Monday, January 25

Tag: Israel

ഹൃദയം നുറുങ്ങുന്ന കളി ; ഇസ്രയേൽ നഷ്ടപ്പെടുത്തിയ, കാലില്ലാത്തവരുടെ ഫുഡ്ബോൾ
Featured News, അന്തര്‍ദേശീയം, കായികം, വാര്‍ത്ത

ഹൃദയം നുറുങ്ങുന്ന കളി ; ഇസ്രയേൽ നഷ്ടപ്പെടുത്തിയ, കാലില്ലാത്തവരുടെ ഫുഡ്ബോൾ

അതെ, ഈ കാൽപ്പന്ത് കളി ഒരു രാഷ്ട്രീയപ്രതിരോധം തീർക്കലാണ്.  ഇസ്രായേൽ നഷ്ടപ്പെടുത്തിയ കാലുകളുടെ ഓർമ വീണ്ടെടുത്തുകൊണ്ട് ഗാസയിലെ യുവാക്കൾ ക്രച്ചസുമായി മൈതാനത്തിറങ്ങിയപ്പോൾ ലോകമൊട്ടാകെയുള്ള ഫുഡ്ബോൾ പ്രേമികളുടെ ഹൃദയം ഘനീഭവിക്കുകയായിരുന്നു. ദൃശ്യവാർത്താമാധ്യമങ്ങളിലുടെ ഈ പൊയ്കാലുകളുടെ ചലനം വേദനയായി മാറി. കോവിഡ് 19 വൈറസിനെത്തുടർന്നുണ്ടായ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ  . പലസ്തീൻ യുവാക്കൾ ക്രച്ചസിൽ ഗ്രൗണ്ടിലേക്കിറങ്ങി. ഗാസയിൽ വീണ്ടും കാൽപന്തുരുളുകയായിരുന്നു. പല വേളകളിലായി  ഇസ്രയേലിന്റെ ആക്രമണത്തിൽ കാൽ നഷ്ടമായവരുടെ ഫുട്ബോൾ കളിയാണ് ഗ്രൗണ്ടിൽ നടക്കുന്നത്. കാലിനൊപ്പം കൈകൾ നഷ്ടപ്പെട്ടവരും ടീമിലുണ്ട് പാലസ്തീനിൽ അതിർത്തി കടന്ന് ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ ഇന്ന് വാർത്തയല്ലാതായിരിക്കുകയാണ്. സ്ത്രീപുരുഷ വ്യത്യാസമില്ലാതെ കുട്ടികളുൾപ്പെടെ ആയിരക്കണക്കിന് യുവാക്കളാണ് ഇസ്രായേലിൻ്റെ ആക്രമണത്തിനിരയായി അംഗവ...
പലസ്തീനിൽ തടവുകാരുടെയിടയിലെ കോവിഡ് ഭീതിയും മനുഷ്യാവകാശലംഘനങ്ങളും
Featured News, അന്തര്‍ദേശീയം, വാര്‍ത്ത

