യാപിച്ചു ഇറാൻ ; പൗരജനതയിൽ നിന്നും പണപ്പിരിവ് തുടങ്ങി

സൈനികമേധാവിയെ വധിച്ചതിന് പ്രതികാരവുമായി ഇറാൻ ഭരണകൂടം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തലയ്ക്ക് വിലയിട്ട് ഇറാൻ രംഗത്തിറങ്ങി. ട്രംപിനെ വധിക്കുന്നവർക്കു 80 മില്ല്യണ്‍ യുഎസ് ഡോളര്‍ (500 കോടി ഇന്ത്യന്‍ രൂപ) പാരിതോഷികമാണ് പ്രഖ്യാപിച്ചിരിക്കുന്നത്, ഇറാനിയന്‍ രഹസ്യാന്വേഷണ വിഭാഗം തലവന്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യാൻ വേണ്ടിയാണ് ഇപ്പോൾ ട്രംപിനെതിരെ നീങ്ങിയിരിക്കുന്നതു . ട്രമ്പിനെ വകവരുത്താനായി എല്ലാ പൗരരില്‍ നിന്നും ഓരോ ഡോളര്‍ വീതം ശേഖരിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐ എ എന്‍ എസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകത്തിലെ മതമൗലിക രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന സൈനികശേഷിയുള്ള രാജ്യമാണെങ്കിലും ഇറാന് അമേരിക്കയെ നേരിട്ടാക്രമിക്കാനുള്ള സംവിധാനമില്ലാത്തതിനാൽ ഇറാൻ അനുകൂല ഗറില്ലാ സംഘങ്ങളുടെ സഹകരണത്തോടെയാണ് അമേരിക്കയെ ആക്രമിക്കാൻ പദ്ധതിയ...
കെനിയയിൽ യു എസ് സൈനികതാവളത്തിനു നേരെ ആക്രമണം
അന്തര്‍ദേശീയം, വാര്‍ത്ത

കെനിയയിൽ യു എസ് സൈനികതാവളത്തിനു നേരെ ആക്രമണം

ഇറാനെതിരെയുള്ള യു എസ് ആക്രമണത്തിന് പ്രതികാരമായി കെനിയയിൽ യു എസ് എംബസിയോട് ചേർന്ന സൈനിക താവളത്തിനു സമീപം ആക്രമണം. അല്‍ ഷബാബ് എന്ന പശ്ചിമേഷ്യൻ തീവ്രവാദ സംഘടനയുടെതാണ്‌ ആക്രമണം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യു എസ് സൈനിക താവളത്തിനു നേരെയുള്ള ആക്രമണത്തെ തുടർന്ന് ലോകമൊട്ടാകെയുള്ള സൈനിക താവളങ്ങളിലും എംബസ്സികളിലും വീണ്ടും അമേരിക്ക ജാഗ്രതാ നിർദ്ദേശം നൽകി. ആക്രമണത്തില്‍ യു എസ് എയർ ക്രാഫ്റ്റ്കൾ അടക്കം തകര്‍ന്നതായി റിപ്പോർട്ടുണ്ട്. അപ്രതീക്ഷിതമായ റോക്കറ്റാക്രമണത്തിൽ യു എസ് താവളത്തിലെ ഉപകരണങ്ങള്‍ക്കും മറ്റും കേടുപാടുകള്‍ സംഭവിച്ചതായി യുഎസ് ആഫ്രിക്കന്‍ കമാന്‍ഡര്‍ അറിയിച്ചു. താവളത്തിലേക്ക് നുഴഞ്ഞ് കയറാനുള്ള അല്‍ ഷബാബ് തീവ്രവാദികളുടെ ശ്രമം പരാജയപ്പെടുത്തിയെന്നും കമാന്‍ഡര്‍ അറിയിച്ചു. ഇനിയും ഭീകരാക്രമണമുണ്ടാകാൻ സാധ്യതയുള്ളതായി വിദേശങ്ങളിലെ താവളങ്ങളിൽ കഴിയുന്ന അമേരിക്കൻ സൈന്യത്തിന് മുന്നറിയിപ്...
നേരിട്ടുള്ള ഏറ്റുമുട്ടലിനു യു എസിനു ധൈര്യമില്ലെന്ന പരിഹാസവുമായി ഇറാൻ
അന്തര്‍ദേശീയം, വാര്‍ത്ത

