Thursday, January 20

ആചാരലംഘനമെന്ന് തന്ത്രി ; ഹരിവരാസനം പാടി ഇന്ന് നട അടയ്ക്കും

ശബരിമലയില്‍ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടുന്നത് ആചാരലംഘനമാണ്. ഇരുമുടിക്കെട്ടില്ലാതെ പടി കയറാവുന്നത് തന്ത്രിയ്ക്കും പന്തളം രാജകുടുംബത്തിനുമാണ് അവകാശമെന്ന് പറയപ്പെടുന്നു. പൂജാദികര്‍മ്മങ്ങള്‍
നടത്തുന്ന ആള്‍ എന്ന നിലയില്‍ തന്ത്രിയുടെ കാര്യം മനസ്സിലാക്കാം. എന്നാല്‍ പന്തളം കൊട്ടാരത്തിന് ആചാരം വേണ്ടെന്ന യുക്തി മനസ്സിലാവുന്നുമില്ല.

ആര്‍ എസ് എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയത് ആചാരലംഘനമാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ദേവസ്വം ബോര്‍ഡംഗം ശങ്കരദാസും ഇന്ന് ഇരുമുടിക്കെട്ടില്ലാതെ പടി കയറി.

വത്സന്‍ തില്ലങ്കേരിക്കും ശങ്കരദാസിനും എതിരെ നിയമ നടപടികള്‍ സ്വീകരിക്കും. കഴിഞ്ഞ വര്‍ഷം ഇരുമുടിക്കെട്ടില്ലാതെ പടി കയറിയതിന് ഗായകന്‍ യേശുദാസിനും മേല്‍ശാന്തിക്കുമെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.

താന്‍ ആചാരലംഘനം നടത്തിയിട്ടില്ലെന്നും സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കാര്യം മനസ്സിലാകുമെന്നാണ് വത്സന്‍ തില്ലങ്കേരിയുടെ വാദം. ബഹളം കേട്ട് താന്‍ അവിടേക്കെത്തുകയായിരുന്നുവെന്ന വത്സന്‍ തില്ലങ്കേരിയുടെ വാദത്തില്‍ തന്നെ ശബരിമല അക്രമത്തിന് അയാള്‍ സജ്ജമായിരുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്. കുട്ടിക്ക് ചോറ് കൊടുക്കാനെത്തിയ തൃശൂരില്‍ നിന്നുള്ള യുവതിയെ പ്രതിഷേധക്കാര്‍ കൈയ്യേറ്റം ചെയ്തതായി യുവതിയുടെ ഭര്‍ത്താവ് പരാതിപ്പെട്ടിട്ടുണ്ട്.

Spread the love

Leave a Reply