പലസ്തീനിൽ തടവുകാരുടെയിടയിലെ കോവിഡ് ഭീതിയും മനുഷ്യാവകാശലംഘനങ്ങളും

ഇസ്രായേൽ ജയിലിലിൽ നിന്നും മോചിതനായതിന്റെ പിറ്റേ ദിവസം നൂറുദ്ദിൻ സർസോർ നു കോവിഡ് 19 പരിശോധനാഫലം പോസിറ്റീവായി. മാർച്ച് 31 ന് ഇസ്രായേൽ ജയിലിൽ നിന്ന് മോചിതനായ ഒരു ദിവസത്തിന് ശേഷമാണ് ഈ ഫലം ലഭിച്ചത് എന്നതുകൊണ്ട് അദ്ദേഹം അത്ഭുതപ്പെട്ടില്ല ഇസ്രായേൽ ഭരണകൂടം പലസ്തീനിലെ തടവുകാരുടെയിടയിൽ നടത്തുന്ന മനുഷ്യാവകാശലംഘനങ്ങൾ മൂലം ജയിലുകളിൽ കോവിഡ് ഭീതി പടരുകയാണ്. ലോകം മുഴുവൻ ഇപ്പോൾ കോവിഡിന്റെ പശ്​ചാത്തലത്തിൽ ഇവരുടെ ജീവൻ ഏറെ അപകടത്തിലാണെണ് പലസ്തീൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് (പി. സി. എച്ച്. ആർ) ചൂണ്ടിക്കാണിക്കുന്നത്. മതിയായ ആരോഗ്യപരിരക്ഷ തടവുകാർക്ക്​ അനുവദിക്കുന്നില്ല. ലോകത്ത് മറ്റൊരു ഭരണകൂടവും പിന്തുടരാത്ത മനുഷ്യത്വരഹിതവും ക്രൂരവുമായ തടങ്കലാണ് ​ഇസ്രായേൽ ഭരണകൂടം നടപ്പാക്കുന്നതെന്നും മനുഷ്യാവകാശസംഘടനകൾ ചൂണ്ടിക്കാണിക്കുന്നത്​. ജയിലുകളിൽ ലോകാരോഗ്യസംഘടനയുടെ നിർദ്ദേശപ്രകാരമുള്ള ആ​രോഗ്യ പ്രവർത്തകരുടെ സന്ദർശനംപോല...
ഗാസയിൽ ഇസ്രായേലിൻ്റെ രൂക്ഷമായ ആക്രമണം ; 34  പേർ കൊല്ലപ്പെട്ടു
അന്തര്‍ദേശീയം, വാര്‍ത്ത

ഗാസയിൽ ഇസ്രായേലിൻ്റെ രൂക്ഷമായ ആക്രമണം ; 34 പേർ കൊല്ലപ്പെട്ടു

പാലസ്തീനിൽ ഇസ്രായേലിൻ്റെ രൂക്ഷമായ മിസൈലാക്രമണം. പലസ്തീൻ സംഘടനയായ ഇസ്‌ലാമിക് ജിഹാദിനെ (പിഐജെ) ലക്ഷ്യമിട്ട് ഗാസയിൽ 2 ദിവസമായി ഇസ്രയേൽ നടത്തുന്ന മിസൈലാക്രമണങ്ങളിൽ 3 സ്ത്രീകളും 8 കുട്ടികളും ഉൾപ്പെടെ 34 പലസ്തീൻകാർ കൊല്ലപ്പെട്ടതായാണു വാർത്ത. കഴിഞ്ഞ ദിവസം പുലർച്ചെ ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ സംഘർഷത്തിന് അയവു വന്നിട്ടുണ്ട്. ഗാസയിൽ നിന്ന് കഴിഞ്ഞ ദിവസവും ഇസ്രയേലിനു നേരെ റോക്കറ്റാക്രമണം ഉണ്ടായി. ഇസ്രയേൽ പക്ഷത്ത് ആൾനാശമില്ല. കഴിഞ്ഞ ദിവസം ചൊവ്വാഴ്ച പുലർച്ചെ ഇസ്രയേൽ നടത്തിയ മിസൈലാക്രമണത്തിൽ പിഐജെയുടെ മുതിർന്ന കമാൻഡർ ബഹാ അബുൽ അത്തായും ഭാര്യയും കൊല്ലപ്പെട്ടതാണു സംഘർഷം രൂക്ഷമാക്കിയത്. പാലസ്തീൻ സംഘടനയെ ലക്ഷ്യം വെച്ചാണു ഇസ്രായേൽ ആക്രമണമെന്ന് പറയുമ്പോഴും സാധാരണയായി കൊല്ലപ്പെടുന്നതിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണു, പക്ഷെ പാലസ്തീനിലേക്കു കടന്നുകയറി ആക്രമിച്ച് കുട്ടികളെ ഉൾപ്പെടെ കൊലപ്പെടുത്തിയതിനെതിര...
സമീർ പലരിലൊരാൾ മാത്രം ; ഇസ്രായേൽ നടത്തുന്ന മനുഷ്യാവകാശ ധ്വംസനത്തിന്റെ ഇരകളിൽ ഒരാൾ
Featured News, അന്തര്‍ദേശീയം, രാഷ്ട്രീയം