നേരിട്ടുള്ള ഏറ്റുമുട്ടലിനു യു എസിനു ധൈര്യമില്ലെന്ന പരിഹാസവുമായി ഇറാൻ

വൻ സൈനിക ശക്തിയായ തങ്ങളോട് നേരിട്ടുള്ള ഏറ്റുമുട്ടലിനു അമേരിക്കയ്ക്ക് ധൈര്യമില്ലെന്ന പരിഹാസവുമായി ഇറാൻ. തങ്ങളുമായി ഒരു സൈനിക ഏറ്റുമുട്ടലിന് യുഎസിന് അല്പം പോലും ധൈര്യമില്ലെന്നു ഇറാന്‍ സൈനിക മേധാവി ജനറല്‍ അബ്ദുല്‍ റഹിം മൗസാവി പറഞ്ഞു. പറഞ്ഞു. 'ഇനി ഉണ്ടാകാന്‍ സാധ്യതയുള്ള ഒരു സംഘട്ടനത്തില്‍, അവര്‍ക്ക് ഇറാനോട് നേരിടാന്‍ ധൈര്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഏറ്റുമുട്ടുമ്പോള്‍ അഞ്ച്, രണ്ട് എന്നീ അക്കങ്ങള്‍ എവിടെയാണെന്ന് വ്യക്തമാകും' ഇറാന്റെ 52 തന്ത്രപ്രധാനമായ കേന്ദ്രങ്ങൾ തകർക്കുമെന്ന് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്കു മറുപടി പറയുകയായിരുന്നു ഇറാന്‍ സൈനിക മേധാവി. ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.  പശ്ചിമേഷ്യൻ സംഘർഷം  രൂക്ഷമാകുമെന്നാണ്   സൂചന. പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി മുന്നറിയിപ്പ് നല്കിയിരുന്നു.  ഇറാന്‍ തങ്ങള്‍ക്ക് നേരെ ആക്രമണത്തിന് തുനിഞ്ഞ...
പശ്ചിമേഷ്യ യുദ്ധത്തിന്റെ നിഴലിൽ ; അമേരിക്കൻ ആക്രമണത്തിലൂടെ ഇറാൻ സൈനിക മേധാവിയെ വധിച്ചു
അന്തര്‍ദേശീയം, വാര്‍ത്ത

പശ്ചിമേഷ്യ യുദ്ധത്തിന്റെ നിഴലിൽ ; അമേരിക്കൻ ആക്രമണത്തിലൂടെ ഇറാൻ സൈനിക മേധാവിയെ വധിച്ചു

ഇറാനിലെ രഹസ്യ സൈനിക മേധാവി ഇറാഖില്‍ വെച്ച് കൊല്ലപ്പെട്ടു. ഇറാനിലെ രഹസ്യ സായുധ സൈന്യമായ റെവല്യൂഷണറി ഗാര്‍ഡിന്റെ കമാന്‍ഡറായ ഖാസിം സുലൈമാനി അമേരിക്കൻ വ്യോമാക്രമണത്തിലാണ് . ഇദ്ദേഹത്തിനൊപ്പം ഇറാഖിലെ ഇറാന്‍ പിന്തുണയുള്ള പോപുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ് ഡെപ്യൂട്ടി കമാന്‍ഡര്‍ അല്‍ മഹ്ദിയും ആക്രമണത്തിൽ മാറിയച്ചതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ബാഗ്‌ദാദ്‌ നഗരത്തിനു സമീപമാണ് ആക്രമണം നടന്നത്. ബാഗ്ദാദിലെ എയര്‍പോര്‍ട്ടിലേക്ക് യു.എസ് നടത്തിയ വ്യോമാക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് റോയിട്ടേര്‍സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു . സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കൻ പതാക ട്വീറ്റ് ചെയ്തു. സുലൈമാനിയെ വകവരുത്താന്‍ ഉത്തരവിട്ടുവെന്നു യു.എസ് സൈനിക മേധാവി പെന്റഗണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാഖിലുള്‍പ്പെടയുള്ള യു.എസ് ഉദ്യോഗസ്ഥരെ വകവരുത്താന്‍ സൊലൈമാന്‍ നീക്കം നടത്തുന്നുണ്ട...
സൗദിയ്ക്കെതിരെ വീണ്ടും ഹൂത്തികൾ ശക്തി പ്രാപിക്കുന്നുവോ..
അന്തര്‍ദേശീയം, രാഷ്ട്രീയം

സൗദിയ്ക്കെതിരെ വീണ്ടും ഹൂത്തികൾ ശക്തി പ്രാപിക്കുന്നുവോ..

സമാധാന ശ്രമങ്ങളില്‍ സൗദി ആത്മാര്‍ഥത കാണിക്കുന്നില്ലെന്നു ആരോപിച്ചുകൊണ്ട് അടുത്ത ഘട്ട ആക്രമണത്തിനായി വിമത സംഘം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്തിടയായി സൗദിയുടെ സൈനിക ക്യാമ്പുകളിലും അരാംകോ ആക്രമണവും അടക്കം നിരവധി നാശനഷ്ടങ്ങളാണ് സൗദിക്ക് യെമന്‍ വിമതരില്‍ നിന്നുണ്ടായത്. എന്നാൽ യെമനില്‍ സൈനിക നടപടി കുറയ്ക്കുന്ന കാര്യങ്ങളൊന്നും സൗദി തല്‍ക്കാലത്തേക്ക് പ്രഖ്യാപിച്ചിട്ടില്ല. ഇതിനിടെ സൗദിയിലെ എല്ലാ ആക്രമണങ്ങള്‍ക്കും സഹായം നല്‍കുന്നത് ഇറാനാണെന്ന് സൗദി ആരോപിക്കുന്നുമുണ്ട്. ഹൂത്തികള്‍ക്ക് ആയുധം എത്തിച്ച് നല്‍കുന്നത് ഇറാനാണെന്നാണ് സൗദി ആരോപിക്കുന്നത്.അതുകൊണ്ടുതന്നെ നടക്കാൻ പോകുന്നത് വലിയ ആക്രമണങ്ങള്‍ ആയിരിക്കുമെന്നുള്ള സൂചനയാണ് ലഭ്യമാകുന്നത്. അത് സൗദിയെ തകര്‍ക്കുമെന്നും .ഹൂത്തികളുടെ സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ പറയുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹൂത്തികള്‍ക്ക് സൈനിക സഹായം നല്‍കുന്നു...