സമീർ പലരിലൊരാൾ മാത്രം ; ഇസ്രായേൽ നടത്തുന്ന മനുഷ്യാവകാശ ധ്വംസനത്തിന്റെ ഇരകളിൽ ഒരാൾ

''ഗുരുതരമായ അവസ്ഥ” എന്നതിന്റെ അർത്ഥമെന്താണെന്ന് വിശദീകരിക്കാൻ  8 വയസ്സുള്ള സുന്ദരിയായ റിത അമ്മ നൗറയോട് ആവശ്യപ്പെടുന്നു. ഈ വാക്കിന്റെ നിർവചനമായി വിക്കിപീഡിയ നൽകുന്നതിനേക്കാൾ കൂടുതൽ അറിയാൻ റിത ആഗ്രഹിക്കുന്നുണ്ട് , കാരണം  അവൾ സ്ഥിരമായി കേൾക്കുന്ന ഒരു വാക്കായിരുന്നു അത് . സെപ്റ്റംബർ 25 ന് സ്കൂളിൽ നിന്ന് അവളെ കൂട്ടിക്കൊണ്ടുപോകാൻ എത്തുമെന്ന് പറഞ്ഞ അച്ഛൻ ഇപ്പോൾ, “ഗുരുതരാവസ്ഥ”യിലാണെന്നാണ് അവൾ കേൾക്കുന്നത്. അന്ന് രാവിലെ അവളെ സ്കൂളിനു മുന്പിൽ ഇറക്കി വിട്ടിട്ടു പോകുമ്പോൾ അദ്ദേഹം തികച്ചും സന്തോഷവാനായിരുന്നുവെന്നും അവൾക്കറിയാം. വാക്കിന്റെ അർത്ഥം അവളോട് വിശദീകരിക്കാൻ കഴിയാതെ നൗറ മകളുടെ മുഖത്തേക്കു നിസംഗതയോടെ നോക്കിയിരിക്കുകയാണ്. “അവളോട് എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല”; അവരുടെ തൊണ്ടയിൽ നിന്നും ഒരു വാക്കും പുറത്തുവരില്ല. അതാണ് ശരാശരി ഒരു പലസ്തീൻ കാരന്റെ അവസ്ഥ. പലസ്തീൻ പള്ളികൾ 44 കാരനായ സമീർ അർബീദ...
ഗോമാംസവിവാദം അവസാനിപ്പിക്കാൻ അവസരം ; ഇനി ബഹിരാകാശത്തുനിന്നു ‘ഇറക്കുമതി’ ചെയ്യാം
അന്തര്‍ദേശീയം, വാര്‍ത്ത

ഗോമാംസവിവാദം അവസാനിപ്പിക്കാൻ അവസരം ; ഇനി ബഹിരാകാശത്തുനിന്നു ‘ഇറക്കുമതി’ ചെയ്യാം

റഷ്യ, അമേരിക്ക, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളുടെ സഹകരണത്തോടെ ബഹിരാകാശത്ത് കൃത്രിമ മാംസം നിര്‍മിക്കുന്നത് വിജയകരമായി പരീക്ഷിച്ചിരിക്കുന്നു. ഇനി 'രക്തച്ചൊരിച്ചിലി'ല്ലാതെ ഗോമാംസം ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് തെളിഞ്ഞതോടെ ഈ കൃത്രിമ മാംസത്തിൻ്റെ രുചി അറിയാൻ അവസരമായി. ഇസ്രായേൽ കമ്പനിയാണു ബഹിരാകാശനിലയത്തിൽ വെച്ച് മാംസം വിജയകരമായി നിർമിച്ച വിവരം പുറത്തുവിട്ടത്. ഇതോടെ മൃഗങ്ങളെ ഉപദ്രവിക്കാതെ ഏതു മാംസവും ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് കമ്പനി അറിയിച്ചു. ബി ബി സി യാണു ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വെച്ച് സ്‌പേസ് ബീഫ് 3 ഡി ബയോപ്രിന്റ് സാങ്കേതികവിദ്യയിലൂടെയാണു ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതെന്ന് ഇസ്രായേൽ ഭക്ഷ്യോത്പാദന കമ്പനിയായ ആലെഫ് ഫാംസ് അറിയിച്ചു. മൃഗങ്ങളെ കൊല്ലാതെതന്നെ കൃത്രിമ മാംസം നിര്‍മിക്കുന്ന രംഗത്ത് ഗവേഷണങ്ങൾ നടത്തിവരുകയാണു ഈ ഇസ്രായേൽ കമ്പനി. രണ്ട് കോശങ...
ഇസ്രായേലിൽ നെതന്യാഹുവിനു തിരിച്ചടി ; തെരഞ്ഞെടുപ്പിൽ ത്രിശങ്കുസഭ
അന്തര്‍ദേശീയം, വാര്‍ത്ത

ഇസ്രായേലിൽ നെതന്യാഹുവിനു തിരിച്ചടി ; തെരഞ്ഞെടുപ്പിൽ ത്രിശങ്കുസഭ

ഇസ്രയേൽ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനു വൻ തിരിച്ചടി. പാർലമെന്റായ നെസറ്റിലേക്ക്‌ നടന്ന പുനർ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ല. പതിറ്റാണ്ടുകളായി ഇസ്രയേലി രാഷ്‌ട്രീയത്തിൽ അതികായനായ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ പതനത്തിന്റെ തുടക്കമായേക്കാം ഫലമെന്നാണ്‌ സൂചന. 69.4 ശതമാനം പേരാണ്‌ വോട്ട്‌ ചെയ്‌തത്‌. ഇത്തവണത്തെത് ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പായിരുന്നതിനാൽ തെരഞ്ഞെടുപ്പിൽ 90 ശതമാനം വോട്ട്‌ എണ്ണിക്കഴിഞ്ഞപ്പോൾ 120 അംഗ നെസറ്റിൽ നെതന്യാഹുവിന്റെ ലിക്കുഡ്‌ പാർടിക്ക്‌ 31 സീറ്റ്‌ മാത്രമാണുള്ളത്‌. മുഖ്യപ്രതിയോഗിയായ മുൻ സേനാ തലവൻ ബെന്നി ഗാന്റ്‌സിന്റെ ബ്ലൂ ആൻഡ്‌ വൈറ്റ്‌ പാർടിക്ക്‌ 32 സീറ്റുണ്ട്‌. വലതുപക്ഷ, യാഥാസ്ഥിതിക കക്ഷികൾ ചേർന്ന ലിക്കുഡിന്റെ സഖ്യത്തിന്‌ 55 സീറ്റും മധ്യപക്ഷ ബ്ലൂ ആൻഡ്‌ വൈറ്റ്‌ സഖ്യത്തിന്‌ 56 സീറ്റുമുണ്ട്‌. ഭൂരിപക്ഷത്തിന്‌ 61 സീറ്റ്‌ വേണമെന്നിരിക്കെ അവിഗ്‌ദ...
പെൺകുട്ടിയെ പ്രണയിച്ചുകൊണ്ടുപോയി കൂട്ടബലാൽസംഗം ചെയ്ത 12 ഇസ്രായേൽ വിദ്യാർഥികൾ അറസ്റ്റിൽ
അന്തര്‍ദേശീയം, വാര്‍ത്ത

പെൺകുട്ടിയെ പ്രണയിച്ചുകൊണ്ടുപോയി കൂട്ടബലാൽസംഗം ചെയ്ത 12 ഇസ്രായേൽ വിദ്യാർഥികൾ അറസ്റ്റിൽ

ഇംഗ്ളണ്ട് സ്വദേശിയായ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന കേസിൽ ഇസ്രയേലിൽ നിന്നുള്ള 12 വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. സൈപ്രസിലെ ഐയ നാപ എന്ന വിനോദസഞ്ചാര കേന്ദ്രത്തിലെ റിസോർട്ടിൽ വച്ചാണ് സംഭവം നടന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് താൻ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പെൺകുട്ടി  പ്രാദേശിക പൊലീസ് സ്റ്റേഷനിൽ മൊഴി നൽകിയത്. അന്ന് തന്നെ  മെഡിറ്ററേനിയൻ ദ്വീപിലെ റിസോർട്ടിൽ നിന്നും പ്രതികളായ എല്ലാവരെയും പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. അറസ്റ്റിലായവരെല്ലാവരും കൗമാരപ്രായക്കാരാണു.വിദ്യാർഥികളെല്ലാവർക്കും 16 ഉം 17 വയസ് മാത്രമാണ് ഉള്ളത്. ഇവരിലൊരാൾ 15 കാരനാണ്. സംഘത്തിലെ നാല് പേർ പെൺകുട്ടിയുമായി ലൈംഗിക വേഴ്ച നടത്തിയെന്ന് കുട്ടികൾ സമ്മതിച്ചിട്ടുണ്ട്. കൗമാരക്കാരിയെ പീഡിപ്പിക്കുന്നത് തങ്ങളുടെ ഫോണുകളിൽ പ്രതികളിൽ ചിലർ ചിത്രീകരിച്ചതായും ആരോപണമുണ്ട്. അവരുടെ മൊബൈൽ ഫോൺ പരിശോധിച്ചുവ...
ഇസ്രായേൽ തടവറയിൽ നിന്നൊഴുകുന്ന അതിജീവനത്തിന്റെ പുരുഷ ബീജങ്ങൾ
Prathipaksham Retro, അന്തര്‍ദേശീയം, രാഷ്ട്രീയം

ഇസ്രായേൽ തടവറയിൽ നിന്നൊഴുകുന്ന അതിജീവനത്തിന്റെ പുരുഷ ബീജങ്ങൾ

ഇസ്രയേലിന്റെ ആദ്യ പ്രധാന മന്ത്രിയായിരുന്ന ഡേവിഡ് ബെൻ ഗുറിയോൺ 1937 സിയോണിസ്റ് അജണ്ട എന്തെന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുകയുണ്ടായി. ഈ അറബികളെ പുറത്താക്കിയിട്ട് നമ്മൾക്ക് നമ്മുടെ ഭൂമി സ്വന്തമാക്കണമെന്നായിരുന്നു അത്. ഗാസയിലും പലസ്തിനിന്റെ പലഭാഗത്തും ഇന്നും യാതൊരു മനുഷ്യത്വ വുമില്ലാതെ ഇസ്രായേൽ ഷെല്ലുകൾ വർഷിക്കുന്നു. ആശുപത്രികൾ ആക്രമിക്കുന്നു. സ്‌കൂളുകളും കുഞ്ഞുങ്ങളുടെ ഷെൽറ്ററുകളും ആക്രമിക്കുന്നു. ഭൂമിയിൽ നിന്നും ഒരു ജനതയെ മൊത്തമില്ലാതാക്കാനുള്ള ദൈവത്തിന്റെ പേരിലുള്ള ശ്രമമെന്നിതിനെ വിളിക്കാം. പാലസ്‌തീൻ പൊരുതുകയാണിപ്പോഴും കലാകാരന്മാരും പൊതുപ്രവർത്തകരും മരിച്ചുവീഴുമ്പോഴും അവർ പോരാട്ടം അവസാനിപ്പിക്കുന്നില്ല. ഒരു പക്ഷെ അതിജീവനത്തിന്റെ പോരാട്ടം ഈ ഭൂമിയിൽ മറ്റൊരിടത്തും ഇത്ര ശക്തമായി നടക്കുന്നുണ്ടെന്ന് തോന്നുന്നില്ല. പക്ഷെ ഇവിടെ കൗതുകകരമായ ഒരു വാർത്ത പങ്കുവയ്ക്കാനാണാഗ്രഹിക്കുന്നത്. അതും അതിജീവനത്...
‘ഫോക്സ് ട്രോറ്റ്’ രണ്ടാം ദിനമായ ഫെബ്രുവരി 23 ശനിയാഴ്ച
IFFA

‘ഫോക്സ് ട്രോറ്റ്’ രണ്ടാം ദിനമായ ഫെബ്രുവരി 23 ശനിയാഴ്ച

പ്രമുഖ ഇസ്രായേൽ സംവിധായകനായ സാമുവൽ മാഓസിന്റെ 'ഫോക്സ് ട്രോറ്റ്' ആയിരിക്കും മൂന്നാമത് അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ രണ്ടാം ദിനമായ ഫെബ്രുവരി 23 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് പ്രദർശിപ്പിക്കുന്നത്. ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഈ സിനിമ മലയാളം സബ്ടൈറ്റിലോടു കൂടി പ്രേക്ഷകർക്ക് ആസ്വദിക്കുവാൻ കഴിയും. പുറത്തിറങ്ങിയപ്പോൾ ഇസ്രായേലിൽ തന്നെ ഏറെ വിവാദമുണ്ടാക്കിയ സിനിമ ആയിരുന്നു 'ഫോക്സ് ട്രോറ്റ് '. പാലസ്തീൻ ജനങ്ങൾക്ക് പ്രത്യേകിച്ചും ആ രാജ്യത്തിലെ യുവാക്കൾക്ക് ഇസ്രയേലി പട്ടാളക്കാരിൽ നിന്നും അനുഭവിക്കേണ്ടി വരുന്ന പീഡനങ്ങളുടെ ഭീകരതയാണ് തന്റെ ചിത്രത്തി ലൂടെ മാഒസ് ദൃശ്യവല്ക്കരിക്കുന്നത്.74-ാം വെനീസ് ചലച്ചിത്രമേളയിൽ ഗ്രാൻറ് ജൂറി പുരസ്ക്കാരവും ഓഫിർ ഫിലിം ഫെസ്റ്റിവലിൽ 13 അവാർഡുകളും നേടി ഏറെ ശ്രദ്ധേയമായ സിനിമ ആയിരുന്നു ഇത്. 2019 ഫെബ്രുവരി 22, 23, 24 തീയതികളിൽ അടൂർ സ്മിതാ തിയറ്ററിലാണ് ചലച്ചി...
അവയവ കച്ചവട മാഫിയയുടെ ഇരയാകുന്ന അഭയാർത്ഥികൾ
അന്തര്‍ദേശീയം, രാഷ്ട്രീയം, വാര്‍ത്ത

അവയവ കച്ചവട മാഫിയയുടെ ഇരയാകുന്ന അഭയാർത്ഥികൾ

കഴിഞ്ഞ ദശകത്തിലാണ് ഇസ്രായേൽ അവയവ കൈമാറ്റ (ദാന) വ്യവസായത്തിന്റെ ഭാഗമാകുന്നത്. അതായത് ഇന്ത്യയ്ക്കും ശേഷം. എന്നാൽ ഇന്ന് അവയവ കൈമാറ്റ വ്യവസായത്തിൽ ലോകത്തിലെ തന്നെ പ്രധാന കേന്ദ്രമായി ഇസ്രായേൽ മാറിയിരിക്കുന്നു. 2015 പുറത്തിറക്കിയ യൂറോപ്യൻ പാർലമെന്റ് റിപ്പോർട്ട് പ്രകാരം ഇസ്രായേലിലെ ഡോക്ടർമാരും രോഗികളും ഈ വ്യവസായത്തിൽ അന്താരാഷ്ട്ര തലത്തിൽ തന്നെ മുന്നിലെത്തിയെന്ന സൂചനയാണ് നൽകിയത്.അതായത് അസർബൈജാൻ ,സിപ്രസ് കൊസോവ യു എസ് കോസ്റ്റാറിക്ക ഇവരെയെല്ലാം ഇപ്പോൾ ഇസ്രായേൽ പിന്നിലാക്കിയിരിക്കുന്നു. 2008 ൽ ക്നസ്സ്റ്റ് നിയമം പാസാക്കുകയും മനുഷ്യാവയങ്ങളുടെ കൊടുക്കൽ വാങ്ങലുകൾ നിരോധിക്കുകയുമുണ്ടായി.അതെ സമയം തന്നെ നിയമപ്രകാരമല്ലാത്ത അവയവ ദാന പ്രക്രിയ ലോകമെങ്ങും വ്യാപിക്കുകയുമുണ്ടായി. യൂറോപ്യൻ പാർലമെന്റ് വിലയിരുത്തുന്നത് ഈ സമയത്ത് തന്നെ ഇസ്രായേലിന്റെ സ്ഥാനം ഫിലിപ്പൈൻസിനും പാക്കിസ്ഥാനുമൊപ്പം തന്നെയായിരുന്നുവെന്നാണ്.രാ...